സ്കൂളിന്റെ വികസന പ്ലാന്‍ തയ്യാറാക്കണം.അത് സ്കൂള്‍ മാനെജ്മെന്റ് കമ്മറ്റിയുടെ ചുമതല ആണ്.ജനകീയ ആസൂത്രണം, ഡി പി ഇ പി പരിപാടി , എസ് എസ് എ പദ്ധതി -ഇവയൊക്കെ സ്കൂളുകളെ കൊണ്ട് പ്ലാന്‍ തയ്യാറാക്കിച്ചു. പക്ഷെ അത് സ്കൂളുകളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നില്ല. ഫണ്ടുകള്‍ക്ക് വേണ്ടിയുള്ള പ്ലാന്‍ ആയി അതൊക്കെ മാറി.
ചാത്തന്‍തറയില്‍ ഒരു ട്രൈ ഔട്ട്
ചാത്തന്‍ തറ സ്കൂളില്‍ പോകുമ്പോള്‍ മനസ്സില്‍ കരുതി
രാവിലെ സ്കൂളില്‍ എത്തി.
പത്തിരുപതു പേരുണ്ട്
അധ്യാപകര്‍ , രക്ഷിതാക്കള്‍ , പൂര്‍വവിദ്യാര്‍ഥികള്‍
എച് എം ഒരു വേദി ഒരുക്കി .പുറത്ത് നിന്ന് വന്ന വിശിഷ്ടവ്യക്തികള്‍ക്ക് ഇരിക്കാന്‍ കസേരയും.
വേദിയും സദസ്സും എന്ന വിഭജനം വേണ്ടെന്നു ഞങ്ങള്‍ തീരുമാനിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം ഞങ്ങള്‍ ഇരുന്നു
വേദിയിലെ കസേര ഒഴിഞ്ഞു കിടന്നു .പിന്നെ സ്വാഭാവികമായി ഞങ്ങള്‍ വെര്തിരിവില്ലാത്ത ഒരു ചര്‍ച്ചാ കൂട്ടം ആയി. ആമുഖം സ്വാഗതം ഒക്കെ ഒരു വാക്യത്തില്‍ ഒതുക്കി
ലകഷ്യ വിശദീകരണം നടത്തി
തുടക്കം ഓരോര്തരും നല്ല സ്കൂള്‍ അനുഭവങ്ങള്‍ പങ്കിട്ടു /നല്ല സ്കൂള്‍ എന്നാല്‍ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും അയ കാര്യങ്ങള്‍ അവതരിപ്പിച്ചു
സ്കൂള്‍ സ്കാനിംഗ്
പിന്നെ സ്കൂളിനെ അറിയല്‍
നാല് ടീം ആക്കി ഓരോ ടീമിലും അധ്യാപകര്‍ , രക്ഷിതാക്കള്‍ , കുട്ടികള്‍ , ഞങ്ങളില്‍ ഒരാള്‍ ഇങ്ങനെ പ്രാതിനിധ്യം
ആദ്യം എല്ലാവരും കൂടി ഒരു ഹാളില്‍ എത്തി
വിശകലനം വിമര്‍ശനാത്മകം ആകാം സര്‍ഗാത്മകം കൂടി ആകണം.ഇങ്ങനെ ഒരു ബോധത്തോടെ നിരീക്ഷണം .ചില കണ്ടെത്തലുകള്‍ .അത് നല്‍കിയ തെളിച്ചത്തോടെ ടീമുകള്‍ വേര്‍തിരിഞ്ഞു സ്കൂളിനെ സ്കാന്‍ ചെയ്തു
ഉച്ചയ്ക്ക് മുമ്പ് സ്കാനിംഗ് പൂര്‍ത്തിയാക്കി .ചില കാര്യങ്ങള്‍ മാറ്റി വെച്ചു.
അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു
ഉച്ച കഴിഞ്ഞു എപ്പോള്‍ തുടങ്ങണം. രണ്ടു രണ്ടര ..ഒരാള്‍ പറഞ്ഞു
"സാര്‍ , ഉച്ച ഭക്ഷണം ഇവിടെ നല്‍കാമെങ്കില്‍ ഞങ്ങള്‍ വൈകിട്ട് വരെ ഇരിക്കാം'
"എത്രപേര്‍ അങ്ങനെ സന്നദ്ധരാണ് ?"
എല്ലാവരും !
ഉച്ച കഴിഞ്ഞു പോകണം എന്ന് കരുതിയവര്‍ തീരുമാനം മാറ്റിയിരുന്നു (സ്കൂള്‍ സ്കാനിംഗ് പ്രക്രിയയുടെ ഗുണം ആകാം )
തുടര്‍ന്നുള്ള പ്രക്രിയ എല്ലാം ഇവിടെ വിശദീകരിക്കുന്നില്ല
അന്ന് സന്ധ്യ വരെ ചര്‍ച്ച നടന്നു .
പിറ്റേന്ന് അവധി പ്രഖ്യാപിക്കപ്പെട്ടു
അന്നും എല്ലാവരും എത്തി. കൂടുതല്‍പേരെ കൂട്ടിക്കൊണ്ടു വന്നു
ഞങ്ങള്‍ രാവിലെ എട്ടരയ്ക്ക് അവിടെ എത്തി.അപ്പോള്‍ കണ്ട കാഴ്ച ഒരു അദ്ധ്യാപകന്‍ ഏഴു മണിക്കേ എത്തിയിരിക്കുന്നു. കൂടെ രണ്ടുമൂന്നു പി ടി എ അംഗങ്ങളും. അവര്‍ ഇന്നലെ നടത്തിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുകയാണ് .
ആസൂത്രണം നിര്‍വഹണം ഇവ ഒന്ന് ചേര്‍ന്ന് പോകുന്ന പ്രക്രിയ .
വികസനം വിദൂരമല്ല
ഒന്നാം ക്ലാസ് മാറുന്നു
അടുത്തവര്‍ഷം ഒന്നാം ക്ലാസിലേക്ക് വരുന്ന കുട്ടികള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന മികച്ച ക്ലാസ് അന്തരീക്ഷം ആണോ ഇപ്പോഴുള്ളത് ?
ചോദ്യം പ്രതികരണം
ഒരു ടിപ് ആക്ടിവിറ്റി
പിന്നെ ഒന്നാം ക്ലാസിലേക്ക് എല്ലാവരും പോയി
ക്ലാസ് ഡിസൈന്‍ അന്തരീക്ഷം എല്ലാം ഒന്ന് വിശകലനം ചെയ്തു.
ആ ക്ലാസ് ശിശു സൌഹൃദപരം/പഠന സൌഹൃദപരം ആക്കുന്നതിനു ഏഴായിരം രൂപ എങ്കിലും വേണം എന്ന് അധ്യാപകര്‍ പറഞ്ഞു.
അപ്പോള്‍ നാല് ക്ലാസ് ..പിന്നെ ഓഫീസ് എത്രരൂപ വേണ്ടി വരും ?
"ഫണ്ട് ഇല്ലെങ്കിലോ ?"എന്ന് ഞാന്‍ ചോദിച്ചു
നമ്മളാണ് ഫണ്ട് നമ്മുടെ സര്‍ഗാത്മക/അധ്വാന ശേഷി ഉപയോഗിക്കും .ചില സഹായം നിര്‍ദേശം രീതികള്‍ പരിചയപ്പെടുത്തല്‍ ഒക്കെ വേണ്ടി വന്നു
പിന്നെ അവിടെ നടന്നത് അത്ഭുതം .അടുത്ത ഒരു മാസത്തെ പഠനോപകരണങ്ങള്‍ നിര്‍മിക്കപ്പെട്ടു .
കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രവര്‍ത്തന നിരതര്‍ ആയി.രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എച് എം ചോദിച്ചു രണ്ടാം ക്ലാസില്‍ പോകേണ്ടേ ? പഠനോപകരണ നിര്‍മാണം ഇനി രക്ഷിതാക്കളുടെ അജണ്ട.
ഈ അനുഭവം പതിവ് ബോധവത്കരണ രീതിയില്‍ നിന്നും വ്യത്യസ്തം ആയി.
പ്ലാന്‍ തയ്യാറാക്കല്‍ മാറ്റപ്രക്രിയ കൂടിയാണ്.മാറ്റം തൊട്ടടുത്ത്.
വികസനം വിദൂരമല്ല
വിദ്യാഭ്യാസ അവകാശ നിയമം ഒരു സാധ്യത ആണ്
അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു ആരും ചുമതലപ്പെടുത്താതെ പ്രവര്‍ത്തനം ആരഭിക്കാം
കാത്തു നില്‍ക്കുകയാണോ .അതോ ആവതു ചെയ്യുകയാണോ വേണ്ടത്
സ്വയം പരിശോധിക്കൂ
(നാളെ ചാത്തന്‍തറയുടെ സ്കൂള്‍ വികസന സമീപനം )
- പ്ലാന്‍ തയ്യാറാക്കി നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കണം .അതിലായിരുന്നു ഊന്നല്‍ .(സമര്‍പ്പണ പ്ലാന്‍ എന്ന് വിശേഷിപ്പിക്കാം ).
- മുകളില്‍ നിന്നും വിദഗ്ദ്ധര്‍ നല്‍കുന്ന ഫോര്‍മാറ്റില്‍ ആണോ സ്കൂളുകള്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്?
- സ്കൂളുകള്‍ക്ക് ഭാവനയും ആശയവും ഒന്നുമില്ലേ?
- സ്കൂളുകളുടെ കഴിവില്‍ എന്തിനു അവിശ്വസിക്കണം ?
- മാനേജ് ചെയ്യുന്നവര്‍ തന്നെ പ്ലാന്‍ രൂപരേഖ തയ്യാറാക്കില്ലേ?
- താഴെ നിന്നും രൂപപ്പെട്ടു വരുന്ന പ്ലാന്‍ -അതല്ലേ അഭികാമ്യം.
- എല്ലാ സ്കൂളുകളും ഒരേ സമയം എന്ന് വാശി പിടിക്കേണ്ടതുണ്ടോ? ഒരു വര്‍ഷക്കാലം കൊണ്ട് വെട്ടിയും തിരുത്തിയും പുതുക്കിയും ഒക്കെ ഒരു പ്ലാന്‍ രൂപപ്പെടുത്താന്‍ അനുവദിച്ചാല്‍ പോരെ ?
ചാത്തന്‍തറയില്‍ ഒരു ട്രൈ ഔട്ട്
ചാത്തന്‍ തറ സ്കൂളില്‍ പോകുമ്പോള്‍ മനസ്സില്‍ കരുതി
- പതിവ് രീതിയില്‍ ഒരു പഠിപ്പിക്കല്‍ നടത്തില്ല
- അവിടെ ഉള്ളവരില്‍ ഒരാളായി നില്ല്ക്കും
- അവരുടെ വിശകലന പാടവം, കണ്ടെത്താനുള്ള കഴിവ് ഇവയില്‍ വിശ്വസിച്ചു കൊണ്ടാവും മുന്നോട്ടു നീങ്ങുക.
- ചെറിയ കാര്യങ്ങളില്‍ തുടങ്ങും.അവരുടെ ആത്മവിശ്വാസം ഉയര്‍ത്തും
- പ്ലാനും നിര്‍വഹണവും തമ്മില്‍ കാത്തുനില്‍പ്പിന്റെ ഇടവേള ഉണ്ടാവില്ല
- അവരോടു പറയുന്നതിനേക്കാള്‍ അവരില്‍ നിന്നും കേള്‍ക്കാന്‍ ശ്രമിക്കും
രാവിലെ സ്കൂളില്‍ എത്തി.
