ഈ ക്രൂരതയില്‍ പ്രതിഷേധിക്കുക
പ്രതികരിക്കുക
ടൈംസ് ഓഫ് ഇന്ത്യയില്‍ ഏപ്രില്‍ പതിനേഴിന് വന്ന വാര്‍ത്ത ഞെട്ടിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ കുണ്ടുസ്(KUNDUZ) പ്രദേശത്തുള്ള സ്കൂളില്‍ പഠിക്കുന്ന 150 പെണ്‍ കുട്ടികള്‍ക്ക് തലവേദനയും ചര്ട്ടിയും . കാരണം അവര്‍ കുടിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തി ! താലിബാനിസത്തിന്റെ കൈകള്‍ ഇപ്പോഴും ഇസ്ലാം ഭീകരത അഴിച്ചു വിടുകയാണ്
നന്മയുടെ മതത്തെ ചില ദുഷ്ടശക്തികള്‍ ദുരുപയോഗം ചെയ്യുകയാണ്
മറ്റു മാധ്യമങ്ങളിലും പല വാര്‍ത്തകള്‍ വരുന്നുണ്ട്. ബാമ്യാന്‍ , നാഹൂര്‍ മാളിസ്ടാന്‍ ,ഹസാര തുടങ്ങിയ പ്രദേശങ്ങളിലും ആക്രമണങ്ങള്‍ നടക്കുന്നു ആസിഡ് മുഖത്ത് എറിയുക .അപായപ്പെടുത്തുക എന്നിവ കൊണ്ട് പെണ്‍ കുട്ടികളെ പിന്തിരിപ്പിക്കാനാണ് ശ്രമം.
സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യേണ്ടതില്ല .വീട്ടിലെ വേലകള്‍ ചെയ്തു പുരുഷന് അടിമയായി കഴിഞ്ഞാല്‍ മതി.അതാണ് ഇസ്ലാം അനുശാസിക്കുന്നത് എന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു
അഫഗാനിസ്ഥാനിലെ വാര്‍ത്തകള്‍ ഒന്നും നമ്മുടെ പത്രങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല എന്താണ് കാരണം.? ഇത്തരം കാര്യങ്ങള്‍ നമ്മുടെ ചരിത്ര പാഠപുസ്തകം ഉള്‍ക്കൊള്ളുമോ ? എങ്കിലല്ലേ അതിനെ നിരാകരിക്കുന്ന മനോഭാവം വളരൂ .ഇതൊക്കെ ഉള്‍പ്പെടുത്താനും ആര്‍ക്കും ധൈര്യമില്ല
'സഭയെ നോവിക്കും ഹിന്ദുവിനെ /ഇസ്ലാമിനെ നോവിക്കും' എന്നൊക്കെ മുന്‍ വിധി !
തിന്മകള്‍ എതിര്‍ക്കപ്പെടണം
But the way forward for girls is not easy—extremists in Afghanistan are doing their best to terrorize them out of going to school.
In 2008 alone, there were 283 violent attacks on schools, resulting in 92 dead and 169 injured. Despite the obstacles and threats, Afghan girls are hungrier than ever for education. "Over 2.2 million girls are now in school," said Fazlul Haque, "and we expect a 20 percent increase in primary school enrollment for girls by 2013, with help from UNICEF education programs."
-UNICEF
താലിബാന്‍ അധികാരം കയ്യടക്കിയ കാലത്ത് ( 1996 - 2001 )പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചു 32% ആയിരുന്ന പെണ്‍ പങ്കാളിത്തം 6 .4% ആയി കുറഞ്ഞു ചില കണക്കുകള്‍ കൂടി നോക്കാം
അഞ്ചാം ക്ലാസ് കഴിയുമ്പോള്‍ (11 വയസ് )കൊഴിഞ്ഞു പോക്ക് കൂടുന്നു. അല്ലെങ്കില്‍ പെണ്‍ കുട്ടി കൂടുതല്‍ പഠിക്കേണ്ട എന്നാ വിലക്ക് !
ഉയര്‍ന്ന വിദ്യാഭ്യാസം നിഷേടിക്കുംപോള്‍ പൊതു ഇടങ്ങളില്‍ ശ്ട്ര്രെ ഉണ്ടാകില്ല അറുപത്തി ഒന്‍പതു വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ ഉണ്ടെന്നത് ശരി തന്നെ പക്ഷെ ഇതല്ലേ സ്ഥിതി ! അധ്യാപികമാരെ കിട്ടുന്നത് എങ്ങനെ? അവര്‍ക്ക് എതിരെയും ആക്രമണം നടക്കുന്നു.
ഒന്നാമത്തെ ഒഴികെ മറ്റെല്ലാം ഭീകരവാദികളുടെ ഇടപെടല്‍ കൊണ്ട് വഷളായ കാരണങ്ങള്‍. അവള്‍ ഒരു ശരീരം മാത്രമാണ് എങ്കില്‍ നേരത്തെ കല്യാണം കഴിച്ചുകൂടെ? ഇങ്ങനെ വികലമായ ചിന്തകള്‍ ഒരു മതത്തിന്റെ പേരില്‍..!
ജനാധിപത്യ ബോധവും വിശ്വാസവും വിപരീത ധ്രുവങ്ങള്‍ ആണോ?
ഭീകരത കാണിക്കുന്ന ഇവരെയൊക്കെ എന്താ ചെയ്യുക!!മതത്തെയും മതത്തിന്റെ ആദര്‍ശത്തെയും മനസ്സിലാക്കാതെ സ്വന്തമായി തങ്ങള്‍ക്ക് തോന്നുന്ന വിധത്തില്‍ വ്യാഖ്യാനങ്ങള്‍ നല്‍കി സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ കത്തി വെക്കുന്ന അഫ്ഗാനിലെ തീവ്രവിഭാഗക്കാര്‍ക്കെതിരെ പ്രതിഷേധിക്കുക.
ReplyDeleteഅത് അഫ്ഗാനിസ്ഥാനില്‍. ഇവിടെ കുടിവെള്ളക്കിണറുകളില്‍ വിഷം കലര്‍ത്തുന്ന ജീവികളുണ്ടെന്ന് നാലുദിവസം മുമ്പും കൂടെ പത്രത്തില്‍ വായിച്ചു. കുറ്റം പറയാനെന്ത് ചേല്...!!
ReplyDelete'ബുദ്ധ കൊളാപ്സ്‌ഡ് ഔട്ട് ഓഫ് ഷേം' എന്ന ഹന്നയുടെ സിനിമ അഫ്ഗാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും സ്വാതന്ത്രത്തെയും വിഷയമാക്കുന്ന സിനിമയാണ്. ഈ ഭീകര വാര്‍ത്തകണ്ടപ്പോള്‍ അത് ഓര്‍ത്തുപോയി.
ReplyDeleteനാം പലപ്പോഴും ചിന്തിക്കുകയേ ഇല്ലാത്ത ഒരു കാര്യം. നമുക്ക് താല്പര്യം ഇല്ലാത്ത റ്റോപിക്. നന്ദി ഇത് ചർച്ചയിലേക്ക് എത്തിച്ചതിന്..
ReplyDeleteവിഷം കലർത്തുക, ആസിഡ് എറിയുക, അടിച്ചു കൊല്ലുക ഇതൊക്കെ പറ്റിയാൽ എല്ലാവരും ചെയ്യും.....അതിന് അഫ്ഗാൻ വരെയൊന്നും പോകണമെന്നില്ല.
ReplyDeleteമൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞിനെ പ്ലാൻ ചെയ്ത് വധിച്ച അച്ഛൻ നമ്മുടെ നാട്ടിലുണ്ട്. അവൾ ചെയ്ത കുറ്റം പെണ്ണായി പിറന്നു എന്നതു മാത്രമാണ്.
തങ്ങളെ പഠിയ്ക്കാനനുവദിയ്ക്കണം എന്ന് അച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ കോടതിയുടെ സഹായം തേടേണ്ടി വന്ന സഹോദരിമാർ ജീവിച്ചിരിയ്ക്കുന്ന നാടാണ് നമ്മുടെ.
കേരളത്തിൽ സാക്ഷരതാ നിരക്ക് ഉയർന്നതാണെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സ്ത്രീ വിദ്യാഭ്യാസം ഇന്നും പരുങ്ങലിൽ തന്നെയാണ്.
ലേഖനം നന്നായി. അഭിനന്ദനങ്ങൾ.
thank you for providing such a shocking news to the kerala society were religion is treated as an ornament and everybody is bringing up their children not in a secular way.
ReplyDeleteThe constitution states that secularism is its official philosophy and develop scientific among its citizen.
Remesh K