Pages

Friday, March 2, 2012

വിദ്യാഭ്യാസം അവകാശമാണോ ഞങ്ങള്‍ക്കും!? (2)


'വിദ്യാഭ്യാസം അവകാശമാണോ ഞങ്ങള്‍ക്കും' എന്ന് ഇടുക്കിയിലെ കുട്ടികള്‍ ചോദിച്ചാല്‍ പറഞ്ഞു കൊടുക്കണം ചരിത്രത്തില്‍ നിന്നുള്ള ഈ കഥകള്‍

ആ മഹാരാജാവ് കാര്യങ്ങളെ സമഗ്രമായി സമീപിച്ചു.
ശൈശവ വിവാഹം , വിവാഹ മോചനത്തിനുള്ള നിയമം, അയിത്തം നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടികള്‍ , വായന പരിപോഷിപ്പിക്കാനുള്ള നടപടികള്‍ ..
സാമൂഹിക വികസനത്തില്‍ അവഗനിക്കപ്പെട്ടവര്കൊപ്പം ചേര്‍ന് നിന്ന ഒരു മനസ്സ് 
 കേരളത്തില്‍ 1817 ല്‍ ,മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍   കഴിവില്ലാത്ത ജനങ്ങളെ സഹായിക്കേണ്ടത് രാജ്യത്തിന്റെ കടമ എന്ന് തിരിച്ചറിഞ്ഞു .റാണി ഗൌരീ പാര്‍വതീ ഭായിയുടെ വിളംബരം.
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു .
ഇടുക്കിയിലെ പല പ്രദേശങ്ങളിലും  കുട്ടികള്‍  നേരെ ചൊവ്വേ പഠിക്കുന്നില്ല.
കിലോമീറ്ററുകള്‍ താണ്ടി എങ്ങനെ പഠിക്കും?
എം ജി എല്‍ സി എന്ന താല്‍ക്കാലിക സംവിധാനത്തില്‍ ആശ്വാസം കൊള്ളാനാണ് വിധി.
അതും നാലാം ക്ലാസ് വരെ ..
പിന്നെ? ..അത് ചോദിക്കരുത് 
രണ്ടു വിദ്യാഭ്യാസ ഭൂപടങ്ങള്‍ നോക്കുക 

 മണക്കാട്, കരിമണ്ണൂര്‍ , ഇടവെട്ടി, കുമാരമംഗലം പഞ്ചായത്തുകളില്‍ ധാരാളം സ്കൂളുകള്‍ .നീലയാണ് പ്രൈമറി സ്കൂളുകള്‍ .
ഈ സ്ഥിതിയല്ല നെടുംകണ്ടം, സേനാപതി, ഉടുംപുംചോല, അടിമാലി പ്രദേശങ്ങളില്‍.
എന്താ ഒരു കി മി ദൂരം ,അയല്പക്ക വിദ്യാലയം എന്നതൊന്നും ഇവിടെ ബാധകമല്ലേ ? എം ജി എല്സികളുടെ കണക്കു നോക്കൂ
സര്‍വശിക്ഷാ അഭിയാന്റെ പണം കിട്ടിയില്ലെങ്കില്‍ കുട്ടികള്‍ പഠിക്കേണ്ട എന്ന് കേരള സമൂഹം തീരുമാനിച്ചോ? 
ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കാന്‍ ആരുമില്ലേ ?
വളരെ ദയനീയമായ  ഒരു കാര്യം എന്നോട് മൂന്നാറില്‍ ചെന്നപ്പോള്‍ ഒരു അദ്ധ്യാപകന്‍ പറഞ്ഞു
കേരളത്തിലെ പ്രൈമറി കുട്ടികള്‍ക്ക് പാല് കൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മില്‍മയാണ് ചുമതല .മൂന്നാര്‍ പീരുമേട് ഭാഗങ്ങളില്‍ മില്‍മ അതിന്റെ ശാഖകള്‍ മറ്റുള്ളിടത്തെ പോലെ നീട്ടിയിട്ടില്ല  .ഫലം കുട്ടികള്‍ പാല് കുടിക്കേണ്ട .
ആ പൈസ പഞ്ചായത്തിനെ ഏല്പിച്ചാല്‍ അവര്‍ പാല് വാങ്ങിക്കൊടുക്കില്ലേ ?
പാവം കുട്ടികള്‍ 
അര്‍ഹതപ്പെട്ടത് കിട്ടാതെ പോകുന്നു 
നമ്മെ വിളിച്ചുനര്ത്തുന്ന രണ്ടു ശബ്ദം 
  • ഗോഖലെ യുടെ തീവ്രമായ ആഗ്രഹം 
  • അല്ലെങ്കില്‍ അയ്യങ്കാളിയുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടം   
ചരിത്രം മറക്കാനുള്ളതല്ല
നയിക്കാനുള്ളതാണ്


വിദ്യാഭ്യാസ അവകാശം നടപ്പിലാക്കുമ്പോള്‍  ഇടുക്കിയിലെ, വയനാട്ടിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ഒറ്റപ്പെടുത്തപ്പെട്ട  കുട്ടികള്‍ക്ക് ആദ്യ പരിഗണന  നല്‍കണം   .പക്ഷെ  ആ ആ വഴിക്കുള്ള ചര്‍ച്ചകള്‍ ആണോ ഇപ്പോള്‍ നടക്കുന്നത് ..?
നിങ്ങള്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയും
.................................................................................
  മുന്‍ലക്കം വായിച്ചില്ലെങ്കില്‍ ചുവടെ ലിങ്ക് .ക്ലിക്ക് ചെയ്യുക 

വിദ്യാഭ്യാസ അവകാശ നിയമം എന്നാല്‍ അധ്യാപക പാക്കേജല്ല-1

1 comment:

  1. Very telling tale TPK. As you know, when we (the District Information officce and Diet ) decided to conduct a few awarness programmes at the (50) schools of idukki there was not a single request from the nedungkandam sub district. Who is the culprit?

    ReplyDelete

പ്രതികരിച്ചതിനു നന്ദി