കേരളത്തില്‍ ക്ലസ്റര്‍ വീണ്ടും ചര്‍ച്ച ആകുകയാണ്. ഇത്തവണത്തെ ചര്‍ച്ച സവിശേഷമാണ്. ക്ലസ്റര്‍ ട്രെയിനിംഗ് നടത്താന്‍ മുപ്പത്തിരണ്ട് കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുവദിച്ചു എന്ന് വിദ്യാഭ്യാസ മന്ത്രി.
- "തിരുവന്തപുരം:April 17: സംസ്ഥാനത്തെ വിദ്യാഭ്യാസ വികസനത്തിന് സര്‍വ്വശിക്ഷാ അഭിയാന്‍ വഴി 523.01 കോടി രൂപ ചിലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
- അധ്യാപക പരിശീലനത്തിന് 38.68 കോടി വിനിയോഗിക്കും. 1,28,936 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. പാഠപുസ്തകം, കൈപ്പുസ്തകം, കരിക്കുല വിനിമയം, മൂല്യനിര്‍ണയ രീതി, ക്ലാസ് മുറിയിലെ ദൈനംദിന പ്രശ്‌ന പരിഹാരം എന്നിവയ്ക്കാണ് പരിശീലനം നല്‍കുക.
- അവധിക്കാലത്തെ പരിശീലനം, ക്ലസ്റ്റര്‍ ഒത്തുചേരല്‍ എന്നിവ ഇതില്‍പെടും. "
- '..എല്‍.പിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലും യു. പിയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സ്‌കൂളുകളെ ചേര്‍ത്താണ് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കുക. ക്ലസ്റ്ററുകളില്‍ നല്‍കുന്ന പരിശീലനത്തിനായി ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, വര്‍ക്ക് ആന്‍ഡ് സ്‌കൂള്‍ - ആശ്വാസ് - പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.
- കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളുടെ ക്ലസ്റ്റര്‍ രൂപവത്കരിക്കുന്നത്. കല, കായികം, പ്രായോഗിക പരിശീലനം എന്നിവയില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുണ്ട്. ഇതിനായി എല്ലാ സ്‌കൂളുകളിലും അധ്യാപകരെ നിയമിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് ക്ലസ്റ്റര്‍ രൂപവത്കരിക്കുക.'
ഇതാണ് പത്രത്തില്‍ വന്ന വാര്‍ത്ത
ഇത് കൂടാതെ 1300 ക്ലസ്റര്‍ കോര്‍ഡിനേട്ടര്‍മാരെ നിയമിക്കുന്നതിനു സര്‍വ ശിക്ഷാ അഭിയാന് പണം കിട്ടിയിട്ടുണ്ടെന്നും അറിയുന്നു.
ചില അവ്യക്തതകള്‍ -
- -യു പി ക്ലസ്ടരില്‍ എട്ടാം ക്ലാസും കൂടി വരുമോ ?
- -സ്കൂള്‍ ക്ലസ്റര്‍ എന്നാല്‍ ഇത്തരം സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ജോലി ക്രമീകരണം മാത്രമായി പരിമിതപ്പെടുമോ?
- - വിശാല അര്‍ത്ഥത്തില്‍ സ്കൂള്‍ ക്ലസ്റര്‍ ഗുണനിലവാരം ഉയര്‍ത്താനുള്ള അവസരമാക്കി മാറ്റുമോ?
തീര്‍ച്ചയായും മൂന്നാമത് സൂചിപ്പിച്ചതിലേക്ക് ചര്‍ച്ചകള്‍ വികസിക്കണം .അതിനുള്ള ആലോചന യാണിവിടെ
1. സ്കൂള്‍ ക്ലസ്റര്‍ പുതിയ എര്പാടാണോ ?
1. സ്കൂള്‍ ക്ലസ്റര്‍ പുതിയ എര്പാടാണോ ?
