Pages

Wednesday, February 23, 2011

അമേരിക്കയിലെ സ്കൂളുകളില്‍ ..


ശ്രീ മനോജ്‌ എഴുതുന്നു..
"ഈ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുവാന്‍ തുനിഞ്ഞതിന് ആദ്യമേ അഭിനന്ദനങ്ങള്‍...

ഇങ്ങ് അമേരിക്കയില്‍ എന്റെ കുട്ടിയെ പ്രീ-സ്കൂളില്‍ ചേര്‍ക്കുവാന്‍ തൊട്ടടുത്ത് സ്കൂളില്‍ അന്വേഷിച്ചപ്പോള്‍ അവിടത്തെ സ്കൂള്‍ ഡയറക്റ്റര്‍ ഒരു ദിവസം അവിടം സന്തര്‍ശിക്കുവാന്‍ ക്ഷണിച്ചു.

അവിടെ ചെന്നപ്പോള്‍ ശരിക്കും ഒന്ന് അമ്പരന്നു. കയറി ചെന്നപ്പോള്‍ തന്നെ ഇരു വശത്തെയും മതിലില്‍ കുട്ടികളുടെ കലാവിരുതുകള്‍. ഒടുവില്‍ പയ്യന്‍സ് ചേരേണ്ട ക്ലാസ്സില്‍ ചെന്നപ്പോള്‍ മിക്കവാറും ഇവിടെ മറ്റ് പോസ്റ്റുകളില്‍ കൊടുത്തിരിക്കുന്ന പോലെ തന്നെ.

മുകളില്‍ പറഞ്ഞ പോലെ ക്ലാസ്സിന്റെ ഒരു മൂലയില്‍ അടുക്കള ഒരുക്കിയിരിക്കുന്നു. ബേക്കറി, റെസ്റ്റൊറന്റ്, ബസ്സ് സ്റ്റേഷന്‍ ഇങ്ങനെ ഓരോ ദിവസവും ഓരോ അനുഭവം ആയിരിക്കും ആ “കോര്‍ണറില്‍” ഒരുക്കുക എന്ന് അവര്‍ പറഞ്ഞു.

അങ്ങിനെ ഓരോ കോര്‍ണറും... ഡ്രോയിങ് കോര്‍ണര്‍, പ്ലെയിങ് കോര്‍ണര്‍, റീഡിങ് കോര്‍ണര്‍, റെസ്റ്റിങ് കോര്‍ണര്, സ്റ്റോറി കോഎണര്‍‍...

കൂടാതെ ഒരു ചെറിയ പെട്ടിയില്‍ ഒച്ചുകളെ ഇട്ടിരിക്കുന്നു... കുട്ടികള്‍ വന്നയുടെനെ സ്പേയര്‍ ഉപയോഗിച്ച് അതിന് വെള്ളം കൊടുക്കുവാന്‍ പഠിപ്പിക്കുന്നതിലൂടെ “പെറ്റ്സിനെ കെയര്‍” ചെയ്യുവാനുള്ള ആദ്യ പടി കയറുന്നു!

3-4 വയസ്സുള്ള കുട്ടികള്‍ക്കുള്ള ക്ലാസ്സാണിത്!

പുസ്തകത്തിന്റെ ലോകത്ത് നിന്ന് മാറി അനുഭവത്തിലൂടെ പഠിപ്പിക്കുന്ന ആ സ്ഥലം കണ്ടപ്പോള്‍ ഒന്ന് കൂടി കുട്ടിയാകുവാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നി പോയി.

നമ്മുടെ നാട്ടിലെ കുട്ടികള്‍ക്കും ഇതെല്ലാം ലഭിക്കുവാന്‍ പ്രേരണ നല്‍കുന്നത് കാണുന്നതില്‍ വളരെ സന്തോഷം... "



Posted by Manoj മനോജ് to പള്ളിക്കൂടംയാത്രകള്‍ at February 15, 2011 5:03 PM

5 comments:

  1. പള്ളിക്കൂടം യാത്രകളില്‍ പോയി കണ്ടു മാഷേ ...എത്ര ഭാഗ്യവാന്മാരാണ് അവിടുത്തെ കുഞ്ഞുങ്ങള്‍ ...

    ReplyDelete
  2. അയ്യോ അത് ഒരു പോസ്റ്റായോ? അമേരിക്കയില്‍ എല്ലായിടത്തും ഇങ്ങിനെയാണോ എന്ന് അറിയില്ല കേട്ടോ... എങ്കിലും ഇവിടെ പലയിടത്തും മോണ്ടിസോറി സ്കൂളുകള്‍ ഉണ്ട്.... ഈ സ്കൂള്‍ അതില്‍ പെടുന്നതല്ല...

    കഴിഞ്ഞ ദിവസം സ്കൂളില്‍ രക്ഷിതാക്കളെ വിളിപ്പിച്ചിരുന്നു. 3 മണിക്കൂര്‍ കുട്ടികള്‍ എങ്ങിനെ ക്ലാസ്സില്‍ ചെലവഴിക്കുന്നു എന്നത് 1 മണിക്കൂര്‍ കൊണ്ട് കാണിച്ച് തരുന്ന ലൈവ്...

    അതിന് മുന്‍പ് ഓരോ ദിവസവും ഒരു അര മണിക്കൂര്‍ നമ്മുടെ ഉത്സവ ആഘോഷങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് ഒരു ക്ലാസ്സ് എടുക്കുവാന്‍ പറഞ്ഞിരുന്നു.. എന്റെ വാമഭാഗമാണ് ഇതിനൊക്കെ പോകാറുള്ളത്.. നമ്മുടെ ഓണത്തെ കുറിച്ച് ഒരു ഫോട്ടോ വിവരണം നടത്തി.. കുട്ടികള്‍ ഇങ്ങോട്ട് ചോദ്യങ്ങളും, അഭിപ്രായങ്ങളും പറഞ്ഞു എന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതമായി... 4 വയസ്സ് ആകുന്ന കുട്ടികള്‍ (8 പേര്‍ അമേരിക്കന്‍സും, 1 കുട്ടി ചൈനീസും പിന്നെ 1 ഇന്ത്യനും ആണ് ഈ ക്ലാസ്സില്‍) ഇന്ത്യന്‍ സംസ്കാരവും മറ്റും അവര്‍ എങ്ങിനെ ഉള്‍കൊള്ളുമെന്ന് സംശയം ആയിരുന്നു... എന്നാല്‍ അവരെ കാണിച്ച ഓരോ പടവും അവര്‍ അവരുടെ അനുഭവവുമായി ബന്ധപ്പെട്ട് പറഞ്ഞു..

    ഇപ്പോള്‍ നടക്കുന്നത് സ്പെഷല്‍ ഡേ... ഒരോ ദിവസവും ഓരോ കുട്ടികളുടെയും ഏതെങ്കിലും രക്ഷകര്‍ത്താവ് വന്ന് ക്ലാസ്സ് എടുക്കണം പോലും... നമുക്ക് ഭക്ഷണം പാകം ചെയ്ത് കൊണ്ട് ചെല്ലുവാന്‍ അനുവാദമുണ്ട്.. പക്ഷേ ഇവിടെ പല കുട്ടികള്‍ക്കും നട്ട്സ്/മുട്ട അലര്‍ജിയായതിനാല്‍ അവ ഒഴിവാക്കിയുള്ളവയായിരിക്കണം... വിശദമായ വിവരം ലഭിച്ചിട്ടില്ല.. അടുത്ത ആഴ്ച മുതലാണ് തുടങ്ങുന്നത്...

    ഒരു ബി.എഡ്. ഡിഗ്രി കയ്യിലുള്ളതിനാല്‍ പഠിപ്പിക്കലുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍/ബ്ലോഗുകള്‍ കാണുമ്പോള്‍ കയറി വായിക്കാറുണ്ടെന്നേയുള്ളൂ... ഈ ബ്ലോഗ് വ്യത്യസ്തമായി തോന്നിയതിന് പ്രധാന കാരണം മറ്റ് രാജ്യങ്ങളിലെയും മറ്റും നല്ല തീമുകള്‍ പങ്ക് വെയ്ക്കുകയും അവ കേരളത്തിലെ കുട്ടികളിലേയ്ക്ക് എത്തിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്... തുടരുക... എനിക്ക് കിട്ടുന്നത് ഞാനും ഇത് പോലെ അപ്പ്ഡേറ്റ് ചെയ്യാം....

    ReplyDelete
  3. ലാഭത്തിന് വേണ്ടി നടത്തുന്ന ജയിലുകളിലേക്ക് "kids-for-cash" എന്ന രീതിയില്‍ കുട്ടികളെ ശിക്ഷിച്ച് അയച്ചിരുന്ന പെന്‍സില്‍വേനിയ ജഡ്ജിയെ ശിക്ഷിച്ചു. Luzerne County ജഡ്ജി Mark Ciavarella, Jr ആണ് പ്രതി. അയാള്‍ $28 ലക്ഷം ഡോളറാണ് സുഹൃത്തുക്കള്‍ നടത്തിയുരുന്ന ജയിലുകളില്‍ നിന്ന് പ്രതിഫലം പറ്റിയത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ അയാള്‍ക്ക് 157 വര്‍ഷമാണ് തടവ് വിധിച്ചത്. അയാള്‍ കാരണം ജയില്‍ എത്തിയ കുട്ടികളില്‍ ചിലര്‍ പിന്നീട് അത്മഹത്യ ചെയ്തിരുന്നു.

    എല്ലാവര്‍ക്കും തുല്യ അവകാശം ഉണ്ടാകുന്ന ലോകം ഉണ്ടാകട്ടേ!

    ReplyDelete
  4. MANOJ,
    വിദേശത്തുള്ള മലയാളി സുഹൃത്തുക്കള്‍ ആ നാടുകളിലെ വിദ്യാഭ്യാസ രീതികള്‍ പങ്കിടുന്നത് കേരളത്തിലെ അധ്യാപകര്‍ക്ക് ഗുണം ചെയ്യും.പള്ളിക്കൂടം യാത്രകള്‍ ,ചൂണ്ടുവിരല്‍ എന്നീ ബ്ലോഗുകളില്‍ അതിനു ഇടം ഉണ്ടാകും.അതിനാല്‍ ഞാന്‍ വളരെ സന്തോഷത്തോടെ ആണ് ഈ പോസ്റ്റ്‌ കൊടുക്കുന്നത്. ആ സ്കൂളില്‍ വേറെയും ക്ലാസുകള്‍ ഉണ്ടല്ലോ എങ്ങനെ ? എന്തെങ്കിലും കൂടുതല്‍ കിട്ടുമെന്ന് കരുതിയാ ഇങ്ങനെ കൊളുത്തി ചോദിക്കുന്നത്
    രമേശ്‌
    താങ്കളോട് ഞാന്‍ ഒരു ആവശ്യം ഉന്നയിച്ചിരുന്നു പ്രതികരിച്ചില്ല സമയം കിട്ടിക്കാണില്ല ഇല്ലേ

    ReplyDelete

പ്രതികരിച്ചതിനു നന്ദി