Pages

Thursday, December 16, 2010

ആഴമുള്ള അറിവനുഭവം.


പട്ടാമ്പി യു പി സ്കൂളിനെ പരിചയപ്പെടുത്താന്‍ ഈ ഒരു ചിത്രം മാത്രം മതിയാവും.യുദ്ധവിരുദ്ധ സന്ദേശം വഹിക്കുന്ന സടാക്കോ കൊക്കുകള്‍ ..അവയുടെ എണ്ണക്കൂടുതല്‍ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു.അവയുടെ നിറ വൈവിധ്യം,വിന്യാസം ഇവ സ്കൂളിന്റെ സര്‍ഗാത്മകതയെ സൂചിപ്പിക്കുന്നു.
ഒരു അധ്യാപിക ശ്രവജ്ഞപീഠം കയറിയ ആളല്ല.സര്‍വ വിജ്ഞാന കോശം പഠിച്ചിട്ടു പഠിപ്പിക്കാനും കഴിയില്ല.എന്നാല്‍ കുട്ടികള്‍ക്ക് ആവശ്യമുള്ളത് ലഭിക്കുകയും വേണം.പുതിയ പഠന രീതി വന്നതില്‍ പിന്നെ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരായി മാറി.അതും കണക്കിലെടുക്കണം.സ്കൂളിനു പുറത്ത് റിസോഴ്സുണ്ട്.അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കരിക്കുലം അധ്യാപകര്‍ക്ക് അവസരം തുറന്നു നല്‍കിയത് അനുഗ്രഹമായി.പട്ടാമ്പി സ്കൂള്‍ ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്.ട്രാഫിക് നിയമം പഠിക്കേണ്ടപ്പോള്‍ ട്രാഫിക് പോലീസാ ക്ലാസിലെ മാഷ്‌. ക്രമസ്മാധനമാണ് വിഷയമെങ്കിലും പോലീസ് ക്ലാസിലെത്തും കുട്ടികളോട് സഹൃദത്തോടെ സംവദിക്കാന്‍..
പഞ്ചായത്ത് ഭരണം അറിയാന്‍ ജനപ്രതിനിധി.
ഇങ്ങനെ പഠിച്ചു വളരുന്ന .കുട്ടികള്‍ ഏതു ഇന്റര്‍വ്യൂവിലും പതറില്ല.
കൂടുതല്‍ അറിവനുഭവം ഉള്ള ആളില്‍ നിന്നും മനസ്സിലാക്കിയതിനാല്‍ ആഴം കൂടും.
സ്വയം പഠന ശേഷിയും വര്‍ദ്ധിക്കും

2 comments:

  1. പനി കാരണം കുറച്ചു ദിവസം തീര്‍ത്തും കിടപ്പായിപ്പോയി.18.12.2010.ഇന്നു cluster നു ശേഷം ചൂണ്ടുവിരല്‍ വായിച്ചു.കഴിഞ്ഞ പേജ് കള്‍ക്ക് കൂടി ഇന്നാണ് അഭിപ്രായം എഴുതുന്നത് .
    എന്തെങ്ക്കിലും കാരണത്താല്‍ ഒരു ദിവസത്തെ പേപ്പര്‍ വായിക്കാന്‍ കഴിഞ്ഞില്ലെങ്ക്കില്‍ അത് മാറ്റി വച്ച് കുടിശ്ശിക വായിച്ചു തീര്‍ക്കുന്ന ചീത്ത /നല്ല ശീലം എന്റെ വീട്ടില്‍ എല്ലാപേര്‍ക്കും ഉണ്ട് .ചൂണ്ടുവിരലിന്ടെകാര്യത്തിലും അത് സംഭവിച്ചു .

    ReplyDelete

പ്രതികരിച്ചതിനു നന്ദി