പക്ഷികള്‍ക്ക് കുളിപ്പാത്രമൊരുക്കി വ്യത്യസ്തമായ പക്ഷിനിരീക്ഷണ ദിനാചരണം നടത്തുകയാണ് മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ .
- പക്ഷികളുടെ കൗതുകകരമായ ജീവിതത്തെ അടുത്തറിയാനും അവയെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനുമാണ് പരിപാടി തുടങ്ങിയത്.
- ഇക്കോ ക്ലബിന്റെ നേതൃത്വത്തിലാണ് വെള്ളംനിറച്ച പാത്രങ്ങള്‍ മരത്തിന് മുകളില്‍ സ്ഥാപിച്ച് വിദ്യാര്‍ഥികള്‍ പക്ഷികള്‍ക്ക് വിരുന്നൊരുക്കിയത്.
- സ്‌കൂള്‍മുറ്റത്തെ ബൊഗിരി, പാല, മഴമരം, ചെമ്പരത്തി എന്നീ ചെടികളിലാണ് പച്ചനിറത്തിലുള്ള പാത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പ്രധാനാധ്യാപകന്‍ ഡി. മഹാലിംഗേശ്വര രാജ് നേതൃത്വം നല്‍കുന്നു .അഭിനന്ദങ്ങള്‍
----------------------------
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി