2 .വെന്‍ ഡയഗ്രം
ലോക പാല്‍ ബില്ലും ജനലോക് പാല്‍ ബില്ലും താരതമ്യം ചെയ്യണം .അവ രണ്ടും ഇതെല്ലാം കാര്യങ്ങളില്‍ വേറിട്ടിരിക്കുന്നു? എതെലാം കാര്യങ്ങളില്‍ യോജിപ്പുണ്ട് ഇത് വെന്‍ഡയഗ്രത്തിന്റെ സഹായത്തോടെ അവതരിപ്പിക്കാം . ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ടവ മാത്രം പരിഗണിക്കുന്നതാണ് ഉചിതം.,..
വെന്‍ഡയഗ്രത്ത്തിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട്.
വെന്‍ഡയഗ്രത്ത്തിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട്.
- ഒന്ന് പൊതുവായുള്ളവ എഴുതാനുള്ള ഇടം. ചിത്രത്തില്‍ വൃത്തങ്ങള്‍ പരസ്പരം പങ്കിടുന്ന സ്ഥലം അതിനുള്ളത്.
- താരതമ്യം ചെയ്യുന്ന ഓരോ വസ്തുവിന്റെയും/സംഭവത്തിന്റെയും/പ്രതിഭാസത്തിന്റെയും/പ്രവണതയുടെയും /തത്വത്തിന്റെയും/സമീപനത്തിന്റെയും/വിചാര ധാരയുടെയും തനതായ പ്രത്യേകതകള്‍ എഴുതാന്‍ ഇടംഉണ്ട്.
സ്വാതന്ത്ര്യ സമരങ്ങള്‍ , ഭൂപ്രദേശങ്ങള്‍ , യുദ്ധങ്ങള്‍ ,അല്ലെങ്കില്‍ സാമൂഹിക വ്യവസ്ഥിതികള്‍ , രണ്ടു കലാരൂപങ്ങള്‍ ,രണ്ടു കവിതകള്‍ താരതമ്യം ചെയ്യാന്‍ . ..ഇങ്ങനെ എന്ത് വേണമെങ്കിലും ചിത്രീകരിക്കാം.
ലേഖനത്തിന്റെയോ കുറിപ്പിന്റെയോ ഭാഗമായി ഇത് ഉള്ചെര്‍ക്കാം. കണ്ടെത്തലുകള്‍ ചാര്‍ട്ടില്‍ അവതരിപ്പിക്കാന്‍ ഉപയോഗിക്കാം..
ലേഖനത്തിന്റെയോ കുറിപ്പിന്റെയോ ഭാഗമായി ഇത് ഉള്ചെര്‍ക്കാം. കണ്ടെത്തലുകള്‍ ചാര്‍ട്ടില്‍ അവതരിപ്പിക്കാന്‍ ഉപയോഗിക്കാം..
ഈ ചിത്രം മൂന്നുകാര്യങ്ങള്‍ താരതമ്യം ചെയ്യാനുള്ളതാണ്. മലനാട്,ഇടനാട് ,തീരപ്രദേശം ഇവിടങ്ങളിലെ കൃഷി ഇനങ്ങള്‍ പോലെ വഴങ്ങുന്നവ പരിഗണിക്കാം.
ക്ലാസ് റൂം പ്രക്രിയയില്‍ ഇത് എങ്ങനെ ഉപയോഗിക്കാം?
ക്ലാസ് റൂം പ്രക്രിയയില്‍ ഇത് എങ്ങനെ ഉപയോഗിക്കാം?
- മുന്‍ കൂട്ടി തയ്യാറാക്കി കൊണ്ട് പോകേണ്ടതില്ല.
- കുട്ടികളുടെ അന്വേഷണ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് ക്രോഡീ കരിക്കുന്നതിന് ഉപയോഗിക്കാം .നിര്‍മിച്ച അറിവിനെ ചിട്ടപ്പെടുത്താന്‍ കഴിയും
- ഗ്രൂപ്പുകള്‍ക്ക് അവരുടെ കണ്ടെത്തലുകള്‍ പങ്കുവെക്കാന്‍ ഈ സാധ്യത ഉപയോഗിക്കാം. ഓരോ ഗ്രൂപ്പിന്റെയും അവതരണം വിശകലനം ചെയ്യണം
- പ്രബന്ധങ്ങള്‍ എഴുതുമ്പോള്‍ ,താരതമ്യകുറിപ്പു എഴുതുമ്പോള്‍ അതിന്റെ ഭാഗം ആക്കാം.(താരതമ്യകുറിപ്പിന്റെ പ്രക്രിയ മറ്റൊരവസരത്തില്‍ ചര്‍ച്ച ചെയ്യാം.)
3 .സമാനതാ ചിത്രീകരണം
രണ്ടു ആശയങ്ങളുടെ കഥാപാത്രങ്ങളുടെ വസ്തുതകളുടെ സംഭവങ്ങളുടെ സമാനതകള്‍ മാത്രം അവതരിപ്പിക്കാന്‍ ഈ ചിത്രീകരണം ഉപയോഗിക്കാം.
വൈവിധ്യമുള്ള രീതികള്‍ നല്ല ദൃശ്യാനുഭവം നല്‍കും
പഠന ശൈലി പരിഗണിക്കുകയും ഒപ്പം നടക്കും.
പഠന ശൈലി പരിഗണിക്കുകയും ഒപ്പം നടക്കും.
.ഇവ കൂടി വായിക്കൂ _ക്ലിക്ക് ചെയ്യുക
സര്‍ ,
ReplyDelete"ഒര്‍ഗനൈസേഴ്സും ആശയവിനിമയവും" ഈ ചര്‍ച്ച കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ഒരു വിഭാഗം കുട്ടികളാവും ചിത്രരൂപത്തില്‍ കാര്യങ്ങള്‍ വിശകലനവേഗത കൂടിയ 'വിഷ്വല്‍ ലേനെഷ്സ് '. ഭിന്നതല പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം വേണ്ടി വരുമ്പോള്‍ ഇത്തരം പല സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനു ചൂണ്ടുവിരലിലെ ഈ ചര്‍ച്ചകള്‍ പ്രയോജനപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു
മിനി മാത്യു ,
ബി ആര്‍ സി പെരുമ്പാവൂര്‍
കഠിനാധ്വാനിയുടെ രാവുകള്‍ ഉറങ്ങാന്‍ മാത്രമുള്ളതല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു ഈ കുറിപ്പുകള്‍.പക്ഷേ "പഴയതൊക്കെയും പാടെ മറന്നു ഞാന്‍......".ജി രവി
ReplyDeleteപുതിയ വഴികള്‍ തുറക്കാനുള്ള സന്മനസ്സിന് നന്ദി.
ReplyDeleteപക്ഷെ എത്ര അധ്യാപകര്‍ ഇതിനായി മനസ്സ് തുറക്കും.
കണ്ടെത്തലിന്റെ ആഹ്ലാദം പങ്കിടാനുള്ള അവസരം
ക്ലാസ് മുറിയിലെന്നതുപോലെ ക്ലുസ്റെര്‍ ട്രെയിനിംഗ് ലും
ഒരുക്കികൊടുക്കെണ്ടതല്ലേ?കുറ്റകരമായ അനാസ്ഥ
ആരുടെ പക്ഷത്താണ് ? അതും ചര്‍ച്ച ചെയ്യപ്പെടെണ്ടാതല്ലേ?
സസ്നേഹം
വേണുഗോപാല്‍
.
mini, ravi, venumaash
ReplyDeleteഅധ്യാപകര്‍ പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്
അതിനു ആശയവും അനുഭവവും നിരന്തരം ലഭിക്കണം
അക്കാദമിക അന്വേഷണ സംസ്കാരം ഉണ്ടാകണം
നമ്മള്‍ ഓരോരുത്തരും കാട്ടുന്ന അനാസ്ഥ ആദ്യം പരിഹരിക്കാം
നമ്മില്‍ തുടങ്ങുന്നതല്ലേ ഭംഗി.
കുട്ടികളുടെ കണ്ടെത്തലുകള്‍ ക്രോഡീകരിക്കുന്ന അവസരത്തില്‍ ഇത് ഏറ്റവും പ്രയോജനപ്പെടും. പ്രയോഗിച്ചുനോക്കിയിട്ടുണ്ട്. നാലാം ക്ലാസ്സ് പരിസരപഠനത്തിലെ നിരീക്ഷണക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന്‍ മുന്നോടിയായി ഇതു പ്രയോജനപ്പെടുമെന്നാണ് അനുഭവം. പ്രത്യേകിച്ച് എഴുതി പ്രകടിപ്പിക്കുവാന്‍ ഭാഷാശേഷി കുറഞ്ഞ കുട്ടികള്‍ക്ക് വളരെയേറെ സഹായകമാണ് ഈ രീതി
ReplyDelete