1
ആകാശം നിറയെ കാര്‍മേഘങ്ങള്‍ ഉണ്ടായിരുന്നു .
ഒരു തണുത്ത ചെല്ലക്കാറ്റ് അലസമായി സഞ്ചരിച്ചു കൊണ്ടിരുന്നു.
ഗ്രാമ പാതയുടെ ഇരു വശങ്ങളിലുമായി വൃക്ഷങ്ങള്‍ തലയാട്ടി.കള്ളക്കര്‍ക്കിടകമാസം
"ലില്ലീ ,മഴ വരുന്നു, നീ ആ പെണ്ണിന്റെ കൂടെ പോയ്കോ"
മുമ്പേ നടന്നു പോകുന്ന ഗ്രേസിയുടെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് ബേബി അറിയിച്ചു
.........
സ്ലേറ്റും പുസ്തകവും അടുക്കിപ്പിടിച്ചു കൊണ്ട് ലില്ലി ഓടി .അവളുടെ മുഖത്ത് മഴത്തുള്ളികള്‍ വീണു.എങ്കിലും പുസ്തകം നനയാതെ മാരോട് അടുക്കിപ്പിടിച്ചു .സ്ലെട്ടിന്റെ പുറത്ത് വെള്ളം പുരണ്ടാല്‍ കുഴപ്പമില്ല .....

"ഗ്രേസീ ഞാന്‍ കൂടെ" അവള്‍ സ്നേഹ പൂര്‍വ്വം യാചിച്ചു. ...
."പോ കുട്ടീ , ഇപ്പം മനസ്സില്ല, എന്റെ കൊടേ കേറ്റത്തില്ല."
ലില്ലി പൊട്ടിക്കരഞ്ഞു പോയി.ആ പാവപ്പെട്ടെ കുഞ്ഞിനോട് മഴയ്ക്ക് കരുണ ഉണ്ടായിരുന്നില്ല അത് ശക്തിയായി പെയ്യുകയാണ്.
..
വഴിയിരമ്പത്തുള്ള ഒരു പീടികത്തിണ്ണയില്‍ അവള്‍ കയറി നിന്നു. ഉടുപ്പും പുസ്തകവും എല്ലാം നനഞ്ഞു.പുസ്തകം നനഞ്ഞതിലാണ് അവള്‍ക്കു സങ്കടം.തിണ്ണയുടെ കോണില്‍ നിന്നു അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു. ചെമന്ന പുള്ളികള്‍ ഉള്ള അവളുടെ ഉടുപ്പ് നനഞ്ഞു കുതിര്‍ന്നു.ശരീരം തണുത്തു വിറയ്ക്കുന്നു. പല്ലുകള്‍ കൂട്ടിത്തല്ലുന്നു.

അവള്‍ സ്ലേറ്റും പുസ്തകവും താഴെ വെച്ച് ഉടുപ്പിന്റെ അരികു കൂട്ടിപ്പിടിച്ചു പിഴിഞ്ഞു..
............
ഹോ പള്ളിക്കൂടത്തിലെ രണ്ടാം മണിയും അടിച്ചു കഴിഞ്ഞു .മഴ തോള്ളിവിട്ടു തോര്‍ന്നിട്ടില്ല .തണുത്ത കാറ്റ് ഊതിക്കൊണ്ടേ ഇരിക്കുന്നു
താമസിച്ചു ചെന്നാല്‍ ടീച്ചര്‍ വഴക്ക് പറയും
പുസ്തകവും സ്ലെട്ടുമെടുത്ത് അടുക്കിപ്പിടിച്ചുകൊണ്ട് അവള്‍ മഴയത്ത് കൂടി ഓടി.കാലു തെറ്റി വീണു .ഉടുപ്പില്‍ ചെളി പുരണ്ടു
അത് കുറെ കൂടി കീറുകയും ചെയ്തു.മുട്ടുരഞ്ഞു.തൊലി പൊട്ടി.ചോര വന്നു.എങ്കിലും അവള്‍ വേദന അറിഞ്ഞില്ല.
പുസ്തകത്തിന്റെ ഒരു താള്‍ കേറിപ്പോയി.സ്ലെട്ടിന്റെ മൂല പൊട്ടി അവള്‍ മഴയത്ത് നിന്നു കരഞ്ഞു.
അവള്‍ ക്ലാസ് മുറിയുടെ വാതില്‍ക്കലെത്തിയപ്പോള്‍ കുട്ടികള്‍ പൊട്ടിച്ചിരിച്ചു.

ടീച്ചര്‍ മേശപ്പുറത്തു അടിച്ചു .അപ്പോള്‍ കുട്ടികള്‍ നിശബ്ദരായി.
"എന്തിനാ കുട്ടീ ഈ മഴയത്ത് വന്നത് ?കുടയില്ലായിരുന്നോ ?"
"ഇല്ല"
പോയി വരാന്തയില്‍ നിലക്കോ ക്ലാസ് മുറി വൃത്തികേടാക്കാതെ
ടീച്ചര്‍ ചൂരല്‍ വടി കൊണ്ട് അവളെ വരാന്തയിലേക്ക് മാറ്റി നിറുത്തി.
അവളുടെ ഹൃദയം നീറി .
"ഇല്ല"
പോയി വരാന്തയില്‍ നിലക്കോ ക്ലാസ് മുറി വൃത്തികേടാക്കാതെ
ടീച്ചര്‍ ചൂരല്‍ വടി കൊണ്ട് അവളെ വരാന്തയിലേക്ക് മാറ്റി നിറുത്തി.
അവളുടെ ഹൃദയം നീറി .
മഴ ശമിചെങ്കിലും അവളുടെ കുഞ്ഞുകന്നുകള്‍ കണ്ണുനീര്‍ പെയ്തുകൊണ്ടിരുന്നു
(മുട്ടത്തു വര്‍ക്കി
-ഒരു കുടയും കുഞ്ഞു പെങ്ങളും)
2
രാധ എന്ന പെണ്‍കുട്ടി
രാധ ഏഴാം ക്ലാസ് കഴിഞ്ഞു .അടുത്ത ഹൈസ്കൂള്‍ നാല് കിലോമീറ്റര്‍ ദൂരെ ആണ് .കുന്നിറങ്ങി പുഴ കടന്നു പോകണം. യാത്രാ സൗകര്യം വേണ്ടത്ര ഇല്ല. വീട്ടിലാണെങ്കില്‍ എടുപ്പത് പണി.വയ്യാത്ത അമ്മയെ സഹായിക്കണം.ഇത്രയും കഷ്ടപ്പെട്ട് എന്തിനാ പഠിക്കുന്നത്? അവള്‍ ആലോചിച്ചു. സ്കൂളില്‍ പോകാന്‍ മടിച്ചു.ജൂണില്‍ എട്ടാം ക്ലാസിലെ ഹാജര്‍ ബുക്കില്‍ അവളുടെ പേര് ഇല്ലായിരുന്നു
മൂന്നു മാസത്തിനു ശേഷം ആരൊക്കെയോ വന്നു നിര്‍ബന്ധിച്ചു .അവള്‍ വഴങ്ങി .സ്കൂളില്‍ പോയി തുടങ്ങി.പല ദിവസങ്ങളിലും വീട്ടിലെ പണിയൊക്കെ ഒതുക്കി സ്കൂളില്‍ എത്തുമ്പോള്‍ വൈകും.
ആദ്യമൊക്കെ ടീച്ചര്‍മാര്‍ രാധയോടു കാരണം അന്വേഷിച്ചു .ക്ലാസില്‍ കയറ്റി ഇരുത്തി.
കഴിഞ്ഞ മാസം സുമതി ടീച്ചര്‍ ഓഫീസില്‍ വിളിച്ചു താക്കീത് നല്‍കി.ഇനി ആവര്‍ത്തിക്കരുത്
അവള്‍ തലയാട്ടി
അപ്പോള്‍ അവളുടെ കൊച്ചു വീട് മനസ്സില്‍ തെളിഞ്ഞു .
