Pages

Thursday, December 1, 2011

സിനിമയും പാഠങ്ങളാക്കണം

ഇപ്പോഴും അച്ചടിച്ച പാങ്ങളോടാണ് നമ്മള്‍ക്ക് പഥ്യം.
പഠനം വായിച്ചു തന്നെ ഉള്ള പ്രക്രിയ ആണെന്നധാരനയാവും ഇതിനു പിന്നില്‍ .
പഴയ കാലത്ത് ആട്ടക്കഥ ,,പിന്നെ പിന്നെ നാടകവും പാടപുസ്തകത്ത്തില്‍ കയറിക്കൂടി. ഇപ്പോള്‍ തിരക്കഥ പഠനത്തിന്റെ ഭാഗമായി. തിരക്കഥ വായിച്ചാല്‍ സിനിമ കാണുന്ന അനുഭൂതിയുടെ നൂറിലൊരു അംശം ലഭിക്കില്ല .കാരണം സിനിനിമ ഒരു കൂട്ടം കലകളുടെ സമന്വയം ആണ് .അത് കാണുക തന്നെ വേണം. ദൃശ്യപാഠങ്ങള്‍ കരിക്കുലം കമ്മറ്റി പരിഗണിക്കണം. സ്കൂള്‍ കുട്ടികള്‍ നല്ല സിനിമകള്‍ കാണട്ടെ .
കച്ചവട  സിനിമകളുടെ വഴിപിഴപ്പിക്കലില്‍  നിന്നും അവരെ മോചിപ്പിക്കണ്ടേ ?
അധ്യാപകര്‍ നല്ല സിനിമ കാണാറുണ്ടോ?  എവിടെ  നല്ല പുസ്തകം വായിക്കുന്നവര്‍ കുറവാണെന്ന് എല്ലാവര്ക്കും അറിയാം പിന്നല്ലേ സിനിമ?

ഏതായാലും സിനിമകള്‍ സ്കൂളിന്റെ അകത്തു കയറി തുടങ്ങി
കുട്ടികള്‍ തിരക്കഥ എഴുതാനു സംവിധാനം ചെയ്യാനും മുന്നോട്ടു വന്നു കുട്ടികളുടെ ചലച്ചിത്ര മേളകളും സ്ഥിര സ്വഭാവം കൈവരിച്ചു .
ഇനി കുട്ടികളെ നല്ല സിനിമയുടെ പഠനാനുഭവത്തിലൂടെ കടത്തി വിടണം.അതിനു സ്കൂളുകള്‍ മുന്നോട്ടു വരുന്നു. ഈ മാതൃക മറ്റു സ്കൂളുകള്‍ക്കും പിന്തുടരാം
  • സ്കൂളില്‍ ഫിലിം ക്ലബ് ആലോചിക്കാം
  • ക്ലസ്ടരില്‍ നല്ല സിനിമ കാണുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ
  • ആദ്യം  നല്ല സിനിമകളുടെ ശേഖരം ഉണ്ടാകണം.
  • പിന്നെ ബി ആര്‍ സി തലത്തില്‍ സിനിമാസ്വാക കൂട്ടം രൂപപ്പെടണം
  • അവര്‍ ഓരോ സിനിമയുടെയും ആസ്വാദനാമ്ശങ്ങള്‍    സ്വാമ്ശീകരിക്കണം 
  • അവ കുട്ടികളുടെ അനുഭവ വിശകലനത്തില്‍ ഇപ്രകാരം ഉയര്‍ത്തിക്കൊണ്ടു വരാം എന്നും ആലോചിക്കണം 
കവിതയിലും നോവലിലും കഥയിലും മാത്രം സാംസ്കാരിക /ഭാഷാ പഠനത്തെ ഒതുക്കേണ്ട .സിനിമയിലേക്ക് കൂടി അത് പടരട്ടെ .
ഈ വാര്‍ത്ത കൂടി വായിക്കൂ


പാഠ്യപദ്ധതിയുടെ ഭാഗമായി കരവാളൂര്‍ എ.എം.എം.ഹൈസ്‌കൂളില്‍ ഏഴ് നാള്‍ നീളുന്ന ചലച്ചിത്രമേള .
സ്‌കൂളിലെ ഭാഷാ ക്ലബ്ബുകള്‍ സംയുക്തമായി പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

'സിനിമയും ജീവിതവും' എന്ന പാഠഭാഗത്തെ ആസ്​പദമാക്കി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം 

  • സെമിനാര്‍, 
  • റിവ്യൂ, 
  • ഡിബേറ്റ്, 
  • മാഗസിന്‍ തുടങ്ങിയ തുടര്‍ പ്രവര്‍ത്തനങ്ങളും വിവിധ മത്സരങ്ങളും നടക്കും. 
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങള്‍കൂടാതെ ഇറാനിയന്‍, ജാപ്പനീസ് ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. 
  • പാഠപുസ്തകത്തിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വഭാവിക പശ്ചാത്തലം ഒരുക്കുകയാണ് മേള

മറ്റ് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത തരത്തില്‍ വൈകുന്നേരം മൂന്നരമുതലാണ് സിനിമാ പ്രദര്‍ശനം. ജാപ്പനീസ് സംവിധായകന്‍ അവിര കുവുസോവയുടെ 'ഡ്രീംസ്' എന്ന ചിത്രമാണ് ഉദ്ഘാടനച്ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചത്. സംവിധായകന്‍ ഷാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സിനിമയെക്കുറിച്ച് കുട്ടികള്‍ സംവാദത്തിലേര്‍പ്പെട്ടു. കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.പ്രമീള കുമാരി, പി.ടി.എ. പ്രസിഡന്റ് സി.ബാബു, പ്രഥമാധ്യാപിക സുജ ജോര്‍ജ് മേള ഓര്‍ഗനൈസര്‍ സാം ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

7 comments:

  1. കഥ, കവിത , ഉപന്യാസം എന്നിവയില്‍ ഒതുങ്ങുന്ന പഠനം. ഒരു നാടകക്കഷണം കൂടി ഉണ്ടാവും. മറ്റു വ്യവഹാരരൂപങ്ങളൊന്നും 'പാഠങ്ങ"ളല്ല.[ ഇപ്പോള്‍ പത്താം ക്ളാസില്‍ ചിത്രം - നമ്പൂതിരിയുടെ- ഉള്പ്പെടുത്തിയിട്ടുണ്ട്. അതാകട്ടെ ഭാഷ പതിപ്പിക്കാനല്ല; ചിത്രകല പഠിപ്പിക്കാനായിപ്പോയി. എന്നാലും അതൊരു വളര്‍ച്ചതന്നെ. പാഠപുസ്തകത്തിന്റെ പാരമ്പര്യം .....
    സിനിമ ഭാഷാ പഠനത്തിന്ന് മാത്രമല്ല; ചരിത്രം,സംസ്കാരം , സാമ്പത്തികശാസ്ത്രം, സയന്‍സ്....തുടങ്ങിയവക്കെല്ലാം പ്രയോജനപ്പെടുത്താനാകും. അതൊക്കെ ഇനി ആലോചിക്കേണ്ടിവരും.
    സംഗ്രഥിതമായ ഒരു പഠനപദ്ധതി ആദ്യം ഉണ്ടാവണം. പഠിപ്പികലും പഠിക്കലും ഇതില്‍ നിന്നുകൊണ്ടാവണം. നിലവിലുള്ളവയെ ഉല്ഗ്രഥിച്ച് ചില പരീക്ഷണങ്ങള്‍ ചില സ്കൂളുകളില്‍ സ്വാഭാവികമായി ഉണ്ടാവണം. അതിന്ന് കഴിവുള്ള ആളുകള്‍ സ്കൂളുകളില്‍ ഉണ്ട്. അവരെ പ്രോത്സാഹിപ്പിക്കാന്‍ മാഷെപ്പോലുള്ളവരും ഉണ്ടാല്ലോ. പാഠസംഗ്രഥനത്തിന്റെ കാര്യത്തില്‍ ചിലതു ആലോചിക്കുമല്ലോ.

    ReplyDelete
  2. saw the post. Good thoughts
    -Radhan

    ReplyDelete
  3. ഒരു അധ്യാപക പരിശീലനത്തില്‍ സിനിമ ടിക്കറ്റ് എന്ന സിനിമ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു
    വയനാട്ടില്‍ വെച്ചായിരുന്നു അതിന്റെ ശില്പശാല . നല്ല ആസ്വാദന ചര്‍ച്ചയും പ്രതികരണങ്ങളും ഉണ്ടായി .
    ആ ചിത്രം ഭാഷാ പഠനത്തില്‍ വലിയ സാധ്യത ഉള്ളതാണെന്ന് തിരിച്ചരിവുമായാണ് സംസ്ഥാന്‍ റിസോഴ്സ് പെഴ്സന്‍സ് മടങ്ങിയത്
    ഒരു നല്ല സിനിമ സ്കൂളുകളില്‍ കാണുന്നതിനു അവസരം ഉണ്ടാകുന്നു എന്നതില്‍ ആഹ്ലാദം .അധ്യാപകരും ലോകത്തെ നല്ല സിനിമയുടെ അനുഭവത്തിലൂടെ കടന്നു പോകുമല്ലോ .സിനിമ കാണാന്‍ കൊതിച്ച ഒരു ദരിദ്രനായ കുട്ടിയുടെ മനസ്സ് കാട്ടിത്തരുന്ന സിനിമ .
    പക്ഷെ സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്‌. ഒരു ഡയറ്റ് പ്രിസിപ്പല്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു ആ സിനിമ അശ്ലീലം ആണെന്ന് ! പെട്ടെന്ന് ആ കണ്ടെത്തല്‍ വ്യാപിച്ചു . പത്രത്തില്‍ വാര്‍ത്ത വന്നു .അധ്യാപികമാര്‍ തല കുനിച്ചു പോകും എന്നൊക്കെ
    ആ സിനിമ കണ്ടിട്ടുള്ളവര്‍ ആസ്വദിച്ചിട്ടുള്ളവര്‍ ആ വിലയിരുത്തലിനോട് യോജിക്കില്ല .
    മൂത്രം ഒഴിക്കുന്ന ഒരു രംഗം ഉണ്ട് .അതാകട്ടെ അശ്ലീല പ്രദര്‍ശന രീതിയിലുമല്ല .എങ്കിലും അതു മാത്രമേ അവര്‍ കണ്ടുള്ളൂ
    വിവാദങ്ങള്‍ വേണ്ടെന്നു കരുതി ആ മോഡ്യൂള്‍ ഉപേക്ഷിക്കേണ്ടി വന്നു
    ഇത് പോലെ ദുരന്തങ്ങള്‍ തുടക്കത്തില്‍ സംഭവിക്കാം എങ്കിലും മുന്നോട്ടു പോകേണ്ടതുണ്ട്

    ReplyDelete
  4. mashe cinema ticket evidekittum? i would love to watch it

    ReplyDelete
  5. mashe cinema ticket evidekittum? i would love to watch it

    ReplyDelete
  6. ഫോണ്‍ നമ്പ്ര് തരൂ കൃഷ്ണകുമാര്‍

    ReplyDelete

പ്രതികരിച്ചതിനു നന്ദി