വര്‍ഷയുടെ പുഞ്ചിരി
തൊങ്ങല്‍ നെല്ലി മൂട് സ്കൂളിലെ ഒന്നാം ക്ലാസിലെ കൂട്ടുകാരി-വര്‍ഷ
രാവിലെ അമ്മമ്മയുടെയും രണ്ടു ചേട്ടന്മാരുടെയും അകമ്പടിയില്‍ അമ്മയുടെ കയ്യിലിരുന്നു സ്കൂളിലേക്ക് യാത്ര
ജന്മനാതന്നെ കയ്യും കാലും ഇളക്കാന്‍ ബുദ്ധിമുട്ട്.
പഠിക്കാന്‍ അതീവ താല്പര്യം.
ക്ലാസില്‍ എത്തിയപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് അവളെയാണ്
അവള്‍ മാത്രം എഴുന്നേറ്റില്ല
പതിയെ ഒരു നമസ്തേ തന്നു.പിന്നെ മനോഹരമായ ഒരു പുഞ്ചിരിയും.
ക്ലാസ് മുറിയില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവളുടെ ആവേശം എന്നില്‍ അത്ഭുതം സൃഷ്ടിച്ചു .
പന്ത്രണ്ടു ദിവസത്തെ കളരി വര്ഷയില്‍ എങ്ങനെ പ്രവര്‍ത്തിച്ചു
ഇടം കയ്യില്‍ പേന പിടിച്ചു വട്ടംവരചിരുന്ന അവള്‍ വലതു കയ്യിലേക്ക് പേന മാറ്റി..ചില അക്കങ്ങങ്ങളും അക്ഷരങ്ങളും ചിത്രങ്ങളും എഴുതാന്‍ കഴിയുന്നു അവളുടെ ബുക്കിലും മനസ്സിലും അവ വേര് പിടിച്ചു വളരുകയാണ്.
പല പ്രവത്തനങ്ങളുടെയും ക്രിയാത്മക വിലയിരുത്തല്‍ വര്‍ഷയുടെതായി
ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം ഏറ്റെടുക്കാന്‍ തുടങ്ങി.
സ്കൂളിലെ കൂട്ടുകാര്‍ വായനശാലാ സന്ദര്‍ശനത്തിനു പോയപ്പോള്‍ അവളും കൂടി
വര്‍ഷയും ചോദ്യകര്ത്താവായി
കൈകൊട്ടാനും ചില അവസരങ്ങളില്‍ കൂട്ടുകാരുടെ സഹായത്തോടെ എന്നീട്ടു നില്‍ക്കാനും അവള്‍ ശ്രമം തുടങ്ങി
ടീച്ചറുടെ സഹായത്തോടെ ചുമര് പിടിച്ചു നടക്കാന്‍ ശ്രമം.
ഞാന്‍ ചില ഇടപെടല്‍ നടത്തി.
വര്‍ഷ പറയുന്നത് അവളുടെ നോട്ടു ബുക്കിലും ചിലപ്പോള്‍ ബോട്ടിലും ഞാന്‍ എഴുതിക്കൊടുത്തു.
എല്ലാ പ്രവര്‍ത്തനങ്ങളിലും അവളുടെ പങ്കാളിത്തം ഉറപ്പാക്കി.
വര്‍ഷ ഇല്ലാത്ത പ്രവര്‍ത്തനം ഇല്ല
ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ നിരന്തര ശ്രദ്ധ നല്‍കി
രക്ഷിതാവുമായി ആശയവിനിമയം എന്നും നടത്തി
റിസോഴ്സ് ടീച്ചറിന്റെ പിന്തുണ തേടി
ഗ്രൂപ്പ് പ്രവര്‍ത്തനം നടക്കുമ്പോള്‍ ഞാന്‍ വര്‍ഷയുടെ അടുത്ത് ചെല്ലാന്‍ അവസരം കണ്ടെത്തി
കോരിയോ ഗ്രാഫി നേതൃത്വം വര്‍ഷയ്ക്ക് നല്‍കും വിധം ക്രമീകരിച്ചു
കഥ പറയല്‍-കഥയുടെ കെട്ടഴിച്ചു വര്‍ഷ ഭാവനയുടെ ലോകത്തേക്ക് കുട്ടികളെ കൂട്ടി
ചാര്‍ട്ടില്‍ എഴുതല്‍-വര്‍ഷയ്ക്ക് എഴുതാന്‍ കഴിയുന്ന തരത്തില്‍ ചലിക്കുന്ന സ്ടാന്റ്റ് ഉണ്ടാക്കി അവളെയും പങ്കെടുപ്പിച്ചു
ലേഖന പ്രവര്‍ത്തനങ്ങള്‍ -പെന്‍സില്‍ മാറ്റി സ്കെച് പേന നല്‍കി.പ്രത്യേക മണല്പ്പെട്ടി നല്‍കി മണലില്‍ വിരല്‍ കൊണ്ടെഴുതാന്‍ അവസരം
നോട ബുക്കില്‍ അവള്‍ക്കു വേണ്ടി അവളുടെ ആശയങ്ങള്‍ എഴിതിക്കൊടുത്ത്
ചിത്രം വരയ്ക്കുമ്പോള്‍ നിറം നല്‍കാന്‍ അവസരം
ആ ക്ലാസില്‍ പ്ലാസ്റിക് കസേരയാണ്.അത് വ്ര്‍ഷയ്ക്ക് വഴങ്ങില്ല
വീഴും പകരം മരക്കസേര കൊടുക്കാന്‍ പി ടി എ തയ്യാറായി
ഞങ്ങള്‍ അത് സമ്മതിച്ചില്ല
വര്‍ഷയുടെ ആത്മവിശ്വാസം കൂട്ടണം വര്‍ഷ വീഴില്ല.
