ആധികാരിക പഠനം-ആനുകാലിക സംഭവങ്ങളോടൊപ്പം സമീപ അനുഭവ പരിധിയില്‍ വരുന്ന എല്ലാം അതൂ പരിഗണിക്കും.
യഥാര്‍ത്ഥ ലോകത്തില്‍ നിലനില്‍ക്കുന്ന എന്തും ആധികാരികമാണ്.
ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന അറിവിന്റെ മായമില്ലാത്ത ഉറവിടങ്ങള്‍ എന്നു നമ്മള്‍ക്ക് വിശേഷിപ്പിക്കാവുന്നവ .
സ്കൂളിലെ കുട്ടികളുടെ എണ്ണം, ഉച്ചക്കഞ്ഞിക്കുള്ള സാധനങ്ങള്‍ ..അവ കണക്കാക്കുന്ന രീതി. ഒരു കുട്ടിക്കുള്ള ഓഹരി , ഒരു ദിവസത്തെ ശരാശരി അളവ്.. സൂക്ഷിക്കുന്ന രാജിസ്ടേര്‍ .കടത്ത് കൂലി. പാചക ചെലവ്, .ഇതൊക്കെ കുട്ടികള്‍ തന്നെ ഒരു മാസം മേല്‍നോട്ടം വഹിക്കുകയും കണക്കുകള്‍ കൃത്യമാക്കുകയും ചെയ്യുമ്പോള്‍ പഠനത്തിന്റെ ആധികാരികത വര്‍ദ്ധിക്കും.
ശരിക്കും ഒരു സ്കൂള്‍ പ്രവര്‍ത്തനം പഠന പ്രവര്‍ത്തനം ആകുകയാണ്.
ആധികാരികമായ വസ്തുക്കള്‍
അളവുകള്‍ (ദൂരം ,ഉള്ളളവ് ,ഭാരം.സമയം ) സ്ഥാനവില, ശരാശരി ,രൂപങ്ങള്‍ , ചതുഷ്ക്രിയ ഇങ്ങനെ പലതും രേഖീയമായ രീതിയില്‍ പഠിപ്പിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.ഏപ്പോഴും അങ്ങനെ തന്നെ വേണമെന്നുണ്ടോ ?സ്വാഭാവിക ജീവിത സന്ദര്‍ഭങ്ങളില്‍ ഇവ വേറിട്ടാണോ വരിക ?
നമ്മള്‍ക്ക് ആധികാരിക വസ്തുക്കള്‍ ഉപയോഗിച്ചു ഒരു പരിശോധന നടത്താം.
സ്കൂളില്‍ മൂന്ന് അധ്യാപകര്‍ സ്വന്തം വാഹനത്തില്‍ ആണ് വരുന്നത്.
സുജ ടീച്ചര്‍ക്ക് കൈനറ്റിക് ഉണ്ട്.
ബാബു മാഷും ദിലീപന്‍ മാഷും ബൈക്കിനാണ് വരുന്നത്.
സ്കൂള്‍ കോമ്പൌണ്ടില്‍ എന്നും ഈ വാഹനങ്ങള്‍ കാണും.
ഇവയെ പഠനത്തിനുള്ള വസ്തുക്കളായി ഇതു വരെ കണ്ടിട്ടില്ല.
കുട്ടികള്‍ക്ക് വാഹനങ്ങളും അവയുടെ നിയമങ്ങളും പഠിക്കാനുണ്ട്.അവര്‍ക്ക് പൊതുവേ വാഹനങ്ങള്‍ താല്പര്യമുള്ള വിഷയവുമാണ്.
പ്രശ്നം
മൂന്ന് വാഹനങ്ങളില്‍ ആരുടെ വാഹനമായിരിക്കും കൂടുതല്‍ ദൂരം ഓടിയിട്ടുണ്ടാവുക? ഏകദേശം എത്ര കിലോമീറ്റര്‍ ?
കുട്ടികളുടെ ഊഹം രേഖപ്പെടുത്താം .
എന്തൊക്കെ പരിഗണിച്ചാണ് ഊഹം നടത്തിയത്? ചര്‍ച്ച ഊഹത്തിനു ശാസ്ത്രീയത ഉണ്ടോ എന്നു അറിയണമല്ലോ ( വാഹനത്തിന്റെ പഴക്കം, വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള ദൂരം, ഉടമയുടെ പ്രവര്‍ത്തനമേഖലകള്‍ . സുജ ടീച്ചര്‍ അധ്യാപക സംഘടനാ പ്രവര്‍ത്തകയാണ് ..)
അനുബന്ധ ചോദ്യം -ഓരോരുത്തരും ഒരു മാസം ശരാശരി സഞ്ചരിക്കുന്ന ദൂരം കൂടി കണ്ടെത്തിയാലോ ?
എങ്ങനെ കണ്ടെത്തും ?പരിശോധന.
മുന്നിലെയും പിന്നിലെയും ചക്രങ്ങള്‍ തുല്യ വലിപ്പം ആണോ?ടയര്‍ വാങ്ങാന്‍ നേരം മുന്നിലെ ടയര്‍ വേണോ പിന്നിലെ ടയര്‍ വേണോ എന്നു സുജ ടീച്ചറോട് ചോദിച്ചത്രേ?
ചക്രങ്ങളുടെ വലിപ്പം എങ്ങനെ കണ്ടെത്തും? അഴിച്ചു വെച്ചു ഒപ്പത്തിനൊപ്പം നോക്കല്‍ പ്രായോഗികമല്ല.പിന്നെ എങ്ങനെ? കുട്ടികള്‍ രീതി വികസിപ്പിക്കട്ടെ. അളവുപകരണങ്ങളും. മൂന്ന് വാഹനങ്ങളുടെയും ചക്രങ്ങളുടെ വിവരങ്ങള്‍ പട്ടിക .
ആരം.കേന്ദ്രം തുടങ്ങി വൃത്തവുമായി ബന്ധപ്പെട്ട ഗണിത ധാരണകള്‍ മനസ്സിലാക്കല്‍
വര്‍ക്ക് ഷീറ്റ്
നല്‍കിയിട്ടുള്ള ചിത്രം നോക്കൂ.
ഒരു ചക്രം ഇല്ല .വരച്ചു ചേര്‍ക്കണം.
കുട്ടികള്‍ അളവെടുക്കണം. എത്ര വട്ടങ്ങള്‍ വരയ്ക്കണം?
അകവട്ടം, പുറവട്ടം ഒക്കെ കടന്നു വരുന്നു.സൂക്ഷമത അനിവാര്യം. യാന്ത്രികമായി '...സെ മി 'ആരമുള്ള ഒരു വൃത്തം വരയ്ക്കല്‍ അല്ല.
ഇന്ധന ഉപയോഗം
മൂന്ന് വാഹനങ്ങള്‍ - ഒരു മാസം കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നത് ഏതു? എത്ര ? അതിനുള്ള ചെലവ്? അങ്ങനെ എങ്കില്‍ ഒരു വര്‍ഷം വേണ്ടി വരുന്ന ചെലവ് ..
റോഡ് ടാക്സ്
ഓരോരുത്തരും റോഡ് ടാക്സ് എത്ര വീതം കൊടുത്തു? ഇതു കണക്കാക്കുന്നത് എങ്ങനെ?
എല്ലാ വാഹനങ്ങള്‍ക്കും റോഡ് ടാക്സ് ഉണ്ടോ ? (അഭിമുഖം..വിവര ശേഖരണം..)
നമ്മുടെ റോഡുകളുടെ അവസ്ഥ എന്താണ് ?
വാഹനങ്ങളുടെ വര്‍ധനവ്
മൂന്ന് വര്‍ഷം മുമ്പ് സ്കൂളില്‍ വാഹനത്തില്‍ വരുന്നത് ഒരാള്‍ .
ഇപ്പോള്‍ എണ്ണം കൂടി.
കേരളത്തിലെ വാഹനങ്ങള്‍ വര്‍ധനവിന്റെ തോത് കണ്ടെത്താം..പട്ടിക വിശകലനം ചെയ്യല്‍
മറ്റു വിഷയങ്ങള്‍ക്ക് സാധ്യത

- വാഹനത്തില്‍ പല മീറ്ററുകള്‍ .. ഓരോന്നും എന്തിനെല്ലാം? എങ്ങനെ നോക്കണം ?
- ദൂരം കാണിക്കുന്നത് -അതില്‍ അക്കങ്ങള്‍ മാറുന്ന രീതി ?
- സ്ഥാനവില - ഓടോ മീറ്ററില്‍ അക്കങ്ങള്‍ മാറുന്ന രീതി. ഒറ്റയുടെ സ്ഥാനത്ത് അക്കങ്ങള്‍ മാറി വരുന്നത് .അതു പത്തിന്റെ സ്ഥാനത്ത് മാറ്റം ഉണ്ടാക്കുന്നത്.. പത്തുകള്‍ മാറുന്നതും നൂറുകളുടെ സ്ഥാനത്ത് മാറ്റം ഉണ്ടാക്കുന്നതും..
- സംഖ്യകളുടെ താരതമ്യം.-വലിയ സംഖ്യ ,ചെറിയ സംഖ്യ.അഞ്ചക്ക സംഖ്യകള്‍
- ശരാശരി .എത്ര മാസമായി വാങ്ങിയിട്ട്? ഇതു വരെ ഓടിയ ദൂരം , ശരാശരി ഒരു മാസത്തെ ഓട്ടദൂരം
- വേഗതയും ദൂരവും ,മൈലേജ് എന്താണ് . ഓരോ വാഹനത്തിലും കൊള്ളുന്ന പെട്രോളിന്റെ അളവ്. ഒരു മാസത്തേക്ക് ചിലവാകുന്ന പെട്രോള്‍ . അതിനുള്ള ചെലവ് ?
- സ്പീഡോ മീറ്റര്‍ മനസ്സിലാക്കല്‍ , വേഗത ദൂരം സമയം ഇവയുടെ ബന്ധം -കണക്കാക്കല്‍ .
മുന്നിലെയും പിന്നിലെയും ചക്രങ്ങള്‍ തുല്യ വലിപ്പം ആണോ?ടയര്‍ വാങ്ങാന്‍ നേരം മുന്നിലെ ടയര്‍ വേണോ പിന്നിലെ ടയര്‍ വേണോ എന്നു സുജ ടീച്ചറോട് ചോദിച്ചത്രേ?
ചക്രങ്ങളുടെ വലിപ്പം എങ്ങനെ കണ്ടെത്തും? അഴിച്ചു വെച്ചു ഒപ്പത്തിനൊപ്പം നോക്കല്‍ പ്രായോഗികമല്ല.പിന്നെ എങ്ങനെ? കുട്ടികള്‍ രീതി വികസിപ്പിക്കട്ടെ. അളവുപകരണങ്ങളും. മൂന്ന് വാഹനങ്ങളുടെയും ചക്രങ്ങളുടെ വിവരങ്ങള്‍ പട്ടിക .
ആരം.കേന്ദ്രം തുടങ്ങി വൃത്തവുമായി ബന്ധപ്പെട്ട ഗണിത ധാരണകള്‍ മനസ്സിലാക്കല്‍
വര്‍ക്ക് ഷീറ്റ്
നല്‍കിയിട്ടുള്ള ചിത്രം നോക്കൂ.
ഒരു ചക്രം ഇല്ല .വരച്ചു ചേര്‍ക്കണം.
കുട്ടികള്‍ അളവെടുക്കണം. എത്ര വട്ടങ്ങള്‍ വരയ്ക്കണം?
അകവട്ടം, പുറവട്ടം ഒക്കെ കടന്നു വരുന്നു.സൂക്ഷമത അനിവാര്യം. യാന്ത്രികമായി '...സെ മി 'ആരമുള്ള ഒരു വൃത്തം വരയ്ക്കല്‍ അല്ല.
ഇന്ധന ഉപയോഗം
മൂന്ന് വാഹനങ്ങള്‍ - ഒരു മാസം കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നത് ഏതു? എത്ര ? അതിനുള്ള ചെലവ്? അങ്ങനെ എങ്കില്‍ ഒരു വര്‍ഷം വേണ്ടി വരുന്ന ചെലവ് ..
റോഡ് ടാക്സ്
ഓരോരുത്തരും റോഡ് ടാക്സ് എത്ര വീതം കൊടുത്തു? ഇതു കണക്കാക്കുന്നത് എങ്ങനെ?
എല്ലാ വാഹനങ്ങള്‍ക്കും റോഡ് ടാക്സ് ഉണ്ടോ ? (അഭിമുഖം..വിവര ശേഖരണം..)
നമ്മുടെ റോഡുകളുടെ അവസ്ഥ എന്താണ് ?
വാഹനങ്ങളുടെ വര്‍ധനവ്
മൂന്ന് വര്‍ഷം മുമ്പ് സ്കൂളില്‍ വാഹനത്തില്‍ വരുന്നത് ഒരാള്‍ .
ഇപ്പോള്‍ എണ്ണം കൂടി.
കേരളത്തിലെ വാഹനങ്ങള്‍ വര്‍ധനവിന്റെ തോത് കണ്ടെത്താം..പട്ടിക വിശകലനം ചെയ്യല്‍
- ഏതു വിഭാഗത്തില്‍ പെട്ട വാഹനങ്ങളാണ് കൂടുതല്‍ വര്‍ദ്ധിച്ചത്? എത്ര ശതമാനം ?
- പത്ത് വര്‍ഷം കൊണ്ടുണ്ടായ വര്‍ധനവ് ശതമാനത്തില്‍ പറയാമോ ?
- വാഹനാപകടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ നോക്കൂ..എന്തെല്ലാം ഗണിത ധാരണകള്‍ക്കു സഹായകം.?
Number of Road Accidents
മറ്റു വിഷയങ്ങള്‍ക്ക് സാധ്യത
- ഘര്‍ഷണം
- ഭൂഗുരുത്വം
- ടയറിന്റെ പഞ്ചര്‍ കണ്ടു പിടിക്കുന്നതിലെ ശാസ്ത്രം
- ദര്‍പ്പണങ്ങള്‍
- ലഘു യന്ത്രങ്ങള്‍
- വാഹന നിയമങ്ങള്‍ ....
- ..........................
- ..........................
ജീവിതവുമായി ബന്ധപ്പെട്ട പഠനമാണ് കുട്ടികള്ക്ക് ഏറ്റവും നല്ലത് .ഇതു നന്നായി ബോധ്യപ്പെടുന്ന ഗണിതാനുഭവങ്ങള് ആണ് ചൂണ്ടുവിരലില് വായിച്ചത് .ഇത് cluster പരിശീലനത്തില് പരിചയപ്പെടുത്തിയിരുന്നു .ഇതിനു പിന്നിലെ പ്രയത്നം എനിക്ക് ബോധ്യപ്പെടും .തീര്ച്ചയായും ഇത്തരം ചര്ച്ചകളും പഠനങ്ങലുമാണ് അധ്യാപകര്ക്കിടയില് നടക്കേണ്ടത് .
ReplyDeleteithupolulla padana pravarthanangal aanu adhyapakar clusterukalil charcha cheyyendathu....theerchayayum ellavarkkum prayojanapradamaya post...valare thanks sir......
ReplyDeleteവളരെ നല്ല ലേഖനം. ഇതൊക്കെയാണ് യഥാര്‍ത്ഥത്തില്‍ പഠനപ്രവര്‍ത്തനത്തിന് വിധേയമാകേണ്ടത് എന്നു തോന്നി. തീര്‍ച്ചയായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്ലാസ് റൂമിലേക്ക് കൊണ്ടു വരാന്‍ ഞാന്‍ ശ്രമിക്കും.
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രേംജിത്ത്,ഗീതാ റാം,ഹരി,
ReplyDeleteപ്രതികരണങ്ങള്‍ക്ക് സന്തോഷം .
ഗണിത പദാവലിയും കുട്ടികളുടെ പക്ഷത്ത് നിന്നും കാണണം
ശ്രദ്ധിച്ചോ എന്നറിയില്ല
1ഞാന്‍ അകവട്ടം,പുറവട്ടം എന്നൊക്കെ എഴുതി നോക്കിയതാ.
അഭംഗി തോന്നിയില്ല
അന്തര്‍വൃത്തം - എന്തോന്ന് കട്ടി ?
ചുറ്റുവട്ടം എന്ന ഒരു വാക്കുണ്ട് വട്ടവക്ക് എന്നും .
പാത്രങ്ങളുടെ വായ്വ്ട്ടം എന്നു നാം പറയുമ്പോള്‍ എന്താ ഉദ്ദേശിക്കുന്നത്..?
2കുട്ടിയുടെ മുന്നില്‍ ഗണിതം ജീവിതമായി അവതരിപ്പിക്കാന്‍ കഴിയുമോ?
യൂണി ഫോം വാങ്ങുന്ന ഏതെങ്കിലും സ്കൂളില്‍ കുട്ടികള്‍ കണക്കു കൂട്ടി തുണി വാങ്ങി അളന്നു മുറിച്ചു നോക്കിയിട്ടുണ്ടോ?
ഇങ്ങനെ എഴുതുന്നത് ഈ പോസ്റ്റിലെ ആശയങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ ..ആലോചന നടത്തി കണ്ടെത്തലുകള്‍ പോസ്റ്റ് ചെയ്യുമല്ലോ
It is very useful to us.
ReplyDeleteവളരെ lശ്രദ്ധേയമായ പോസ്റ്റുകളാണ് ആധികാരിക പഠനത്തെ സംബന്ധിച്ച് വന്നത്.സാമൂഹ്യജ്ഞാനനിര്മിതിയേയും ക്രിട്ടിക്കല്‍ പെടഗോജിയേയും പൂര്ണ്മായിഅംഗീകരിക്കുന്നഒന്നാണ്ആധികാരികപഠനം.അനുഭവാധിഷ്ടിത (experiential learning) പഠനത്തെയും അത് ഉള്ക്കൊ്ള്ളുന്നുണ്ട്. കുട്ടികളില്‍ വിമര്ശpനാത്മകബോധം(Critical Consciousness) വളര്‍ത്താന്‍ ആധികാരിക പഠനം സഹായകമാകും എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteഇത്തരത്തില്‍ ഒരു ചെറിയ ശ്രമം ഒരു എല്‍.പി.സ്കൂളില്‍ ചെയ്തു നോക്കിയതിന്റെ അനുഭവം പങ്കു വെക്കട്ടെ.ബാലസഭയെ (ഒന്നു മുതല്‍ നാല് വരെ ക്ലസ്സുകളിലെ മുഴുവന്‍ കുട്ടികള്‍ ) കുട്ടികളുടെ പാര്ലിരമെന്റായി അംഗീകരിച്ച് ,സ്കൂളിലെ പൊതുപരിപാടികള്‍ (അച്ചടി, ആഘോഷം ,ആരോഗ്യം എന്നീ മേഘലകളില്‍) വിഭാവനം ചെയ്യാനും (conseaving) ആസൂത്രണം ചെയ്യാനും (planning) നടപ്പിലാക്കാനും (implementing) വിലയിരുത്താനും (അസ്സെസ്സിംഗ്) കുട്ടികള്ക്ക് തന്നെ അവസരം ഒരുക്കുക വഴി വിമരശനത്മക ബോധം (Critical consciousness) വളര്‍ത്തുക എന്നതായിരുന്നു ഉദേശിച്ചത്..പഠന പ്രക്രിയയും വിലയിരുത്തലുകളും ആരവം എന്ന എസ്.ആര്‍ .ജി.പ്രസിദ്ധീകരണത്തിലൂടെ അധ്യാപക സുഹൃത്തുക്കളെ അറിയിച്ചിരുന്നു.”കുട്ടികളാല്‍,കുട്ടികള്ക്ക് വേണ്ടി കുട്ടികളുടെ സ്കൂള്‍ “എന്നതായിരുന്നു പ്രൊജക്റ്റ്.
ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ ക്രിസ്തുമസ് ചന്തയില്‍ വില്പനയ്ക്ക് വച്ചത് കുട്ടികള്‍ ഉണ്ടാക്കിയ അലംകാര സാധനങ്ങള്‍ ആയിരുന്നു.വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ്തയ്യാറാക്കിയതും ,വാങ്ങിയതും ,വില കണക്കാക്കിയതും കുട്ടികള്‍ തനിയെ ആയിരുന്നു .ഇതേ സാധനങ്ങള്ക്ക് പൊതു വിപണിയില്‍ മൂന്നിരട്ടി വിലയുണ്ടായിരുന്നത് കുട്ടികള്‍ ശ്രദ്ധിച്ചിരുന്നു,വില്പനക്കാര്‍ പല തട്ടുകളിലായി ലാഭം എടുക്കുന്നു എന്നത് പ്രൈമറി ക്ലാസ്സിലെ കുട്ടികളുടെ വിലയിരുത്തലായിരുന്നു. .
മില്മ യുടെ വില കൂടിയ പത്രവാര്ത്തസ വായിച്ച അന്ന് തന്നെ അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ സ്കൂളിലെ പാല്‍ വിതരണത്തിനു വേണ്ടി വരുന്ന അധിക ചെലവ് കണ്ടെത്തി.
ഇനിയും പുതിയ സാദ്ധ്യതകള്‍ ഉണ്ട്. മുഴുവന്‍ കുട്ടികള്ക്കും ഇതിന്റെ പ്രയോജനം ലഭിക്കും വിധം എങ്ങനെ നടപ്പാക്കാം എന്നാണ് എന്റെ ചിന്ത .
നൂതന ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന ചൂണ്ടു വിരലിന് അഭിനന്ദനങ്ങള്‍ !!!
വളരെ നന്നായിട്ടുണ്ട്.
ReplyDelete