അല്ല. 1940 കള്‍ മുതല്‍ ലോകത്ത് സ്കൂള്‍ ക്ലസ്ടരുകള്‍ പല പേരുകളില്‍ നിലവില്‍ ഉണ്ട്
2. ആദ്യകാല ക്ലസ്ടരുകള്‍ ഏതു രാജ്യത്തായിരുന്നു?
ബ്രിട്ടനിലും കോളനി രാജ്യങ്ങളിലും
3. എന്തായിരുന്നു അതിന്റെ ലക്‌ഷ്യം?
ഗ്രാമീണ വിദ്യാലയങ്ങളെ മുന്നില്‍കണ്ടാണ് അന്ന് ക്ലസ്റര്‍ വിഭാവനം ചെയ്തത്. വിഭവങ്ങള്‍ പരസ്പരം പങ്കിടുക അതായിരുന്നു മുഖ്യ ലക്‌ഷ്യം .ക്ലസ്റര്‍ സെന്ററിനെ വിഭവത്തറവാട് എന്ന് വിളിക്കാം. അധ്യാപകരുടെ കൂട്ടായ്മ , ഭരണ നിര്‍വഹണ സൗകര്യം ഒക്കെ ഇതിനു പിന്നില്‍ ഉണ്ട്.
4. ഇപ്പോള്‍ ക്ലസ്ടരുകള്‍ ഏതൊക്കെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു ?
പല പേരുകളാണ് പല രാജ്യങ്ങളില്‍
- Teacher Resource Centre (TRCs) -UK, Nepal
- Microcentros -Chile
- Teacher Activity Centres-Kenya
- The Teacher Group -Latin America
- New York State Teacher Centre -NewYork
- Cluster Resource Centre -India
- Education Action Zones -UK
ഇങ്ങനെ പല രൂപങ്ങളില്‍ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം ഉണ്ട് .
5. ക്ലസ്ടരുകള്‍ നിറുത്തലാക്കണം എന്ന് ഒരു അധ്യാപക സംഘടന ഈ വര്ഷം ആവശ്യപ്പെട്ടിരുന്നല്ലോ ?
അതെ അവര്‍ ക്ലസ്റര്‍ പരിശീലനത്തെ ആണ് ഉദ്ദേശിച്ചത്. മുന്‍ വര്‍ഷങ്ങളിലെ ബഹിഷ്കരണത്തിനു സാധൂകരണം നല്‍കാനാകും ആ ഡിമാന്റ് . അവര്‍ അറിയേണ്ട കാര്യം ന്യൂ യോര്‍ക്കില്‍ ഈ സംവിധാനത്തിന്റെ നടത്തിപ്പുകാര്‍ അധ്യാപക സംഘടനകള്‍ ആണെന്നാണ്. അതിന്റെ നിര്‍വഹണ സമിതിയില്‍ അധ്യാപക സംഘടനയുടെ നോമിനികള്‍ ഉണ്ടാകും
6. ന്യൂയോര്‍ക്കില്‍ അധ്യാപക സംഘടനകള്‍ ഇതില്‍ താത്പര്യം കാട്ടാന്‍ കാരണം ?
തൊഴിലെടുക്കുന്ന അധ്യാപകരുടെ നന്മയ്ക്ക് വേണ്ടിയാണ് സംഘടന. തൊഴില്‍പരമായ ക്ഷമത ഉയര്‍ത്താന്‍ അധ്യാപകരെ സഹായിക്കുക സംഘടനകളുടെ ബാധ്യത ആണ്. പണി എടുക്കുന്ന മേഖലയെ ശക്തമാക്കാന്‍ വേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങളും സംഘടനകള്‍ അവിടെ ഏറ്റെടുക്കുന്നു. തൊഴില്‍മേഖല ശക്തിപ്പെടുത്തുക.ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, പഠനസാമഗ്രികള്‍ വികസിപ്പിക്കുക ഇവയൊക്കെ പരിഗണനകള്‍ .ഓരോ സെന്ററിനും സ്വന്തം ലക്‌ഷ്യം .ചില ഇടങ്ങളില്‍ പൂര്‍ണ സമയ ഡയരക്ടര്മാര്‍ .
വിശദാംശങ്ങള്‍ അവരുടെ പ്രസിദ്ധീകരണത്തില്‍ നിന്നും വായിക്കാം
7. ഇവിടുത്തെ ക്ലസ്ടരുകള്‍ ദുര്‍ബലം ആണല്ലോ ?
അതെ, തുടക്കത്തിലെ പാളി. വികേന്ദ്രീകരണം ഇവിടെ അലര്‍ജിയാണ്. 'എല്ലാം അറിയാം എന്ന സര്‍വജ്ഞ ഭാവം' . പിന്നെ ലോകത്ത് നടക്കുന്ന പ്രവണതകളില്‍ നിന്നും പാഠം പഠിക്കില്ല. ദുര്‍ബലമാനെങ്കില്‍ നന്നാക്കാനല്ല ഉള്ളതും കൂടി നശിപ്പിക്കാന്‍ പഴുതുണ്ടോ എന്നാണു നോക്കുന്നത്. ഇതൊക്കെ ആണെങ്കിലും അന്വേഷണങ്ങള്‍ തുടര്‍ന്നേ പറ്റൂ . കൂടുതല്‍ മികവിനായി പ്രവര്‍ത്തിച്ചേ പറ്റൂ .അതിനായി ക്ലസടരുകളെ പുനസംഘടിപ്പിക്കണം. ക്ലസ്റര്‍ റിസോഴ്സ് സെന്ററും ക്ലസ്റര്‍ പരിശീലനവും രണ്ടു ധാരയില്‍ ആണ് ഇവിടെ നീങ്ങിയത്.
8. ക്ലസ്റര്‍ റിസോഴ്സ് സെന്ടരിനു എന്തൊക്കെ ധര്‍മങ്ങള്‍ വഹിക്കാനുണ്ട് എന്നറിയാതെ ..?
അതെ സാധ്യതകള്‍ പരിശോധിക്കണം .എന്നിട്ട് ഉചിതമായ തീരുമാനം എടുക്കണം
ആദ്യം വേണ്ടത് ഒരു സമീപനം ആണ് .സി ആര്‍ സി ഒരു കെട്ടിടമോ അതോ ഒരു തന്ത്രമോ ? കേവലം കെട്ടിടം മാത്രമേ വേണ്ടുള്ളൂ എന്കില് ഒരു എച് എമിനെ ചുമതല ഏല്പിച്ചു വഴിപാടു പ്രവര്‍ത്തനം ചെയ്‌താല്‍ മതി .അതല്ല ഗുണനിലവാരം ഉയര്‍ത്താനുള്ള തന്ത്രം ആയി സി ആര്‍ സികളെ കാണുന്നുവെങ്കില്‍ അതിനു തക്ക പരിപാടികള്‍ വേണം .(കഴിഞ്ഞ സര്‍ക്കാരിന്റെ ആദ്യ വര്ഷം പഞ്ചായത്ത് അടിസ്ഥാനത്തില്‍ അധ്യാപക കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കം നടന്നു.ആദ്യ യോഗവും .പിന്നെ എതിര്‍പ്പുണ്ടായി .പഞ്ചായത്തുകള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍ പോകുന്നു എന്ന് ആരോപണം. മതം രംഗത്ത് വന്നു . ഗുണനിലവാരമുള്ള മതം ഇല്ലാതെ പോയി )
- വിദ്യാലയ ഗുണത്ത ഉയര്‍ത്താനാണ് ഈ പ്രാദേശിക സംവിധാനം ( സി ആര്‍ സി ) പ്രവര്‍ത്തിക്കേണ്ടത്
- സ്വയം തീരുമാനങ്ങള്‍ എടുക്കാനും പരിപാടികള്‍ ആസൂത്രണം ചെയ്യാനും അനുവദിക്കണം
- വിഭവങ്ങള്‍ പരസ്പരം പങ്കിടുന്നതിന് നിയമം ഉണ്ടാകണം.
- സാമ്പത്തിക സഹായം എല്ലാ ഏജന്‍സികളും നല്‍കണം( പഞ്ചായത്ത്, പി ടി എ, എസ എസ എ , വിദ്യാഭ്യാസ വകുപ്പ് ...)
- എല്ലാവര്ക്കും എത്തിച്ചേരാന്‍ പറ്റുന്ന കേന്ദ്രം ക്ലസ്റര്‍ റിസോഴ്സ് സെന്ററിനു തെരഞ്ഞെടുക്കുമ്പോള്‍ തന്നെ അത് ഒരു മികച്ച വിദ്യാലയം കൂടി ആയിരിക്കണം.
- പത്തോ ഏറിയാല്‍ പതിനഞ്ചോ വിദ്യാലയങ്ങള്‍ അത്രയുമേ ആകാവൂ .എല്‍ പി ക്കും യു പി ക്കും വേറെ വേറെ സെന്ററുകള്‍ വേണം.യാതൊരു കാരണവശാലും ബി ആര്‍ സികള്‍ ആകരുത്.
- വികേന്ദ്രീകൃതാസൂത്രണത്തെ പ്രോത്സാഹിപ്പിക്കണം.പക്ഷെ അത് യാന്ത്രികമാകരുത്.
കെനിയയുടെ ടീച്ചര്‍ ആക്ടിവിടി സെന്ററിന്റെ സമീപനം ആണ് മുകളില്‍ കൊടുത്തത്. അധ്യാപികയുടെ പ്രൊഫഷനല്‍ ഡെവലപ്മെന്റ് എത്ര പ്രാധാന്യമുള്ളതാണ് അവര്‍ക്ക് .ഒരു വിഷന്‍ ഉള്ളവര്‍ക്ക് മാത്രമേ മനസ്സ് അര്പിച്ചു പ്രവര്ത്തിക്കാനാകൂ
9. റിസോഴ്സ് സെന്റര്‍ എന്ന ആശയം ഇനിയും വ്യക്തമായില്ല .ഉദാഹരണം നല്‍കാമോ?
ഫ്രാന്‍സില്‍ ഈ സെന്ററിലെ അധ്യാപകരുടെ സേവനം അതിന്റെ പരിധിയില്‍ ഉള്ള സ്കൂളുകള്‍ക്ക് നല്‍കും. കല, സംഗീതം ,കായികം, വിദേശ ഭാഷാ പഠനം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അവിടെ ഈ രീതി ഉപയോഗിക്കുന്നു. ഇപ്പോള്‍ നമ്മുടെ കേരളത്തില്‍ പരീക്ഷിക്കാന്‍ പോകുന്നതും ഈ വിഭവക്കൈമാറ്റം ആണ്
ചില സ്കൂളുകളിലെ വിഷയാധ്യാപകര്‍ക്കും മറ്റു സ്കൂളുകളില്‍ അതിഥി അദ്ധ്യാപകന്‍ ആകാം .ചില പഠനതന്ത്രങ്ങള്‍ പ്രയോഗിച്ചു ബോധ്യപെടുത്താന്‍ .
കമ്പോടിയയിലെ തുടക്കവും വ്യാപനവും മറ്റൊരു മാതൃക ആണ്.അവര്‍ ആദ്യം നാല് പ്രൊവിന്‍സില്‍ ആരംഭിച്ചു. പയലറ്റു പ്രോഗ്രാം.അതിന്റെ നേട്ട കോട്ടങ്ങള്‍ വിശകലനം ചെയ്തിട്ടാണ് വ്യാപിപ്പിച്ചത് ഇപ്പോള്‍ അവിടെ 925 സ്കൂള്‍ ക്ലസ്ടരുകള്‍ ഉണ്ട് .
10. സ്കൂള്‍ ക്ലസ്റര്‍ നേതൃത്വം കഴിവുള്ള ആളല്ലങ്കില്‍ ..?
കഴിവ് വളര്‍ത്തി എടുക്കാന്‍ കഴിയും. ആദ്യം പൂര്‍ണ ചുമതല ഉള്ള ഒരാള്‍ ഉണ്ടാകട്ടെ. സി ആര്‍ സി കോര്‍ഡിനേട്ടര്‍ ആയി ഒരു അധ്യാപികയെ നിയമിക്കട്ടെ. റിസോഴ്സ് പെഴ്സന്‍ കൂടി ആകണം അദ്ദേഹം . പത്തോ ഇരുപതോ ദിവസത്തെ പരിശീലനം നല്‍കി സജ്ജമാക്കണം. പ്രായോഗിക പരിശീലനവും വേണം . ധാരണയും കഴിവും ഉള്ള ഒരു ഗവേഷക മനസ്സ് രൂപപ്പെടട്ടെ.
ഈ നിയമനം കൊണ്ട് മാത്രം ആയില്ല .മറ്റു രാജ്യങ്ങളില്‍ മേല്‍നോട്ട സമിതികള്‍ ഉണ്ട്.
ലോക്കല്‍ ക്ലസടര്‍ സ്കൂള്‍ കമ്മറ്റി ( കമ്പോഡിയ )
ക്ലസ്റര്‍ മാനെജ്മെന്റ് കമ്മറ്റി (നാമ്പിയ )
റിസോഴ്സ് സെന്റര്‍ മാനെജ്മെന്റ് കമ്മറ്റി (നേപ്പാള്‍ )
ഇത് പോലെ നിര്‍വഹണ മേല്നോട്ടം വഹിക്കാന്‍ അക്കാദമിക ധാരണ ഉള്ള സമതികള്‍ രൂപീകരിക്കണം. അവരുടെ മുന്‍പാകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടുകള്‍ അവതരിപ്പിക്കണം .ഉപദേശക സമിതിയുടെ നിര്‍ദേശങ്ങള്‍ പ്രധാനം.
9. റിസോഴ്സ് സെന്റര്‍ എന്ന ആശയം ഇനിയും വ്യക്തമായില്ല .ഉദാഹരണം നല്‍കാമോ?
ഫ്രാന്‍സില്‍ ഈ സെന്ററിലെ അധ്യാപകരുടെ സേവനം അതിന്റെ പരിധിയില്‍ ഉള്ള സ്കൂളുകള്‍ക്ക് നല്‍കും. കല, സംഗീതം ,കായികം, വിദേശ ഭാഷാ പഠനം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അവിടെ ഈ രീതി ഉപയോഗിക്കുന്നു. ഇപ്പോള്‍ നമ്മുടെ കേരളത്തില്‍ പരീക്ഷിക്കാന്‍ പോകുന്നതും ഈ വിഭവക്കൈമാറ്റം ആണ്
ചില സ്കൂളുകളിലെ വിഷയാധ്യാപകര്‍ക്കും മറ്റു സ്കൂളുകളില്‍ അതിഥി അദ്ധ്യാപകന്‍ ആകാം .ചില പഠനതന്ത്രങ്ങള്‍ പ്രയോഗിച്ചു ബോധ്യപെടുത്താന്‍ .
- കഴിവുള്ള അധ്യാപകര്‍ ഉണ്ടാകണം .എങ്കിലേ കഴിവ് പങ്കു വെക്കാന്‍ ആകൂ.
- റിസോഴ്സ് സെന്ററില്‍ ഇന്റര്‍ നെറ്റ് സംവിധാനം ഉണ്ടാകണം. ആ ക്ലസ്ടരിലെ ഏതു അധ്യാപികയ്ക്കും അവിടെ വന്നു നെറ്റില്‍ നിന്നും വിഭവങ്ങള്‍ ഡൌന്‍ലോഡ് ചെയ്യാന്‍ കഴിയണം.പിശുക്ക് കാട്ടുന്ന നയങ്ങള്‍ പാടില്ല.
- സെന്ററില്‍ ലാപ് ടോപ്പുകളും എല്‍ സി ഡി പ്രോജക്ടരുകളും ക്യാമറയും വീഡിയോ ക്യമും ഒക്കെ ഉണ്ടാകണം അത് സ്കൂളുകള്‍ക്ക് കൊണ്ടുപോയി ഉപയോഗിക്കാന്‍ ഉള്ളത്.
- ഫാക്സ്, പ്രിന്റര്‍ തുടങ്ങിയ സംവിധാനങ്ങള് , വീഡിയോ ലൈബ്രറി, ലൈബ്രറി , പഠനോപകരണങ്ങള്‍ ,വര്‍ക്ക് ഷീറ്റ് , ചോദ്യ ബാങ്ക്, ഗവേഷണ റിപ്പോര്‍ടുകള്‍, കൈപ്പുസ്തകങ്ങള്‍ , മാതൃകാ ക്ലാസുകളുടെ സി ടികള്‍ , ജേര്‍ണലുകള് , മികവിന്റെ തെളിവുകള്‍..
- ഗവേഷണം ഏറ്റെടുക്കല്‍
- പഠന സാമിഗ്രികള്‍ വികസിപ്പിക്കല്‍
- സ്വയം പഠനത്തിനുള്ള അവസരങ്ങള്‍ ഒരുക്കല്‍
- അധ്യാപകരുടെ ദിനംദിന സംശയങ്ങള്‍ക്ക് ഓണ്‍ ലൈന്‍ വിഭവ പിന്തുണ
- ഇ റിസോഴ്സ് ഒക്കെ ആലോചിക്കാം
- സാങ്കേതിക വിദ്യയുടെ ഏറ്റവും നല്ല പ്രയോഗം
- ഓരോ സ്കൂളിനെയും അക്കാദമിക നെറ്റ് വര്‍ക്കില്‍ കിട്ടുന്ന അവസ്ഥ
- ഓണ്‍ ലൈന്‍ /ബ്ലോഗ് /വെബ് ഷയറിംഗ്
- ക്ലാസ്/ സബ്ജക്റ്റ് സി ആര്‍ സി ബ്ലോഗ്
കമ്പോടിയയിലെ തുടക്കവും വ്യാപനവും മറ്റൊരു മാതൃക ആണ്.അവര്‍ ആദ്യം നാല് പ്രൊവിന്‍സില്‍ ആരംഭിച്ചു. പയലറ്റു പ്രോഗ്രാം.അതിന്റെ നേട്ട കോട്ടങ്ങള്‍ വിശകലനം ചെയ്തിട്ടാണ് വ്യാപിപ്പിച്ചത് ഇപ്പോള്‍ അവിടെ 925 സ്കൂള്‍ ക്ലസ്ടരുകള്‍ ഉണ്ട് .
10. സ്കൂള്‍ ക്ലസ്റര്‍ നേതൃത്വം കഴിവുള്ള ആളല്ലങ്കില്‍ ..?
കഴിവ് വളര്‍ത്തി എടുക്കാന്‍ കഴിയും. ആദ്യം പൂര്‍ണ ചുമതല ഉള്ള ഒരാള്‍ ഉണ്ടാകട്ടെ. സി ആര്‍ സി കോര്‍ഡിനേട്ടര്‍ ആയി ഒരു അധ്യാപികയെ നിയമിക്കട്ടെ. റിസോഴ്സ് പെഴ്സന്‍ കൂടി ആകണം അദ്ദേഹം . പത്തോ ഇരുപതോ ദിവസത്തെ പരിശീലനം നല്‍കി സജ്ജമാക്കണം. പ്രായോഗിക പരിശീലനവും വേണം . ധാരണയും കഴിവും ഉള്ള ഒരു ഗവേഷക മനസ്സ് രൂപപ്പെടട്ടെ.
ഈ നിയമനം കൊണ്ട് മാത്രം ആയില്ല .മറ്റു രാജ്യങ്ങളില്‍ മേല്‍നോട്ട സമിതികള്‍ ഉണ്ട്.
ലോക്കല്‍ ക്ലസടര്‍ സ്കൂള്‍ കമ്മറ്റി ( കമ്പോഡിയ )
ക്ലസ്റര്‍ മാനെജ്മെന്റ് കമ്മറ്റി (നാമ്പിയ )
റിസോഴ്സ് സെന്റര്‍ മാനെജ്മെന്റ് കമ്മറ്റി (നേപ്പാള്‍ )
ഇത് പോലെ നിര്‍വഹണ മേല്നോട്ടം വഹിക്കാന്‍ അക്കാദമിക ധാരണ ഉള്ള സമതികള്‍ രൂപീകരിക്കണം. അവരുടെ മുന്‍പാകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടുകള്‍ അവതരിപ്പിക്കണം .ഉപദേശക സമിതിയുടെ നിര്‍ദേശങ്ങള്‍ പ്രധാനം.
നടക്കുമോ സ്വപ്നങ്ങള്‍ ?
പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാകണം
എങ്കിലേ പ്രവര്‍ത്തിക്കാന്‍ ആകൂ
സമഗ്രമായ ഒരു സമീപന രേഖയുടെ അടിസ്ഥാനത്തില്‍ തുടങ്ങണം.
അപ്പോള്‍ ഉണ്ടാകുന്ന ആവശ്യം കണക്കിലെടുത്തുള്ള താത്കാലിക പരിഹാരം അല്ല വേണ്ടത്.
---------------------------------
'അമ്മ വിദ്യാലയം' -സര്‍ക്കനിന്റെ കരടു വായിക്കുക
RTE - Structural Changes (Draft) PDF File---------------------------------
'അമ്മ വിദ്യാലയം' -സര്‍ക്കനിന്റെ കരടു വായിക്കുക
നടക്കുമോ സ്വപ്നങ്ങള്‍ ?
ReplyDeleteശ്രീ .അബ്ദുല്‍കലാം പറഞ്ഞതുപോലെ
നല്ല സ്വപ്‌നങ്ങള്‍ കാണണം .സ്വപ്‌നങ്ങള്‍ ചിന്തകള്‍ ആകുന്നു .ചിന്തകള്‍ പ്രവര്ത്ത്നത്തിലേക്ക് നയിക്കുന്നു .
സ്കൂള്‍ ക്ലസ്ടറിനെക്കുറിച്ച് കലാധരന്‍ സര്‍ പങ്കുവച്ച സുന്ദര സ്വപ്‌നങ്ങള്‍ കുറച്ചെങ്കിലും യാഥാര്ത്ഥ്യമായാല്‍ നമുക്ക് സന്തോഷിക്കാം ,അഭിമാനിക്കാം .എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ സ്കൂള്‍ ഘടന മാറ്റത്തെ ക്കുറിച്ചുള്ള കരട് രേഖ പ്രകാരം
“1000 കോടി രൂപ അധിക ചെലവ് നടത്തി പുതിയ ക്ലാസ്സ് മുറികള്‍ നിര്മി0ക്കുകയും അതെ സമയം നിലവിലുള്ള കുറെ ക്ലാസ്സ് മുറികള്‍ ഒഴിച്ച്ച്ചിടുന്ന അവസ്ഥ ഒഴിവാക്കാനും 21000 അധ്യാപകര്ക്ക് സ്ഥാന ചലനം ഉണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കാനും ഘടനാപരമായ പുന:സംവിധാനമാണ് ക്ലെസ്റെര്‍ .”എന്ന് കാണുന്നു .
പുതിയ സി.ബി. എസ് .സി .സ്കൂളുകള്ക്ക് NOC നല്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്കൂള്‍ ക്ലെസ്റെര്‍ പൊതു വിദ്യാലയങ്ങള്‍ തകര്ക്കാ നുള്ള ഒന്നായി മാറരുത് എന്ന് ആത്മാര്ഥമായി ആഗ്രഹിക്കുന്നു.സ്കൂള്‍ ക്ലസ്റ്ററുകള്‍ അക്കാദമിക ഗുണമേന്മ വര്ധി്പ്പിക്കുന്ന ഒന്നായി മാറും വിധം അതിന്റെ രൂപ കല്പന ചെയ്യാന്‍ ഈ ചര്ച്ച കള്‍ സഹായിക്കട്ടെ.