പത്തിരുപതു പേരുണ്ട്
അധ്യാപകര്‍ , രക്ഷിതാക്കള്‍ , പൂര്‍വവിദ്യാര്‍ഥികള്‍
എച് എം ഒരു വേദി ഒരുക്കി .പുറത്ത് നിന്ന് വന്ന വിശിഷ്ടവ്യക്തികള്‍ക്ക് ഇരിക്കാന്‍ കസേരയും.
വേദിയും സദസ്സും എന്ന വിഭജനം വേണ്ടെന്നു ഞങ്ങള്‍ തീരുമാനിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം ഞങ്ങള്‍ ഇരുന്നു
വേദിയിലെ കസേര ഒഴിഞ്ഞു കിടന്നു .പിന്നെ സ്വാഭാവികമായി ഞങ്ങള്‍ വെര്തിരിവില്ലാത്ത ഒരു ചര്‍ച്ചാ കൂട്ടം ആയി. ആമുഖം സ്വാഗതം ഒക്കെ ഒരു വാക്യത്തില്‍ ഒതുക്കി
ലകഷ്യ വിശദീകരണം നടത്തി
- സ്കൂള്‍ വരും വര്‍ഷങ്ങളില്‍ എങ്ങനെ ആകണമെന്ന് ചിന്തിക്കാനുള്ള കൂട്ടായ്മയാണ്
- സ്കൂളിന്റെ ഭാവി നമ്മുടെ ഭാവി കൂടിയാണ്
- ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഈ ശില്പശാലയില്‍ നിന്ന് പോകാം വരാം (ആരോടും അനുവാദം ചോദിക്കേണ്ട )
- പ്രയോജനപ്രദം എന്ന് തോന്നുന്നെങ്കില്‍ കൂടുതല്‍ പേരെ വിളിച്ചു കൂട്ടാം
- രണ്ടു ദിവസം ഉണ്ടാകും പ്രയോജനപ്രദം എന്ന് തോന്നുന്നെങ്കില്‍ നാളെ വന്നാല്‍ മതി.
തുടക്കം ഓരോര്തരും നല്ല സ്കൂള്‍ അനുഭവങ്ങള്‍ പങ്കിട്ടു /നല്ല സ്കൂള്‍ എന്നാല്‍ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും അയ കാര്യങ്ങള്‍ അവതരിപ്പിച്ചു
സ്കൂള്‍ സ്കാനിംഗ്
പിന്നെ സ്കൂളിനെ അറിയല്‍
നാല് ടീം ആക്കി ഓരോ ടീമിലും അധ്യാപകര്‍ , രക്ഷിതാക്കള്‍ , കുട്ടികള്‍ , ഞങ്ങളില്‍ ഒരാള്‍ ഇങ്ങനെ പ്രാതിനിധ്യം
ആദ്യം എല്ലാവരും കൂടി ഒരു ഹാളില്‍ എത്തി
വിശകലനം വിമര്‍ശനാത്മകം ആകാം സര്‍ഗാത്മകം കൂടി ആകണം.ഇങ്ങനെ ഒരു ബോധത്തോടെ നിരീക്ഷണം .ചില കണ്ടെത്തലുകള്‍ .അത് നല്‍കിയ തെളിച്ചത്തോടെ ടീമുകള്‍ വേര്‍തിരിഞ്ഞു സ്കൂളിനെ സ്കാന്‍ ചെയ്തു
ഉച്ചയ്ക്ക് മുമ്പ് സ്കാനിംഗ് പൂര്‍ത്തിയാക്കി .ചില കാര്യങ്ങള്‍ മാറ്റി വെച്ചു.
അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു
ഉച്ച കഴിഞ്ഞു എപ്പോള്‍ തുടങ്ങണം. രണ്ടു രണ്ടര ..ഒരാള്‍ പറഞ്ഞു
"സാര്‍ , ഉച്ച ഭക്ഷണം ഇവിടെ നല്‍കാമെങ്കില്‍ ഞങ്ങള്‍ വൈകിട്ട് വരെ ഇരിക്കാം'
"എത്രപേര്‍ അങ്ങനെ സന്നദ്ധരാണ് ?"
എല്ലാവരും !
ഉച്ച കഴിഞ്ഞു പോകണം എന്ന് കരുതിയവര്‍ തീരുമാനം മാറ്റിയിരുന്നു (സ്കൂള്‍ സ്കാനിംഗ് പ്രക്രിയയുടെ ഗുണം ആകാം )
തുടര്‍ന്നുള്ള പ്രക്രിയ എല്ലാം ഇവിടെ വിശദീകരിക്കുന്നില്ല
അന്ന് സന്ധ്യ വരെ ചര്‍ച്ച നടന്നു .
പിറ്റേന്ന് അവധി പ്രഖ്യാപിക്കപ്പെട്ടു
അന്നും എല്ലാവരും എത്തി. കൂടുതല്‍പേരെ കൂട്ടിക്കൊണ്ടു വന്നു
ഞങ്ങള്‍ രാവിലെ എട്ടരയ്ക്ക് അവിടെ എത്തി.അപ്പോള്‍ കണ്ട കാഴ്ച ഒരു അദ്ധ്യാപകന്‍ ഏഴു മണിക്കേ എത്തിയിരിക്കുന്നു. കൂടെ രണ്ടുമൂന്നു പി ടി എ അംഗങ്ങളും. അവര്‍ ഇന്നലെ നടത്തിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുകയാണ് .
ആസൂത്രണം നിര്‍വഹണം ഇവ ഒന്ന് ചേര്‍ന്ന് പോകുന്ന പ്രക്രിയ .
വികസനം വിദൂരമല്ല
ഒന്നാം ക്ലാസ് മാറുന്നു
അടുത്തവര്‍ഷം ഒന്നാം ക്ലാസിലേക്ക് വരുന്ന കുട്ടികള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന മികച്ച ക്ലാസ് അന്തരീക്ഷം ആണോ ഇപ്പോഴുള്ളത് ?
ചോദ്യം പ്രതികരണം
ഒരു ടിപ് ആക്ടിവിറ്റി
പിന്നെ ഒന്നാം ക്ലാസിലേക്ക് എല്ലാവരും പോയി
ക്ലാസ് ഡിസൈന്‍ അന്തരീക്ഷം എല്ലാം ഒന്ന് വിശകലനം ചെയ്തു.
ആ ക്ലാസ് ശിശു സൌഹൃദപരം/പഠന സൌഹൃദപരം ആക്കുന്നതിനു ഏഴായിരം രൂപ എങ്കിലും വേണം എന്ന് അധ്യാപകര്‍ പറഞ്ഞു.
അപ്പോള്‍ നാല് ക്ലാസ് ..പിന്നെ ഓഫീസ് എത്രരൂപ വേണ്ടി വരും ?
"ഫണ്ട് ഇല്ലെങ്കിലോ ?"എന്ന് ഞാന്‍ ചോദിച്ചു
നമ്മളാണ് ഫണ്ട് നമ്മുടെ സര്‍ഗാത്മക/അധ്വാന ശേഷി ഉപയോഗിക്കും .ചില സഹായം നിര്‍ദേശം രീതികള്‍ പരിചയപ്പെടുത്തല്‍ ഒക്കെ വേണ്ടി വന്നു
പിന്നെ അവിടെ നടന്നത് അത്ഭുതം .അടുത്ത ഒരു മാസത്തെ പഠനോപകരണങ്ങള്‍ നിര്‍മിക്കപ്പെട്ടു .
കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രവര്‍ത്തന നിരതര്‍ ആയി.രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എച് എം ചോദിച്ചു രണ്ടാം ക്ലാസില്‍ പോകേണ്ടേ ? പഠനോപകരണ നിര്‍മാണം ഇനി രക്ഷിതാക്കളുടെ അജണ്ട.
