ഫാദര്‍ സേവ്യര്‍ കുടിയാംശേരി സ്കൂളുകളോട് പറഞ്ഞു:-
"വെളിച്ചത്തിലേക്ക് പ്രവേശിക്കുകയാണ് നാം .
വെളിച്ചത്തിലായിരിക്കാനും വെളിച്ചമേകാനും വേണ്ടി യുദ്ധ ഭൂമിയിലെ പടയാളികളെ പോലെ നാം പോരാടുകയാണ് .
അന്ധകാരത്തിനും അടിമത്തത്തിനും അസത്യത്തിനും മരണത്തിനുമെതിരെ. ജീവിച്ചിരിക്കുന്നിടത്തോളം കാലം ദൈവമക്കളുടെ തലയെടുപ്പോടെ ജീവിക്കാന്‍ ചരിത്രത്തിന്റെ പുറംപോക്കിലേക്ക് വലിചെറിയപ്പെടാന്‍ വിസമ്മതിക്കുന്ന ഒരു ജനതയുടെ പോരാട്ടം.
വിജയിച്ചേ മതിയാകൂ
ഉറക്കമില്ലാത്ത രാവുകള്‍ നമ്മുക്ക് അവകാശപ്പെട്ടതായിരിക്കാം.
ലക്‌ഷ്യം സാധിക്കുന്നത് വരെ നമ്മുക്ക് വിശ്രമമില്ല ..."
ആലപ്പുഴയിലെ ബി ആര്‍ സി ട്രെയിനര്‍ ശ്രീ നോബിളാണ് എന്നോട് ഫാദറിന്റെ കാര്യം പറഞ്ഞത്.കേട്ടപ്പോള്‍ എനിക്ക് ഫാദറിനെ കാണാന്‍ ആഗ്രഹം.നോബിള്‍ ഇക്കാര്യം അച്ചനെ അറിയിച്ചു. അദ്ദേഹം എന്നെ കാണാന്‍ വരാമെന്ന് ! അതിനു മുമ്പേ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെത്തി.
ആ കൂടിക്കാഴ്ച എന്നും ഓര്‍മയില്‍ ഉണ്ടാകും. അത്രയ്ക്ക് ആവേശകരം.
ഫാദര്‍ പറഞ്ഞു :-
ഞങ്ങളുടെ രൂപതയിലെ സ്കൂളുകളില്‍ തീരപ്രദേശത്തുള്ള പാവങ്ങളുടെ മക്കളാണ് പഠിക്കുന്നത്. കുട്ടികള്‍ക്ക് ഭൂരിപക്ഷത്തിനും ഒരു വക അറിയില്ല.
റിസള്‍ട്ട് മോശം
ഞാന്‍ അധ്യാപകരെ വിളിച്ചു കൂട്ടി. അവരോടു പറഞ്ഞു നമ്മള്‍ക്ക് ഈ സ്കൂളുകള്‍ പൂട്ടാം. നിങ്ങളുടെ ജോലി , അത് സഭ വഴിയുണ്ടാക്കും. കുട്ടികള്‍ എവിടെ എങ്കിലും പോയി പഠിച്ചു രക്ഷപെടട്ടെ. സഭയുടെ സ്കൂളില്‍ പഠിച്ചു അവരുടെ ഗതി ഇല്ലാതായി എന്ന് പേര് ദോഷം കിട്ടില്ലല്ലോ.. "
നിശബ്ദതയുടെ വലിയൊരു മുറുക്കം അപ്പോള്‍ ഉണ്ടായി . ഫാദറിന്റെ വാക്കുകളോട് പ്രതികരിക്കാതിരിക്കുന്നത് എങ്ങനെ?
അങ്ങനെ അഞ്ചു വര്ഷം കൊണ്ട് ആലപ്പുഴ രൂപതയുടെ കീഴിലുള്ള സ്കൂളുകളെ നിലവാരമുള്ള സ്കൂളുകള്‍ ആക്കി മാറ്റുന്നതിനുള്ള കര്‍മപരിപാടി രൂപപ്പെട്ടു.
പഞ്ചവത്സര പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഫാദര്‍ സേവ്യര്‍ കുടിയാംശ്ശേരി നടത്തിയ പ്രസംഗത്തില്‍ നിന്ന്..
"ആലപ്പുഴ രൂപത മാറ്റത്തിന്റെ പാതയിലാണ്.
ഞങ്ങളെ മറ്റാരും മാറ്റാതിരിക്കാന്‍ ഞങ്ങള്‍ സ്വയം മാറുകയാണ്. ഞങ്ങളുടെ പുറത്ത് കൂടി മറ്റാരും കടന്നു പോകാതിരിക്കാന്‍ ഞങ്ങള്‍ മാറ്റത്തിന്റെ വഴികള്‍ തേടുന്നു.
ഞങ്ങള്‍ നേരെ നില്‍ക്കാന്‍ ശ്രമിക്കുകയാണ്.
ഏതു കൊടുംകാറ്റിനെയും അതി ജീവിക്കാന്‍ പാകത്തില്‍ ഞങ്ങള്‍
വേരുകള്‍ ആഴത്തിലേക്ക് കടത്തി വിടുന്നു.
ഇതൊരു സമര പ്രഖ്യാപനവേദിയാണ് .
സര്‍ക്കാരിനോടോ മറ്റാര്‍ക്കെങ്കിലുമോ എതിരായിട്ടുള്ള സമരമല്ല .ഇത് ഞങ്ങളോട് തന്നെയുള്ള സമരമാണ്.
ഞങ്ങള്‍ ഞങ്ങളെ തന്നെ തിരിച്ചറിയുന്നു.
ഞങ്ങള്‍ ഒരു തൊഴിലില്‍ എര്പെട്ടിരിക്കുകയല്ല.
ഞങ്ങള്‍ ദൈവത്തിന്റെ വാക്കുകള്‍ സംവഹിക്കുകയാണ്.
വാക്ക് അഗ്നിയാണ്. അക്ഷരം അഗ്നിയാണ്.
ബൈബിളില്‍ യെശയ്യ പ്രവാചകനെ വിളിക്കുന്നിടത്തു ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഒരു മാലാഖ ഒരു കൊടില്‍ കൊണ്ട് ഒരു തീക്കനല്‍ എടുത്തു പ്രവാചകന്റെ നാവു കീറി നിക്ഷേപിക്കുന്ന മനോഹരമായ ഒരു രംഗമുണ്ട്.
ഞങ്ങളുടെ നാവില്‍ അക്ഷരം അഗ്നിയായി തിളയ്ക്കുന്നു.
അത് വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കണം.
ഞങ്ങള്‍ക്കിനി ഉറക്കമില്ലാത്ത രാത്രികളാണ്.
"വ്യര്‍ത്ഥ മാസങ്ങളെനിക്കവകാശമായിത്തന്നു
കഷ്ടരാത്രികളെനിക്കോഹരിയായിത്തന്നു "
എന്ന് ജോബിന്റെ പുസ്തകത്തില്‍ നിന്നെടുത്തു ബാലചന്ദ്രന്‍ ചുള്ളിക്കാട് പാടിയത് ഞങ്ങളോര്‍ക്കുന്നു.
ഉറക്കമില്ലാത്ത രാത്രികളും കഷ്ടപ്പാടുകളും ഞങ്ങളുടെ ഓഹരിയായി എല്ക്കുന്നു
ഞങ്ങള്‍ ഇനി ഒന്‍പതു മണിക്കേ സ്കൂളില്‍ എത്തും .വൈകി മാത്രമേ തിരികെ പോകുകയുള്ളൂ..
ഞങ്ങള്‍ തല കുനിക്കില്ല
.നട്ടെല്ല് വളയ്ക്കില്ല... "
പിന്നീടുള്ള വര്‍ഷങ്ങളില്‍ സംഭവിച്ചത് അത്ഭുതകരമായ ഉണര്‍വിന്റെ തിരകള്‍ .സ്കൂളുകളുടെ കൂട്ടായ്മ വളര്‍ന്നു വന്നു.നിലവാരം ഉയര്‍ന്നു.ഓരോ സ്കൂളിനും അഭിമാനിക്കത്തക്ക ഒട്ടേറെ കാര്യങ്ങള്‍
ഫാദര്‍ ഒരു സംഭവം പറഞ്ഞു,
രൂപതയിലെ പ്രഥമാധ്യാപകരെ കൂട്ടി ഒരു ടൂര്‍ നടത്തി. ആദ്യം മുഹമ്മ സ്കൂളില്‍ ചെന്ന്. അതിന്റെ പടി കയറുന്നതിനു മുമ്പ് എല്ലാവരോടു പറഞ്ഞു.ഇതൊരു സാധാരണ സ്കൂളാണ്. നമ്മുടെ സ്കൂളുകളുടെ അത്രയും വരില്ല. എങ്കിലും എന്തെങ്കിലും പഠിക്കാന്‍ കാണും. സ്കൂളില്‍ കയറി എല്ലാം കണ്ടു മടങ്ങുമ്പോള്‍ ഫാദര്‍ ചോദിച്ചു എങ്ങനെയുണ്ട് ഈ സ്കൂള്‍? അവര്‍ പറഞ്ഞു -നമ്മുടെ സ്കൂളുകള്‍ ഇതുപോലെ ആകാന്‍ കഠിനമായി പരിശ്രമിക്കണം ഫാദര്‍ .
(അങ്ങനെ നല്ല സ്കൂളുകളിലേക്ക് പഠനയാത്ര സംഘടിപ്പിച്ച മാനേജ്മെന്റിനെ മാതൃകയാക്കുമോ മറ്റു മാനേജ്മെന്റുകള്‍ ?)
കഴിഞ്ഞ വര്‍ഷം രൂപത സ്വന്തം 'മികവു 'നടത്തി
ഞാന്‍ അതില്‍ പങ്കെടുത്തു .സ്കൂളുകളുടെ അവതരണങ്ങള്‍ കേട്ടു. ഉജ്വലം.സ്കൂളുകളുടെ അക്കാദമിക താല്പര്യം പ്രോത്സാഹിപ്പിക്കുന്ന സംരംഭം .
ശാസ്ത്രമേളയ്ക്ക് പുതിയ മാനം നല്‍കാനും അവര്‍ക്ക് കഴിഞ്ഞു. കേരളത്തിലെ പ്രധാന ശാസ്ത്ര സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ . ഇടയില്‍ സ്കൂളുകളുടെയും. ശാസ്ത്ര സ്ഥാപനങ്ങള്‍ വിവരിക്കുന്നു.കുട്ടി ശാസ്ത്രഞ്ജരും വിവരിക്കുന്നു. തീരാ ദേശത്തിനു അറിവിന്റെ അനുഭവം .ഒപ്പം കുട്ടികള്‍ക്ക് കഴിവിന്റെ പ്രകാശം .എല്ലാവര്ക്കും കൂടുതല്‍ ശാത്ര വിജ്ഞാനം .
ഇത് പോലെ പറയാന്‍ ഒത്തിരി കാര്യങ്ങള്‍ .
സ്കൂളുകള്‍ നന്നാക്കാന്‍ കഴിയും പരാതിയും പരിഭവവും അല്ല ഇടപെടല്‍ ആണ്
ഇപ്പോള്‍ കുറുക്കു വഴികള്‍ ആലോചിക്കുന്നവരോട് ഈ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
അനുബന്ധമായി രണ്ടു വാര്‍ത്തകള്‍ കൂടി
കുഞ്ഞുങ്ങളെല്ലാം കവികളായി; കവിതകള്‍ പുസ്തകമായി
അമ്പലപ്പുഴ: ഒരു സ്‌കൂളിലെ എല്ലാ കുട്ടികളും ഒരേസമയം കവിതകളെഴുതി. സുഖവും ദുഃഖവും സ്വപ്നങ്ങളും നിറഞ്ഞ അവരുടെ വരികള്‍ ഞൊടിയിടയ്ക്കുള്ളില്‍ പുസ്തകമായി. പുന്നപ്ര പറവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലാണ് കുരുന്നുകവികളെയും കവയിത്രികളെയും സൃഷ്ടിച്ച് ശിശുദിനാഘോഷത്തിന് കാവ്യഭംഗി പകര്‍ന്നത്.'കാവ്യബാല്യം'
കുട്ടികളെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നതിനായി സ്‌കൂളിലെ മലയാളഭാഷ വിഭാഗം ആവിഷ്‌കരിച്ച് ഒരുവര്‍ഷംകൊണ്ട് നടപ്പാകുന്ന 'കാവ്യബാല്യം' പദ്ധതിയുടെ ഭാഗമായിരുന്നു കവിതയെഴുത്ത്.
- കുട്ടികളില്‍ കവിതാരചന,
- കവിതാസ്വാദനം,
- കവിതാലാപനം എന്നിവ പ്രോത്സാഹിപ്പിക്കലാണ് കാവ്യബാല്യം പരിപാടി ലക്ഷ്യമിടുന്നത്.
- ജൂണിലാരംഭിച്ച പരിപാടി കവി കുരീപ്പുഴ ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്.
- ഒക്ടോബര്‍ 21ന് 12 കവികള്‍ സ്‌കൂളിലെത്തി കുട്ടികളുമായി സംവദിച്ചു. കവിതയുടെ ലോകത്തേക്ക് കുട്ടികളെ ആകര്‍ഷിക്കുകയും ചെയ്തു
കവിതയെഴുതിയ കടലാസുകള്‍ ശേഖരിച്ച് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുമണിക്കൂറിനുള്ളില്‍ അത് പുസ്തകമാക്കി. പുസ്തകത്തിന്റെ പുറംചട്ടയുംമറ്റും കുട്ടികള്‍തന്നെയൊരുക്കി. വൈകാതെ പ്രകാശനച്ചടങ്ങും നടന്നു.
ജി.സുധാകരന്‍ എം.എല്‍.എ. കുട്ടികളുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു. മഹാകാവ്യങ്ങളുടെ വിദ്യാലയം എന്നാണ് അദ്ദേഹം സ്‌കൂളിനെ വിശേഷിപ്പിച്ചത്. ലോകത്തിലെതന്നെ ആദ്യസംഭവമാകും ഇതെന്നും അദ്ദേഹം പറഞ്ഞു. പുസ്തകമേറ്റുവാങ്ങിയ കവി കാവാലം ബാലചന്ദ്രന്‍ പുസ്തകത്തിലെ രണ്ട് കവിതയെടുത്ത് താളമിട്ടുപാടി കുട്ടികളെ ആവേശംകൊള്ളിച്ചു. ആലപ്പുഴ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍, അധ്യാപകരായ എ.ജെ. സെലിന്‍, സെബാസ്റ്റ്യന്‍ കാര്‍ഡോസ്, എ.എസ്.മേരി കെ.ജെ.യേശുദാസ്, മേരി ഡൊറീന്‍, കെ.എ. കുഞ്ഞുമോള്‍, ബിനോയ് മാര്‍ഗീസ് തുടങ്ങിവയര്‍ പങ്കെടുത്തു.
തീരദേശത്തെ മറ്റൊരു പ്രവര്‍ത്തനം നോക്കൂ
കുഞ്ഞുമനസുകള്‍ നീന്തിത്തുടിച്ചു മീന്‍ കുഞ്ഞുങ്ങളെപ്പോല്‍
തുറവൂര്‍ : മനംനിറയെ കാണാനും മീനുകളുടെ ഭംഗിയില്‍ ലയിക്കാനും മത്സ്യകൃഷിയിലൂടെ സമ്പാദനത്തിനും ശ്രമിക്കുകയാണ് ഈ കുരുന്നുകള്‍ . അന്ധകാരനഴി ബിബിഎംഎല്‍പി സ്കൂളിലെ കുട്ടികളാണ് മത്സ്യകൃഷിയില്‍ പുതിയ വിജയഗാഥ രചിക്കാന്‍ ശ്രമിക്കുന്നത്.
- ബാലശാസ്ത്രകോണ്‍ഗ്രസിന്റെ മുന്നൊരുക്കമായി ആലപ്പുഴ രൂപത സ്കൂളുകളില്‍ 11, 12 തീയതികളിലായി അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ശാസ്ത്രകോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രോജക്ടിന്റെ തുടര്‍പ്രവര്‍ത്തനമായാണ് കുരുന്നുകളുടെ മത്സ്യകൃഷി.
- "കരയിലെ വിഭവങ്ങള്‍ - ഐശ്വര്യപൂര്‍ണമായ ഭാവിക്കായി കരുതലോടെ ഉപയോഗിക്കാം, കാത്തുസൂക്ഷിക്കാം" എന്നതാണ് വിഷയം.
- രണ്ടരമാസത്തെ പ്രോജക്ട് പ്രവര്‍ത്തനത്തിന്റെ ഭാഗമായി മത്സ്യകര്‍ഷകര്‍ , ഫാമുകള്‍ , ഹാച്ചറികള്‍ , മത്സ്യബന്ധനതുറമുഖം, തൊഴിലാളികള്‍ എന്നിവ സന്ദര്‍ശിച്ച് വിവരം ശേഖരിച്ച് മത്സ്യഅറിവുകള്‍ പങ്കുവയ്ക്കുന്ന 12 പുസ്തകങ്ങള്‍ പഠനവിഷയമാക്കി.
- തുടര്‍പ്രവര്‍ത്തനത്തിനായി സ്കൂള്‍ സമീപത്തെ കുളം വൃത്തിയാക്കി പട്ടണക്കാട് പഞ്ചായത്തിന്റെ മത്സ്യകേരളം പദ്ധതിയുമായി സഹകരിച്ച് മത്സ്യകുഞ്ഞുങ്ങളെ കണ്ടെത്തി. രോഹു, കട്ല, മൃഗാള്‍ , കണമ്പ് തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ നല്‍കുന്നതുള്‍പ്പെടെയുള്ള സംരക്ഷണചുമതല പ്രോജക്ട് ലീഡര്‍ അശ്വിന്‍ ആന്‍ഡ്രൂസിനും സച്ചുജോസഫ്, ത്രേസ്യാമ്മ ഇഗ്നേഷ്യസ്, ഷാന്‍ട്രിയ ഷിജി, അക്ഷയ ഷിബു എന്നീ ടീമംഗങ്ങള്‍ക്കാണ്. ശാസ്ത്രാധ്യാപിക എല്‍സാമോള്‍ എസ്ടി പ്രോജക്ട് ഗൈഡായി പ്രവര്‍ത്തിക്കുന്നു.
കേരളത്തില്‍ ലഭിക്കാവുന്ന പ്രഗത്ഭരായ റിസോഴ്സ് പെഴ്സന്സിന്റെ സേവനം അധ്യാപകര്‍ക്ക് ലഭ്യമാക്കുന്നതില്‍ ഫാദര്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു
ReplyDeleteഒരു സ്കൂള്‍ ഒരു പ്രോജക്റ്റ് എങ്കിലും ചെയ്യണം എന്ന് കൂട്ടായി തീരുമാനിച്ചു. അത് വിജയം കണ്ടു. അമ്പതു പ്രോജക്റ്റ് ഏറ്റെടുക്കപ്പെട്ടു അനുഭവങ്ങളുടെ പങ്കിടലിലൂടെ വിജയ സന്ദേശവും മാതൃകയും വ്യാപിച്ചു.
ആത്മവിശ്വാസം വര്‍ദ്ധിച്ചു.വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു.സെമിനാറുകളും ചര്‍ച്ചകളും നടത്തി.പ്രശ്നങ്ങള്‍ ലിസ്റ്റ് ചെയ്തു. പരിഹാരം അന്വേഷിച്ചു.മുന്ഗണന തീരുമാനിച്ചു. എല്ലാവരും എഴുത്തും വായനയും അറിഞ്ഞിരിക്കണം എന്നത് പോലെ ഹൃസ്വ കാല ലക്ഷ്യങ്ങളും ദീഘകാല ലക്ഷ്യങ്ങളും രൂപപ്പെടുത്തി.
റിപ്പോര്‍ട്ട് നല്‍കുന്നത് ചിട്ടപ്പെടുത്തി.അത് സസൂക്ഷ്മം വായിച്ചു നോക്കി. (നമ്മുടെ ഔദ്യോഗിക സംവിധാനം സ്കൂള്‍ നടത്തിപ്പിന്റെ ജീവത്തായ ഈ രീതി സ്വാംശീകരിക്കുമോ ?) നിരന്തര പ്രോത്സാഹനം മറ്റൊരു തന്ത്രമായി .
തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നു.അത് ക്രമേണ അലിഞ്ഞു പോയി.
ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥയില്‍ നിന്നും എല്ലാവരും ചോദിക്കുന്ന പറയുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്ന അവസ്ഥയിലേക്ക് .
പ്രാദേശിക ചാനലിനെ ഉപയോഗപ്പെടുത്തി ക്ലാസുകള്‍ -അത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനം .-മുപ്പതു മണിക്കൂറിന്റെ സി ഡികള്‍ ആലപ്പുഴയിലെ അധ്യാപകര്‍ തന്നെ നിര്‍മിച്ചു.
തൊണ്ണൂറു ശതമാനവും മാത്സ ബന്ധന തൊഴിലില്‍ എര്പെട്ടിരിക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ ഭാഗ്യം ചെയ്തവരാണ് എന്ന് സമൂഹം പറഞ്ഞു തുടങ്ങി.
കേരളത്തിലെ സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് അധ്യാപക നിയമനം മാത്രമാണ് അജണ്ട.
അക്കാദമിക അജണ്ട എങ്ങനെ വിദ്യാഭ്യാസ കാര്യക്ഷമത ഉയര്‍ത്താന്‍ പ്രയോജനപ്പെടും എന്നുള്ളതിന്റെ ഈ സാകഷ്യം വായിച്ചപ്പോള്‍
നിങ്ങള്ക്ക് എന്തെങ്കിലും പങ്കിടാന്‍ ഉണ്ടാകും. അത് ഉള്ളില്‍ ഒതുക്കേണ്ട .കമന്റ് ബോക്സില്‍ ടൈപ് ചെയ്തോളൂ ..
വളരെ നല്ല ഉദ്യമങ്ങള്‍ മാഷേ. ഇത്തരം നല്ല് വാര്‍ത്തകള്‍ അഭിമാനം ഉണ്ടാക്കുന്നു.
ReplyDeleteഅക്കാദമിക്ക് രംഗം
ReplyDeleteഅക്കാദമിക്ക് കാര്യങ്ങള്‍ ഒരിക്കലും മാനേജ്മെന്റ്ന്റെ അജണ്ടയാവാറില്ല. [ നല്ല റിസള്‍ട്ട് വേണമെന്ന നിര്‍ബന്ധം ചിലയിടങ്ങളില്‍ ഉണ്ട്; അവിടേയും പരിപാടികള്‍ ഒന്നും ആലോചിക്കാറില്ല. ]
അധ്യാപക സംഘടനകള്‍ ഒരിക്കലും സമയമെടുത്ത് അക്കാദമിക്ക് കാര്യങ്ങള്‍ ചര്‍ച ചെയ്യാറില്ല; അവര്‍ക്ക് വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ എന്നത് സര്‍വീസ് കാര്യങ്ങള്‍ മാത്രം. പിന്നെ ചില രാഷ്ട്രീയ പ്രശ്നങ്ങളും.
DD,DEO,AEO Conference കളില്‍ ഒരിക്കലും അക്കാദമിക്ക് പരിപാടികള്‍ ചര്‍ച്ചക്ക് വരുന്നില്ല. അവിടെ പ്രധാനമായും ആവര്‍ത്തിച്ചുള്ള വിവരശേഖരണം മാത്രം
എന്നിരിക്കിലും കാര്യങ്ങള്‍ കുറേയെന്കിലും മുന്നേറുന്നത് താല്പര്യമുള്ള ചില ഹെഡ്മാസ്റ്റര്‍ മാരും കുറേ അധ്യാപകരും ഇക്കാര്യങ്ങളില്‍ ചിന്തൈക്കുന്നു- പ്രവര്‍ത്തിക്കുന്നു എന്നതുകൊണ്ടുമാത്രം ..
നിരവധി ജില്ല-ഗ്രാമപഞ്ചായത്തുകള്‍ അക്കാദമിക്ക് കാര്യങ്ങളില്‍ ശക്തമായി ഇടപെടുന്നുണ്ട്; എന്നാല്‍ അവിടെ പലപ്പോഴും ഉദ്യോഗസ്ഥ സഹകരണം വളരെ കുറവ്. Aeo,deo തുടങ്ങിയവര്‍ _ നന്നായി ഇടപെടുന്ന സ്ഥലങ്ങളില്‍ അതിന്റെ ഗുണവും കാണുന്നുണ്ട്.
ഒറ്റപ്പെട്ട അധ്യാപകരുടെ ഇടപെടല്‍ മാത്രമാണ്` പ്രത്യക്ഷത്തില്‍ ഏറ്റവും ശക്തം. ഏതുമുന്നേറ്റത്തിലും , ഏതു പുതുമയിലും , ഏതു വിജയത്തിലും അതിന്റെ പിന്നില്‍ ഒന്നോ രണ്ടോ അധ്യാപകരുടെ കഠിനശ്രമം മാത്രം. അവര്‍ കഴിയുന്നത്ര പേരെ സഹകരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യും. എന്നാല്‍ എതിര്‍പ്പുകള്‍ ആണധികവും എന്നതും മറക്കരുത്.
രാമനുണ്ണി മാഷ് ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പ്രധാനമാണ്
ReplyDeleteഅധ്യാപക സംഘടനകള്‍ കരിക്കുലം കമ്മറ്റിയില്‍ കയറി കൂടുന്നതിനു വലിയ ഉത്സാഹം കാട്ടും. അത് അക്കാദമിക താത്പര്യതിന്റെ ലക്ഷണമാണോ? കഴിഞ്ഞ കാലത്തെയും ഇപ്പോഴത്തെയും പ്രതിനിധികളെ പരിശോധിക്കണം. അവര്‍ സ്വന്തം സ്കൂളില്‍ എത്രമാത്രം അക്കാദമിക ഉള്‍ക്കാഴ്ചയോടെ പ്രവര്ത്തിചിട്ടുന്ടെന്നു.
അത്തരം പാരമ്പര്യം ഇല്ലാത്തവര്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നു എന്ന ഒറ്റ കാരണത്താല്‍ കരിക്കുലം കമ്മറ്റിയില്‍ വരുന്നത് ആശാസ്യമാണോ? സംസ്ഥാന കമ്മറ്റിയില്‍ നല്ല ധാരണ ഉള്ളവര്‍ ഉണ്ട്.അവരെയാണ് സംഘടനയെ പ്രതിനിധീകരിച്ചു വിടെണ്ടിയിരുന്നത്. അധികാര ശ്രേണിയുടെ ഭാരം കുടഞ്ഞു കളയാന്‍ ഇവര്‍ ആലോചിക്കണം.
സ്കൂളുകളില്‍ കാംപൈന്‍ വര്‍ക്കിനു പോകുമ്പോള്‍ ,സബ്ജില്ലാ കമ്മട്ടികലില്‍, ജില്ല യോഗങ്ങളില്‍ അക്കാദമിക കാര്യങ്ങളിലെ ഉത്കണ്ട ,അസ്വസ്തത എത്രമാത്രം ചര്‍ച്ചകളില്‍ വരാറുണ്ട്?
നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെ കാര്യം കഷ്ടമാണ്/.ഒരു ഡി ഡി ഇ എന്നോട് പറഞ്ഞു എല്ലാ സര്‍ഗാത്മക ചിന്തകളും അന്വേഷണ താത്പര്യവും പോയിക്കിട്ടും. ഒരു തരം ദാസ്യപ്പണി. അക്കാദമിക കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ വീഴ്ചകള്‍ കണ്ടെത്തും അത് പലര്‍ക്കും ഇഷ്ടമല്ല .അധ്യാപക സംഘടനകള്‍ ഇക്കാര്യം ആവശ്യമായി ഉന്നയിക്കാറില്ല.
എങ്കിലും ഇതിനൊക്കെ അപവാദങ്ങലായ ചിലരുടെ പ്രവര്‍ത്തനം കൊണ്ട് എങ്ങനെയോ നാം മുന്നോട്ടു പോകുന്നു.
പഞ്ചായത്തുകള്‍ ക്രിയാത്മകമായി എല്ലാം കൂട്ടി യോജിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് അക്കാദമിക കാര്യങ്ങളില്‍ നിങ്ങള്‍ക്കെന്തു അവകാശം എന്ന് അധ്യാപക സംഘടന ചോദിച്ചത്
അഹങ്കാരത്തിന്റെ ഈ ചോദ്യത്തിനു കീഴടങ്ങിക്കൊണ്ടാണ് നാം ആനന്ദിച്ചത്.
സമൂഹത്തോടാണ് ചോദ്യം എന്ന് പോലും ആരും ചൂണ്ടിക്കാട്ടിയില്ല
ആലപ്പുഴ രൂപതയുടെ ഈ ഇടപെടല്‍ എല്ലാവരും സ്വയം പരിശോധന നടത്താന്‍ വേണ്ടി എങ്കിലും പരിഗണിച്ചാല്‍ നന്ന്
This comment has been removed by the author.
ReplyDeleteസമൂഹത്തിലെ സമ്പന്നരുടെ മക്കള്‍ക്കു പഠിച്ചു വളരാനുള്ള സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനും അതുവഴി ധനം സമാഹരിക്കാനുമാണ് പല മതപിതാക്കന്മാരും ഉത്സാഹിക്കുന്നത് എന്നിരിക്കെ, വ്യത്യസ്തമായ ഈ മാതൃക
ReplyDeleteഅനുകരണീയമാണ് ,ആശ്വാസകരവുമാണ്.
ഇത്തരം മാതൃകകള്‍ ഇനിയും ഉണ്ടാവുമെന്ന് പ്രത്യാശിക്കാം
This comment has been removed by the author.
ReplyDeletepositive interventions from the part of schoolmanagement are very rare in our state.
ReplyDeleteBut this is really different and appreciable. Thanks for bringing these activities in the lime light
sunandan palakkad
കേരളത്തിലെ പള്ളിക്കുടങ്ങള്‍ പടുത്തുയര്ത്തുന്നതില്‍ പങ്കു വഹിച്ച പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അച്ചന്‍എല്ലാവര്ക്കും മാതൃക ആവട്ടെ.
ReplyDelete