ബ്രിട്ടനിലെ വിദ്യാഭ്യാസ നിലവാരം ആണ് കഴിഞ്ഞ ഒരു ലക്കത്തില്‍ ചര്‍ച്ച ചെയ്തത്.
നിലവാര തകര്ച്ചയെ വളരെ ഗൌരവത്തോടെ ആണ് ആ രാജ്യം ഇപ്പോള്‍ സമീപിക്കുന്നത്.
- പരീക്ഷയാണ് നിലവാരം ഉയര്‍ത്താന്‍ പറ്റിയ മാര്‍ഗം എന്നു വിശ്വസിക്കുന്നവരാണ് ബ്രിട്ടനില്‍ ഉള്ളത്.
- മാനകീകൃത പരീക്ഷ ദേശീയ തലത്തില്‍ നടത്തും. ഗ്രേഡ് രണ്ടിലും (ഏഴാം വയസ്സ് ) ഗ്രേഡ് ആറിലും ഒമ്പതിലും .
- ലോക്കല്‍ അതോറിറ്റിയുടെ കര്‍ശന മേല്‍നോട്ടം ..
- സ്കൂളുകളെ താരതമ്യം ചെയ്യും..
- അച്ചടക്കം ,മതപഠനം .. ഒക്കെ അജണ്ട ആണ് പക്ഷെ നിലവാരം ഇല്ല.
2011 ജനുവരി മാസം വേള്‍ഡ് എഡ്യൂക്കേഷന്‍ ഫോറത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ Michael Gove (വിദ്യാഭ്യാസ സെക്രടറി-ബ്രിട്ടന്‍ ) പറഞ്ഞ കാര്യം ശ്രദ്ധേയമാണ്
മികച്ച പഠന നിലവാരം ഉള്ള രാജ്യങ്ങളില്‍ നിന്നും സ്കൂളുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം
ഫിന്‍ ലാന്റിനെ ആണ് ഒരു കാര്യത്തില്‍ ഉദാഹരിച്ചത് .
ഇപ്പോള്‍ ബ്രിട്ടന്‍ മാറി ചിന്തിക്കുകയാണ്..
ഫിന്‍ ലാന്റ് മാതൃക സ്വീകരിക്കാന്‍ പോകുന്നു.
സ്കൂളുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും . ഈ സെപ്തംബറില്‍ ഇരുപത്തിനാല് സ്വതന്ത്ര വിദ്യാലയങ്ങള്‍ (ഫ്രീ സ്കൂള്‍സ്) അവിടെ ആരംഭിച്ചു .സര്‍ക്കാര്‍ ഫണ്ട് നല്‍കും .അധ്യാപകര്‍ക്കോ രക്ഷിതാക്കല്‍ക്കോ പ്രാദേശിക സമൂഹത്തിനോ സ്കൂള്‍ ഏറ്റെടുത്തു നടത്താം .നിലവാരം ഉറപ്പാക്കണം .ധനിക ദരിദ്ര അന്തരം നിലവാരത്തിലും പ്രതിഫലിക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ ആണ് ഈ പദ്ധതി. പിന്നോക്ക പ്രദേശങ്ങളില്‍ ആണ് തുടക്കത്തില്‍ ഇത്തരം സ്കൂളുകള്‍ .
മറ്റൊരു കാര്യം ബ്യൂറോക്രസിയുടെ അയവില്ലാത്ത നടപടികള്‍ ഒഴിവാക്കലാണ് . യോഗങ്ങളും ഫോം പൂരിപ്പിക്കലും മറ്റുമായി ഒട്ടേറെ സമയം അധ്യാപകര്‍ പാഴാക്കുന്നു .സ്കൂളുകള്‍ക്ക് അതു കൊണ്ട് വലിയ മെച്ചമോന്നുമില്ല .അധ്യയന നഷ്ടമോഴികെ .
സ്കൂളുകളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ ബോധം ആണ് അനിവാര്യമായ വേറൊരു സംഗതി .
ഉയരത്തിലെത്താനുള്ള ശക്തമായ ത്വര ഉള്ള സ്കൂള്‍ നേതൃത്വം ... ഇതൊക്കെ ഉണ്ടായാല്‍ മാത്രമേ നിലവാരം ഉയരൂ എന്നാണു അവര്‍ ഇപ്പോള്‍ പറയുന്നത്. (ചില അധ്യാപക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു .)
ഫിന്‍ലാന്റ് എങ്ങനെ മുന്നിലെത്തി?
എഴുപതുകളില്‍ ശരാശരി വിദ്യാഭ്യാസ നിലവാരം മാത്രമുള്ള രാജ്യം. ഇപ്പോള്‍ എല്ലാ രാജ്യങ്ങളെയും പിന്നിലാക്കി ഏറ്റവും നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അഭിമാനവുമായി അനുകരണീയ മാതൃക സൃഷ്ടിച്ചു ലോകത്തെ പ്രചോദിപ്പിക്കുന്നു.
നിലവാര പ്രതിസന്ധി നേരിടുന്ന എല്ലാ രാജ്യങ്ങള്‍ക്ക് ഫിന്‍ ലാന്റില്‍ നിന്നും പഠിക്കാനുണ്ട് .
ആ പാഠങ്ങള്‍ ആണ് ഇവിടെ പങ്കു വെക്കുന്നത്
പ്രവേശനം
കേരളീയര്‍ കേട്ടാല്‍ വിശ്വസിക്കില്ല ഏഴാം വയസ്സിലാണ് അവിടെ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുക. ആറ് വര്‍ഷത്തെ പ്രൈമറി വിദ്യാഭ്യാസവും മൂന്ന് വര്‍ഷത്തെ ലോവര്‍ സെക്കണ്ടറിയും .
അധ്യാപകര്‍
ബിരുദാനന്തര ബിരുദം ഉള്ളവരാണ് എല്ലാ പ്രൈമറി സ്കൂള്‍ അധ്യാപകരും .
പ്രൈമറിയില്‍ ക്ലാസ് ടീച്ചര്‍ സിസ്റ്റം പിന്തുടരുന്നു എല്ലാ വിഷയവും പഠിപ്പിക്കും .തുടര്‍ന്നുള്ള ക്ലാസുകളില്‍ വിഷയാധ്യാപകര്‍. അധ്യാപകരെ ബോധന ശാസ്ത്ര വിദഗ്ദ്ധരായി കണക്കാക്കുന്നു..
സേവന പൂര്‍വകാല അധ്യാപക പരിശീലനം മൂന്ന് വര്‍ഷം ആയിരുന്നു.അതു ഇപ്പോള്‍ നാല്/അഞ്ച് വര്ഷം ആകി ഉയര്‍ത്തി. സമഗ്രമായ ഗവേഷണ സ്വഭാവമുള്ള പരിശീലനം.സ്വന്തമായി കരിക്കുലം രൂപകല്‍പന ചെയ്യാനുള്ള കഴിവ് പഠന രീതികള്‍ വികസിപ്പിക്കാനുള്ള വൈദഗ്ധ്യം കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വൈഭവം ഇവയൊക്കെ നേടിക്കൊണ്ടാണ് ഒരു അധ്യാപക വിദ്യാര്‍ഥി പുറത്തിറങ്ങുന്നത്..പ്രതിവര്‍ഷം ലഭിക്കുന്ന ആറായിരത്തോളം അപേക്ഷകളില്‍ ഏറ്റവും മികച്ച പത്ത് ശതമാനത്തിനെ മാത്രമേ യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കൂ..
ഇന്‍ സര്‍വീസ് ട്രെയിനിംഗ്
പരമ്പരാഗത രീതിയിലുള്ള പരിശീലനം അപ്രത്യക്ഷമായി .
സ്കൂള്‍ അടിസ്ഥാനത്തിലോ മുന്‍സിപ്പാലിറ്റി തലത്തിലെ കര്‍മ ശേഷി വികസിപ്പിക്കാനുള്ള അവസരം ഒരുക്കും. നിരന്തരം വൈദഗ്ധ്യം സ്വയംവികസിപ്പിക്കുക എന്നത് അവിടുത്തെ അധ്യാപകരുടെ സംസ്കാരമായി മാറിക്കഴിഞ്ഞു .
അധ്യയന സ്വാതന്ത്ര്യം
മികച്ച പരിശീലനവും ഉയര്‍ന്ന യോഗ്യതയും ഉള്ളതിനാല്‍ അധ്യാപകര്‍ക്ക് വലിയ അക്കാദമിക സ്വാതന്ത്ര്യം ആണ് നല്‍കുന്നത്. സ്വന്തം കരിക്കുല വികസിപ്പിക്കാം. അനുയോജ്യമെന്നു കരുതുന്ന പഠന രീതി പ്രയോഗിക്കാം. ജ്ഞാന നിര്‍മിതി വാദം അവരെ സ്വാധീനിച്ചിട്ടുണ്ട്.
ഗവേഷന്നത്മക പ്രൊഫഷന്‍ ആണ് അവിടെ അധ്യാപനം.
ക്ലാസ് സൈസ്
ഒരു ക്ലാസില്‍ ഇരുപതു മുതല്‍ മുപ്പതു കുട്ടികള്‍ വരെ
പരീക്ഷ
പ്രൈമറി തലം -testing free zone
കുട്ടികളെ താരതമ്യം ചെയ്യാന്‍ ഇടയുള്ളതിനാല്‍ ഗ്രേഡ് നല്‍കാന്‍ പാടില്ല.നിയമം മൂലം നിരോധിച്ചിരിക്കുന്നു.
വിവരണാത്മക ഫീഡ് ബാക്ക് ആണ് നല്‍കേണ്ടത്.
വാര്‍ഷിക പരീക്ഷയില്‍ കേന്ദ്രീകരിക്കുന്നില്ല
പരീക്ഷയ്ക്ക് വേണ്ടിയുള്ള അധ്യയനം ഇല്ല പഠനത്തിനു വേണ്ടിയുള്ള അധ്യയനം
സ്കൂള്‍ ടൈം
സ്കൂളുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്
നിലവാരം
പ്രൈമറി കഴിയുന്ന എല്ലാ കുട്ടികളും പ്രതീക്ഷിത നിലവാരം കൈവരിചിട്ടുണ്ടാകും.വായനയിലും ഗണിതത്തിലും ഒക്കെ ലോകത്തെ സമര്‍ത്ഥരായ കുട്ടികള്‍ ഈ രാജ്യത്തിലാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു .പട്ടിക നോക്കുക
പഠന രീതി
നേരത്തെ കുട്ടികളെ കഴിവനുസരിച്ച് മൂന്നായി തരം തിരിച്ചു മൂന്ന് തലം ഉള്ള പഠനാനുഭവങ്ങള്‍ ഒരുക്കുമായിരുന്നു. എണ്‍പതുകളില്‍ അതു ഉപേക്ഷിച്ചു .എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലാവര്‍ക്കും അവസരവും കഴിവും നല്‍കുന്ന സമീപനം സ്വീകരിച്ചു
എഴുപതുകളില്‍ സാമൂഹിക സമത്വം കാരണം ജ്ഞാനപരമായ അന്തരം കുട്ടികളില്‍ ഉണ്ടായിരുന്നു .പുതിയ രീതി കൊണ്ട് വന്നപ്പോള്‍ അതു ഇല്ലാതായി.
പിന്തുണ ആവശ്യമായ കുട്ടികള്‍ക്ക് അതു അപ്പോള്‍ തന്നെ നല്‍കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കുന്നു.
പ്രശ്ന പരിഹരണം
സര്‍ഗാത്മകത
സഹകരനാതമക പഠനം
അന്വേഷണാത്മക പഠനം ഇവയ്ക്കു പ്രാധാന്യം
ആഴമുള്ള പഠനം
വൈവിധ്യം ഉള്ള ക്ലാസുകളും സ്കൂളുകളും
എന്താണ് കേരളത്തിനു ഫിന്‍ ലാന്റ് നല്‍കുന്ന പാഠം?
- അധ്യാപകരുടെ യോഗ്യത പ്രധാനം
- അവരുടെ ബോധാന്ശാസ്ത്ര പരമായ ധാരണ അതിലും നിര്‍ണായകം
- പ്രതിബദ്ധത
- സമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കല്‍
- നവീന പഠന രീതി
- ഗവേഷനാത്മക അധ്യാപനം
- ക്ലാസ് സൈസ്
- അധ്യയന സ്വാതന്ത്ര്യം
- തയ്യാറുണ്ടോ സമഗ്ര മാറ്റത്തിന് ? അതോ പുസ്തകം മാത്രം പരിഷ്കരിച്ചു പരിഷ്കരിച്ചു ലോകത്തിനു പിന്നിലാകുമോ?
Fantastic.But how can we accept it?since we don't want quality!
ReplyDeleteചൂണ്ടുവിരലിലെ പുതിയ പോസ്റ്റിങ്ങ് ശാസ്ത്രഗതിയിലെ ഈ ലക്കത്തിലെ "ജാപ്പനീസ് സ്കൂളും എന്‍റെ കുട്ടികളും "എന്ന ലേഖനവും ഒരേ വിഷയമാണ് ചര്‍ച്ച ചെയ്യുന്നത് . ശാസ്ത്ര ഗതിയില്‍ ഒരു സാധാരണ അമ്മയ്ക്ക് മനസ്സിലായ കാര്യങ്ങള്‍ ഇവിടുത്തെ വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് മനസ്സിലാകാത്തത് കഷ്ടം തന്നെ ....വിശദ വിവരങ്ങള്‍ക്ക് http://manjumanoj-verutheoruswapnam.blogspot.com സന്ദര്ശിക്കൂ ...
ReplyDeleteexactly!in somewhere quality is considered as disquality
ReplyDeletegood one for all educational workers
ReplyDeleteപൊതു വിദ്യാലയങ്ങള്‍ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയ ഭരണാധികാരികളോട്
ReplyDeleteവേധമോതിയിട്ടു എന്തുകാര്യം ? സ്വയം രക്ഷക്ക്യുള്ള മാര്‍ഗം സ്കൂളുകള്‍ സ്വയം കണ്ടെത്തണം . ഞങ്ങളുടെ സ്കൂള്‍ self monitoring ന് ലളിതമായ ഒരു മാര്‍ഗം സ്വീകരിച്ചു. .പീരിടും തീയതിയും രേഖപ്പെടുത്തിയ വലിയ ചാര്‍ട്ട് മാസാദ്യം ക്ലാസ്സില്‍ പതിപ്പിക്കും. ഓരോ പീരിടും എന്ത് പഠിച്ചു എന്ന് കുട്ടികള്‍അതില്‍ രേഖപ്പെടുത്തുന്നു. മാസാവസാനം SRG meeting ല്‍ഇവയുടെ ഫോട്ടോ LCD സഹായത്തോടെ പ്രദര്‍ശിപ്പിക്കുന്നു. ഒരു മാസം കഴിഞ്ഞു .മാറ്റം പ്രകട മയി തുടങ്ങി.
അജയകുമാര്‍
GHSS PALAYAMKUNNU
പൊതു വിദ്യാലയങ്ങള്‍ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയ ഭരണാധികാരികളോട്
ReplyDeleteവേധമോതിയിട്ടു എന്തുകാര്യം ? സ്വയം രക്ഷക്ക്യുള്ള മാര്‍ഗം സ്കൂളുകള്‍ സ്വയം കണ്ടെത്തണം . ഞങ്ങളുടെ സ്കൂള്‍ self monitoring ന് ലളിതമായ ഒരു മാര്‍ഗം സ്വീകരിച്ചു. .പീരിടും തീയതിയും രേഖപ്പെടുത്തിയ വലിയ ചാര്‍ട്ട് മാസാദ്യം ക്ലാസ്സില്‍ പതിപ്പിക്കും. ഓരോ പീരിടും എന്ത് പഠിച്ചു എന്ന് കുട്ടികള്‍അതില്‍ രേഖപ്പെടുത്തുന്നു. മാസാവസാനം SRG meeting ല്‍ഇവയുടെ ഫോട്ടോ LCD സഹായത്തോടെ പ്രദര്‍ശിപ്പിക്കുന്നു. ഒരു മാസം കഴിഞ്ഞു .മാറ്റം പ്രകട മയി തുടങ്ങി.
അജയകുമാര്‍
GHSS PALAYAMKUNNU