തൃശ്ശൂരില്‍ നിന്നുള്ള ഈ വാര്‍ത്ത ഒരു ആത്മ പരിശോധനയ്ക്ക് ഇടയാക്കട്ടെ.വാര്‍ത്ത വായിക്കൂ..
- പെരുമ്പടപ്പ്: വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ്മീഡിയം ക്ലാസുകള്‍ നിര്‍ത്തലാക്കിയതോടെ ഏതാനും വിദ്യാര്‍ത്ഥികള്‍ ടി.സി. വാങ്ങി അടുത്തുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ചേര്‍ന്നു.
- നാലുവര്‍ഷം മുമ്പാണ് വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചത്.
- കഴിഞ്ഞ അധ്യയനവര്‍ഷം ഇവിടെ 5 മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ ഡിവിഷനിലും ഇംഗ്ലീഷ്മീഡിയത്തിലായിരുന്നു അധ്യയനം.
- ഈ നില ഈ അധ്യയനവര്‍ഷവും തുടരാന്‍ സ്‌കൂള്‍ പി.ടി.എ. യോഗം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതിനാലാണ് ഇംഗ്ലീഷ്മീഡിയം ക്ലാസുകള്‍ നിര്‍ത്തലാക്കിയതെന്ന് പ്രധാനാധ്യാപിക പി. ലീല പറഞ്ഞു.
- രണ്ടു മലയാളം മീഡിയം ക്ലാസുകള്‍ക്ക് ഒരു ഇംഗ്ലീഷ്മീഡിയം ക്ലാസ് അനുവദിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്.
- രണ്ട് മലയാളം മീഡിയത്തിന് ആവശ്യമായ വിദ്യാര്‍ത്ഥികള്‍ മിക്ക ക്ലാസുകളിലുമില്ല എന്നതാണ് സ്ഥിതി.
- നാല് വര്‍ഷം മുമ്പ് എന്ത് പ്രചോദനമാണ്,ഉള്‍ വിളിയാണ് ആ സ്കൂളില്‍ ഉണ്ടായത്. കുട്ടികള്‍ കുമിഞ്ഞു കൂടുമെന്നോ? ആ മോഹം പൂവണിഞ്ഞോ..
- അതിന്റെ രാഷ്ട്രീയം എന്താണ്?
- പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ സമാന്തര ഇംഗ്ലീഷ് മീഡിയം എന്ന ഒറ്റമൂലി ആരാണ് പ്രോത്സാഹിപ്പിച്ചത്?
എന്‍ സി ഇ ആര്‍ ടി പുസ്തകങ്ങളാണോ ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ഉപയോഗിച്ചത്.സ്വകാര്യ കച്ചവട പുഷ്തകക്കാരുടെ ഗൈഡും സമാന്തര ഡിവിഷനുകളിലേക്ക് സമാന്തര ടീച്ചറും ഒക്കെ ആയി മുന്നേറിയിട്ടും ആരും അതൊന്നും കണ്ടില്ലെന്നോ.
- തിരുവനന്തപുരത്തെ ഒരു സ്കൂള്‍.പൊതു വിദ്യാലയം- അവിടെ കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ ക്ലോസ് ചെയ്തു.അതു കേട്ടു പലര്രോമാഞ്ചം കൊണ്ട്.ഞാന്‍ ഈ വര്‍ഷം ആ സ്കൂളുമായി ദാന്ധപ്പെട്ടു നൂറ്റി പതിനാറു കുട്ടികള്‍ ഒന്നാം ക്ലാസില്‍.അഡ്മിഷന്‍ തേടി എത്തി.അതില്‍ നാല് ഐ ഇ ഡി സി കുട്ടികള്‍ക്ക് മാത്രം മതി മലയാളം.ആ സ്കൂളില്‍ രണ്ടിന് ഒന്ന് എന്ന കണക്കു ഇല്ലെന്നു ,,
- റാന്നിയിലെ ഒരു സ്വകാര്യ വിദ്യാലയം നാല് വര്‍ഷം മുമ്പ് എസ് എസ് എല്‍ സി റിസള്‍ട്ട് മുപ്പതില്‍ താഴെ ശതമാനത്തില്‍.അവിടുത്തെ അധ്യാപകര്‍ പറഞ്ഞത്.ഇങ്ങനെ ഞങ്ങള്‍ എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.ആദ്യം കുട്ടികള്‍ കുറെ ചേര്‍ന്നു പിന്നീട് കുറഞ്ഞു കുറഞ്ഞു വന്നു.നാട്ടുകാര്‍ നല്ല ഇംഗ്ലീഷു തേടി സി ബി എസ് ഇ യില്‍ പോയി.സമാന്തര ഡിവിഷനിലെ സ്വര്‍ണ കുട്ടികളെ പൊന്നു പോലെ നോക്കാന്‍ സമയം കണ്ടെത്തിയ അധ്യാപകര്‍ മലയാളം മീടിയത്ത്തിലെ പാവങ്ങളെ മറന്നു.ഫലം മലയാളം മീഡിയവും തകര്‍ന്നു. സ്കൂള്‍ ശോഷിച്ചു ..
- ഇതൊക്കെ പറയേണ്ടി വരുന്നു.പല നേതാക്കളും അവരവരുടെ സ്കൂളുകളില്‍ എന്താ നടക്കുന്നത് എന്നു ഒന്ന് പരിശോധിക്കുക.
- സമാന്തരം എന്ന പേരു തന്നെ പാവങ്ങള്‍ക്ക് സമാന്തരം എന്ന സൂചന നല്‍കുന്നു..
- സമാന്തര്‍ സംസ്കാരം തന്നെ.
- വിദ്യാഭ്യാസ അവകാശ നിയമം നടപ്പില്‍ വരുമ്പോള്‍ എല്ലാ അണ്‍ എയ്ഡഡ് സ്കൂളുകളിലും ഇരുപത്തഞ്ചു ശതമാനം പാവങ്ങള്‍ക്ക് നീക്കി വെക്കും അപ്പോള്‍ ആ ഇംഗ്ലീഷ് സ്കൂളിലേക്ക് പോകാനുള്ള റിഹേഴ്സല്‍ ക്ലാസുകളാണ് ഇപ്പോള്‍ പൊതു വിദ്യാലയങ്ങളിലെ സമാന്തരം
- ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മലയാളം ഒന്നാം ഭാഷ ആകുമോ ആര്‍ക്കറിയാം..
- ലീല ടീച്ചറെ മണ്ടി എന്നു വിളിക്കാം.
- കാരണം തെക്കുള്ള പല സ്കൂളുകളിലും മലയാളം മീഡിയം ഡിവിഷന്‍ ഹാജര്‍ ബുക്കില്‍ മാത്രമാണ് എന്നു പറയുന്നു.
- കുട്ടികള്‍ മുഴുവനും പഠിക്കുന്നത് എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് സിലബസ് കച്ചവട പുസ്തകങ്ങള്‍..
- അതില്‍ ആര്‍ക്കും നോവില്ല.സമരം ഇല്ല.
- ടി.സി. വാങ്ങി അടുത്തുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ചേര്‍ന്നു. എന്ന വാര്‍ത്താ വാക്യം അത്ഭുതപ്പെടുത്തുന്നില്ല.അവകാശ നിയമം വരുമ്പോള്‍ ടി സി യും വേണ്ടല്ലോ.
- അപ്രിയ സത്യങ്ങള്‍ പറയുന്നതില്‍ ക്ഷമിക്കുക
ഇത് കൂടി വായിക്കൂ
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി