ഇടുക്കി ജില്ലയിലെ ചെമ്പകപ്പാറ സ്കൂളില്‍ ഞാന്‍ അവധിക്കാല ക്യാമ്പിനോട് അനുബന്ധിച്ചാണ് മേയ് 7 നു ഞാന്‍ ചെന്നത് . (തോപ്രാംകുടി, കാമാക്ഷി, പ്രകാശം, തങ്കമണി ഒക്കെ ചുറ്റുമുള്ള പ്രദേശങ്ങള്‍) പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ക്യാമ്പ് DIET ,കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പാണ്. ആ സന്ദര്‍ഭം സ്കൂളിനെ അറിയാനും ഞാന്‍ ഉപയോഗിചു . അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കത്തിലാണ് സ്കൂള്‍ .അവര്‍ എനിക്ക് ഒരു നോട്ടീസ് തന്നു .അഭിമാനം തോന്നി. മലയോര മേഖലയിലെ ഒരു പൊതു വിദ്യാലയം വാഗ്ദാനം ചെയ്യുന്ന സൌകര്യങ്ങള്‍ . നിങ്ങള്‍ ഈ ബ്രോഷര്‍ നോക്കൂ ..
സമഗ്ര വികസനത്തിനെ കാഴ്ചപ്പാടും കര്‍മ പരിപാടിയും .
അവര്‍ക്ക് പൊതു വിദ്യാലയങ്ങലോടുള്ള സമീപനവും വ്യക്തം അത് ചുവടെ
പുതു വര്ഷം ഈ സ്കൂളിനു സംതൃപ്തി നല്‍കുമെന്ന് ആശംസിക്കാം
മലവെള്ളപ്പാച്ചിലിനെ മണൽചിറകെട്ടി തടുക്കാനുള്ള പരിപാടി......
ReplyDeleteപാഥസാം നിചയം വാർന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗമെന്തടോ
എന്നും പറയാം...
കൂട്ടത്തില്‍ പാടാനും വെള്ളത്തില്‍ പൂട്ടാനും എന്തെളുപ്പം അല്ലെ .എന്നും പറയാം
ReplyDeleteചെമ്പക പ്പാറ സ്കൂളിനെ ക്കുറിച്ച് വായിച്ചു .സ്വന്തം വിദ്യാലയത്തെ നവീകരിക്കാന്‍ കുറെ ആളുകള്‍
ReplyDeleteഎത്ര മാത്രം ഉല്‍സാഹ ത്തോടെ പ്രവര്‍ ത്തിക്കുന്നു.കൂട്ടായ്മയുടെ നല്ല മാതൃക അവര്‍ക്ക് സൃഷ്ടിക്കാനായി
അവര്‍ മാതൃകകള്‍ പ്രദര്‍ ശിപ്പിക്കുകയും പൊതു ജന പങ്കാളിത്ത ത്തോടെ മറ്റു പരി പാടികള്‍ നടത്തുകയും ചെയ്യുന്നതിനാല്‍
അതു സുതാര്യമാണെന്നും കാണാം .ഇതൊന്നും അതിശ യോക്തിയാണെന്നു കരുതുന്നില്ല. കേരളം മുഴുവന്‍ മികവിന് സാക്ഷ്യം വഹിച്ചവര്‍ക്ക് മുന്നില്‍ പുതുമയുള്ള പ്രവര്‍ ത്തനങ്ങളുമായി ഒട്ടേറെ വിദ്യാലയങ്ങള്‍ നിരന്നു ട്രെയിനെര്‍ ആയിരുന്ന .ഞാന്‍ തിരിച്ചറിയുന്ന കാര്യം ഇപ്പണി പറയുന്ന അത്ര എളുപ്പമല്ലെന്ന് തന്നെ !അതിനാല്‍ ചെറുതുകള്‍ ഏറ്റെടുക്കുന്ന മികച്ച അധ്യാപകര്‍ ക്കൊപ്പം മനസ്സ് സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു . പരി ശീ ലന മോടുളുകള്‍ ബാക്കി വച്ചത് ഇത്തരം അനുഭവങ്ങള്‍ പകര്‍ന്നു കിട്ടുന്നതിലൂടെ പ്രായോഗിക പാഠങ്ങള്‍ ആകും .അതു അനുകരണീയമാണ്