Pages

Thursday, March 10, 2011

പൂര്‍ണ സംതൃപ്തിയുടെ ഒരു വര്ഷം

ഒരു സ്കൂള്‍ വര്‍ഷത്തിന്റെ സായാഹ്നത്തിലാണ് ഞാന്‍ മുഹുമ്മ ആസാദ് മെമ്മോറിയല്‍ സ്കൂളിലെ നാലാം ക്ലാസില്‍ എത്തുന്നത്.
സെന്‍സസ് തിരക്ക് കഴിഞ്ഞു സ്കൂള്‍ സജീവമാകുന്നതെയുള്ളൂ.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പഞ്ചായത്തിലെ സ്കൂളുകലെല്ലാം ഈ വിദ്യാലയത്തില്‍ ഒത്തു കൂടി ഒരു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ പങ്കിട്ടത്.
അതു ഉണ്ടാക്കിയ ആവേശവും തിരിച്ചരിയാലും സ്കൂളില്‍ നിറഞ്ഞു നിന്നു.
എന്നെ കണ്ടപ്പോള്‍ നാലാം ക്ലാസിലെ അധ്യാപിക ഓടി വന്നു.
"ടീച്ചര്‍ ഈ സ്കൂളിന്റെ നല്ല കാര്യങ്ങള്‍ അറിഞ്ഞു വന്നതാണ്.അവ എന്നോട് പങ്കിടുമോ."
ടീച്ചര്‍ പ്രകാശിച്ചു.
എന്നെ കൂട്ടികൊണ്ട് പോയി.
സ്കൂളില്‍ നടന്ന ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഫോട്ടോ സഹിതം വിശദീകരിക്കാന്‍ തുടങ്ങി.
ഞാന്‍ ആലോചിച്ചു.
എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ നടക്കുന്നത്. അവ പുറത്തുള്ള ആരും അറിയുന്നില്ലല്ലോ.
"നാലാം ക്ലാസ് വിശേഷങ്ങള്‍ പറയൂ ".
സജിത ടീച്ചര്‍ നാലിന്റെ മികവിലേക്ക് കടന്നു.
"സര്‍,നാല്പത്തഞ്ച് കുട്ടികള്‍ ഉണ്ട് ..നാല്പത് കുട്ടികളും മിടുക്കര്‍. കണക്കും മലയാളോം ഇംഗ്ലീഷു ഒക്കെ നന്നായി അറിയും. അഞ്ച് കുട്ടികള്‍ അല്പം പിന്നിലാ. ഞാന്‍ അവരെ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്.
എനിക്ക് നല്ല തൃപ്തി ഉണ്ട്.പുതിയ രീതിയിലാണ് പഠിപ്പിക്കുന്നത്.പരിശീലനത്തില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ കിട്ടി. അതെല്ലാം പ്രയോഗിച്ചു..പുതിയ പഠന രീതി എനിക്ക് വളരെ ഇഷ്ടം. ഒടുക്കത്തെ ഉറവ എന്ന പാഠം കുട്ടികള്‍ നാട്കമാക്കിയത് വലിയൊരു അനുഭവം ആയിരുന്നു.."
ആ ക്ലാസ് നോക്കുക മികവിന്റെ തെളിവുകള്‍ .ഇനിയും എത്രയോ പറയാനുണ്ട് എന്ന് വിളിച്ചോതി..
അപ്പോഴാണ്‌
ഹൈദ്രബാദില്‍ നിന്നും ഡോ : ഗീത ദുരൈ രാജന്‍ (ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാങ്ഗ്വേജ് യൂണിവേഴ്സിറ്റി) ക്ലാസില്‍ വന്നത്.
കുട്ടികള്‍ അവരുടെ മുമ്പാകെ ഇംഗ്ലീഷില്‍ ഒരു നാടകം അവതരിപ്പിച്ചു. അവരുമായി സംവദിച്ചു
ആ ഒഴുക്ക്.ആശയ പ്രകാശനം ആത്മവിശ്വാസം.ഒക്കെ അനുഭവിച്ചപ്പോള്‍ നമ്മുടെ സ്കൂളുകളെ പറ്റി ആ മഹതിക്ക്‌ നല്ല മതിപ്പ്.
ഇംഗ്ലീഷ് മീഡിയത്തെ തള്ളിക്കളയാന്‍ ഇതു ധാരാളം മതി എന്നിട്ടും സ്കൂളുകള്‍ എന്തിനാണ് സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിക്കുന്നത് എന്ന ചോദ്യം അവര്‍ ഉയര്‍ത്തി.

ഒരു വര്ഷം പഠിപ്പിച്ചു കഴിയുമ്പോള്‍ അധ്യാപികയ്ക്ക് ആത്മസംതൃപ്തി.
കുട്ടികളെ ഓര്‍ത്തു അഭിമാനം
വര്‍ഷാന്ത്യ വിലയിരുത്തല്‍ വരും വര്‍ഷത്തേക്കുള്ള ഊര്‍ജം
പൊതു വിദ്യാലയങ്ങളുടെ ഉയര്‍ച്ചക്കായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍എനിക്കും സംതൃപ്തി ഈ സ്കൂള്‍ സമ്മാനിച്ചു.
-----------------------------------------
മാര്ച് അവസാനം സ്കൂള്‍ അടയ്ക്കുകയല്ലേ
ഒരു വര്‍ഷാന്ത്യ ക്ലാസ് പി ടി എ ആകാമല്ലോ.
അതിനു ശ്രമിക്കുമോ?

.

2 comments:

  1. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...

    നമ്മുടെ മാധ്യമങ്ങള്‍ക്ക് ഇത്തരം നല്ല കാര്യങ്ങളിലൊന്നും താല്പര്യമില്ല.. അവര്‍ക്ക് സെന്‍സേഷണല്‍ ന്യൂസുകളാണ് വേണ്ടത്..

    ബ്ലോഗിലൂടെ ഈ വിവരങ്ങള്‍ പങ്ക് വെയ്ക്കുന്നതിലൂടെ കുറേ പേരിലെങ്കിലും ഈ വിവരങ്ങള്‍ എത്തി ചേരും എന്നത് തന്നെ ഒരാശ്വാസം...

    ആസാദ് മെമ്മോറിയലിലെ വിജയം അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ മറ്റ് സ്കൂളുകളും പിന്തുടര്‍ന്ന് വിജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാം...

    ReplyDelete
  2. സംതൃപ്തമായ ഒരു അദ്ധ്യയന വര്‍ഷത്തിന്റെ ഒടുക്കം ..പുതിയ തുടക്കങ്ങള്‍ക്കും ശുഭാരംഭം കുറിക്കട്ടെ ..

    ReplyDelete

പ്രതികരിച്ചതിനു നന്ദി