Pages

Thursday, September 22, 2011

ഗണിതപഠനവും ആനുകാലിക സംഭവങ്ങളും (മില്‍മ വില വര്‍ദ്ധനവും )-2

1 .അനുപാതം
മില്‍മ  ഒരു ലിറ്റര്‍ പാലിന്  അഞ്ച് രൂപ വര്‍ധിപ്പിച്ചു.
കച്ചവടക്കാര്‍ ചായയുടെ വില ആനുപാതികമായി വര്‍ദ്ധിപ്പിച്ചു.
ഒരു രൂപയാണ് ചായയുടെ വില കൂട്ടിയത് .ഇതു ആനുപാതികമാണോ ?

ജീവിതത്തില്‍ പ്രയോഗിക്കാനല്ലേ ഗണിതം.?.കണക്കു ക്ലാസുകളില്‍ ഈ ചോദ്യം ഉയര്‍ന്നോ? ഉയര്ത്തിയോ ?

  • ഒരു ലിറ്റര്‍ പാല് കൊണ്ട് എത്ര ചായ ഉണ്ടാക്കാം? (20,25,..?കുട്ടികള്‍  അന്വേഷിച്ചു  കണ്ടെത്തട്ടെ  )
  • എങ്കില്‍ ചായക്കാരന്  ഈ കോളിന് എത്ര  രൂപ അധിക  ലാഭം ?
  • ആനുപാതിക വര്ദ്ധനവാനെങ്കില്‍ എത്ര കൂട്ടാമായിരുന്നു?
  • ഇരുപത്തഞ്ചു പൈസ നാണയം ഇപ്പോള്‍ ഇല്ല  .നീതി പൂര്‍വകമായ വില നിശ്ചയിക്കാമോ ?
  • ചൂഷണം എന്നു ഇതിനെ വിളിക്കാമോ?

തന്റെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍ ഗണിതപരമായി കാണുന്നതിനു അവസരം ലഭിക്കുമ്പോള്‍ കുട്ടിക്ക് ലോകധാരണയും ഗണിത ധാരണയും ഉണ്ടാകും. ഗണിതപരമായി കണ്ടില്ലെങ്കില്‍ കാശ് പോകും എന്നും തിരിച്ചരിയനമല്ലോ .കേരളത്തില്‍ വിലവര്‍ദ്ധനവുണ്ടാകുമ്പോള്‍ സമൂഹം ഒന്നടങ്കം ചോദ്യം ചെയ്യാന്‍ ഇറങ്ങാത്തത് ഗണിതപരമായി വ്യാഖ്യാനിക്കാനുള്ള പഠനാനുഭവം കിട്ടാത്തത് കൊണ്ട് കൂടിയല്ലേ.
2 .ദാരിദ്ര്യരേഖ നിത്യ ജീവിതവുമായി ബന്ധിപ്പിക്കാമോ?
 
വാര്‍ത്ത :

മാസം 965 രൂപയില്‍ കൂടുതല്‍ ചെലവിടുന്ന പട്ടണവാസിയും 781 ല്‍ കൂടുതല്‍ ചെലവിടുന്ന ഗ്രാമീണനും ദരിദ്രരുടെ പട്ടികയില്‍ പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ . ദേശീയ പ്ലാനിങ് കമീഷന്‍ സുപ്രീം കോടതില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം പട്ടണത്തില്‍ ദിവസം 32 രൂപക്കു മുകളിലും ഗ്രാമങ്ങളില്‍ 26 രൂപക്കും മുകളില്‍ ചെലവഴിക്കുന്നവര്‍ക്ക് ബിപിഎല്ലുകാര്‍ക്കുള്ള ആനുകൂല്യം ലഭിക്കില്ല.

ദിവസം അഞ്ചര രൂപയുടെ ധാന്യം കൊണ്ട് ഒരാളെ ആരോഗ്യവാനായി നിലനിര്‍ത്താനാവുമെന്നാണ് പ്ലാനിങ് കമീഷന്‍ പറയുന്നത്. മറ്റ് കണക്കുകള്‍ ഇങ്ങനെ: 
  • പയര്‍വര്‍ഗ്ഗങ്ങള്‍ക്ക് 1.02 രൂപ ( എത്ര ഗ്രാം ....?) 
  • പാലിന് 2.33 രൂപ ( എത്ര മില്ലി ലിറ്റര്‍...?), 
  • ഭക്ഷ്യ എണ്ണക്ക് 1.55,( എത്ര മില്ലി ലിറ്റര്‍...?) 
  • പച്ചക്കറിക്ക് 1.95 (ഏതൊക്കെ സാധനം കിട്ടും എത്ര ഗ്രാം വീതം ?)
  • പഴങ്ങള്‍ക്ക് 44 പൈസ( പ്രായോഗികമായ ഇനവും ഭാരവും ..?)
  • പഞ്ചസാരക്ക് 70 പൈസ( എത്ര അളവ് ..?),
  • ഉപ്പിന് 78 പൈസ (എത്ര ഗ്രാം..? ), 
  • മറ്റാവശ്യങ്ങള്‍ക്ക് 1.51 രൂപ. 
  • പാചകത്തിന് ഇന്ധന ചെലവായി 3.75 രൂപയില്‍ കൂടുതലായാല്‍ എപിഎല്ലാകും.
ഈ പ്രശ്നം കുട്ടികള്‍ പരിശോധിക്കട്ടെ .ഒരു ആഴ്ചത്തെ /മാസത്തെ അടിസ്ഥാനമാക്കി കണക്കുംകൂട്ടുന്നതാണോ എളുപ്പം

അവരുടെ കണ്ടെത്തല്‍ അളവ് തൂക്കങ്ങളും വില നിലവാരവും ജീവിത നിലവാരവും ഒക്കെ പഠിക്കാന്‍ ഇട വരുത്തും.

  • പട്ടണത്തില്‍ ജീവിക്കാന്‍ ദിവസം വീട്ടുവാടകയായി 49.10 രൂപ മതിയെന്നാണ് കമീഷന്റെ കണ്ടെത്തല്‍ (പട്ടണത്തിലെ/ഗ്രാമത്തിലെ വീട്ടു വാടക എത്ര വരും? അന്വേഷിച്ചു കണ്ടെത്തട്ടെ.ഒരു ദിവസത്തെ കാണാനുള്ള വഴി അന്വേഷിക്കുമ്പോള്‍ ശരാശരി കടന്നു വരുമോ?)
  • . ഒരു മാസത്തെ ആരോഗ്യ പരിരക്ഷക്കായി 39.70 രൂപയും 
  • ഒരു ദിവസത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 99 പൈസയും 
  • വസ്ത്രത്തിന് മാസം 61.30 രൂപയും 
  • ചെരുപ്പിന് 9.6 രൂപയും 
  • മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി 28.80 രൂപയും കരുതിയിരിക്കുന്നു. 


3.ബസ് നിരക്ക് വര്‍ദ്ധന  -താരതമ്യം  ചെയ്യാമോ ?
3.1 ചുവടെ നല്‍കിയിട്ടുള്ള വിവരങ്ങള്‍ വിശകലനം ചെയ്തു ഒരു പട്ടിക /ഗ്രാഫ് തയ്യാറാക്കാമോ ?
കേരളത്തില്‍ കുറഞ്ഞ ബസ് ചാര്‍ജ് അഞ്ചുരുപയും ഫാസ്റ്റ്പാസഞ്ചറിന് ഏഴുരുപയുമായി.
മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ മിനിമം ചാര്‍ജ് നാലുരുപയാണ്.
തമിഴ്‌നാട്ടില്‍ നാലുകിലോമീറ്റര്‍ യാത്രയ്ക്ക് രണ്ടുരൂപമാത്രമാണ് നിരക്ക്.
മുംബൈയിലും കര്‍ണാടകത്തിലും ഇത് നാലുരൂപയും ഡല്‍ഹിയില്‍ അഞ്ചുരുപയുമാണ് നിരക്ക്.

മുംബൈയില്‍ 'ബെസ്റ്റ് ബസ്' എന്ന വിഭാഗത്തിലെ മിനിമം ചാര്‍ജ് നാലരുപയാണ്. രണ്ടുകിലോമീറ്റര്‍ ഈ യാത്രക്കൂലിയില്‍ സഞ്ചരിക്കാനാവും. ലിമിറ്റഡ് ബസ്സുകള്‍ക്കും ഇതേനിരക്ക് തന്നെയാണ്. എന്നാല്‍ എക്‌സ്പ്രസ് ബസ്സുകള്‍ക്ക് കുറഞ്ഞ നിരക്ക് അഞ്ചുരുപയാണ്. 25 രൂപയുടെ ടിക്കറ്റെടുത്താല്‍ മുംബൈയില്‍ ദിവസം മുഴുവനും ഓര്‍ഡിനറി ബസ്സുകളില്‍ നഗരപരിധിയില്‍ എവിടേക്കും എത്ര തവണയും യാത്രചെയ്യാനുള്ള സൗകര്യവുമുണ്ട്.
മുംബൈയില്‍ പത്താംക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മാസം 90 രൂപയാണ് ബസ് ചാര്‍ജ്. നാലമാസത്തേക്കാണെങ്കില്‍ 270 രൂപയും. എന്നാല്‍ ഹയര്‍സെക്കന്‍ഡറിമുതലുള്ള വിദ്യാര്‍ഥികളുടെ ബസ് നിരക്ക് പ്രതിമാസം 190 രൂപയും

കര്‍ണാടകത്തില്‍ മിനിമം ചാര്‍ജ് മൂന്നുരൂപയില്‍നിന്ന് നാലുരുപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. 45 രുപയുടെ ടിക്കറ്റെടുത്താല്‍ ഒരു ദിവസംമുഴുവന്‍ സിറ്റിയില്‍ എവിടെയും യാത്രചെയ്യാനുള്ള സൗകര്യം ഇവിടെയുമുണ്ട്. 

ഡല്‍ഹിയില്‍ നാലുകിലോമീറ്റര്‍വരെ യാത്രചെയ്യാന്‍ അഞ്ചുരൂപയും കുട്ടികള്‍ക്ക് മൂന്നുരുപയുമാണ് നിരക്ക്. ലോ ഫേ്‌ളാര്‍ ബസ്സുകള്‍ക്ക് ആദ്യനാലുകിലോമീറ്ററിന് മിനിമംചാര്‍ജ് 10 രൂപയും കുട്ടികള്‍ക്ക് അഞ്ച് രൂപയുമാണ്. 
3.2 ഇന്ധനവില വര്‍ധന, സ്പെയര്‍പാര്‍ട്സ് വില, തൊഴിലാളികളുടെ കൂലി, തേയ്മാനം തുടങ്ങിയവയിലെല്ലാം കേരളത്തിലെ ബസ് മുതലാളിമാര്‍ പെരുപ്പിച്ച തുകയാണ് കാണിക്കുന്നതെന്ന് അയല്‍ സംസ്ഥാനങ്ങളുമായി പരിശോധിച്ചുനോക്കുമ്പോള്‍ മനസ്സിലാകും. ടയര്‍ , സ്പെയര്‍പാര്‍ട്സ് എന്നിവയ്ക്കായി 

  • കിലോമീറ്ററിന് 3.86 രൂപയാണ് ചെലവിനത്തില്‍ കേരളത്തിലെ സ്വകാര്യ ബസ് മുതലാളിമാര്‍ കാണിക്കുന്നത്. എന്നാല്‍ , 
  • തമിഴ്നാട്ടില്‍ ഇത് 91 പൈസയും 
  • കര്‍ണാടകത്തില്‍ 1.63 രൂപയും 
  • ആന്ധ്രയില്‍ 1.24 രൂപയുമാണ്.
 ഇങ്ങനെ പെരുപ്പിച്ച കള്ളക്കണക്കുകളുമായാണ് ഉടമകള്‍ നിരക്ക് വര്‍ധനയ്ക്കായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നത്. ( കേരളവുമായി  താരതമ്യം  ചെയ്യുമ്പോള്‍  എത്ര  ശതമാനമാണ്  അയല്‍ സംസ്ഥാനങ്ങളില്‍ കുറവ് ? )

പത്തുവര്‍ഷത്തിനിടെ 200, 300 ബസുകളാണ് ഓരോ ജില്ലയിലും വര്‍ധിച്ചത്. കുറഞ്ഞത് ആയിരം മുതല്‍ ആറായിരംവരെ പ്രതിദിനലാഭം സ്വകാര്യ ബസുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
(
നിങ്ങളുടെ പ്രദേശത്തെ ബസുകളില്‍ ഒരു മാസം ശരാശരി എത്ര രൂപ  കളക്ഷന്‍ കിട്ടും?)


സാമൂഹിക നിര്‍മിതിയില്‍ ഗണിതം സുപ്രധാന പങ്കു വഹിക്കുന്നു.അത് ക്ലാസില്‍ പ്രതിഫലിക്കണം
ഗണിതത്തിന്റെ രാഷ്ട്രീയം എന്ന് നമ്മള്‍ക്ക് അതിനെ വിളിക്കാം.
(തുടരും )

4 comments:

  1. a new piece of knowledge that we must be soooo uptodate in maths class too
    what an idea sir!!

    ReplyDelete
  2. സാര്‍
    മില്‍മ വില പ്രശ്നാപഗ്രധനം കുട്ടികള്‍ വളരെ താല്പര്യത്തോടെ ഏറ്റെടുത്തു ഒരു ലിറ്ററിന് 15 ,20 , 25 എന്നിങ്ങനെയാണ്
    അവര്‍ കണ്ടെത്തിയ ചായ അളവ് വ്യതസ്ത രീതിയില്‍ ഒരേ നിഗമാനതിലവരെതിചെര്‍ന്നത്‌ രക്ഷിതാക്കളുടെ കൂടി
    പങ്ങളിതതോടുകൂടിയയിരുന്നു എന്നതാണ് ശ്രധാവഹമായ കാര്യം

    ReplyDelete
  3. സര്‍,
    നിര്‍ദേശങ്ങള്‍ക്ക് അകമഴിഞ്ഞ പ്രശംസയും പിന്തുന്നയും.

    .നിലവിലുള്ള സിലബസ്സിലും സിസ്റ്റത്തിലും നിന്നുകൊണ്ട് പ്രശ്നാധിഷ്ഠിതഗന്നിതപഠന സാദ്ധ്യതകള്‍ മുന്നോട്ടു വക്യാന്‍ ശ്രമങ്ങള്‍ ഉണ്ടാകന്നം.
    ഓരോ ക്ലാസ്സിനും യുന്നിറ്റിനും യോജിച്ച സമാന്തര ടെക്സ്റ്റ്‌ ബുക്ക്‌ രൂപീകരിക്ക്യാന്‍ കഴിയണ്ണം.
    ആര് നേത്രെത്വം നല്‍കും ?.സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മകള്‍ രൂപപെടന്നം .സര്‍ മുന്‍കൈ എടുക്കും എന്ന് കരുതട്ടെ .....

    ReplyDelete
  4. കൊള്ളാമല്ലോ ഈ വരവ് എനിക്ക് പണി തരാനാ? സന്തോഷം
    എല്ലാവരും മുന്‍കൈ എടുക്കണം
    എനിയ്ക്ക് ചെയാവുന്നത് കൂടുതല്‍ ഉദാഹരണങ്ങള്‍ അവതരിപ്പിക്കുകയാണ്
    അതു പോലെ കൂടുതല്‍ കണ്ടെത്താന്‍ അധ്യാപകര്‍ സന്നദ്ധത കാട്ടുമെങ്കില്‍ അവരുടെ അടുത്ത്തെത്താനും റെഡി

    ReplyDelete

പ്രതികരിച്ചതിനു നന്ദി