("ചെറുവത്തൂര്‍ ഉപജില്ലയില്‍ 16 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ കൂടിയപ്പോള്‍ 10 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറയുകയായിരുന്നു. പടന്ന ജി.യു.പി.സ്‌കൂള്‍ , നാലിലാംകണ്ടം ജി.യു.പി.സ്‌കൂള്‍ , കുന്നച്ചേരി എ.എല്‍.പി.സ്‌കൂള്‍ എന്നീ സ്‌കൂളുകളില്‍ ഒന്നാംക്ലാസ്സില്‍ കുട്ടികള്‍ വര്‍ധിച്ചു." വര്ധനവിന്റെ കാരണം എന്തായിരിക്കും? ആ സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ അതില്‍ ഒന്ന് പരിചയപ്പെടാം ) .
കാസര്‍കോട് നാലിലാംകണ്ടം ജി.യു.പി. സ്‌കൂളിലെ ഏഴാംതരത്തിലെ വിദ്യാര്‍ഥികള്‍ ഗണിതപഠനത്തിന്റെ ഭാഗമായാണ് വാല്‍ക്കിണ്ടി പ്രോജക്ട് നടപ്പാക്കി മാതൃകയായത്.
- സ്‌കൂളിലെ ടാങ്കിലെ വെള്ളത്തിന്റെ വ്യാപ്തം കുട്ടികള്‍ കണക്കാക്കി. 2900 ലിറ്റര്‍. ആദ്യം കുട്ടികള്‍ പൈപ്പ് ടാപ്പില്‍ നിന്നായിരുന്നു വെള്ളം ഉപയോഗിച്ചുകൊണ്ടിരുന്നത്. ഒരുദിവസം ടാങ്കിലെ 2900 ലിറ്ററും തീരുന്നു.
- പീന്നിടവര്‍ ടാപ്പ് ഒഴിവാക്കി. ബക്കറ്റും അതില്‍ ചിരട്ടയും കൊണ്ട് വെള്ളമെടുത്ത് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചു. അപ്പോള്‍ ചെലവാകുന്നത് 500 ലിറ്റര്‍.
- പിന്നീടാണ് പഴയകാല കര്‍ഷകരുടെയും മറ്റും ഉപദേശം കൈക്കൊണ്ട് വാല്‍ക്കിണ്ടി ഉപയോഗിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ സ്‌കൂളിലെ 165 കുട്ടികള്‍ ഉപയോഗിക്കുന്ന വെള്ളം 250 ലിറ്റര്‍. (ഗുണനം, ഹരണം, ശരാശരി, പ്രായോഗികപ്രശ്ന നിര്‍ദ്ധാരണം, ഉള്ളളവ് .ഒപ്പം പഠിക്കാം ജലപാ0വും ജീവിത പാ0വും .) അവര്‍ക്ക് ഒരു മാസത്തെ ലാഭം അല്ലെങ്കില്‍ ഒരു വര്‍ഷത്തെ ലാഭം എത്ര ലിറ്റര്‍ വരും എന്ന് കണക്കു കൂട്ടൂ .അപ്പോള്‍ അറിയാം മഹത്വം. കുപ്പിവെള്ളത്തിന്റെ വില കൊണ്ട് ഒന്ന് ഗുണിച്ചാലോ?
ഒരുദിവസം ലാഭിക്കുന്നത് 2650 ലിറ്റര്‍ കുടിവെള്ളം. ഒരുകുട്ടിക്ക് ഒരു ദിവസം ശരാശരി ഒന്നരലിറ്റര്‍ ഉപയോഗിച്ചാല്‍ തീരുന്ന കുടിവെള്ള പ്രശ്‌നമാണ് വാല്‍ക്കിണ്ടിയിലൂടെ കുട്ടികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. . സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന ഈ മാതൃക വീടുകളില്‍ വേനല്‍ക്കാലത്ത് പിന്തുടരാനും കുട്ടികള്‍ തയ്യാറായി വരികയാണ്. നാലിലാംകണ്ടം സ്‌കൂളില്‍ പ്രധാനാധ്യാപിക എ.ലീല, ഗണിതാധ്യാപകന്‍ പി.വി.ഗോവിന്ദന്‍, കെ.വി.വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
..............................................................................................................
ഞാന്‍ നാളെ(12/02/12) ഞായറാഴ്ച ഈ സ്കൂളില്‍ പോകുന്നു..അവിടെ അധ്യാപകരും രക്ഷിതാക്കളും ഒത്തു ചേരും . വായനയുടെ വസന്തം. വിശേഷങ്ങള്‍ പങ്കിടാം
etrayo teacher training nalgi.95%manobavathe polum sparsikkan koodi kazhinjilla ennathu satyam.ini 50 divasam enthavum?evideyanu pizhachathu?thudarchayude samdripthi class roomil kanathadenthe?
ReplyDelete