ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, December 29, 2010

ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്നും സ്കൂള്‍ മികവിലേക്ക്

സ്കൂള്‍ മികവുകളുടെ പങ്കുവെക്കലുകളാകണം ക്ലസ്റര്‍ കൂടിച്ചേരലുകളില്‍ നടക്കേണ്ടത്‌ .. അധ്യാപക പരിശീലനം ചിട്ടയായി നടക്കുന്നിടത്ത് അത് ആവേശകരമാണ്.ബേക്കല്‍ ഉപജില്ലയിലെ അധ്യാപക പരിശീലനത്തെ കുറിച്ച് അവിടുത്തെ ഒരു ഹെഡ് മാസ്റര്‍ അനുഭവം പങ്കിടുന്നു. പല ഹെഡ് മാഷന്മാര്‍ക്കും സമയം കിട്ടാറില്ല.പരിശീലനത്തില്‍ പങ്കെടുക്കാനും ക്ലാസില്‍ പഠിപ്പിക്കാനും.ബേക്കലിലെ നാരായണന്‍ മാഷിനു രണ്ടിനും സമയമുണ്ട്.തന്റെ സ്കൂളിലെ കുട്ടികള്‍ക്ക് വേണ്ടി ഈ കിസ്തുമസ് കാലവും പ്രയോജനപ്പെടുത്താന്‍ മാഷിനു സമയം (അതിന്റെ വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
മാഷ്‌ അധ്യാപക പരിശീലനാനുഭവങ്ങള്‍ പങ്കിടുന്നു.
"അധ്യാപക തുടര്‍ ശാക്തീകരണ പരിപാടികളില്‍ എന്തുതന്നെയായാലും പങ്കെടുക്കണം എന്ന് ഞങ്ങളുടെ വിദ്യാലയത്തിലെ എല്ലാ അധ്യാപികമാരും പണ്ടേ തീരുമാനിച്ചതാണ്.
ഞങ്ങളാരും സര്‍വജ്ഞരല്ല എന്നതു തന്നെ കാരണം.


പ്രധാനാധ്യാപകര്‍ ഉള്‍പ്പെടെ രണ്ടാം തരത്തില്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും പരിശീലനത്തിന് എത്തും.മാറിനിന്നു കുറ്റം പറയാതെ കൂടെ നിന്ന് തിരുത്താനാണ് ഞങ്ങള്‍ക്കിഷ്ടം. അധ്യാപക പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന ആര്‍.പി.യാണ് ദിലീപന്‍ മാഷ്‌ .എല്ലാവിധ സഹായങ്ങളുമായി ബി.ആര്‍.സി. ട്രെയിനറായ സുധ ടീച്ചറും എപ്പോഴും കൂടെയുണ്ടാകും.
18 .12 .2010 നു നടന്ന പരിശീലനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു .

  • ഗ്രൂപ്പ് പ്രവര്‍ത്തനം
  • വായന
  • ഫീഡ്ബാക്ക്
  • പോര്‍ട്ട് ഫോളിയോ
  • ക്ലാസ് പി.ടി.എ
  • സ്കൂള്‍ മികവ്‌
അര്‍ത്ഥ പൂര്‍ണമായ ഒരു ഗ്രൂപ്പുപ്രവര്‍ത്തനത്തില്‍ എന്താണ് നടക്കേണ്ടത്‌?ഇതില്‍ അധ്യാപികയുടെ റോള്‍ എന്ത്?..ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ ഗ്രൂപ്പു തിരിഞ്ഞു ഉത്തരം കണ്ടെത്തി,ചാര്‍ട്ടില്‍ എഴുതി അവതരിപ്പിച്ചു.പൊതു ചര്‍ച്ചയിലൂടെ കൂടുതല്‍ തെളിച്ചം കിട്ടി..ഇതുതന്നെയല്ലേ അധ്യാപക ശാക്തീകരണ പരിപാടിയുടെ ലക്‌ഷ്യം? തന്റെ ക്ലാസ് മുറിയില്‍ ഗ്രൂപ്പുപ്രവര്‍ത്തനം മെച്ച്ചപ്പെടുത്തിയതിന്റെയും ,പിന്നാക്കക്കാരെക്കൂടി വായനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുപ്പിച്ഛതിന്റെയും തെളിവുകളുമായാണ് ദിലീപന്‍ മാഷ്‌ സെഷന്‍ നയിച്ചത്.സമാന അനുഭവങ്ങള്‍ അധ്യാപികമാരും പങ്കു വച്ചു.





