Pages

▼

Saturday, March 19, 2011

ജൈവ മുദ്ര

അന്താരാഷ്‌ട്ര ജൈവ വൈവിധ്യ വര്ഷം .തുടക്കത്തില്‍ പല സ്കൂളുകളും ആവേശം കാണിച്ചു.
തുടര്‍ന്നവര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍. ആ അനുഭവങ്ങള്‍ പ്രധാനം.
ഓരോ സ്കൂളും മുകളില്‍ നിന്നും അടിച്ചേല്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പകരം സ്വന്തം അന്വേഷണം നടത്തുമ്പോള്‍ അതിനു തിളക്കം കൂടും.മലപ്പുറം ജില്ല സ്കൂളുകളുടെ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിച്ചു.
ബി ആര്‍ സി തലത്തില്‍ സ്കൂളുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു
തുടര്‍ന്ന് ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറു സ്കൂളുകള്‍ റിപ്പോര്‍ട്ട് പങ്കിട്ടു
എല്‍ പി, യു പി, എച് എസ് വിഭാഗങ്ങള്‍.
നല്ല പ്രവര്‍ത്തനങ്ങള്‍.അതില്‍ ചിലതിന്റെ സൂചനകള്‍ ഇവിടെ നല്‍കുന്നു



o
o
.കുഞ്ഞുങ്ങള്‍ക്ക്‌ പാരിസ്ഥിക പാഠങ്ങള്‍ നല്‍കിയ സ്കൂളുകളെ അഭിനന്ദിക്കാം.അവ പ്രോത്സാഹിപ്പിച്ച ജില്ലയിലെ പ്രവര്‍ത്തകര്‍ക്കും.
(എല്ലാ സ്കൂളുകളെയും പരാമര്‍ശിക്കാന്‍ കഴിഞ്ഞില്ല
ഓരോ സ്കൂളിലെയും എല്ലാ പ്രവര്‍ത്തനങ്ങളും .ബ്ലോഗിന്റെ പരിമിതി.)

'ജൈവമുദ്ര' വട്ടംകുളം സി.പി.എന്‍.യു.പി സ്‌കൂളിന് എ ഗ്രേഡ്

അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി മലപ്പുറം എസ്.എസ്.എ സംഘടിപ്പിച്ച 'ജൈവമുദ്ര' ജില്ലാതല സംഗമത്തില്‍ വട്ടംകുളം സി.പി.എന്‍.യു.പി സ്‌കൂള്‍ സംഘം എ ഗ്രേഡ് നേടി. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗവേഷണാത്മകമായ പ്രൊജക്ടുകളുടെയും അവരുമായി നടത്തിയ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഗ്രേഡിങ് നടന്നത്. ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി യു.പി വിഭാഗത്തില്‍ നാല്പതോളം ടീമുകള്‍ പങ്കെടുത്തു. എ ഗ്രേഡ് നേടിയ സ്‌കൂള്‍ടീമിനെ അസംബ്ലിയില്‍വെച്ച് ഹെഡ്മാസ്റ്റര്‍ ഭവത്രാതന്‍ പി.എന്‍. സമ്മാനങ്ങള്‍ നല്‍കി അഭിനന്ദിച്ചു.

2 comments:

  1. വായിക്കാന്‍ പ്രയാസമുണ്ടോ.ഓരോ സ്ലൈടിലും ക്ലിക്ക് ചെയ്യൂ അപ്പോള്‍ വലുപ്പത്തില്‍ കാണാം

    ReplyDelete
  2. വേങ്ങര നിയോജക മണ്ഡലം തല മികവുത്സവത്തിൽ LP വിഭാഗം ഒന്നാം സ്ഥാനം AMLPS തോട്ടശേരിയറക്കായിരുന്നു. അത് മുകളിൽ കാണുന്നില്ല

    ReplyDelete

പ്രതികരിച്ചതിനു നന്ദി