അതെ അവള്‍ മനസ്സില്‍ കരുതി വര്‍ഷ വീഴില്ല
മറ്റുള്ളവരെ ക്കാള്‍ മിടുക്കിയാണ് വര്‍ഷ
അവള്‍ക്കു ഊര്‍ജവും ശ്രദ്ധയും നല്‍കി മുന്നോട്ടു പോകാന്‍ തീരുമാനം
--
ബാലരാമപുരത്ത് നിന്നും പ്രേംജിത്ത് അയച്ചു തന്ന ഈ അനുഭവം ചൂണ്ടുവിരല്‍ അഭിമാനത്തോടെ പങ്കുവെക്കുന്നു .
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഒത്തിരി സംവിധാനങ്ങള്‍ ഉണ്ടായെങ്കിലും അവ കുട്ടികളുടെ ക്ളാസനുഭാവങ്ങളെ സമൃദ്ധമാക്കുന്നതില്‍ വിജയിച്ചില്ല.
കുറ്റകരമായ അലംഭാവം ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായി
.കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ കൊണ്ട് അനുരൂപീകരനത്ത്തിന്റെ ക്ലാസ് വിഷയാടിസ്ഥാനത്ത്തില്‍ അനുഭവ മാതൃകകള്‍ രൂപപ്പെടുത്താതെ ഒഴിഞ്ഞു നിന്നു
.ഐ ഇ ഡി സി റിസോഴ്സ് ടീചെര്ഴ്സിനെ ബി ആര്‍ യിലെ കാവല്‍ക്കാരായി കണ്ട ചില ബിപി ഓ മാര്‍,
പ്രത്യേക പരിഗണന അവരുടെ മാത്രം ബാധയതയാനെന്നു കരുതിയ ബി ആര്‍ സികള്‍.
അതിനൊരു കുടഞ്ഞെരിയലാണ് കളരിയിലൂടെ സംഭവിച്ചത്
ട്രെയിനര്‍ മാര്‍ അനുരൂപീകരണ ദൌത്യം ഏറ്റെടുത്തു
റിസോഴ്സ് ടീച്ചേഴ്സ് പിന്തുണച്ചു
ഒത്തിരി നല്ല അനുഭവങ്ങള്‍
പ്രേം ജിത്ത് നല്‍കുന്ന ആവശം വലുതാണ്
നാം ദുര്‍ബലജനവിഭാഗങ്ങള്‍ക്കൊപ്പം.അല്ലെ
നാടന്‍ പാട്ടില്‍ പറഞ്ഞപോലെ
:..."വലിയ മനിച്ചരെ പറഞ്ഞു വിടപ്പാ
ചെറിയ മനിച്ചരെ പറഞ്ഞിരുത്തപ്പാ
ഏരി രേരെരോ എന്റപ്പാ \
രേരി രേരെ രോം
ചെറിയ മനിച്ചരെ പറഞ്ഞിരുത്തപ്പാ
ഏരി രേരെരോ എന്റപ്പാ \
രേരി രേരെ രോം
നമ്മുടെ ക്ലാസുമുറിയില്‍ /സ്കൂളില്‍ വര്‍ഷമാര്‍ ഉണ്ട് എന്നത് സത്യംതന്നെ.പക്ഷെ, എത്ര അധ്യാപകര്‍ അവരെ പരിഗണിക്കുന്നുണ്ട്? പോര്‍ഷന്‍ തീര്ക്കാനുഅ തത്രപ്പാടില്‍ അവര്‍ക്കുനേരെ കണ്ണടയ്ക്കുന്നു! പ്രേംജിത്ത് സാര്‍ എഴുതിയ അനുഭവം ട്രിനിങ്ങുകളില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്.
ReplyDeleteസജി.ടി. ബി.ആര്‍.സി.പറളി,പാലക്കാട്.