ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, May 14, 2011

മൈന്‍ഡ് മാപ്പിങ്ങും വായനയും.

വായന -3

എന്താണ് മനോ ചിത്രീകരണം.?

ഒരു മുഖ്യ ആശയവുമായി ബന്ധപ്പെട്ടു മനസ്സില്‍ ഉള്ള ആശയങ്ങള്‍ ചിന്തകള്‍ അനുഭവങ്ങള്‍ ഓര്‍മ്മകള്‍ എല്ലാം ഗ്രാഫിക് രീതിയില്‍ ചിത്രീകരിക്കല്‍ എന്നു പറഞ്ഞാല്‍ ഒരളവു വരെ വിശദീകരണം തൃപ്തികരമാകും
ഒരു കേന്ദ്ര പ്രമേയത്തെ/ ആശയത്തെ അടിസ്ഥാനമാക്കി അതിന്റെ വിശദാംശങ്ങള്‍ (ഘടകങ്ങള്‍,ബന്ധങ്ങള്‍, സവിശേഷതകള്‍, വര്‍ഗങ്ങള്‍,തുടങ്ങിയവ ) ക്രമീകൃതമായ രീതിയില്‍ ശാഖകളും ഉപശാഖകളും ആയി ചിത്രീകരിക്കുകയാണ് മനോ ചിത്രീകരണത്തില്‍ ചെയ്യുക..
ഒരേ പ്രമേയത്തെ രണ്ടു പേര്‍ ചിത്രീകരിക്കുന്നത് ഒരേ പോലെ ആവില്ല.
കാരണം
ചിന്തയുടെ വൈവിധ്യം,വീക്ഷണ വ്യതിയാനം,വിശകലന പാടവം, മുന്‍ അനുഭവങ്ങള്‍, അറിവുകള്‍, എന്നിവയൊക്കെ സ്വാധീനിക്കും.
അത് കൊണ്ട് തന്നെ മനോ ചിത്രീകരണത്തിന് ക്ലാസ് റൂമില്‍ വലിയ സാധ്യത ഉണ്ട്.
മെറ്റാ തിങ്കിംഗ് നടക്കും.
മൈന്‍ഡ്
മാപ്പ് പങ്കിടുകയും ചര്‍ച്ച ചെയ്യുകയും എന്നത് അറിവ് നിര്‍മിതിയില്‍ വലിയ പങ്കു വഹിക്കുന്ന പ്രക്രിയ ആണ്.

മനോ ചിത്രീകരണം എങ്ങനെ?

ആദ്യം മുഖ്യ പ്രമേയം കേന്ദ്ര സ്ഥാനത്ത് എഴുതണം.തുടര്‍ന്ന് അതിന്റെ ഉപാശയങ്ങള്‍ക്കു ഓരോ ശാഖ എന്ന രീതിയില്‍ വരച്ചു ആശയങ്ങള്‍ സൂചിപ്പിക്കണം.
ഓരോ
ശാഖയും പ്രത്യേകം ശ്രദ്ധിച്ചു സൂക്ഷ്മ വിശകലനം നടത്തി പരമാവധി വിശദാംശങ്ങളിലേക്ക് പോകണം.ശാഖകള്‍ ഉപശാഖകളാകും പിന്നെയും പിരിയും ഇങ്ങനെ..
രണ്ട് ശാഖകളിലെ ഘടകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെങ്കില്‍ അതു വരച്ചു കാണിക്കാം.(ഇതിനു പ്രത്യേക നിറം നല്‍കുന്നതാണ് ഉചിതം.)അമ്പടയാളം നല്‍കിയാല്‍ നന്ന്.
ലെ ഔട്ട് പ്രധാനം.ഓരോ ശാഖയ്ക്കും പ്രത്യേക നിറം കൊടുക്കാം.വളരെ അടുപ്പിച്ചു ശാഖകള്‍ വരയ്ക്കരുത്‌.ആശയങ്ങളുടെ മുന്‍ ഗണന പ്രധാനം.പ്രധാന ആശയങ്ങളില്‍ നിന്നും ഉപാശയങ്ങളിലേക്ക് എന്ന രീതി സ്വീകരിക്കണം.ചിത്രങ്ങളും കോഡുകളും ചേര്‍ക്കാം.നെടുങ്കന്‍ വാക്യങ്ങള്‍ പാടില്ല.
വാക്കുകളും
കുറുകിയ വാക്യങ്ങളും ആണ് നല്ലത്.മരത്തില്‍ ശാഖകള്‍ എന്നപോലെ പിരിഞ്ഞു പോകുമ്പോള്‍ വരകളുടെ കട്ടി കുറഞ്ഞു കുറഞ്ഞു വരുന്നത് ആകര്‍ഷകമാക്കും.
മൂന്നോ
നാലോ നിറങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കരുത്.
എഴുത്തിനു
വായിക്കാന്‍ പറ്റുന്ന വലുപ്പം ഉണ്ടാകണം.ആശയത്തിന്റെ പ്രാധാന്യ മനുസരിച്ച് വലുപ്പ ചെറുപ്പം അക്ഷരങ്ങള്‍ക്ക് നല്‍കാം.(ഇതൊക്കെ ആണെങ്കിലും ഓരോരുത്തര്‍ക്കും അവരവരുടെ ശൈലിയും സ്വീകരിക്കാം )

മനോചിത്രീകരണവും വായനയും.

വായന ഓരോരുത്തരിലും ഒരുപോലെയല്ല പ്രവര്‍ത്തിക്കുക.ഓരോ വായനക്കരിക്കും ഓരോ പാഠം കണ്ടെത്താന്‍ കഴിയും.വ്യാഖ്യാനങ്ങള്‍ പലതാവും. ഓരോരുത്തരിലും കഥാപാത്രവും പ്രമേയവും സംഭവങ്ങളും ഉണര്‍ത്തുന്ന ചിന്തകളും ഓര്‍മകളും വ്യത്യസ്ഥമാകും.
അതു
കൊണ്ട് തന്നെ വായനയുടെ ആഴം ഒരേ പോലെ ആകില്ല.
വായനയെ ആസ്പദമാക്കി ഓരോ പഠിതാവും മനോചിത്രീകരണം നടത്തുമ്പോള്‍ വായന ഉണര്ത്തിയതും ഉല്‍പാദിപ്പിച്ചതുമായ എല്ലാ ചിന്തകളും കണ്ടെത്തിയ എല്ലാ ആശയങ്ങളും ചിത്രീകരിക്കപ്പെടും .
വിശകലന
ചിന്ത പ്രവര്‍ത്തിക്കും.(കൂടുതല്‍ ഇഴ പിരിക്കുന്നതിന്).
പുനരാലോചന നടത്തുന്നതിനും ബന്ധങ്ങള്‍ കണ്ടെത്തുന്നതിനും അവസരം ഒരുക്കും.
ആശയങ്ങളുടെ പുനക്രമീകരണം,വായനയുടെ സ്വയം പരിശോധന,അനുഭവങ്ങളുമായി പോരുത്തപ്പെടുത്തല്‍ ഇവയും നടക്കും.
മൈന്‍ഡ് മാപ്പ് മറ്റു കുട്ടികളുമായി പങ്കിടുമ്പോള്‍ താന്‍ എങ്ങനെ ഏതളവില്‍ വായനയെ സമീപിച്ചു എന്നു വിശദീകരിക്കെണ്ടിവരും.
വായനാ
വിശകലനം പുതിയ അനുഭവം മറ്റുള്ളവര്‍ക്ക് നല്‍കും.
അതു
മുന്‍ വായനാനുഭാവത്ത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ ഇടയാക്കും കൂടുതല്‍ ആഴത്തിലേക്ക് നയിക്കും.
കഥ, യാത്രാവിവരണം, ആത്മകഥ, കത്ത് തുടങ്ങിയ ഏതു വ്യവഹാര രൂപങ്ങളുടെയും വായനെ തുടര്‍ന്ന് മൈന്‍ഡ് മാപ്പ് നിര്‍മിക്കാന്‍ ആവശ്യപ്പെടാം.

ക്ലാസില്‍ ഈ സങ്കേതം ഉപയോഗിക്കുമ്പോള്‍ ആദ്യം ടീച്ചറും കുട്ടികളും ചേര്‍ന്നു ഒന്നോ രണ്ടോ മൈന്‍ഡ് മാപ്പ് പൊതുവായി നിര്‍മിക്കുന്നത് നന്നാവും.
പിന്നെ ഗ്രൂപ്പുകളായി മൈന്‍ഡ് മാപ്പിംഗ്.
എല്ലാ തവണയും ടീച്ചറും സ്വന്തം മനോചിത്രീകരണം നടത്തണം.
ആശയത്തെ ക്രമപ്പെടുത്തുന്നതിനും വായനയുടെ ആഴവും അസ്വാദ്യതലവും കൂട്ടുന്നതിനും മനോ ചിത്രീകരണം ഉപകരിക്കും.
അടുത്ത വര്‍ഷം ക്ലാസുകളില്‍ എഡിറ്റിംഗ് ഉല്‍പ്പന്നം കാണും പോലെ മനോചിത്രീകരണ ചാര്‍ട്ടുകളും ഞാന്‍ ആഗ്രഹിക്കുന്നു.


--------------------------------വായന ഒന്നും രണ്ടും ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
  1. വായനയുടെ ലോകം എന്‍റെ സ്കൂളില്‍.
  2. വായനയും ചിത്രീകരണവും

7 comments:

Uppumanga said...

KUTTIKALODOPPAM VAYANA LOKATHUM BHAVANALOKATHUM SANJARICHIRUNNA NJAN ENTE SKOOLILE 'viddi' AAYIRUNNU.PAKSHE NJANGALUDE VAYANA ORIKKALUM AVADHI EDUTHILLA.'AZHAKILLATHA THAARAKKUNJU' VAYIKKUMBOL IDARIPPOKUNNA ENTE VAKKUKAL,'ICHIBOYUM KKOOTTUKARUM' PRAKADIPPICHA SAMOOHYABHODHATHIL ANTHAM VITTA ENTE KUTTIKAL,ITHELLAM INI AARUM THIRICHARINJILLENKILUM EE BHOOMIYIL NJANGALKKUM ORU IDAMUNDENNU MANASSILAYI.[SKKOOLONNU VEGAM THURANNENKIL........]

സുജനിക said...

പഠനപ്രവർത്തനങ്ങളുടെ സൂക്ഷ്മതല വിശദാംശങ്ങൾ നന്നായി പ്രയോജനപ്പെടും.

drkaladharantp said...

ജനാര്‍ദനന്‍ മാഷ്‌,
അങ്ങ് എഴുതിയ കമന്റ് ബ്ലോഗ്‌ പണിമുടക്കില്‍ അപ്രത്യക്ഷമായി.ഒപ്പം അതിനുള്ള എന്റെ പ്രതികരണവും.

പ്രമീള ടീച്ചര്‍ ,
ക്ലാസ് വായനയുടെ സ്വന്തം അനുഭവങ്ങള്‍ ആവേശകരം ആകുന്ന ദിനങ്ങള്‍ അവിടുണ്ട് എന്നത് പ്രചോദനം നല്‍കുന്നു.
ഞാന്‍ ചിന്തിക്കുന്നത് നല്ല വായന നടക്കുന്ന ക്ലാസുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ ഭാഷ ശേഷികള്‍ നേടുന്ന കുട്ടികളുടെ ആലയം ആയിരിക്കുമെന്നാണ്
എന്താണ് അക്കാര്യത്തില്‍ അനുഭവം.അവര്‍ അങ്ങനെ മുന്നേരുന്നുണ്ടോ? വിശദാംശങ്ങള്‍ പങ്കിടാം.

രാമനുണ്ണി മാഷ്‌,
ഒരു വരിയില്‍ ഒതുക്കിയോ പ്രതികരണം.
.ചൂണ്ടു വിരലിലെ പ്രതികരണങ്ങള്‍ നല്ല ഒരു പോസ്റ്റിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്ന മാഷ്‌ ഒരു പക്ഷെ അടുത്ത ലക്കങ്ങളില്‍ വായനയുടെ അന്വേഷനാനുഭവങ്ങള്‍ പങ്കിടും എന്ന് കരുതട്ടെ
വേണം കുട്ടികള്‍ക്കും ശാക്തീകരണം എന്ന അങ്ങയുടെ പോസ്റ്റ്‌ ഞാന്‍ കരുതി വെച്ചിട്ടുണ്ട്..ഇവിടെ കൊടുത്തോട്ടെ.
വായന ഏതാനും ലക്കങ്ങള്‍ കൂടി തുടരും.

Uppumanga said...

ITHARAM KAARYANGAL ENNENKILUM ,AARENKILUMAAYI PANKIDAAN KAZHIYUMENNU NJAAN KARUTHIYATHEYILLA.NJANGAL MOONNAM KLASSUKARANU.ENTE KUTTIKALIL VAAYANA VASANTHAM VIRIYIKKUNNATHU NIRAVADHI THAVANA KANDITTUNDU.AVAR ENIKKU THARUNNA aasamsakardukalium,kathilum okke KETTATHUM VAYICHATHUMAYA PRAYOGANGAL KADANNU VARARUNDU.kathirum thedi enna paadathile ''kokku vayal nokkiyirikkunna'' CHITHRATHINU RAMEES EZHUTHIYA ADIKKURIPPU ''ente vidhi'' ENNAYIRUNNU.basheerinte kunjupathumma MUZHUVAN KETTU KAZHINJAPPOL KAZHINJA VAARSHIKATHINU MOONNAM KLAASS ATHU NAADAKAMAAKKI.[NIZAR AHAMMEDINUM AAYISHAKKUM ETHRA AARRADHAKARANENNO ENTE KLAASSIL]PINNEEDU AVARIL PALARUM EZHUTHIYA KADHAKKU THALAKKETTU ''kaattu veesi,pakshe ila veenilla'' ENNAAYIRUNNU.NJAAN OFFICE ROOMILEKKU POYI THIRICHU VARUMBOL edaa....pusthakam varunundu....ENNU AAHLAADATHODE VILICHU PARAYUNNA ENTE KUNJUNGALE NJAAN ENGANEYAANU NIRAASAPPEDUTHUKA?[OFFICE ROOMINU MAATHRAME ADACHURAPPULLOO.CLASS LIBRARY SAADHYAMALLA]ANUBHAVANGALUDE ''ETTAKKURACHILUKAL ''AVARE THADAYAATHIRIKKATTE......PINNE PUSTHAKANGAL ORO KLAASSINUMAAYI THARAM THIRIKKANO?LIBRARYILE ORO PUSTHAKATHE KURICHUM TRS NU ARRIVUNDAVENDATHALLE?S R G YIL PUSTHAKANGAL PARICHAYAPPEDUTHIKKOODE?YAANTHRIKAMAAYA THARAM THIRIKKAL PALAPPOZHUM KUTTIKALIL VIPAREETHA BHALAM UNDAAKKUM.

Unknown said...

നല്ല പോസ്റ്റിനു നന്ദി...

ജനാര്‍ദ്ദനന്‍.സി.എം said...

എന്റെ കമന്റ് വേണമെങ്കില്‍ ഇവിടെ ഇടാം. അതെന്റെ പക്കലുണ്ട്

വായനയുടെ അകവും പുറവും വിശദീകരിക്കുന്ന രണ്ടു പോസ്റ്റുകള്‍ സാമാന്യം വിസ്തരിച്ചു തന്നെ പറഞ്ഞു. അഭിനന്ദനങ്ങള്‍.
പക്ഷെ എന്തു കാര്യം. ഏതെങ്കിലും ഒരധ്യാപകന്‍ എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയുകയോ എന്തെങ്കിലും സംശയങ്ങള്‍ ചോദിക്കുകയോ ചെയ്തോ? ഇല്ല ചോദിക്കില്ല സര്‍. ഇതൊന്നും നമുക്കു വേണ്ട കാര്യമല്ല. പേ ഫിക്സേഷനുമായി ബന്ധപ്പെട്ട് ഒരു എക്സല്‍ പ്രോഗ്രാം ഞാനൊരു ബ്ലോഗിലിട്ടപ്പോള്‍ എനിക്കെത്ര ഫോണ്‍കോളുകളാണ് വന്നതെന്നോ! രാത്രി പതിനൊന്നിനു ശേഷം പോലും. ജ്ഞാന നിര്‍മ്മിതി വാദത്തെക്കുറിച്ചോ, ശിശുസൗഹൃദക്ലാസ് റൂമുകളെക്കുറിച്ചോ പഠനബോധന തന്ത്രങ്ങളെക്കുറിച്ചോ ആര്‍. പിയായി സേവനമനുഷ്ഠിച്ച കാലത്ത് ആരും രാത്രി എന്നല്ല പകലുപോലും വിളിച്ചന്വേഷിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഞങ്ങളുടെ ബി.ആര്‍.സിയില്‍ യു.പി മലയാളം കോഴ്സ് നടക്കുന്നിടത്ത് എന്തൊക്കെയാണ് നടക്കുന്നതെന്നറിയാനും എന്റെ പഴയ സുഹൃത്തുക്കളെക്കാണാനും വേണ്ടി ക്ഷണിക്കാതെ തന്നെ ഞാന്‍ പോയി. രണ്ടു മണിക്കൂറിലധികം ഞാനവിടെ ചെലവിടുകയും ചെയ്തു.
ഓരോരുത്തരും സ്വയം പരിചയപ്പെടുത്തുന്ന പ്രൊഫൈല്‍ എഴുതിത്തയ്യാറാക്കണമായിരുന്നു. ഏറ്റവും ഒടുവിലായി താന്‍ അവസാനം വായിച്ച പുസ്തകത്തിന്റെ പേരു കൂടി എഴുതണമെന്നു നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും 75 ശതമാനം പേരും അത് എഴുതാതെ വിട്ടു. എന്തായിരിക്കാം കാരണം.
പി.പി.രാമചന്ദ്രന്‍, പി.കെ.പാറക്കടവ്, പവിത്രന്‍ തീക്കുനി എന്നെല്ലാം കേട്ടു ഞെട്ടിയിട്ട് മാത്രം കാര്യമില്ലല്ലോ...?

drkaladharantp said...

മാഷ്‌,
സജീം തട്ടത്തുമല എന്നൊരു സ്നേഹിതന്‍ ഒരിക്കല്‍ ഈ ബ്ലോഗില്‍ എഴുതി -"മൌസില്‍ തൊട്ടാല്‍ കറന്റ് അടിക്കുമെന്ന് കരുതുന്ന അധ്യാപികമാരാന് കൂടുതലും "എന്ന്.അത് പഠിക്കാനും സാധ്യതകള്‍ അന്വേഷിക്കാനും അധ്യാപകര്‍ കാട്ടുന്ന വിമുഖതയെ തീവ്രമായി പരിഹസിച്ചതാണ്.
ഇവിടെ രണ്ടു കൂട്ടരുണ്ട്.
മുന്നിട്ടിറങ്ങുന്നവര്‍-അവരെ മറ്റുള്ളവര്‍ അംഗീകരിക്കില്ല.സഹപ്രവര്‍ത്തകര്‍ പോലും പരിഹസിക്കും.എങ്കിലും പതറാതെ വഴിവെട്ടുന്ന ആ ന്യൂനപക്ഷമാണ് ചൂണ്ടു വിരലിന്റെ ചങ്ങാതികള്‍.അവര്‍ ആവേശം പകരും.
അനങ്ങപ്പാരകള്‍( പാറകള്‍ ) ആണ് മറ്റൊരു കൂട്ടര്‍.ക്ലസ്ടരുകളിലെ നിശബ്ദ താഴ്വാരം.പിടിച്ചു കുലുക്കി ഉണര്‍ത്തി എടുക്കണം.
സംഘടനാ പ്രവര്‍ത്തകരില്‍ ഒരു കൂട്ടര്‍ ഇവരുടെ തുണ .അവര്‍ പരിശീലനത്തില്‍ പങ്കെടുക്കാതെ ഇത്തരം ആളുകളെ സ്കൂളില്‍ പ്രോത്സാഹിപ്പിക്കും.
അത് കൊണ്ട് നാം എന്ത് ചെയ്യണം.
പിന്നോട്ട് പോകാനോ?എല്ലാ മനുഷ്യരും മാറും എന്നാ അടിസ്ഥാന സങ്കല്പം ഉയര്‍ത്തിപ്പിടിക്കുക തന്നെ
എന്നെങ്കിലും ഒപ്പം വരും.സാവധാനം മാറും.അതാണല്ലോ പത്ത് വര്ഷം മുമ്പ് പുതിയ രീതിയിലുള്ള പഠനത്തെ എതിര്‍ത്തവര്‍ പോലും നാവടക്കിയത്.
മുന്നോട്ടു പോകുമ്പോള്‍ ഇടരിപ്പോകുന്നവരെ വഴിയില്‍ ഉപേക്ഷിക്കണ്ട.അല്ലെ? . .