Pages

Saturday, January 29, 2011

സ്കൂളിന്റെ സ്വപ്‌നങ്ങള്‍

  • സ്കൂള്‍ മികവില്‍ അടുത്ത വര്‍ഷത്തെപരിപാടി അവതരിപ്പിക്കുന്നതെന്തിനാ?
  • എച് എം റിപ്പോര്‍ട്ട്അവതരിപ്പിക്കണോ? എങ്കില്‍ അതിന്റെസ്വഭാവം?
ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നേട്ടങ്ങളും പരിമിതികളും തിരിച്ചറിഞ്ഞു വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണ് ആസൂത്രണ പാഠം. പലപ്പോഴും സ്കൂളുകള്‍ ഇങ്ങനെ ചെയ്യാറില്ല.എസ് എസ് എക്ക് വേണ്ടിയോ പഞ്ചായത്തിനു വേണ്ടിയോ പ്ലാന്‍ തയ്യാറാക്കി കൊടുക്കും സ്വന്തം സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്ലാന്‍ ഉണ്ടാക്കില്ല ‍.
ഫണ്ട് നേടാനുള്ള കണക്കല്ല പ്ലാന്‍.ലക്‌ഷ്യം നേടാനുള്ള പ്രവര്‍ത്തന പദ്ധതിയാണ്.
കഴിഞ്ഞ വര്ഷം ചെയ്തപോലെ അടുത്ത വര്‍ഷവും നടത്താം .ഡിപ്പാര്‍ട്ട് മെന്റു പറയുന്നത് ചെയ്‌താല്‍ മതിയല്ലോ എന്ന് പറയുന്ന പാവങ്ങള്‍ മനസ്സിലാക്കണം അത് കന്നാലി ജീവിതസംസ്കാരം.(കന്നുകാലികള്‍ കഴിഞ്ഞ വര്ഷം ജീവിച്ച പോലെ അടുത്തവര്‍ഷവും ജീവിക്കും.അവര്‍ക്ക് പ്രശ്നങ്ങള്‍ ഇല്ല.സ്വപ്നങ്ങളും.യജമാനന്‍ നയിക്കുന്നിടത്തൂടെ സഞ്ചരിക്കും കാലത്തിന്റെ കയറില്‍ കെട്ടിയിട്ട മനസ്സിന് കാലത്തില്‍ ഇടപെടാന്‍ കഴിയില്ല.ചരിത്രം അവര്‍ക്കില്ല.)ഓരോ വര്‍ഷവും ഓരോ പുതിയ വര്‍ഷമാണ്‌.പുതിയതാവുന്നത് പുതിയ പ്രവര്‍ത്തനം കാലത്തില്‍ ചേര്‍ത്ത് വെക്കുംപോഴാണ്.
ഓരോ സ്കൂളും സവിശേഷമാണ് സാഹചര്യങ്ങളും സാധ്യതകളും വ്യത്യസ്തം ആവശ്യങ്ങളും ആഗ്രഹങ്ങളും പലത്.
കുട്ടികളെ ഉയര്‍ന്ന ലക്ഷ്യത്തില്‍ എത്തിക്കാനുള്ള പലവിധ പ്രവര്‍ത്തനങ്ങള്‍ താഴെ തലത്തില്‍ ആലോചിക്കണം.
ഒത്തിരി സാധ്യതകള്‍ (ഈ ബ്ലോഗില്‍ തന്നെ സ്വീകരിക്കാവുന്ന എത്രയോ മാതൃകകള്‍ പരിചയപ്പെടുത്തി.
അതൊക്കെ അതിലും മെച്ചമായി നിങ്ങള്ക്ക് ഏറ്റെടുത്തു കൂടെ.
ഒപ്പം നൂതനമായ പ്രവര്‍ത്തനങ്ങളും.)
ഓരോ ക്ലാസിന്റെയും ലക്ഷ്യം ആലോചിക്കണം.എല്‍ പി യു പി വിഭാഗങ്ങളുടെയും ലക്ഷ്യങ്ങള്‍ ,ഓരോ വിഷയത്തിന്റെയും ലക്ഷ്യങ്ങള്‍,സ്കൂളിന്റെ പൊതുവായ ലക്സ്യങ്ങളിങ്ങനെ പറയണം.ഉദാഹരണമായി "ഈ സ്കൂളില്‍ നിന്നും അടുത്ത വര്ഷം പഠിച്ചിറങ്ങുന്ന കുട്ടികള്‍ ഇംഗ്ലീഷ് സംസാരിക്കാനുമെഴുതാനും കഴിവുള്ളവരായിരിക്കും."എന്നതൊരു ലക്ഷ്യമായി പരഖ്യാപിക്കാം.അതിനുള്ള സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ കൂടി ആലോചിക്കണം.(അധ്യാപക ശാക്തീകരണം.,ഇംഗ്ലീഷ് സഹവാസ ക്യാമ്പ് ,ക്ലാസ് മാഗസിന്‍, ക്ലാസ് ഫെസ്ടുകള്‍, പ്രോസസ് പാലിക്കല്‍..)
"എല്ലാ ക്ലാസ് പി ടി എയും സജീവമാക്കും എല്ലാ മാസവും കൂടും.,
പോര്‍ത്ഫോലിയോ മെച്ചപ്പെടുത്തും .
ഒരു കുട്ടിപോലും അടിസ്ഥാന ശേഷികളില്‍ പിന്നിലാവില്ല.."എന്നൊക്കെ ലക്‌ഷ്യം ആവാം.
ഓരോ ലക്ഷ്യവും പരിഗണിച്ചുള്ള പരിപാടികള്‍ ഏസ് ആര്‍ ജി രൂപപ്പെടുത്തണം.ആ കരടു പദ്ധതി പിന്നെ സമ്പുഷ്ടമാക്കാം.
എച് എം റിപ്പോര്‍ട്ട് -.അത് സ്കൂളിന്റെ പ്രവര്‍ത്തന മികവു സംബന്ധിച്ച പൊതു മതിപ്പുളവാക്കാന്‍ സഹായകം.പവര്‍ പോയന്റ് അവതരണമാണ് നല്ലത്.അടുത്ത ഹൈ സ്കൂളില്‍ നിന്നോ ബി ആര്‍ സി യില്‍ നിന്നോ എല്‍ സി ഡി വാങ്ങി അവതരിപ്പിക്കണം വായിച്ചു കേള്‍ക്കുന്ന റിപ്പോര്ടിനെക്കാളും ജീവനുള്ളത് കണ്ടു ബോധ്യപ്പെടുന്ന റിപ്പോര്ടിനാണ്.ഫോട്ടോയും ചിത്രങ്ങളും ഒക്കെയാകാം. ദിനാചരണങ്ങള്‍ മാത്രമായി അവതരണം ദുര്‍ബലപ്പെടുത്തരുത്.സ്കൂള്‍ ഗ്രാന്റ് വിനിയോഗം നിരന്തര വിലയിരുത്തല്‍, ഹെല്പ് ഡസ്ക്,ശുചിത്വം,ക്ലാസ് പിടി എ,അധ്യാപക ശാക്തീകരണം, കുട്ടികളിലുണ്ടായ മാറ്റം സമൂഹ പിന്തുണ ,ഉച്ച ഭക്ഷനപരിപാടി..ഇങ്ങനെ പല മാനങ്ങളില്‍ സ്കൂളിന്റെ മികവു പങ്കിടാം.പതിനഞ്ചു മിനിറ്റ് കൊണ്ട് അവതരണം അവസാനിപ്പിക്കും വിധം ചിട്ടപ്പെടുത്തുക.
അപ്പോള്‍ റിപ്പോര്‍ട്ടും വരുംവര്‍ഷത്തെ പരിപാടികളും തയ്യാറാക്കാന്‍ തുടങ്ങുകയല്ലേ
നാളെ കാണാം