'അധ്വാനം സമ്പത്ത്' എന്ന പാഠത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ സ്വയം വരച്ച്ച്‌ കട്ട് ഔട്ടുകള്‍ തയ്യാറാക്കി ബിഗ്‌ സ്ക്രീനില്‍ പതിച്ചാണ് മാഷ്‌ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്...എല്ലാം കുട്ടികളുടെ പങ്കാളിത്തത്തോടെ.ഇവിടെ അദ്ധ്യാപകന്‍ യഥാര്‍ത്ഥ ഫെസിലിറ്റെറ്റര്‍ ആവുകയല്ലേ? '' മാഷെപ്പോലെ ചിത്രം വരക്കാനുള്ള കഴിവ് ഞങ്ങള്‍ക്കില്ലല്ലോ.പിന്നെങ്ങനെ ഞങ്ങള്‍ ഇതൊക്കെ ചെയ്യും?''ഇതായിരുന്നു പലരുടെയും സംശയം.''കഴിവല്ല,മനസ്സാണ് പ്രധാനം''.മാഷുടെ പ്രതികരണം തന്നെയല്ലേ ശരി?

വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെക്കിറങ്ങിയ രേവതിയെ കണ്ടില്ലേ?ഇതിഷ്ടപ്പെടാത്ത കുട്ടി ഏതെങ്കിലും ക്ലാസ്സില്‍ ഉണ്ടാകുമോ? തൊപ്പിപ്പാവയായി തലയില്‍ വെച്ചു രേവതിയായി മാറാന്‍ പിന്നാക്കക്കാര്‍ പോലും മുമ്പോട്ട്‌ വന്നില്ലെന്കിലല്ലേ അത്ഭുതമുള്ളൂ! പൂന്തോട്ടത്തില്‍ അവള്‍ കണ്ട കൂട്ടുകാര്‍ ആരൊക്കെയായിരുന്നു? പുസ്തകവായനയിലൂടെ കണ്ടെത്തിയ ഉത്തരങ്ങള്‍ കുട്ടികള്‍ നോട്ടില്‍ കുറിക്കുന്നു...കട്ട്ഔട്ടുകള്‍ ബിഗ്‌ സ്ക്രീനില്‍ ക്രമീകരിക്കുന്നു..തൊപ്പിപ്പാവകള്‍ ഉപയോഗിച്ചു കഥാപാത്രങ്ങളായി മാറുന്നു ....



തൊപ്പിപ്പാവകള്‍ ഒന്നു തലയില്‍വച്ചാലോ!ചിലര്‍ക്ക് കൌതുകം ...ആഹാ!ഗംഭീരമായിരിക്കുന്നു..

