Pages

Tuesday, August 2, 2011

സമാരാധ്യരായ അധ്യാപകര്‍ സമരത്തില്‍


സ്കൂള്‍ മുടങ്ങി. അടച്ചിട്ടു.
അവകാശങ്ങള്‍ നിഷേധിച്ചതിനെതിരെ  അവര്‍ തെരുവില്‍ ഇറങ്ങി.
പെന്‍ഷന്‍ കട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉള്ള ഈ സമര ചിത്രങ്ങള്‍ ചൂണ്ടു വിരല്‍ പങ്കിടുന്നു. ബ്രിട്ടനിലെ സമര രീതി ,അതിലെ പെണ്‍ പങ്കാളിത്തം ,സമൂഹ പിന്തുണ ഇവയൊക്കെ കാണാം. 
അഭിവാദ്യങ്ങള്‍ 







ചെലവുചുരുക്കലിന്റെ പേരില്‍ പൊതുമേഖലാ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളുടെ പല ആനുകൂല്യങ്ങളും കവരുകയുംചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബ്രിട്ടനില്‍ ലക്ഷക്കണക്കിന് തൊഴിലാളികളും അധ്യാപകരും പണിമുടക്കി തെരുവിലിറങ്ങി.
ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍ പൊളിഞ്ഞ വന്‍കിട ബാങ്കുകളെയും മറ്റും സഹായിച്ചതിന്റെ ഫലമായുള്ള രാജ്യത്തിന്റെ ഭീമമായ കടം നേരിടാന്‍ 8000 കോടി പൗണ്ടിന്റെ (574000 കോടിയിലധികം രൂപ) ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
ലണ്ടനിലും രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും വന്‍ പ്രകടനങ്ങള്‍ നടന്നു. പന്ത്രണ്ടായിരത്തോളം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതമായി. 
 .................................................................................
നാളെ നമ്മളും ..?

1 comment:

  1. മനുഷ്യന്റെ പ്രശ്നങ്ങൾ എല്ലായിടവും ഒരുപോലെ.

    ReplyDelete

പ്രതികരിച്ചതിനു നന്ദി