Pages

Sunday, February 27, 2011

സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും വിദ്യാഭ്യാസവും

സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ കുട്ടികളെ ചേര്‍ക്കുന്ന കാര്യത്തില്‍ കേരളം മോശപ്പെട്ട സംസ്ഥാനമാണെന്ന് സൂചിപ്പിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ശരിയാണ് അങ്ങനെ ഒരു വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്
നിജ സ്ഥിതി എന്താണ്.ഗ്രോസ് എന്‍ റോള്‍മെന്റ് റേഷ്യോ പ്രകാരമുള്ള നിരീക്ഷണം ആണ്.എന്താണ് ജി ആര്‍ ?അത് കണക്കു കൂട്ടുന്നത്‌ എങ്ങനെ.?ഇത് വച്ച് നോക്കുകയാണെങ്കില്‍ എന്തോ പിശകുണ്ടല്ലോ.നമ്മുടെ കുട്ടികളില്‍ കുറെ പേര്‍ എവിടെ പോയി?
സ്കൂളില്‍ ചേരാത്ത കുട്ടികള്‍ കേരളത്തില്‍ ഇല്ലെന്നു നമ്മള്‍ക്കെല്ലാം അറിയാം പിന്നെങ്ങനെ കണക്കു വന്നു.?ഒരു വിഭാഗം കുട്ടികള്‍ അനംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്നു.അവരുടെ കണക്കു ആരുടെ വശമാണുള്ളത് ..
ഏതായാലും
അവലോകന റിപ്പോര്‍ട്ട് സൂചിപ്പിച്ച കാര്യം ഗൌരവത്തോടെ കണ്ടുപിടിച്ചു അദൃശ്യരായ കുട്ടികളെ ഏതെങ്കിലും കണക്കില്‍ ഉള്‍പ്പെടുത്തണം.കണക്കില്‍ പിശകുണ്ടെങ്കില്‍ തിരുത്തണം .തൊണ്ണൂറ്റൊമ്പത്‌ ശതമാനത്തില്‍ കൂടുതല്‍ കുട്ടികളും സ്കൂളില്‍ എത്തപ്പെട്ടെ സംസ്ഥാനമാണ് കേരളം എന്ന് എം എച് ആര്‍ ഡി കണക്കുകള്‍ പലതവണ വന്നതാണ്.

(മാനവ വികസന സൂചിക പ്രകാരം ഇന്ത്യയില്‍ കേരളം എവിടെ നില്‍ക്കുന്നു . പച്ച പിടിച്ചു നില്‍ക്കുന്ന ഏക സംസ്ഥാനം നമ്മുടെതാണ്‌. നോക്കൂ.).ശ്രീ പ്രണാബ് മുക്കര്‍ജി അവതരിപ്പിച്ച സാമ്പത്തിക വലോകണ റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസത്തെ പറ്റി വേറെയും കാര്യങ്ങള്‍ - . അവ പരിശോധിക്കാം.
  • ഇന്ത്യയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ അന്പത്തിമൂന്നു ശതമാനത്തിനു രണ്ടാം ക്ലാസിലെ പാഠം പോലും വായിക്കാന്‍ അറിയില്ല.
  • ഗണിതം പരിതാപകരം.ഒന്ന് മുതല്‍ ഒമ്പത് വരെ സംഖ്യകള്‍ തിരിച്ചറിയുന്ന കുട്ടികളുടെ എന്നേം രണ്ടായിരത്തി ഒമ്പതില്‍ അറുപത്തൊമ്പത് ശതമാനം.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അത് അറുപത്തഞ്ചായി കുറഞ്ഞു.
  • ലഘുവായ ഹരണ ക്രിയ ചെയ്യാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന മുപ്പത്തെട്ടു ശതാമാനം കുട്ടികള്‍ക്ക് മാത്രമേ രണ്ടായിരത്തി ഒമ്പതില്‍ കഴിയുമായിരുന്നുള്ളൂ..രണ്ടായിരത്തി പത്തില്‍ ഇത് മുപ്പത്താറു ശതമാനമായി കുറഞ്ഞു.
  • വിസ്തീര്‍ണവുമായി ബന്ധപ്പെട്ട കണക്കുകള്‍ ചെയ്യുന്നതില്‍ അമ്പത് ശതമാനത്തോളം കുട്ടികള്‍ പിന്നില്‍.(കേരളവും ബീഹാറും മികച്ച സംസ്ഥാനങ്ങള്‍ )
  • നിത്യം സ്കൂളില്‍ എത്തുന്ന അധ്യാപകരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരികയാനത്രേ.
സര്‍വശിക്ഷ അഭിയാന്‍ പോലെയുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നോട്ട് പോകുന്നത് ആശങ്കാ ജനകം.
കേരളം ഇക്കാര്യത്തില്‍ മുന്നേറുന്ന കാഴ്ചയാണ് പ്രണാബ് മുഖര്‍ജി ഉദാഹരിച്ച അസറിന്റെ പഠന റിപ്പോര്‍ട്ടില്‍ ഉള്ളത്.
(എന്നിട്ടും ഒരു അധ്യാപക സംഘടന കബില്‍ സിബിലിനു പരാതി നല്‍കി.കേരളത്തിലെ എസ് എസ് പോക്കാണെന്ന് .കബില്‍ സിബില്‍ ഉള്ളില്‍ ഊറി ചിരിച്ചു കാണും )
നാം ഇപ്പോള്‍ മികവു ആഘോഷിക്കുന്നതിന്റെ തിളക്കം ദേശീയ നിലവാരത്തിന്റെ പശ്ചാത്തലത്തില്‍ കാണണം.
ഒരു ലോക റിപ്പോര്‍ട്ടില്‍ നിന്നും വിദ്യാഭ്യാസ സൂചികയില്‍ ഇന്ത്യ യുടെ സ്ഥാനം കണ്ടെത്താം കേരളത്തിനു ഒട്ടേറെ മാതൃകകള്‍ സൃഷ്ടിക്കാനുണ്ട് അതാണ്‌ ചരിത്രപരമായ കടമ.
ഗുണനിലവാരത്തിന്റെ കാര്യത്തിലുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമാക്കാന്‍ കൂട്ടായ ഇടപെടല്‍
അതിനുള്ള അന്തരീക്ഷം ഒരുക്കല്‍
കര്‍മ പദ്ധതികള്‍ രൂപപ്പെടുത്തല്‍
കാലം വിളിക്കുന്നു.

1 comment:

  1. വിദ്യാഭ്യാസ സൂചികയുടെ ഭൂപടം മറ്റൊരു രീതിയിലും വായിക്കാം
    ഇപ്പോള്‍ ജനാധിപത്യ പ്രക്ഷോഭം നടക്കുന്ന രാജ്യങ്ങള്‍,മത തീവ്ര വാദികള്‍ അധിവസിക്കുന്ന രാജങ്ങള്‍ ഒക്കെ ഏതു അവസ്ഥയില്‍ എന്ന്.
    ഇവര്‍ വിദ്യാ നിഷിധികള്‍ ..അറിവിനെ അകറ്റി നിര്‍ത്തുന്നു.
    ബാക്കി വ്യാഖാനം നിങ്ങള്‍ നടത്തുക.

    ReplyDelete

പ്രതികരിച്ചതിനു നന്ദി