3 comments:

  1. താങ്കളെ ചിന്ത വളരെ അര്‍ത്ഥവത്താണ് എന്നത് പരമാര്‍ത്ഥം

    പക്ഷെ എന്ത് ചെയ്യാന്‍ ഇന്ന് ഒരാള്‍ക്കും ഒന്നിനോടും ആത്മാര്‍ഥത ഇല്ല എന്നത്

    എവിടെയും വടിവാളായി നില്‍ക്കുന്നു എന്നതാണ് സത്യം

    ReplyDelete
  2. വെറും ചടങ്ങ് മാത്രമായി മാറിയിരുന്ന സ്കൂള്‍ റിപ്പോര്‍ട്ട് അവതരണത്തിനു വിശാല കാഴ്ചപ്പാട് നല്‍കി ഇന്നത്തെ പോസ്റ്റ്‌ .ചിത്രങ്ങളും ചലനങ്ങളും നിറയുന്നവിദ്യാലയ ഒത്തുചേരലുകള്‍ ചേതോഹരവും സത്യസന്ധവും .പള്ളിക്കൂടം യാത്രകള്‍ കാണുമ്പോഴാണ് കൂടുതല്‍ ആത്മ വിശ്വാസം .ബ്രിട്ടന്‍ വിദ്യാലയങ്ങളോട് എന്നതിനപ്പുറം കേരളത്തിന്‍റെ വിഭവ ശേഷിയും ചിന്തയും പരിശ്രമവും രൂപപ്പെടുത്തിയ മാറിയ വിദ്യാലയങ്ങള്‍ നമുക്ക് ധാരാളം ..അവയുടെ വ്യാപനവും പൂര്‍ണ്ണതയും വരും വര്‍ഷത്തെ വെല്ലുവിളിയായി സ്വീകരിക്കുമെന്ന് മികവുല്‍സവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു .

    ReplyDelete
  3. Why do we over-emphasise the acquisition of minimal/basic competencies when the curriculum invites us to provide opportunities for development of fullest potentials of students?

    ReplyDelete

പ്രതികരിച്ചതിനു നന്ദി