ഇവിടെനിന്നും ലഭിച്ച തെളിച്ചം ക്ലാസ്സ് മുറികളില്‍ പ്രതിഫലിക്കും എന്നു വ്യക്തം..
പഠനത്തെളിവുകള്‍ സ്കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായോ അല്ലാതെയോ പൊതു സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കണം .
അതാകട്ടെ ഇക്കൊല്ലത്തെ സ്കൂള്‍ മികവ്‌! ..
തീരുമാനം എല്ലാ അധ്യാപികാമാരുടെയും!"
വിമര്‍ശകരെ കുറിച്ച്
മാഷ്‌ പറയുന്നത് അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാത്തവരാന് പരിശീലനം കൊള്ളില്ലെന്ന് പറയുന്നത് എന്നാണു.
ചിലര്‍ ഇപ്പോള്‍ പഠിപ്പിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യാന്‍ പോകയാണത്രെ .അവര്‍ ആരുടെയോ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നവര്‍.അല്ലെങ്കില്‍ ഈ ക്ലസ്റര്‍ പരിശീലനങ്ങള്‍ ക്ലാസില്‍ പ്രയോജനപ്പെടുത്താത്ത്തവര്‍.
കുറ്റം മാത്രം പറയുന്നവര്‍.പുതിയ അധ്യയന രീതിയെ പഴിച്ചു കഴിയും.സാധ്യതകള്‍ അന്വേഷിക്കില്ല..
സ്കൂള്‍ മികവ്-2010-11
വിദ്യാലയത്തില്‍ ഈ വര്ഷം നടന്ന മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹവുമായി പങ്കിടല്‍
  • ജനവരി ഇരുപത്തിയാറിനും ഫെബ്രുവരി ഒന്നിനും ഇടയില്‍ നടത്തണം.
  • ഏക ദിന പരിപാടി
  • ക്ലാസ് തല സദസ്സുകള്‍-കുട്ടികള്‍ കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനങ്ങളും പ്രകടനങ്ങളും
  • വിഷയാടിസ്ഥാനത്ത്തില്‍ ക്ലാസ് അടിസ്ഥാനത്തില്‍
  • എല്ലാ യൂണിറ്റുകള്‍ക്കും പ്രാതിനിധ്യം
  • എല്ലാ കുട്ടികളുടെയും ഒരു ഉല്‍പന്നമെങ്കിലും ഉണ്ടാവണം.
  • ക്ലാസ് ഉല്പന്നങ്ങളും വ്യക്തിഗത ഉല്‍പ്പന്നങ്ങളും
  • പോര്‍ട്ട്‌ ഫോളിയോ ഇനങ്ങള്‍ കുറിപ്പുകള്‍ ചാര്ടുകള്‍ സഹിതം
  • ഫോട്ടോകള്‍ ചിത്രങ്ങള്‍..
  • തങ്ങള്‍ എങ്ങനെ മികവിലെക്കെത്ത്യെന്നു കുട്ടികളുടെ സാക്ഷ്യപ്പെടുത്തലുകള്‍.
  • അധ്യാപകരുടെ അനുഭവങ്ങള്‍ പങ്കിടല്‍
  • ഗുണാത്മക വിലയിരുത്തല്‍ കുറിപ്പുകള്‍ രക്ഷിതാക്കളുമായി പങ്കിടല്‍
  • ഒരു പ്രവര്‍ത്തനം വിശകലനം ചെയ്തു ഗുണാത്മക കുറിപ്പിന്‍ പൊരുള്‍ വ്യ്കതമാക്കള്‍
  • നിരന്തര വിലയിരുത്തല്‍ ക്ലാസ് മികവിലേക്ക് നയിച്ച അനുഭവങ്ങള്‍.
  • ഇംഗ്ലീഷിലുള്ള പെര്‍ഫോമന്‍സ്
  • ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ നയിക്കുന്ന പൊതു സദസ്സ്
  • കുട്ടികളുടെ റിയാലിറ്റി ഷോ
  • വീഡിയോ ഡോക്കുമെന്റെഷന്‍ പ്രദര്‍ശനം (ഈ വര്ഷം നടന്ന പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ,ക്ലാസ് പഠന പ്രക്രിയ ഇവ)
  • പാനല്‍ പ്രദര്‍ശനം.
  • ജന പ്രതിനിധികള്‍,രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ ,സമൂഹത്തിലെ ആദരണീയരായ വ്യക്തികള്‍..കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പെര്‍ഫോമന്‍സ് വിലയിരുത്തി പ്രതികരിക്കുന്നു.
  • അടുത്ത വര്‍ഷത്തെ മികവ് ലക്‌ഷ്യം പ്രഖ്യാപിക്കല്‍.
എന്താ ,എസ് ആര്‍ ജി ,പി ടി യെ ഇവ കൂടി ആലോചന തുടങ്ങുകയല്ലേ ?.
നിങളുടെ സ്കൂള്‍ തീരുമാനങ്ങള്‍ പങ്കിടാനും ചൂണ്ടുവിരല്‍
പരിശീലന ങ്ങള്‍ എങ്ങനെ ക്ലാസില്‍ പ്രതിഫലിച്ചു എന്നും ചൂണ്ടുവിരലിന് എഴുതൂ.
ഇ മെയില്‍ വിലാസം ബ്ലോഗില്‍ ഉണ്ടല്ലോ. ..

No comments: