Pages

▼

Tuesday, September 27, 2011

പെരിന്തല്‍മണ്ണയിലെ പെഡഗോഗി പാര്‍ക്ക്.

പഠനം രസകരമാക്കാന്‍ പുതുവഴികള്‍ . പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യങ്ങളിലേക്ക് ഒരു മധുരയാത്ര. അങ്ങനെ പലതും ചെപ്പിലൊളിപ്പിച്ചിട്ടുണ്ട് പെരിന്തല്‍മണ്ണയിലെ പെഡഗോഗി പാര്‍ക്ക്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന  പെഡഗോഗി പാര്‍ക്ക് .
ഗലീലിയോ സയന്‍സ് സെന്ററിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനമായാണ് പെഡഗോഗി പാര്‍ക്ക് . പെരിന്തല്‍മണ്ണ ആര്‍ എന്‍ മനഴി ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലാണ് താത്ക്കാലികമായി പാര്‍ക്ക് പ്രവര്‍ത്തിക്കുക. 2000 അടി വിസ്തീര്‍ണമുണ്ട് പാര്‍ക്കിന്.

  • അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കാനും വികസിപ്പിക്കാനും ഇവിടെ വേദിയൊരുക്കും.  
  • പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യാനും അവസരമുണ്ടാകും. 
  • ബിഎഡ്, ടിടിസി വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്ക് പാര്‍ക്ക് പ്രയോജനപ്പെടുത്താനാകും. 
  • വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പരിശീലനത്തിനും പെഡഗോഗി പാര്‍ക്ക് ഉപകരിക്കും.
  • വിവിധ വിഷയങ്ങളില്‍ പരിശീലനംനല്‍കാന്‍ പാര്‍ക്കില്‍ സൗകര്യമുണ്ട്. ആധുനിക ഓഡിയോ വിഷ്വല്‍ ഉപകരണങ്ങള്‍ , കംപ്യൂട്ടറുകള്‍ , ഇന്റര്‍നെറ്റ്, പ്രൊജക്ടര്‍ , റഫറന്‍സ് ലൈബ്രറി എന്നിവ പാര്‍ക്കിലുണ്ട്. ഗണിത ശാസ്ത്ര വിഷയങ്ങള്‍ക്കായി ലാബുകളും സജ്ജമാക്കിയിട്ടുണ്ട്.

രാജ്യത്താകെയുള്ള വിദ്യാഭ്യാസ വിചക്ഷണരെ ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപീകരിച്ച് ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനും പദ്ധതിയുണ്ട്.
സര്‍വശിക്ഷാ അഭിയാന്റെ 15 ലക്ഷം രൂപയിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഗലീലിയോ സയന്‍സ് സെന്ററിന് പെരിന്തല്‍മണ്ണ നഗരസഭ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ , എസ്എസ്എ എന്നിവയുടെ സഹകരണമുണ്ട്. 

ഇത്തരം സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കണം
എങ്ങനെ ഉപയോഗിക്കുന്നു എന്നതും പ്രധാനം 
പെരിന്തല്‍മണ്ണയില്‍ നിന്നും കൂടുതല്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു. 

1 comment:

  1. മാഷ്‌ പറഞ്ഞതുപോലെ ഇത്തരം സൗകര്യങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.

    ReplyDelete

പ്രതികരിച്ചതിനു നന്ദി