ഈ അനുഭവം പതിവ് ബോധവത്കരണ രീതിയില്‍ നിന്നും വ്യത്യസ്തം ആയി.
പ്ലാന്‍ തയ്യാറാക്കല്‍ മാറ്റപ്രക്രിയ കൂടിയാണ്.മാറ്റം തൊട്ടടുത്ത്.
വികസനം വിദൂരമല്ല
വിദ്യാഭ്യാസ അവകാശ നിയമം ഒരു സാധ്യത ആണ്
അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു ആരും ചുമതലപ്പെടുത്താതെ പ്രവര്‍ത്തനം ആരഭിക്കാം
കാത്തു നില്‍ക്കുകയാണോ .അതോ ആവതു ചെയ്യുകയാണോ വേണ്ടത്
സ്വയം പരിശോധിക്കൂ
(നാളെ ചാത്തന്‍തറയുടെ സ്കൂള്‍ വികസന സമീപനം )
എല്ലാ വര്ഷാവും സ്കൂള്‍ പ്ലാന്‍ തയ്യാറാക്കല്‍ ഒരനുഷ്ടാനംഎന്ന നിലയില്‍ നടത്താറുണ്ട് .എന്നാല്‍ അവിടെ
ReplyDelete•മികച്ച സ്കൂള്‍ എന്നാല്‍ എന്തൊക്കെ എന്ന് ചര്ച്ച് ചെയ്യാറില്ല .
•സ്വന്തം സ്കൂളിന്റെ നിലവിലെ അവസ്ഥ വിശകലനം ചെയ്യാറില്ല.
•സ്കൂളിന്റെ ഭാവി ഹ്രസ്വകാല/ദീര്ഘ കാല അടിസ്ഥാനത്തില്‍ സ്വപ്നം കാണാറില്ല .
സ്കൂള്‍ വികസന പ്ലാന്‍ തയ്യാറാക്കല്‍ പ്രക്രിയയിലൂടെ കടന്നുപോകാനുള്ള അവസരം അംഗങ്ങള്ക്ക് ലഭിക്കാറില്ല എന്ന് ചുരുക്കം .സമൂഹത്തിലെ വിദ്യാലയ വികസനം സ്വപ്നം കാണുന്നവര്‍ ആ യോഗങ്ങളില്‍ ഉണ്ടാവാറുമില്ല എന്നത് മറ്റൊരു സത്യം.
ആരൊക്കെയോ രൂപകല്പിന ചെയ്തു നടപ്പാക്കെണ്ടതാണ് സ്കൂള്‍ വികസനം എന്ന ധാരണയാണ് എല്ലാവര്ക്കും ഉള്ളത്.
ഇതിലൊരു പൊളിച്ചെഴുത്ത് ആണ് ചാത്തന്‍ തറ സ്കൂളില്‍ കണ്ടത് .അതിനവരെ നയിച്ചത് അവിടെ നടന്ന പ്രക്രിയയും സമീപനവും .
തുടര്ന്ന് അവര്‍ അവരുടെ സ്വപ്നത്തിനനുസരിച്ച വിദ്യാലയമാക്കി മാറ്റാന്‍ ശ്രമം തുടങ്ങി.
അവര്‍ എല്ലാവരും കൂടി ചെയ്ത മാറ്റത്തിന്റെ പുരോഗതി വിലയിരുത്താനും തുടര്‍ പ്രവര്ത്തറനങ്ങള്‍ നടത്താനും വികസന സമിതി അംഗങ്ങള്‍ എപ്പോഴും കൂടെയുണ്ടാവും .തീര്ച്ച.ഇത് ഒരു ജൈവിക പ്രക്രിയ ആണ്.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം ജൈവികമായ സ്കൂള്‍ പ്ലാന്‍ നിര്മാണവും നടപ്പാക്കലും വേണം.
.ചാത്തന്‍ തറയുടെ വികസന സമീപനം കാണാന്‍ ധൃതിയായി .