മനപ്പൂര്‍വമല്ലെങ്കിലും പിന്നെയും താമസിച്ചു വരേണ്ടി വന്നു
സമയം കൂട്ടി മുട്ടിക്കാന്‍ ആവുന്നത് നോക്കി പറ്റുന്നില്ല
മിനിഞ്ഞാന്ന് അവളെ പരസ്യമായി ശാസിച്ചു.
ഇന്ന് ക്ലാസിനു പുറത്ത് നിറുത്തി.
'വൈകി ചേര്‍ന്നതിനാല്‍ പല കാര്യങ്ങളും മനസ്സിലാകുന്നില്ല ഇപ്പോള്‍ ഇറക്കിയും വിട്ടു .നാളെ മുതല്‍ ഇങ്ങോട്ടില്ല 'അവള്‍ വിചാരിച്ചു.
- ഈ രണ്ടു സംഭവങ്ങള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുക.അവകാശ നിയമത്തിലെ ഏതെല്ലാം കാര്യങ്ങള്‍ ആണ് ഇവിടെ ലഘിക്കപ്പെട്ടിരിക്കുന്നത്.
- ....................................................................................
- ....................................................................................
- .........................................................................................
- ............................................................................................
- എന്ത് നിര്‍ദേശമാണ് നിങ്ങള്ക്ക് അവതരിപ്പിക്കാനുള്ളത്.?
- ................................................................................
- ...............................................................................
- ................................................................................
- ...............................................................................
- ....................................................................................
ബോധവത്കരണം അല്ല വിദ്യാഭ്യാസ പ്രവര്‍ത്തകരെ സൃഷ്ടിക്കലാണ് അവകാശ നിയമ ചര്‍ച്ചകള്‍ വഴി വേണ്ടത്. ഈ ലക്ഷ്യത്തോടെ സെമിനാറുകള്‍ നടത്തുന്നവര്‍ക്ക് ഉപയോഗിക്കാം .
(ഫണ്ട് തീര്‍ക്കല്‍ ബോധവത്കരണം നടത്തുന്ന സുഹൃത്തുക്കള്‍ ഉപയോഗിക്കേണ്ട )എല്ലാ ചര്‍ച്ചകളും ചില തീരുമാനങ്ങളില്‍ എത്തണം . സ്കൂള്‍ തലത്തില്‍ പ്രത്യേകിച്ചും. അങ്ങനെ സാധിക്കണമെങ്കില്‍ എല്ലാവര്ക്കും ചര്‍ച്ച ചെയ്യാന്‍ വഴങ്ങുന്ന രീതിയില്‍ അവസരം ഉറപ്പാക്കുന്ന അവതരണ രീതി വേണ്ടി വരും.
വിദ്യാഭ്യാസ അവകാശ നിയമം നന്നായി നടപ്പാക്കാന്‍ നിങ്ങള്‍ എന്ത് ഇടപെടല്‍ നടത്തി ഇതുവരെ?
അല്ലെങ്കില്‍ ഉടന്‍ നടത്തും?
പ്രതികരണം .....?
പുതിയ വിദ്യാഭ്യാസ രീതി നല്ല വ്യക്തിത്യമുള്ള കുട്ടികളെ വാര്‍ത്തെടുക്കാന്‍ വേണ്ട കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം ..നല്ല ആശയങ്ങള്‍ കൈമാറുന്ന രചനകള്‍ നമ്മുടെ മലയാള സാഹിത്യത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട് .അത് കുട്ടികളിലേക്ക് എത്തണം
ReplyDeleteava pankidoo mayilpeelee
ReplyDeleteഒരിക്കലും നട്പ്പിലാകില്ല എന്ന് കരുതുന്ന ചില നിര്‍ദ്ദേശങ്ങളാണ് എന്റെ മനസ്സില്‍ തോന്നിയത് . കുട്ടിയുടെ അവകാശങ്ങള്‍ ക്ലാസ് മുറിയിലും പുറത്തും വീട്ടിലും സംരക്ഷിക്കപ്പെടണമെങ്കില്‍ അതിനു പറ്റിയ ചില മാതൃകകലെങ്കിലും സമൂഹത്തിന്റെ മുന്നിലുണ്ടാകണം . ഇവിടെ വിദ്യാഭ്യാസ മനശാസ്ത്രവും ജീവിതകാലം മുഴുവന്‍ നിരന്തര പരിശീലനവും നേടിയ അദ്ധ്യാപകന്‍ പോലും തന്റെ സ്വന്തം കുട്ടികളെ അടിച്ചും ഭീഷണിപ്പെടുത്തിയും ജയിലറ പോലുള്ള കേന്ദ്രങ്ങളില്‍ അയച്ചും പഠിപ്പിക്കാനാണ് തുനിയുന്നത് ........
ReplyDeleteമറ്റു ചിലര്‍ ട്യൂഷന്‍ കേന്ദ്രങ്ങളില്‍ നിന്നും കേന്ദ്രങ്ങളിലേയ്ക്ക് കുട്ടിയ്ക്ക് എസ്കോര്‍ട്ട് പോയി കൃതാര്ധര്‍ ആകുന്നു . എന്ട്രന്‍സ് പരീക്ഷയോടടുത്ത്ത ദിവസങ്ങളില്‍ ഇത്തരക്കാര്‍ നീണ്ട അവധിയിലാനെന്നത് പുതുമയുള്ള കാര്യമല്ല . ഇങ്ങനെയുള്ള മനോഭാവം വച്ച് പുലര്‍ത്തുന്ന അധ്യാപകനെ മാറ്റുന്നതിന് നിരന്തരമായ കഠിന പ്രയത്നം തന്നെ വേണ്ടി വരും ....
നിര്‍ദ്ദേശങ്ങള്‍
അധ്യാപക പരിശീലനങ്ങളുടെ രീതി തന്നെ മാറണം
തുടര്‍ച്ചയായ പരിശീലനം രണ്ടു മാസം വീതമെങ്കിലും ഓരോ അധ്യാപകനും ഉറപ്പുവരുത്തണം
താരെ സമീന്‍ പര്‍ , ത്രീ ഇടിയട്സ് ,മാണിക്യക്കല്ല് ,....പോലുള്ള സിനിമകള്‍ നിര്‍ബന്ധമായും കാണിക്കണം . സംവാദം സംഘടിപ്പിക്കണം
വായന പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യം അധ്യാപകര്‍ക്കാന് നല്‍കേണ്ടത് .
കൂട്ടുകാര്‍ക്ക് പ്രകൃതത്തെ അന്ഗീകരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള സര്‍ഗാത്മക പഠന തന്ത്രങ്ങള്‍ രൂപപ്പെടുത്താനുള്ള ശില്പശാലകള്‍ സംഘടിപ്പിക്കണം .
ക്ലസ്റെര്‍ കേന്ദ്രങ്ങള്‍ യഥാര്‍ഥ പഠന വിഭവ കേന്ദ്രങ്ങളാകണം .
ചൂണ്ടു വിരല്‍ നേരത്തെ നിര്‍ദ്ദേശിച്ചത് പോലെ അധ്യാപകര്‍ക്ക് അധ്യാപന യവൌനം നില നിര്‍ത്താന്‍ കഴിയുന്ന നിരന്തര കര്‍മ്മ പരിപാടികള്‍ ഉണ്ടാകണം
സാമൂഹ്യ ബോധവല്‍ക്കരണ പരിപാടികള്‍ അടിചെല്പ്പിക്കാതെ സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങളില്‍ അധിഷ്ടിതവും വിദ്യാഭ്യാസ അവകാശ നിയമത്തിനു അനുഗുണമാക്കണം
വിദ്യാലയങ്ങളെ ജനായത്ത കേന്ദ്രങ്ങലാക്കുന്നതിനുള്ള വിഷന്‍ അധ്യാപകരില്‍ സൃഷ്ട്ടിക്കാന്‍ കഴിയണം . അതിനു പറ്റുന്ന രീതിയില്‍ വിവിധ സംവിധാനങ്ങളെ ( ബി ആര്‍ സി , DIET , SCERT ,....) ഉടച്ചു വാര്‍ക്കണം
ഇനിയും പറയാന്‍ ഒത്തിരി നിര്‍ദ്ദേശങ്ങള്‍ ......പാഴായി പോകുന്ന വാക്കുകള്‍ എന്നറിഞ്ഞിട്ടും .....