ഫ്രം
അജ്മല്‍,പി വി
പരപ്പനങ്ങാടി.ബി ആര്‍ സി
ടു
ചൂണ്ടുവിരല്‍
സര്‍
ഞാന്‍ വി ജെ പള്ളി എ എം യു പി സ്കൂളിലാണ് കളരിക്ക് പോയത്
ആറാം ക്ലാസില്‍ മലയാളം
കവിതയുടെ ലോകത്തായിരുന്നു കളരി ഊന്നിയത്
ഞാന്‍ ആ അനുഭവത്തെ വിലയിരുത്തി എഴുതുന്നതിനേക്കാള്‍ നല്ലത് അവിടുത്തെ അധ്യാപകരുടെ നിരീക്ഷണങ്ങള്‍ പങ്കു വെക്കുന്നതാവും
മലയാളം അദ്ധ്യാപകന്‍ ശ്രീ സിറാജ് മുനീര്‍ ഇങ്ങനെ പറഞ്ഞു:-
കൊഴ്സിനോക്കെ പങ്കെടുക്കാറുണ്ട്.ചില രേഖകള്‍ ഉണ്ടാക്കാം എന്നല്ലാതെ ഇതൊന്നും വിജയിക്കില്ല ,പൂര്‍ണ പരാജയം ആകും എന്നായിരുന്നു എന്റെ ഇത് വരെയുള്ള വിചാരം
എന്നാല്‍ കളരി ക്ലാസ് കഴിഞ്ഞതോടെ കുട്ടികള്‍ക്കുള്ളിലെ ധാരാളം കഴിവുകള്‍ പുറത്ത് കൊണ്ട് വരാനും വളര്‍ത്താനും ഈ രീതി ഉപകരിക്കും എന്ന് ബോധ്യപ്പെട്ടു
പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനും അവരെ പിന്തുണയ്ക്കാനും ഗ്രൂപ്പംഗങ്ങള്‍ പരമാവധി ശ്രമിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറി
എങ്ങനെ ഇടപെടണം എന്നും അവരില്‍ ഗ്രൂപ്പ് പ്രവര്‍ത്തന വേളയില്‍ വെല്ലുവിളി ഉണ്ടാക്കണമെന്നും കളരി അനുഭവങ്ങള്‍ എന്നെ ബോധ്യപ്പെടുത്തി
എന്റെ ക്ലാസ് ഇനി മുതല്‍ ഈ രീതിയില്‍ മുന്നോട്ടു കൊണ്ട് പോകും
ഈ അനുഭവം മറ്റു അധ്യാപകര്‍ക്ക് കൂടി പകര്‍ന്നു കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
കുട്ടികള്‍ തന്നെ തെറ്റുകള്‍ കണ്ടെത്തുന്നു,വിശകലനം ചെയ്യുന്നു
സ്വയം തിരുത്തുന്നു
രചനകള്‍ മെച്ചപ്പെടുത്തുന്നു
എഡിറ്റിംഗ് പ്രായോഗികം തന്നെ
എനിക്ക് മറ്റൊരു വിഷയം കൂടി പടിപ്പിക്കാനുണ്ട്
അത് പഠിപ്പിക്കുമ്പോഴും ഇതിലൂടെ കിട്ടിയ തെളിച്ചം പ്രയോജനപ്പെടും
അഡ്വ ടി എം മുസ്തഫ ( പി ടി എ പ്രസിടന്റ്റ് )
പത്ത് ദിവസം കൊണ്ട് വലിയ മാറ്റ മാന് നിങ്ങള്‍ കളരി ടീം ഈ സ്കൂളില്‍ വരുത്തിയത്
ജമീല (ക്ലാസ് പി ടി എ അംഗം)
ഞാന്‍ ഉറപ്പു പറയുന്നു എന്റെ കുട്ടികളെ വായനയിലേക്ക് നയിക്കാന്‍ ഞാന്‍ സട്വവിധ പിന്തുണയും നല്‍കും
ബിന്ദു ( അവനീഷിന്റെ അമ്മ )
കുട്ടികളുടെ കൂടെ ക്വിസ് മതസരത്ത്തില്‍ പങ്കെടുക്കാനായത്
അവരുടെ വായനയുടെ ആഴം അറിയാനവസരം നല്‍കി
അവര്‍ക്കെന്തു പിന്തുണയാണ് നല്‍കേണ്ടതെന്നും മനസ്സിലായി
കെ മജീദ് ( എച് എം )
എങ്ങനെ നന്ദി പറയണം എന്നറിയില്ല
ഈ കളരി വലിയ മാറ്റമാണ് നമ്മുടെ സ്കൂളില്‍ ഉണ്ടാക്കിയത്
സ്കൂള്‍ കളരിയെ കുറിച്ച് പറഞ്ഞത് എനിക്കും സന്തോഷം nalkunnu
ഞാന്‍ അത് പങ്കിട്ടു
സസ്നേഹം അജ്മല്‍,പി വി
---
കളരിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്കും
അഭിമാനം
ഒരു സ്കൂള്‍ അതിന്റെ ഊര്‍ജമായി കളരിയെ സ്വീകരിച്ചതില്‍
ബി ആര്‍ സി ട്രിനര്മാര്‍ക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയും
ഇനിയും കളരിയുടെ പുതിയ പ്രയോഗങ്ങള്‍ ഉണ്ടാകുമെന്ന് ആശിക്കാം
അന്വേഷനത്ത്തിനു അതിരുകള്‍ ഇല്ലല്ലോ
അന്വേഷകരുടെ പാതയില്‍ മുടന്തന്‍ ന്യായങ്ങലുമായി തടസ്സങ്ങള്‍ ഉന്നയിച്ചു നിരുല്സാഹപ്പെടുത്താന്‍ ആരും മുതിരില്ല എന്നും ആശിക്കാം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി