-റസിയ,അഞ്ജു
തൊടുപുഴ ഡയറ്റിലെ രണ്ടാം വര്‍ഷ ടി ടി സി വിദ്യാര്‍ഥിനികള്‍
(ഇഞ്ചിയാനി സ്കൂളില്‍ ടീച്ചിംഗ് പ്രാക്ടീസിന് പോയ അനുഭവം )
"4 വിഷന്‍ -എന്നാണു അസംബ്ലിയുടെ പേര് .
ഏറെ പുതുമയുള്ള രീതിയില്‍ ആയിരുന്നു ഈ സ്കൂളിലെ അസംബ്ലി .നടത്തിപ്പ് ചുമതല പൂര്‍ണമായും കുട്ടികള്‍ക്ക്.ഒരു കുട്ടി ലീഡ് ചെയ്യും. ഒരു സംഘം കൂടെ ഉണ്ടാകും.അവര്‍ പല സ്ഥലങ്ങളില്യായ് നില്‍ക്കും .ലീഡ് ചെയ്യുന്ന കുട്ടി ഓരോ ഇനം പറയുമ്പോള്‍ ചുമതലപ്പെട്ടവര്‍ അത് പ്രാവര്‍ത്തികമാക്കും.
- വാര്‍ത്താവായന വ്യത്യസ്തം. വിദ്യാഭ്യാസ വാര്‍ത്തകള്‍ , ഇഞ്ചിയാനിയിലെ പ്രാദേശിക വാര്‍ത്തകള്‍ , എന്നിവ കൂടുതലായി ഉള്‍പ്പെടുത്തിയിരുന്നു. സ്കൂള്‍ വാര്‍ത്തകളും ഉണ്ട്. ശരിക്കും ടി വി യില്‍ കാണുന്ന പോലെ ആണ് വാര്‍ത്ത അവതരിപ്പിക്കുന്നത്. " ഏറ്റവും പുതിയ വാര്‍ത്തയുമായി ഞങ്ങളുടെ പ്രതിനിധി അമര്‍നാഥ് നമ്മോടൊപ്പം ചേരുന്നു "എന്ന് പറയുമ്പോള്‍ അമര്‍നാഥ് സദസ്സില്‍ ഒരിടത്ത് നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യും. അത് ലൈവ് ആണ്. സ്കൂളിനു നല്‍കാനുള്ള അറിയിപ്പുകളും ഈ വാര്‍ത്തകള്‍ക്കിടയില്‍ തന്നെ വരും. ക്ലാസ് / സ്കൂള്‍ വിശേഷങ്ങളും ഉള്‍പ്പെടുത്തും .കുട്ടികള്‍ വാര്‍ത്ത എഴുതി എഡിറ്റ് ചെയ്തു തയ്യരാക്കുന്നതിനാല്‍ (പ്രാദേശിക വാര്‍ത്തയും സ്കൂള്‍ വാര്‍ത്തയും. ) അക്ഷരത്തെറ്റു കുറയുന്നു. പത്രം വായിച്ചു വിദ്യാഭ്യാസ വാര്‍ത്തയും മറ്റും ശേഖരിക്കുന്നതിനാല്‍ വായനയും നടക്കും. അവതരണം തനിമയുള്ളതായതിനാല്‍ ആശയ വിനിമയ ശേഷിയും കൂടുന്നു.
അസംബ്ലിയിലെ മറ്റിനങ്ങള്‍
- വായനക്കുറിപ്പ് അവതരണം .(ഊഴമിട്ട് ഓരോ ക്ലാസിനും കുട്ടികള്‍ക്കും ) ജനുവരി മൂണിന് അഞ്ചാം ക്ലാസിനായിരുന്നു ചുമതല. എന്താണ് പുസ്തകത്തിന്റെ ഉള്ളടക്കം, ആരാണ് എഴുതിയത്, ശ്രദ്ധേയമായ കാര്യങ്ങള്‍ ഇവ അവതരിപ്പിക്കും
- പുസ്തക പ്രകാശനം. കുട്ടികള്‍ ഉണ്ടാക്കുന്ന പതിപ്പുകള്‍ ആണ് പ്രകാശിപ്പിക്കുക. അഞ്ചാം തീയതി നാലാം ക്ലാസുകാര്‍ പച്ചക്കറിത്തോട്ടത്തിലേക്ക് പഠന യാത്രയ്ക്ക് പോയതിന്റെ റിപ്പോര്‍ട്ട് ആണ് പ്രകാശിപ്പിച്ചത്. ആറാം തീയതി രണ്ടാം ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ വസ്ത്രത്തെ കുറിച്ചുള്ള പതിപ്പ് പ്രകാശിപ്പിച്ചു. ഓരോ ദിവസവും ഉണ്ടാകും എന്തെങ്കിലും പ്രകാശിപ്പിക്കാന്‍ .കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ ഇങ്ങനെ പ്രകാശിപ്പിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. കുട്ടികള്‍ക്ക് അംഗീകാരം. അധ്യാപകര്‍ക്ക് തങ്ങളുടെ ക്ലാസ് മികവു പങ്കിടാന്‍ വേദി. എച് എമിന് ക്ലാസ് പ്രവര്‍ത്തനം മോണിട്ടര്‍ ചെയ്യാനും കഴിയും.
- ഇന്നത്തെ ചിന്താ വിഷയം
- ദിനാചരണം
- അധ്യാപികയുടെ രണ്ടു വാക്ക്
- എച് എമിന്റെ അഭിപ്രായം.
അസംബ്ലി നല്ലൊരു പഠനാനുഭവമാക്കി എടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി
സ്ടൂള്‍ എങ്ങനെ അസംബ്ലിയില്‍ നിര്‍ണായകം ആകും ?
ആ രഹസ്യം ഞങ്ങള്‍ ഈ സ്കൂളില്‍ നിന്നും പഠിച്ചു .
അസംബ്ലിയില്‍ അവതരണം നടത്തുന്നവരെ ഓരോ കുട്ടിയും കാണണ്ടേ .അതിനുള്ള സ്റ്റേജ് ആണ് സ്ടൂള്‍.അതില്‍ കയറി നിന്നാണ് പരിപാടികള്‍ അവതരിപ്പിക്കുക..ചെലവ് കുറവ്. കുട്ടികള്‍ ഉയരത്തില്‍ നില്‍ക്കുന്നതിനാല്‍ ശ്രദ്ധ കിട്ടും.അവതാരകര്‍ക്കും ഒരു ഗമ. സങ്കോചം വിട്ടൊഴിയും.
(തുടരും )
http://www.thehindu.com/news/cities/chennai/article2869833.ece
ReplyDeleteThe teachers from England were briefed about the daily routine in the school and they were surprised to note that the morning assembly lasted 15 minutes that included news reading and meditation. “There are plenty of similarities and differences. But one thing that is remarkable is that students value education and their teachers. They celebrate education,” Ms. Welsh said.
എന്തൊക്കെ മോശമാണെങ്കിലും നമ്മുടെ സ്കൂളുകളിലെ അസ്മ്‌ബ്ളികള്‍ എന്നും നന്നാവാറുണ്ട്. കുറ്റവിചാരണയും ശിക്ഷയും ഒക്കെ നേരത്തെ ഉണ്ടായിരുന്നു..ഇപ്പോള്‍ അതൊന്നും ഇല്ല.
ആഴ്ചയില്‍ മൂന്ന് ദിവസം അസംബിളി .ഓരോ ദിവസവും ഓരോ ക്ലാസുകാര്‍ .വാര്‍ത്ത ,ചോദ്യം ,ഇന്നത്തെ ചിന്ത ,അങ്ങനെ എന്തെല്ലാം .അസംബിളി കാണാന്‍ കുറേ രക്ഷിതാക്കളും .ഇത് വെങ്ങാനൂര്‍ എല്‍ പി സ്കൂളിന്തേ അനുഭവം .
ReplyDelete