1
ലോക ബാങ്കിന്റെ ഒരു പഠന റിപ്പോര്‍ട്ട് പുറത്തിറങ്ങി (.Secondary schools in India-Universalising Opportunity -JAN 2009)
ലോക ബാങ്കിന്റെ ഒരു പഠന റിപ്പോര്‍ട്ട് പുറത്തിറങ്ങി (.Secondary schools in India-Universalising Opportunity -JAN 2009)
ഈ രേഖയിലെ കാര്യങ്ങള്‍ ചില തിരിച്ചറിവുകള്‍ നല്‍കും
ഡല്‍ഹിയിലെ ബഹുഭൂരിപക്ഷം സ്കൂളുകളും CBSE സിലബസ് ആണ് പിന്തുടരുന്നത്
അവിടുത്തെ നിലവാരം നോക്കുക
പത്താം ക്ലാസില്‍ 2005 വരെ വിജയം അമ്പത് ശതമാനത്തില്‍ താഴെ .
നിലവാരമുള്ള സിലബസ് ആണെങ്കില്‍ ഇന്ത്യയില്‍ എല്ലായിടത്തും ഒരേ പ്രവണത കാണിക്കണ്ടേ?.
---സമീപ കാലത്ത് വിജയ ശതമാനം വര്‍ദ്ധിച്ചു? എന്താണ് കാരണം അതാണ് ലോക ബാങ്ക് പരിശോധിച്ചത്
- അധ്യാപകരുടെ ഹാജര്‍ ഓണ്‍ ലൈനില്‍ കൂടി മോണിട്ടര്‍ ചെയ്തു. പൊതു ജനങ്ങള്‍ക്കും പരിശോധിക്കാം .
- അധ്യാപകരെ കഴിവനുസരിച്ച് തരം തിരിച്ചു-
- പച്ചക്കൂട്ടം -മികച്ച അധ്യാപകര്‍-അവര്‍ക്ക് പ്രത്യേക ആണ് കൂല്യങ്ങള്‍
- മഞ്ഞക്കൂട്ടം -പ്രകടന നിലവാരത്തില്‍ അറുപതു ശതമാനം മുതല്‍ തൊണ്ണൂറു വരെ പരിധിയില്‍ ഉള്ളവര്‍
- ചോപ്പ് കൂട്ടം -അറുപതു ശതമാനത്തില്‍ താഴെ ഉള്ളവര്‍- അവര്‍ക്ക് കൂടുതല്‍ പരിശീലനം .തൊഴില്‍പരമായ മാര്‍ഗ രേഖ .
- നിലവാരം ഉയര്‍ന്നില്ലെങ്കില്‍ കഴിവ് കുറഞ്ഞ അധ്യാപകരെ പിരിച്ചു വിടും എന്ന് ഭീഷണി
- ഫലം പ്രകടം .വിജയ ശതമാനം ഉയര്‍ന്നു
അപ്പോള്‍ സിലബസ് അല്ല CBSE യിലെ പ്രധാന ഘടകം എന്ന് വ്യക്തമല്ലേ? തൊഴില്‍ ഭീഷണി.
കേരളത്തിലെ ഇത്തരം വിദ്യാലയങ്ങളിലും ഇത് തന്നെ അല്ലെ അവസ്ഥ?2
ചുവടെ കൊടുത്തിരിക്കുന്നത് CBSE ബുള്ളറ്റിന്റെ കവര്‍ പേജും ഉള്ളടക്ക പേജും .കേരളത്തില്‍ നടപ്പിലാക്കിയ
ജ്ഞാന നിര്‍മിതി വാദം അവരും പറയുന്നു
- ഏതെങ്കിലും CBSE സ്കൂളുകളില്‍ ഇപ്രകാരമുള്ള പഠനം കാണിക്കാന്‍ കഴിയുമോ?
- ആത്മ വഞ്ചനയുടെ പേരാണോ വിദ്യാഭ്യാസം ?
കേരളം പിന്തുടരുന്ന പഠന രീതിയെ പരിഹസിക്കുന്നവര്‍ ദയവായി ഇതൊന്നു വായിക്കണം എന്നിട്ട് ജ്ഞാന നിര്‍മിതി വാദം എല്ലാ CBSE സ്കൂളുകളിലും നടപ്പാക്കാന്‍ കാമ്പെയിന്‍ ചെയ്യണം.
ഏകീകരണം അങ്ങനെയും ആകാമല്ലോ
ഏകീകരണം അങ്ങനെയും ആകാമല്ലോ
----
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി