മാഷ് അധ്യാപക പരിശീലനാനുഭവങ്ങള്‍ പങ്കിടുന്നു.
"അധ്യാപക തുടര്‍ ശാക്തീകരണ പരിപാടികളില്‍ എന്തുതന്നെയായാലും പങ്കെടുക്കണം എന്ന് ഞങ്ങളുടെ വിദ്യാലയത്തിലെ എല്ലാ അധ്യാപികമാരും പണ്ടേ തീരുമാനിച്ചതാണ്.
ഞങ്ങളാരും സര്‍വജ്ഞരല്ല എന്നതു തന്നെ കാരണം.
18 .12 .2010 നു നടന്ന പരിശീലനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു .
- ഗ്രൂപ്പ് പ്രവര്‍ത്തനം
- വായന
- ഫീഡ്ബാക്ക്
- പോര്‍ട്ട് ഫോളിയോ
- ക്ലാസ് പി.ടി.എ
- സ്കൂള്‍ മികവ്
'അധ്വാനം സമ്പത്ത്' എന്ന പാഠത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ സ്വയം വരച്ച്ച് കട്ട് ഔട്ടുകള്‍ തയ്യാറാക്കി ബിഗ് സ്ക്രീനില്‍ പതിച്ചാണ് മാഷ് പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്...എല്ലാം കുട്ടികളുടെ പങ്കാളിത്തത്തോടെ.ഇവിടെ അദ്ധ്യാപകന്‍ യഥാര്‍ത്ഥ ഫെസിലിറ്റെറ്റര്‍ ആവുകയല്ലേ? '' മാഷെപ്പോലെ ചിത്രം വരക്കാനുള്ള കഴിവ് ഞങ്ങള്‍ക്കില്ലല്ലോ.പിന്നെങ്ങനെ ഞങ്ങള്‍ ഇതൊക്കെ ചെയ്യും?''ഇതായിരുന്നു പലരുടെയും സംശയം.''കഴിവല്ല,മനസ്സാണ് പ്രധാനം''.മാഷുടെ പ്രതികരണം തന്നെയല്ലേ ശരി?
വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെക്കിറങ്ങിയ രേവതിയെ കണ്ടില്ലേ?ഇതിഷ്ടപ്പെടാത്ത കുട്ടി ഏതെങ്കിലും ക്ലാസ്സില്‍ ഉണ്ടാകുമോ? തൊപ്പിപ്പാവയായി തലയില്‍ വെച്ചു രേവതിയായി മാറാന്‍ പിന്നാക്കക്കാര്‍ പോലും മുമ്പോട്ട് വന്നില്ലെന്കിലല്ലേ അത്ഭുതമുള്ളൂ! പൂന്തോട്ടത്തില്‍ അവള്‍ കണ്ട കൂട്ടുകാര്‍ ആരൊക്കെയായിരുന്നു? പുസ്തകവായനയിലൂടെ കണ്ടെത്തിയ ഉത്തരങ്ങള്‍ കുട്ടികള്‍ നോട്ടില്‍ കുറിക്കുന്നു...കട്ട്ഔട്ടുകള്‍ ബിഗ് സ്ക്രീനില്‍ ക്രമീകരിക്കുന്നു..തൊപ്പിപ്പാവകള്‍ ഉപയോഗിച്ചു കഥാപാത്രങ്ങളായി മാറുന്നു ....
തൊപ്പിപ്പാവകള്‍ ഒന്നു തലയില്‍വച്ചാലോ!ചിലര്‍ക്ക് കൌതുകം ...ആഹാ!ഗംഭീരമായിരിക്കുന്നു..
ഇവിടെനിന്നും ലഭിച്ച തെളിച്ചം ക്ലാസ്സ് മുറികളില്‍ പ്രതിഫലിക്കും എന്നു വ്യക്തം..
പഠനത്തെളിവുകള്‍ സ്കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായോ അല്ലാതെയോ പൊതു സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കണം .
അതാകട്ടെ ഇക്കൊല്ലത്തെ സ്കൂള്‍ മികവ്! ..
തീരുമാനം എല്ലാ അധ്യാപികാമാരുടെയും!"
വിമര്‍ശകരെ കുറിച്ച്
മാഷ് പറയുന്നത് അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാത്തവരാന് പരിശീലനം കൊള്ളില്ലെന്ന് പറയുന്നത് എന്നാണു.
ചിലര്‍ ഇപ്പോള്‍ പഠിപ്പിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യാന്‍ പോകയാണത്രെ .അവര്‍ ആരുടെയോ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നവര്‍.അല്ലെങ്കില്‍ ഈ ക്ലസ്റര്‍ പരിശീലനങ്ങള്‍ ക്ലാസില്‍ പ്രയോജനപ്പെടുത്താത്ത്തവര്‍.
കുറ്റം മാത്രം പറയുന്നവര്‍.പുതിയ അധ്യയന രീതിയെ പഴിച്ചു കഴിയും.സാധ്യതകള്‍ അന്വേഷിക്കില്ല..
സ്കൂള്‍ മികവ്-2010-11
വിദ്യാലയത്തില്‍ ഈ വര്ഷം നടന്ന മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹവുമായി പങ്കിടല്‍
- ജനവരി ഇരുപത്തിയാറിനും ഫെബ്രുവരി ഒന്നിനും ഇടയില്‍ നടത്തണം.
- ഏക ദിന പരിപാടി
- ക്ലാസ് തല സദസ്സുകള്‍-കുട്ടികള്‍ കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനങ്ങളും പ്രകടനങ്ങളും
- വിഷയാടിസ്ഥാനത്ത്തില്‍ ക്ലാസ് അടിസ്ഥാനത്തില്‍
- എല്ലാ യൂണിറ്റുകള്‍ക്കും പ്രാതിനിധ്യം
- എല്ലാ കുട്ടികളുടെയും ഒരു ഉല്‍പന്നമെങ്കിലും ഉണ്ടാവണം.
- ക്ലാസ് ഉല്പന്നങ്ങളും വ്യക്തിഗത ഉല്‍പ്പന്നങ്ങളും
- പോര്‍ട്ട് ഫോളിയോ ഇനങ്ങള്‍ കുറിപ്പുകള്‍ ചാര്ടുകള്‍ സഹിതം
- ഫോട്ടോകള്‍ ചിത്രങ്ങള്‍..
- തങ്ങള്‍ എങ്ങനെ മികവിലെക്കെത്ത്യെന്നു കുട്ടികളുടെ സാക്ഷ്യപ്പെടുത്തലുകള്‍.
- അധ്യാപകരുടെ അനുഭവങ്ങള്‍ പങ്കിടല്‍
- ഗുണാത്മക വിലയിരുത്തല്‍ കുറിപ്പുകള്‍ രക്ഷിതാക്കളുമായി പങ്കിടല്‍
- ഒരു പ്രവര്‍ത്തനം വിശകലനം ചെയ്തു ഗുണാത്മക കുറിപ്പിന്‍ പൊരുള്‍ വ്യ്കതമാക്കള്‍
- നിരന്തര വിലയിരുത്തല്‍ ക്ലാസ് മികവിലേക്ക് നയിച്ച അനുഭവങ്ങള്‍.
- ഇംഗ്ലീഷിലുള്ള പെര്‍ഫോമന്‍സ്
- ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ നയിക്കുന്ന പൊതു സദസ്സ്
- കുട്ടികളുടെ റിയാലിറ്റി ഷോ
- വീഡിയോ ഡോക്കുമെന്റെഷന്‍ പ്രദര്‍ശനം (ഈ വര്ഷം നടന്ന പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ,ക്ലാസ് പഠന പ്രക്രിയ ഇവ)
- പാനല്‍ പ്രദര്‍ശനം.
- ജന പ്രതിനിധികള്‍,രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ ,സമൂഹത്തിലെ ആദരണീയരായ വ്യക്തികള്‍..കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പെര്‍ഫോമന്‍സ് വിലയിരുത്തി പ്രതികരിക്കുന്നു.
- അടുത്ത വര്‍ഷത്തെ മികവ് ലക്‌ഷ്യം പ്രഖ്യാപിക്കല്‍.
നിങളുടെ സ്കൂള്‍ തീരുമാനങ്ങള്‍ പങ്കിടാനും ചൂണ്ടുവിരല്‍
പരിശീലന ങ്ങള്‍ എങ്ങനെ ക്ലാസില്‍ പ്രതിഫലിച്ചു എന്നും ചൂണ്ടുവിരലിന് എഴുതൂ.
ഇ മെയില്‍ വിലാസം ബ്ലോഗില്‍ ഉണ്ടല്ലോ. ..
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി