ജനാധിപത്യത്തില്‍ അറിയാനുള്ള അവകാശം പ്രധാനം. സുതാര്യമായി കാര്യങ്ങള്‍ നടക്കണം എന്ന് നാം ആഗ്രഹിക്കുന്നു.
നിയമസഭ എന്തെല്ലാം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു ? പലതും നാം അറിയുന്നില്ല. പത്രങ്ങളില്‍ വരുന്ന അവലോകനങ്ങളാകട്ടെ പലപ്പോഴും ഭാഷ കൊണ്ടുള്ള കസര്‍ത്തുകള്‍ ആയി മാറാറും ഉണ്ട്.
ഇപ്പോള്‍ നിയമസഭാ ചോദ്യോത്തരങ്ങള്‍ വെബ്സൈറ്റില്‍ കൊടുക്കുന്നു.അത് അധ്യാപകര്‍ അറിയണം.വികസന പാഠങ്ങള്‍ എന്ന നിലയില്‍ കുട്ടികളെ പരിചയപ്പെടുത്താം .സ്റാഫ് റൂം അക്കാദമിക ചര്‍ച്ചകളില്‍ ഉപയോഗിക്കാം.തെറ്റിദ്ധാരണ മാറ്റാം. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സംബന്ധിയായ തീരുമാനങ്ങള്‍ ,നയങ്ങള്‍ ,നടപടികള്‍ ഒക്കെ ആധികാരികമായി അറിയാം.
ഉദാഹരണമായി വിദ്യാഭ്യാസ പാക്കേജ് എടുക്കാം .പത്രങ്ങള്‍ പറയാത്ത ചില കാര്യങ്ങള്‍ നിയമസഭാ രേഖകളില്‍ കാണുന്നു.
- 31-3 - 2011 നു ശേഷം നിയമനം അനുവദിക്കില്ല ,
- ഈ അക്കാദമിക വര്ഷം നിയമിതരായവരെ ദിവസ വേതനാടിസ്ഥാനത്ത്തിലെ നിയമിക്കൂ, ..
- സ്കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ പി എസ സി മാതൃകയില്‍ DPI നോട്ടിഫൈ ചെയ്യും .
- 2011-12 വര്ഷം മുതല്‍ ഏകദിന പരിശോധന അവസാനിപ്പിച്ചു യു ഐ ഡി സിസ്റ്റം നടപ്പിലാക്കുന്നതാണ്,
- ആഡിറ്റ് ആന്റ് മോനിട്ടരിംഗ് കമ്മറ്റി രൂപീകരിക്കുന്നതാണ് ..
ശ്രീ. കെ. വി. വിജയദാസ്
ഡോ. കെ. ടി. ജലീല്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ) അദ്ധ്യാപക പാക്കേജ് നടപ്പിലാക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എന്താണ്;
(ബി) അദ്ധ്യാപക സംഘടനകളും എയിഡഡ് സ്കൂള്‍ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ എന്തെല്ലാം സംഗതികളില്‍ ധാരണയായിട്ടുണ്ട് ; വിശദമാക്കുമോ;
(സി) മന്ത്രിസഭാ ഉപസമിതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ;
(ഡി) മാനേജ്മെന്റുകള്‍ അംഗീകരിക്കാത്ത, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്;
(ഇ) മാനേജ്മെന്റുകളുടെ ഏതെല്ലാം ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായി?
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. എം. എ ബേബി
'' കെ. കുഞ്ഞമ്മത് മാസ്റര്‍
'' ആര്‍. രാജേഷ്
(എ) സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ പരീക്ഷാസമ്പ്രദായത്തിലോ, തുടര്‍ മൂല്യ നിര്‍ണ്ണയ രീതിയിലോ ഈ സര്‍ക്കാര്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ;
(ബി) ഏതെങ്കിലും വിദഗ്ദ്ധ ഏജന്‍സിയുടെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ടാണോ ഇതു നടപ്പിലാക്കിയത്
(സി) കേരളത്തില്‍ തുടര്‍മൂല്യനിര്‍ണ്ണയ രീതി നിലവിലില്ലാതിരുന്ന കാലത്ത് ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ എന്നിങ്ങനെ സ്കൂള്‍ പരീക്ഷ നടത്തിയിട്ടുണ്ടായിരുന്നോ;
(ഡി) ബോധനത്തിന്റെ കാര്യക്ഷമത പരിശോധിക്കാനുളള പരീക്ഷാപരിഷ്കരണം അക്കാദമികമായിട്ടാണോ തീരുമാനിക്കപ്പെട്ടിരുന്നത്; എങ്കില്‍ ഓണപ്പരീക്ഷ എന്ന നിലയിലേക്കുളള മാറ്റം എന്തിന് വേണ്ടിയുളളതായിരുന്നു; വിശദമാക്കാമോ?
ശ്രീ. കെ. കെ. നാരായണന്‍
,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
,, ബി. ഡി. ദേവസ്സി
,, കെ. കുഞ്ഞമ്മത് മാസ്റര്‍
(എ) അദ്ധ്യാപകരുടെ കാര്യക്ഷമത വിലയിരുത്താന്‍ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി) എങ്കില്‍ അതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
(സി) സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളേയും ഈ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഒഴിവാക്കപ്പെട്ടത് ഏവ; ഇതിന്റെ കാരണം വെളിപ്പെടുത്തുമോ;
(ഡി) അദ്ധ്യാപക സംഘടനകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നോ?
ശ്രീ. അന്‍വര്‍ സാദത്ത്
,, ജോസഫ് വാഴക്കന്‍
,, ബെന്നി ബെഹനാന്‍
,, പി.സി. വിഷ്ണുനാഥ്
(എ) ഹൈസ്ക്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് ആര്‍.എം.എസ്.എ. (രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍)പദ്ധതി പ്രകാരം കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ ;
(ബി)ഈപദ്ധതിയുടെഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാം;
(സി) ഇതിന് എത്ര കോടി രൂപയുടെ ധനസഹായമാണ് നല്‍കുന്നത് ; ആദ്യഘട്ടത്തില്‍ ഇത് എവിടെയൊക്കെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ?
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, വി. ഡി. സതീശന്‍
'' പാലോട് രവി
'' വര്‍ക്കല കഹാര്‍
(എ) വിദ്യാലയങ്ങളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
(ബി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(സി) സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുവാന്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി) സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളിലും മലയാള ഭാഷ നിര്‍ബന്ധമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
അഭിനന്ദനങ്ങള്‍ !! ആധികാരിക പഠനത്തിന്റെ (Authentic Learning) അനുകരണീയ മാതൃക ..അധ്യാപകര്ക്ക് ജൈവിക പഠനത്തിന് ഏറ്റവും അനുയോജ്യമായ പോസ്റ്റ് .
ReplyDelete