Pages

Thursday, January 13, 2011

യു പി ക്ലാസില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനം.

യു പി സ്കൂളുകളില്‍ കമ്പ്യൂട്ടര്‍,എല്‍ സി ഡി പ്രൊജക്ടര്‍ ഇവ സാധാരണം ആകുകയാണ്. വയനാട് ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഓരോ ഡിവിഷനും ലാപ് ടോപ്‌ ആയി ക്കഴിഞ്ഞു.വരും വര്‍ഷങ്ങളില്‍ ഇത് എല്ലാ സ്കൂളുകളിലും സംഭവിക്കും.അപ്പോളെങ്ങനെയാണ് ഇത് പ്രയോജനപ്പെടുത്തുക?
ബമ്മണ്ണൂര്‍ സ്കൂള്‍ ഇക്കാര്യത്തില്‍ മാതൃക വികസിപ്പിക്കാന്‍ ശ്രമിക്കുന്നു.
യു പി ക്ലാസില്‍ കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പഠനം.
  • കുട്ടികളാണ് നയിക്കുക
  • പാ൦വുമായി ബന്ധപ്പെട്ട സി ഡി കള്‍ പ്രദര്‍ശിപ്പിക്കല്‍
  • പവര്‍ പോയന്റ് അവതരണങ്ങള്‍
  • ഒന്നോ രണ്ടോ പേര്‍ അവതരണ ചുമതല ഏറ്റെടുക്കും
  • സിസ്റ്റം പ്രവര്‍ത്തിപ്പിക്കാനും ഒന്ന് രണ്ടു പേര്‍
  • ക്ലാസ് പുരോഗമിക്കുമ്പോള്‍ ചര്‍ച്ചയും കുറിപ്പെഴുത്തും നടക്കും-ഇതാണ് പ്രക്രിയ
  • നല്ല ഒരു സി ഡി ലൈബ്രറി ഉണ്ട്
  • ഒരു ക്ലാസ് മുറി ഇതിനായി നീക്കി വച്ചിരിക്കുന്നു.
ഇനിയും മുമ്പോട്ട്‌ പോകാനുണ്ട്
ചര്‍ച്ചയ്ക്കു ചില സാധ്യതകള്‍
  • ഓരോ ക്ലാസിലും കമ്പ്യൂടര്‍ സഹായത്തോടെയുള്ള പഠനം.ആ ലക്‌ഷ്യം മുന്നില്‍ കാണണം
  • വൈദ്യുതി കണക്ഷന്‍ എല്ലാ ക്ലാസിലും വേണം
  • സ്ക്രീന്‍ വേണം (വെള്ള സണ്‍ ബാക്ക് ഷീറ ഫിറ്റ്‌ ചെയ്‌താല്‍ മതി )
  • കുട്ടികള്‍ക്ക് പവര്‍ പോയന്റ് തയ്യാറാക്കാന്‍ അറിവും കഴിവും വേണം
  • അവരുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കാന്‍ ഈ വഴി സ്വീകരിക്കാം
  • മലയാളം ടൈപ് ചെയ്യാനും ഫോട്ടോകള്‍ എഡിറ്റ്‌ ചെയ്യാനും കഴിവുണ്ടാക്കണ്ടേ
  • യൂനിട്ടുകളുമായി ബന്ധപ്പെട്ട ധാരാളം വിഭവ സി ഡി കള്‍ ഉണ്ടാകണം
  • അതിന്റെ പ്രക്രിയ തീരുമാനിക്കണം.(ഇ വര്ഷം യു പിയില്‍ "ഇവിടെ ജീവിക്കുന്നവര്‍" എന്ന സി ഡി ഉപയോഗിച്ചത് ഓര്‍ക്കുക.കേവലം പതിനായിരം രൂപയ്ക്ക് മൂന്നു ദിവസം കൊണ്ട് തയാറാക്കിയ ആ സി ഡി നല്ല ഗുണനിലവാരം ഉള്ളതും പുതിയ സമീപനത്തിന് അനുസൃതവും ആണ്.)
  • ഇവയൊക്കെ നടക്കണമെങ്കില്‍ അധ്യാപകര്‍ ആദ്യം ഈ സാങ്കേതിക വിദ്യയുടെ തോഴര്‍ ആയി മാറണം
  • എല്ലാ അധ്യാപകര്‍ക്കും കമ്പ്യൂടര്‍ സാക്ഷരത ഉണ്ട് എന്ന് പറയുന്നതും ഒരു മികവാണ്.
ബമ്മണ്ണൂര്‍ സ്കൂളില്‍ ആ ചോദ്യം ചോദിക്കാന്‍ ഞാന്‍ മറന്നു

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി