ഒരു പ്രഥമ അദ്ധ്യാപകന്‍ അറസ്റ്റു ചെയ്യപ്പെട്ടു -മലപ്പുറം ജില്ലയില്‍.ഈ സംഭവം ഉന്നയിക്കുന്ന ചോദ്യങ്ങള്‍.നമ്മുടെ പെണ്‍ കുട്ടികള്‍ക്ക് ചോദ്യം ചെയ്യാനുള്ള കരുത്തു പകരാന്‍ വിദ്യാഭ്യാസം സഹായകമല്ലേ.?
ഇതാ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ കരുത്തിന്റെ വാര്‍ത്ത.അനീതിക്കെതിരെ സംഘടിച്ച പെണ്‍കുട്ടികള്‍.
വാര്‍ത്ത മാര്ച് മൂന്നിന് വന്നത്
ദാവങ്കര: വിവാഹം കുട്ടിക്കളിയല്ല . ഇത് ഹാരനഹള്ളിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളുടെ നിലപാടാണ്. കര്‍ണാടകയില്‍ പുത്തരിയല്ലാത്ത ബാല വിവാഹത്തിനെതിരെ സമൂഹം കണ്ണടയ്ക്കുമ്പോള്‍ സഹപാഠിയുടെ വിവാഹത്തിനെതിരെ സമരംചെയ്ത് അധികൃതരുടെ കണ്ണ് തുറപ്പിക്കുകയായിരുന്നു ചിങ്കട്ടേരി സര്‍ക്കാര്‍ യു.പി. സ്‌കൂളിലെ കുട്ടികള്‍. സഹപാഠിയായ ആറാം ക്ലാസ്സുകാരി രാധയെ രക്ഷിതാക്കള്‍ കുട്ടിയുടെ അമ്മാവനായ സുരേഷിന് വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സഹപാഠികള്‍ക്കിത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.
ക്ലാസ്സ് വിട്ടിറങ്ങി ഈ കുട്ടികള്‍ രാധയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. പരിസരവാസികള്‍ കുട്ടികളെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ കുട്ടികള്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. രാധയുടെ മാതാപിതാക്കളും വിവാഹത്തില്‍ ഉറച്ചുനിന്നു. വീരഭദ്രപ്പയും മജ്ജമ്മയും മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു . കുട്ടിത്തത്തില്‍ നിന്നും വൈവാഹിക ജീവിതത്തിലേക്ക് വലിച്ചെറിയാന്‍ രാധയെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച കുട്ടികള്‍ പിന്നീട് മാര്‍ച്ച് നടത്തിയത് പോലീസ് സ്റ്റേഷനിലേക്കാണ്. അതോടെ സംഭവത്തിന് ഗൗരവം വന്നു. പോലീസുകാര്‍ കുട്ടികളോടൊപ്പം രാധയുടെ വീട്ടിലെത്തി.
ബാലവിവാഹം കുറ്റകരമാണെന്നും പിന്‍മാറണമെന്നും പോലീസ് ആവശ്യപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍ക്കും വഴിമുട്ടി. പഠനസൗകര്യങ്ങള്‍ക്കും മറ്റും കുട്ടികള്‍ നടത്തുന്ന സമരം കണ്ടവര്‍ക്ക് ഈ കുട്ടികള്‍ സമ്മാനിച്ചത് വിവാഹം കുട്ടിക്കളിയല്ലെന്ന സന്ദേശമാണ് പന്ത്രണ്ടുകാരിയായ രാധയെ വിവാഹം ചെയ്ത് കൊടുക്കാനുള്ള മാതാപിതാക്കളുടെ തീരുമാനത്തിന് പിന്നില്‍ ഗ്രാമത്തില്‍ നിലനിന്ന അന്ധവിശ്വാസത്തിന്‍റ പിന്‍ബലവുമുണ്ടായിരുന്നു.
കുടുംബത്തിലെ മുതിര്‍ന്ന അംഗം മരിച്ചാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ ആഘോഷച്ചടങ്ങ് നടക്കണമെന്നാണ് ഈ ഗ്രാമത്തിലെ വിശ്വാസം. ഇതിന് കണ്ടെത്തിയ വഴിയായിരുന്നു രാധയുടെ വിവാഹം . മാസങ്ങള്‍ക്കുമുമ്പ് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിരുന്നു. വിവാഹകാര്യമറിഞ്ഞ വിഷമത്തിലായ രാധ സ്‌കൂളില്‍ സുഹൃത്തുക്കളോട് വിവരം പറഞ്ഞു. സഹപാഠികളുമൊത്തുള്ള സമരത്തിന് നേതൃത്വം നല്‍കിയതും രാധ തന്നെ. ബാലവിവാഹത്തിനെതിരെ വിജയകരമായ സമരം നടത്തിയ വിദ്യാര്‍ഥികളെ അഭിനന്ദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സാംസ്‌കാരിക പ്രവര്‍ത്തകരും എത്തിയിരുന്നു
-------------------------------------------------------------
ചര്‍ച്ച ചെയ്യേണ്ടത്
ഒന്ന് )കേരളത്തിലെ വിദ്യാഭ്യാസം വിധേയ സംസ്കാരം ആണോ പഠിപ്പിക്കുന്നത്?
രണ്ട് ) അധ്യാപക സമൂഹം ആരുടെ പക്ഷത്താണ്?
മൂന്നു) ചോദ്യം ചെയ്യാനും സംഘടിക്കാനും കുട്ടികളെ എന്നാണു പഠിപ്പിക്കുക?
നാല്) ഈ പെണ്‍ കുട്ടികളുടെ വീട്ടില്‍ അവര്‍ക്ക് എല്ലാം തുറന്നു പറയാന്‍ കഴിയാതിരുന്നതെന്തു കൊണ്ട്? രക്ഷിതാക്കളുടെ ഇടയില്‍ അധ്യാപകര്‍ അനിവാര്യമായും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഇനിയും മറന്നു പോയോ.
അഞ്ചു) കുട്ടികള്‍ക്ക് മനസ്സ് തുറക്കാന്‍ അവസരം ഉണ്ടാവേണ്ടേ?
ആറ്) സമാന സംഭവങ്ങളില്‍ പെട്ട സമൂഹത്തിലെ ഉന്നതര്‍ക്കൊക്കെ സംരക്ഷണം.അവര്‍ക്ക് അവരുടെ രാഷ്ട്രീയം മതം ഇവ കാരണം അനുയായി വൃന്ദങ്ങള്‍ കീജെയ് വിളിക്കുന്നത് കണ്ടാണോ മറ്റുള്ളവരും പെരുമാറുന്നത്.?
ഏഴു) വിമര്‍ശനാത്മക ബോധന രീതിയില്‍ വെള്ളം ചേര്‍ക്കുകയും കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്ന സ്കൂളുകള്‍ സ്കൂളുകലാണോ?
ഏറ്റു) അധ്യാപക സംഘടനകള്‍ എവിടെ പൊയ്?

കൊച്ചുരാധയെ സുരേഷിന് കൊടുക്കില്ല; വിവാഹം മുടക്കിയത് കുട്ടിപ്പട

തനിക്ക് ഒരു പ്രശ്നം വന്നാല്‍ അത് ചര്‍ച്ച ചെയ്യുവാന്‍ മാതാപിതാക്കളെ ഭയക്കുന്നത് എന്ത് കൊണ്ടാണ്? ഏതെങ്കിലും ഒരു അദ്ധ്യാപകന്‍/അദ്ധ്യാപികയോട് ചര്‍ച്ച ചെയ്യുവാന്‍ ഭയപ്പെടുന്നത് എന്ത് കൊണ്ടാണ്?
ReplyDeleteഇന്നും എനിക്ക് ചില കാര്യങ്ങള്‍ അച്ഛനുമായി പങ്ക് വെയ്ക്കുവാന്‍ ധൈര്യമുണ്ടാകാറില്ല.. പക്ഷേ അത് അമ്മയോട് പറയുവാന്‍ കഴിയും... പലപ്പോഴും ആലോചിക്കാറുണ്ട് എന്ത് കൊണ്ടിങ്ങനെ എന്ന്...
സ്കൂളില്‍ മാത്രമല്ല വീട്ടിലും എന്തും പറയുവാന്‍ കുട്ടികള്‍ക്ക് ഇട കൊടുക്കണം... അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുവാനും വേണ്ട സഹായം/നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും കഴിഞ്ഞാല്‍ മലപ്പുറത്ത് സംഭവിച്ചത് പോലെയുള്ളവ ഇല്ലാതാക്കാന്‍ കഴിയും...
manoj,
ReplyDeleteഇടപെട്ടതിന് നന്ദി
നമ്മുടെ വീടുകള്‍ ടി വി യുടെ മുമ്പാകെ കുത്തിയിരിക്കുമ്പോള്‍ മനസ്സ് തുറന്നുള്ള വര്‍ത്തമാനം പറച്ചില്‍ നഷ്ടപ്പെടുന്നുവോ?
കുട്ടികളെ സട്ടാ സമയവും പഠിക്കാനോന്നുമില്ലേ പഠിക്കാനോന്നുമില്ലേഎന്ന് പറഞ്ഞു അലട്ടുമ്പോള്‍ സ്നേഹത്തിന്റെ ഇടങ്ങള്‍ അവര്‍ ആജ്ഞ്ഞകളായി ഏറ്റു വാങ്ങേണ്ടി വരുന്നോ? അയല്‍ വീടുകളിലെ കുട്ടികളുമായി കളിച്ചും കൂട്ട് കൂടിയും വഴക്കിട്ടും പഠിക്കുന്ന ഒത്തിരി പാഠങ്ങളെ കുഴിച്ചു മൂടിയോ?
സര്‍വോപരി ഒരാള്‍ രക്ഷിതാവ് ആകുന്നതിന്റെ അര്‍ഥം എന്താണ്.കുട്ടികളുടെ ഹൃദയം തിരിച്ചറിയാനും അതില്‍ മനസ്സ് ചേര്‍ക്കാനും കഴിവും നേടുക എന്ന് കൂടിയല്ലേ?
സ്കൂളിലെ പി ടി എ വികെന്ദ്രീകരിച്ചു കേരളത്തില്‍ ക്ലാസ് പി ടി എ ആയിട്ടും അധ്യാപകരും രക്ഷിതാക്കളും കുട്ടികളും തമ്മില്‍ വലിയ അകലം.അധ്യാപകരുടെ ചുളിവു ഉടയാത്ത പദവി സങ്കല്‍പം മാറണ്ടേ. സൗഹൃദം കൂട്ടണ്ടേ അധ്യാപക രക്ഷാ കര്തൃ സൌഹൃദ വേദി എന്നല്ലേ പേരിട്ടു വിളിക്കേണ്ടത്.
ചര്‍ച്ച തുടരട്ടെ..
സന്ദര്‍ശകരേ നിങ്ങളുടെ മൌനം അപകടം മണക്കുന്ന ഒന്നാണെന്ന് താങ്കള്‍ അറിയുന്നുണ്ടോ.?
കുട്ടികളുടെ തുറന്ന് പറച്ചിലുകൾക്ക് വീട്ടിൽ,സ്കൂളുകളിൽ അവസരങ്ങൾ ഇല്ലാതാവുമ്പോൾ, അതിനു പറ്റിയ രക്ഷിതാക്കളും അധ്യാപകരും ഇല്ലാതിരിക്കുമ്പോൾ...ഈ കുട്ടികൾക്കാരു രക്ഷ....പേടിതോന്നുന്നു.
ReplyDeleteസ്ക്കൂളുകള്‍ ഇപ്പോഴും വിധേയസംസ്കാരം പഠിപ്പിക്കുന്ന ഇടങ്ങള്‍ തന്നെ.എത്ര പരിഷഷ്കാരങ്ങള്‍ വന്നാലും ഒരിഞ്ചു പോലും മാറാന്‍ കൂട്ടാക്കാത്ത ഞാനുള്‍പ്പെടുന്ന അധ്യാപക സമൂഹം ഇവിടെയുള്ളിടത്തോളം കാലം ഇവയൊക്കെ ആവര്‍ത്തിക്കപ്പെടും. ഏതാനും ചില സ്കൂളുകളില്‍ നടക്കുന്ന ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാണിച്ച് സായൂജ്യമടയുക മാത്രമേ നിര്‍വാഹമുള്ളൂ
ReplyDeleteA ttile pasu pullu thinnilla.premibabu
ReplyDelete"ചോദ്യം ചെയ്യാനും സംഘടിക്കാനും കുട്ടികളെ എന്നാണു പഠിപ്പിക്കുക?" ചോദ്യം ചെയ്യാന്‍ പഠിപ്പിച്ചാല്‍ അവര്‍ അധ്യാപകരെ തന്നെ ചോദ്യം ചെയ്താലോ?
ReplyDeleteഇത് സ്കൂളിലെ മാത്രം പ്രശ്നം അല്ല. സ്കൂള്‍, ആരാധനാലയം, സാദാ ഓഫീസ്, പാര്‍ട്ടി ഓഫീസ് - എല്ലായിടത്തെയും പ്രശ്നം തന്നെ.
ചോദ്യം ചെയ്യലിന്റെ പ്രസക്തിയാണ് കുട്ടികള്‍ തിരിച്ചറിയേണ്ടത്.
ReplyDeleteഅപ്പോള്‍ ചോദ്യങ്ങള്‍ താനെ ഉണ്ടാവില്ലേ?
വിദ്യാഭ്യാസ സ്ഥാപനം അടക്കവും ഒതുക്കവും പഠിപ്പിക്കുന്നതിന് മുന്‍തൂക്കം നല്‍കുന്നു. പ്രതിരോധത്തിന്റെ ശക്തി ആര്‍ജിക്കാന്‍ കുട്ടികളെ അനുവദിക്കുന്നില്ല. മാഷന്മാരെക്കാള്‍ കൂടുതല്‍ അധ്യാപികമാര്‍ ഉള്ള സംവിധാനത്തില്‍ ആദ്യം അധ്യാപികമാരെ ഇത്തരം നിലപാടുകള്‍ എടുക്കാന്‍ പഠിപ്പിക്കണം. സ്കൂള്‍ മാനെജ്മെന്റ് കമ്മറ്റി വരികയാണ്. പകുതി സ്ത്രീ പ്രാതിനിധ്യത്തോടെ...ഒരു സാധ്യത..കേരളം പ്രയോജനപ്പെടുത്തിയാല്‍.
ReplyDelete