Pages

Wednesday, January 12, 2011

ബമ്മണ്ണൂര്‍ യു പി സ്കൂള്‍ വിശേഷങ്ങള്‍-5

"സീറോ വേസ്റ്റ് സ്കൂളാണ് ഞങ്ങളുടേത്".രമണി ടീച്ചര്‍ പറഞ്ഞു.
സ്കൂള്‍ മികവുകള്‍ ചോദിച്ചപ്പോള്‍ ടീച്ചര്‍ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് ടോയിലട്ടുകള്‍ കാണിക്കാന്‍.രണ്ടു ഡിവിഷന് ഒരു ടോയിലെട്ടു വീതം ഉണ്ട്.അത് വൃത്തിയുള്ളതു.
ക്ലീന്‍ എന്ന് പറഞ്ഞാല്‍ ക്ലീന്‍ തന്നെ.
നമ്മുടെ വീടുകളില്‍ സൂക്ഷിക്കുന്ന പോലെ .ദുര്‍ഗന്ധമില്ല.
ഓരോന്നിലും ബക്കറ്റ് ,കപ്,ബ്രഷ്,ലോഷന്‍..കുട്ടികള്‍ക്കാണ് ചുമതല.താക്കോലും അവരുടെ കയ്യില്‍.
പിന്നെ ടീച്ചര്‍ പാചകപ്പുര കാണിക്കാന്‍ കൊണ്ട് പോയി.
"നല്ല പാച്ചകപ്പുരയ്ക്കുള്ള ജില്ല പഞ്ചായത്തിന്റെ അവാര്‍ഡ് ഞങ്ങള്‍ക്കായിരുന്നു.ആ പൈസ കൊണ്ടാ ഈ ഗ്രയിന്റാര്‍ വാങ്ങിയത്."
വിദ്യാലയ ശുചിത്വം വീടുകളിലേക്കും വ്യാപിച്ചതിന്റെ അനുഭവം.ശുചിത്വം ഒരു സംസ്കാരം ആക്കിയെടുത്തു
പ്ലാസ്റിക് വിമുക്ത ഹരിത വിദ്യാലയം എന്നതാണ് ലക്ഷ്യം.
ആ വഴിക്കുള്ള പ്രയാണത്തിലാണ് മിഠായി വാങ്ങുന്ന ശീലം ഒഴിവാക്കാന്‍ തീരുമാനിക്കുന്നത്.
ആ പണം സംപാദിച്ചാലോ? ഓ അതാണോ വലിയ കാര്യം എന്ന് വിചാരിക്കേണ്ട .
മിഠായിക്ക് ചിലവാക്കുന്ന തുക സമ്പാദിക്കാന്‍ തുടങ്ങി.
അക്ഷയ പദ്ധതി.
ഇപ്പോള്‍ മൂന്നു ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ട്.അറുപതിനായിരം എസ്‌ ബി നിക്ഷേപവും.
ബാങ്കുകാര്‍ കുട്ടികളെ ബാങ്കിംഗ് പഠിപ്പിച്ചു കാഷ്യറും മാനേജരും ഒക്കെ കുട്ടികള്‍.
പാസ്ബുക്കുണ്ട് .ഗണിതവും പഠിക്കും
ബാങ്ക് പ്രവര്‍ത്തനവും പഠിക്കും ബാങ്കുകാരുടെ പരിശീലനവും,ഉത്തരവാദിത്വ ബോധവും കണക്കു സൂക്ഷിപ്പും,സമ്പാദ്യവും ഇതു രീതിയില്‍ നോക്കിയാലും മികവു തന്നെ..


സീറോ വേസ്റ്റ് സ്കൂളാണ് എന്ന് പറഞ്ഞാല്‍ ഈ സ്കൂളിലെ ഓരോ നിമിഷവും വേസ്റ്റ്‌ ആകില്ലെന്നും അര്‍ത്ഥമില്ലേ ?
ഇവിടെ ഓരോ കുട്ടിയും സ്കൂളിന്റെ സമ്പാദ്യം ആകുന്നു.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി