Pages

Thursday, March 10, 2011

പുസ്തകത്തൊട്ടില്‍

സ്കൂളില്‍ പണി നടക്കുന്നു.പുതിയ കെട്ടിടം മാത്രമല്ല മുറ്റത്തും..
ഒരു വലിയ വലയം നിലത്തു വെച്ച് മൂന്ന് നാല് മുള നാട്ടി എന്തോ ഗൌരവത്തില്‍ ഒരുക്കുകയാണ് മൂന്ന് പണിക്കാര്‍.
ഞാന്‍ അവരോടു ചോദിച്ചു എന്താ ചെയ്യുന്നേ..
അതു ടീച്ചര്‍ക്കെ അറിയൂ..
ടീച്ചറോട് ചോദിച്ചു
എന്താ അവിടെ ഒരുക്കുന്നെ
അതോ മാഷേ, കുട്ടികള്‍ക്ക് പുസ്തകം വായിക്കാന്‍..
പുസ്തകപ്പുര. സ്കൂള്‍ മുറ്റത്തെ കമനീയ മായ കുടിലില്‍ കുട്ടികള്‍ വന്നു പുസ്തകം വായിക്കുന്നത് ഞാന്‍ സങ്കല്പിച്ചു.
അപ്പോഴാണ്‌ മറ്റൊരു ബോര്‍ഡു കണ്ടത്
കൂടുതല്‍ ഞാന്‍ വിശദീകരിക്കുന്നില്ല.ഫോട്ടോ കണ്ടാല്‍ നിങ്ങള്‍ക്കും മനസ്സിലാകും.
ഇപ്പോള്‍ പത്രങ്ങള്‍ ..വായനയുടെ പ്രഭാതവേള കഴിഞ്ഞു.
മാസികകളും ഉണ്ട്..
പുസ്തകങ്ങള്‍ യാത്രയിലാണ്.
കുട്ടികളുടെ സഞ്ചിയില്‍ നിന്നും അവ വരും
ഇതു പോലെ ഓരോ ക്ലാസിലും പുസ്തകത്തൊട്ടില്‍ ഒരുക്കാമല്ലോ.
ചിത്രങ്ങള്‍-
സി എം എസ് എല്‍ പി സ്കൂള്‍ മുഹുമ്മ
ആലപ്പുഴ

-------------------------------------

ചൂണ്ടുവിരല്‍ ഇരുനൂറാം ലക്കത്തിലേക്ക് അടുത്ത പോസ്ടോടെ..
എന്താ നിര്‍ദേശങ്ങള്‍..
കാത്തിരിക്കുന്നു..

4 comments:

  1. പ്രിയപ്പെട്ട കലാധരന്‍ മാസ്റ്റര്‍,
    പൊതു വിദ്യാലയങ്ങളിലെ ഉണര്‍വുകള്‍ കണ്ടെത്താന്‍ മാഷ്‌ നേരിട്ട് നടത്തുന്ന യാത്രകള്‍ ആഹ്ലാദകരമാണ്. കാണുന്ന കാഴ്ചകള്‍ പുഴുക്കുത്തുകളില്ലാതെ ഞങ്ങളിലെത്തിക്കുന്നതും ഒരു നല്ല സന്ദേശമാണ് തരുന്നത്.
    അങ്ങനെയങ്ങനെ..
    ഇനി വേറൊരു കാര്യം. മാഷ്ക്ക് അറിയാമായിരിക്കും എന്നാലും പറയാം, ക്യാമറക്ക് നമ്മുടെ കണ്ണുകളുടെ കാഴ്ചയില്ല. ഇരുളും വെളിച്ചവും ഇട കലര്‍ന്നാലും വ്യതിരിക്തമായിത്തന്നെ നമ്മളതിനെ കാണും. പക്ഷെ ക്യാമറയാകട്ടെ നമ്മള്‍ ഇരുട്ട് എക്സ്പോഷര്‍ ചെയ്‌താല്‍ ഇരുട്ടും മറിച്ചായാല്‍ വെളിച്ചവും കൂടുതല്‍ ശ്രദ്ധിക്കപ്പെടും. പ്രതീകാത്മകമായി പറഞ്ഞതാണ് കേട്ടോ. ഫോട്ടോകള്‍ പലപ്പോഴും പകുതി എന്നല്ല, മുഴുവനും കള്ളം പറയുന്നു.
    ഒരു പ്രവര്‍ത്തനം തുടങ്ങി, നാട്ടുകാരെ വിളിച്ചു കൂട്ടി, കുട്ടികളെ പശ്ചാത്തലത്തില്‍ നിര്‍ത്തി ഫോട്ടോ എടുത്തു, റിപ്പോര്‍ട്ട്‌ അയച്ചു കഴിഞ്ഞാല്‍ അതവിടെ അവസാനിപ്പിക്കുന്ന അധ്യാപകരെ എനിക്കു നേരിട്ടറിയാം.
    വ്യതസ്തതക്കു മാത്രം വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി ആ തുടക്കം മാത്രം ആഘോഷിച്ചു പിന്നെയത് വീമ്പു പറഞ്ഞു നടക്കുന്നവര്‍.. രുചിയുണ്ടെങ്കിലും കഴമ്പില്ലാത്ത മാമ്പഴം കഴിച്ച നമ്മുടെ കുഞ്ഞുങ്ങള്‍..
    കുട്ടികളിലെക്കാണ്, അവരുടെ അറിവുകളിലേക്കാണ് എല്ലാ വഴികളും എത്തിച്ചേരേണ്ടത്. AEO സന്ദര്‍ശനത്തിനു വരുന്ന ഒരു സുപ്രഭാതത്തില്‍ ചാര്‍ട്ടുമാല വലിച്ചു കെട്ടുന്നത് കൊണ്ടോ, ഫീല്‍ഡ് ട്രിപ്പിനു വേണ്ടി പുരാവസ്തുക്കളും കാടും വെറുതെ കണ്ടു ഒടിപ്പോരുന്നത് കൊണ്ടോ കുട്ടികള്‍ക്ക് എന്തെങ്കിലും കിട്ടുന്നു എന്നെനിക്കു തോന്നുന്നില്ല.
    പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ മാഷേ; ഉണര്‍വുകള്‍ പകര്‍ന്നു കിട്ടേണ്ടത് നമ്മുടെ, നമ്മുടെ കുട്ടികള്‍ക്കാണ്. അത് കിട്ടുന്നുണ്ടോ എന്ന് മാഷൊന്നു കൂടി നേരിട്ട് ഉറപ്പു വരുത്തണം, എന്നിട്ട് പ്രസിദ്ധീകരിക്കണം എന്ന് അപേക്ഷ..
    ഫോട്ടോകളെ വിശ്വസിക്കരുത്!

    ReplyDelete
  2. thangalude ee oru samrambamthinn orayiram ashamsakal nerunnu..........

    ReplyDelete
  3. ഫോട്ടോകള്‍ മിക്കതും ഞാന്‍ എടുക്കുന്നവയാണ്
    എനിക്ക് എന്നെ വിശ്വസിക്കാം
    സ്കൂളുകാര്‍ പറയുന്നതല്ല ഞാന്‍ കണ്ടുത്തുന്നതാണ് ചൂണ്ടു വിരലില്‍ കൊടുക്കുന്നത്
    കേമത്തം പറയുന്ന പല സ്കൂളുകളിലും പോയി
    അവര്‍ പറഞ്ഞത് ഞാന്‍ കൊടുത്തില്ല.
    കെട്ടു കാഴ്ചകള്‍ വേണ്ട
    കോട്ടയം ജില്ലയില്‍ ഒരനുഭവം ഉണ്ടായി."ഏറ്റവും മികച്ച സ്കൂളില്‍" പോകാനിടയായി
    മടുത്തു. അത് ഫ്ലക്സ് ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എഴുതിയ മികവാണ്.ഊതി പെരുപ്പിച്ച പെരുമ.
    ഞാന്‍ ഉടന്‍ തന്നെ അടുത്തുള്ള കൊച്ചു വിദ്യാലയത്തില്‍ പോയി
    ആരും ശ്രദ്ധിക്കാത്ത ആ സ്കൂള്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നു
    ഞാന്‍ അത് ബ്ലോഗില്‍ കൊടുത്തു.
    പൊതു വിദ്യാലയങ്ങളില്‍ .ഒന്നും നടക്കുന്നില്ലെന്ന് പറയുന്നവര്‍ ധാരാളം
    എനിക്ക് അതിനോട് യോജിപ്പില്ല.
    എന്റെ ക്യാമറ ആയിരക്കണക്കിന് ഫോട്ടോകള്‍ എടുത്തിട്ടുണ്ട്.അതില്‍ വളരെ കുറവ് മാത്രമേ ബ്ലോഗില്‍ വന്നിട്ടുള്ളൂ.
    പൂര്‍ണതയില്‍ എത്തിയ സ്കൂളുകള്‍ ഇല്ല.എന്നാല്‍ അനുകരിക്കാവുന്നവ അംശങ്ങള്‍ ഉണ്ട്.അത് സ്വീകരിക്കുന്ന സ്കൂളുകള്‍ ഉണ്ട്.
    അവര്‍ക്ക് ആശയങ്ങള്‍ കൊടുക്കുന്ന ദൌത്യം ഈ ബ്ലോഗ്‌ നിറവേറ്റുന്നു
    ക്യാമറയുടെ മറയില്ലാതെ കണ്ടത് ക്യാമാരയിലാക്കിയാല്‍ അതൊരു മറയല്ല.
    നന്മ കാണാനും ആസ്വദിക്കാനും അംഗീകരിക്കാനും ശ്രമിക്കുമ്പോള്‍ പിഴവ് വരാതിരിക്കാന്‍ പരാവധി ശ്രമിക്കുന്നു.
    വീണ്ടും കാണാം

    ReplyDelete
  4. സന്തോഷം മാഷേ.
    എന്തിലും പ്രശ്നങ്ങളുടെ നിറങ്ങള്‍ മാത്രം കണ്ണില്‍പ്പെടുന്ന ഇക്കാലത്ത് ഈയുള്ളവനെയും അക്കൂട്ടത്തില്‍ പെടുതരുതെ.
    ഒരു പഴയ വിദ്യാര്‍ഥിക്ക് മാഷിലൂടെ മാഷുല്പ്പെടാത്ത വൃന്ദത്തോട് ഇത്തിരി പറയാനുണ്ട്.
    അധ്യാപനവൃത്തിക്ക് പുറത്തു നിന്നും നമ്മുടെ വിദ്യാലയങ്ങളെ വീക്ഷിക്കുന്ന പരിമിതികളില്‍ നിന്ന് കൊണ്ട് പറയട്ടെ. കുട്ടികളുടെ അറിവും കഴിവും പരിപോഷിപ്പിക്കുന്നതിനു വേണ്ടിയുള്ള ഓരോ പദ്ധതികള്‍ക്കും വ്യക്തമായ മാസ്റര്‍ പ്ലാന്‍ ആദ്യം തയ്യാറാക്കുന്നുണ്ടാകും എന്നാണ് എന്റെ ധാരണ. പിന്നീടത്‌ അധ്യാപകരെ പരിശീലിപ്പിക്കുന്നു. അധ്യാപകര്‍ അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ, അതില്‍ അവരുടെതായ സംഭാവനകള്‍ എന്തൊക്കെയാണ് എന്നൊക്കെ അറിയാന്‍ ഇടയ്ക്കു പരിശോധന, വിലയിരുത്തല്‍. ചിലയിടങ്ങളിലെങ്ങിലും കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുന്നുണ്ട്. കുട്ടികളില്‍ അത് എന്ത് ഫലം ചെയ്തു എന്ന് പലരും, പലരും മെനക്കെട്ട് അന്വേഷിക്കാറില്ല.
    രോഗിക്ക് അസുഖം ഭേദമാകുന്നുണ്ടോ എന്നറിയാന്‍ കൊടുത്ത മരുന്നിന്റെ ലിസ്റ്റ് മാത്രം നോക്കിയിട്ട് കാര്യമുണ്ടോ? കുട്ടികളെ കാണണം. തെര്‍മോമീറ്റര്‍ ഇട്ടു നോക്കണം..
    നമുക്ക് വലുത് കുഞ്ഞുങ്ങളാണ്. ..,ബഹുമാനപ്പെട്ട ബി ആര്‍ സി ഉദ്യോഗസ്ഥരുടെ ശ്രദ്ധക്ക്.
    കലാധരന്‍ മാഷ്‌ ക്ഷമിക്കുക.. ഈ കോളം ഞാനെടുക്കുന്നു.

    ReplyDelete

പ്രതികരിച്ചതിനു നന്ദി