Pages

Monday, June 13, 2011

ചേര്‍ത്ത് വായിക്കാം

തലയെണ്ണലിനൊപ്പം ഇത്തവണ വിരലടയാളവും നേത്രഘടനയെടുപ്പും

തൃക്കാക്കര: വിദ്യാലയങ്ങളില്‍ ഇത്തവണ കുട്ടികളുടെ തലയെണ്ണലിനൊപ്പം ശാസ്ത്രീയ പരിശോധനകളും ഏര്‍പ്പാടാക്കും. വിരലടയാളവും കണ്ണിന്റെ ഘടനയുമാണ് പരിശോധനയുടെ ഭാഗമായി രേഖപ്പെടുത്തുന്നത്. ഈ പരിശോധന ജൂലൈ 15നുശേഷം നടത്തും. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇത്തവണ ശാസ്ത്രീമായ രീതിയില്‍ കണക്കെടുക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാണിക്കാന്‍ ചില വിദ്യാലയങ്ങളിലെ മാനേജ്മെന്റും സ്കൂള്‍ അധികൃതരും ക്രമക്കേട് കാണിക്കുന്നതിനാലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്

-((-കാര്യങ്ങള്‍ നേരാം വഴിക്ക് വരും എന്നു വന്നപ്പോള്‍ കുട്ടികള്‍ അപ്രത്യക്ഷരായോ?

പോലീസ് കയറും എന്നാ ഭീഷണി ഫലിച്ചോ..
എയ്ഡഡ് സ്കൂളുകളിലെ ഫലം നോക്കൂ.)


---സ്‌കൂളുകളില്‍ 1,20,000 കുട്ടികള്‍ കുറഞ്ഞു

തിരുവനന്തപുരം: തലയെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,20,000 കുട്ടികള്‍ കുറഞ്ഞതായി കണ്ടെത്തല്‍. സ്‌കൂള്‍ തുറന്ന ശേഷമുള്ള ആറാം പ്രവര്‍ത്തി ദിനത്തിലെ കണക്കിന്റെ അടിസ്ഥാനത്തിലാണിത്. ഏറ്റവും അധികം കുട്ടികള്‍ കുറഞ്ഞത് പാലക്കാട് ജില്ലയിലാണ്. 20,000 കുട്ടികളുടെ കുറവാണ് ജില്ലയിലുണ്ടായത്. തൃശൂരാണ് കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായ മറ്റൊരു ജില്ല.

സര്‍ക്കാര്‍ എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലാണ് കണക്കെടുപ്പ് നടന്നത്. എയ്ഡഡ് സ്‌കൂളില്‍ മാത്രം 90,000 കുട്ടികള്‍ കുറഞ്ഞപ്പോള്‍ ഒമ്പതാം ക്ലാസില്‍ പ്രവേശനം നേടിവരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം 1,15,159 കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂള്‍ വിട്ടതെങ്കില്‍ ഈ വര്‍ഷം അതിലുമേറെയായി.
പുതുതായി സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കൊഴിഞ്ഞുപോക്ക് വര്‍ധിക്കാന്‍ ഇടവരുത്തും.
--
മുന്‍ വര്‍ഷങ്ങളില്‍ വ്യാജ പേരുകാര്‍ ഹാജര്ബുക്കില്‍ കടന്നു കൂടുന്നുന്ടെന്നു നിരീക്ഷിച്ചത് കോടതി.ആ പേരുകാര്‍ ഈ വര്ഷം ഇല്ലാതായിക്കാനും അങ്ങനെ എങ്കില്‍ വലയ തോതില്‍ കുട്ടികള്‍ കുറഞ്ഞു കാണില്ല എന്ന് കരുതാമോ.

2 comments:

  1. എന്തുകൊണ്ട് അണ്‍ aided വിദ്യാലയങ്ങളിലേക്ക് ഈ ''കൊഴിഞ്ഞുപോക്ക്''?അവിടുത്തെ adyapakar ടി .ടി.സിയും ബി.എടുമല്ലാതെ മറ്റെന്തെങ്കിലും കോര്‍സ് kazhinjittundo?ഇവിടെ നമ്മള്‍ kannadachu ഇരുട്ടാക്കിയിട്ടു കാര്യമില്ല.''paniyedukkan മടി കാണിക്കുന്ന oru ചെറിയ വിഭാഗം adhyapakar ''എന്ന് സര്‍ നേരത്തെ paranjirunnu.ആ ചെറുതാണ് ഈ ''valuthinu'' oru പ്രധാന കാരണം എന്ന് സമൂഹം manassilakki കഴിഞ്ഞു .pinne,സമൂഹത്തെ ബോധാവട്കരിക്കുന്നതിനെക്കാള്‍ eluppamalle സ്വയം നന്നാവുന്നത്?[സര്‍ പറയുന്ന ''ചെറിയ വിഭാഗം''ഈ skoolil ഉണ്ട് എന ഒറ്റ കാരണത്താല്‍ കുടികളെ മറ്റു വിദ്യാലയങ്ങളിലേക്ക് പറഞ്ഞു vidunnavar കൂടുകയാണ്.''ഓല് ഓലക്കു thoneethe ചെയ്യൂ......എന്ന് avar നമ്മുടെ mughathinu നേരെ choottu വീശുമ്പോള്‍ കന്നടച്ചതുകൊണ്ട് enthu പ്രയോജനം സര്‍?

    ReplyDelete
  2. teacher
    വിദ്യാലയ ഭീകരതയെ കുറിച്ച് ഉടന്‍ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കാം
    ശത്രുക്കള്‍ അകത്തും

    ReplyDelete

പ്രതികരിച്ചതിനു നന്ദി