(സര്‍ഗാത്മക വിദ്യാലയം-1 വായിക്കുവാന്‍ ക്ലിക്ക് ചെയ്യുക )
സര്‍ഗാത്മക വിദ്യാലയം ലക്ഷ്യമിടുന്ന അധ്യാപകര്‍ മനസ്സില്‍ എഴുതേണ്ട ചില കാര്യങ്ങള്‍ ഉണ്ട് .അവ എന്തെന്ന് നോക്കാം.
എനിക്കും എന്റെ വിദ്യാര്തികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സര്‍ഗാത്മക ചിന്താ നൈപുണികള്‍ ഇനിയും വികസിപ്പിക്കെണ്ടാതുണ്ട് എന്ന് അടിവര ഇടണം
എന്തെല്ലാമാണ് പരിഗണിക്കേണ്ടത്
- പുതിയ ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ്
- നിലവിലുള്ള ആശയങ്ങളെ വിപുലപ്പെടുത്താനുള്ള ശേഷി
- പരികല്പനകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ്
- ഭാവനയില്‍ കാണാന്‍ കഴിയുക
- ബദലുകള്‍ അന്വേഷിക്കാനുള്ള സന്നദ്ധത
- വേറിട്ട് കാണാനുള്ള ശ്രമം
- ഇതു കാര്യത്തിലും നൂതനത്വം വരുത്താനുള്ള ഇടപെടല്‍ ചിന്ത
ഇവയൊക്കെ ആയാല്‍ സ്വാഭാവികമായും നിങ്ങളും നിങ്ങളുടെ വിദ്യാലയവും സര്‍ഗാത്മകം ആകും
അധ്യാപകര്‍ പഠിതാക്കളും അന്വേഷകരും ആകണം
സൂക്ഷ്മ നിരീക്ഷണ വൈഭവം ആര്‍ജിക്കണം
- നിങ്ങളുടെ സ്കൂളില്‍ കുട്ടികള്‍ക്ക് സ്വയം പഠന പ്രവര്‍ത്തനം തെരഞ്ഞെടുക്കാന്‍ അവകാശം ഉണ്ടോ ?
- പ്രോജക്റ്റ് രീതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളെയും കാണാന്‍ കഴിയുമോ ?
- തുറന്ന ചോദ്യങ്ങളുടെ ഒരു പൂമഴ ക്ലാസില്‍ പെയ്യിക്കുമോ?
- സംവാദ സദസ്സുകള്‍ ഒരുക്കുമോ ?
സര്ഗാതമക വിദ്യാലയത്തില്‍ അധ്യാപകര്‍
- കുട്ടികളുമായി ആരോഗ്യകരമായ ചെങ്ങത്തം ഉണ്ടാക്കും
- വീട് പോലെ വിദ്യാലയവും എന്ന സമീപനം
- യാഥാസ്ഥിതിക അധ്യാപന ചിന്തകളില്‍ കുടുങ്ങിക്കിടക്കില്ല
- തടസ്സങ്ങളെ തകര്‍ക്കലാണ് സര്‍ഗാത്മകം എന്ന് വിശ്വസിക്കും
- വെല്ലുവിളി എറ്റെടുക്കലാണ് സുരക്ഷിതത്വത്തിന്റെ ആമത്തോടിനുള്ളില്‍ കഴിയുന്നതിനേക്കാള്‍ കേമം എന്ന് കരുതും
- വിമര്‍ശനാവബോധത്തെ പണയം വെക്കില്ല
- അത് കുട്ടികളുടെയും അവകാശവും ആണെന്ന് ബോധ്യപ്പെടുത്തും
- സജീവ പഠനം എന്നതിന് നിരവധി തെളിവുകള്‍ രോപ്പപ്പെടുത്തും
- പരാതിയും പരിഭവവും ആക്ഷേപവും കൊണ്ട് നേരം കളയില്ല .
- കുട്ടികളും അധ്യാപരും പരസ്പരം ബഹുമാനിതരാകുന്ന മുഹൂതങ്ങള്‍ കാംക്ഷിക്കും
തുടരും
സാർഗാത്മക വിദ്യാലയത്തിൽ രക്ഷിതാക്കൾ
ReplyDelete വീടിനെ ജനാധിപത്യവൽക്കരിക്കൽ
പരസ്പര ബഹുമാനത്തോടെ മറ്റുള്ളവരെ കാണുവാനുള്ള ശേഷി വളർത്തൽ
കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യാതിരിക്കൽ
ശത്രുതയില്ലാതെ ആരോഗ്യകരമായ മത്സര ബുദ്ധി
ഞാൻ ചെയ്തു തരാം എന്നല്ലതെ നിനക്കതിന് കഴിവുണ്ട് എന്ന് ബോധ്യമാക്കൽ
ഞാൻ വായിച്ച ഇന്ന പുസ്തകത്തിൽ അത് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് കുട്ടിയെ വായനയിലേക്കടുപ്പിക്കൽ
അഛനും അമ്മയും കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്ത്
വീട്ടിലെ ജനാധിപത്യ ചർച്ചകളിൽ അവരേക്കൂടി പങ്കാളിയാക്കൽ
ക്ലാസ് പിടിഎ കളിൽ അഛനുമമ്മയും ഒന്നിച്ചു പോകൽ
ചർച്ചകളിൽ സജീവമായ പങ്കാളിത്തം
സ്വന്തം കുട്ടിയുടെ പ്രശ്നങ്ങൾ മാത്രം ചർച്ചിക്കാതെ
ക്ലാസിലെ പൊതു പ്രശ്നം ചർച്ച ചെയ്യൽ
എല്ലാ അധ്യാപകരുമായും സൗഹൃദം സ്ഥാപിക്കൽ
അരുതുകൾ കൊണ്ടുണ്ടാക്കുന്ന മതിൽക്കെട്ടിനെ തകർക്കൽ
തെറ്റു തിരുത്താൻ ശരിയെന്തെന്ന് പറഞ്ഞു കൊടുക്കൽ
കുട്ടികളല്ല മുതിർന്നവരാണെന്ന ബോധത്തോടെ പെരുമാറാൻ തയ്യാറാകൽ
വീട്ടിലെ ചർച്ചകളിൽ ക്രിയാത്മക ചിന്തകൾക്ക് സ്ഥാനം ഉറപ്പാക്കൽ
കുട്ടിയുടെ കൂട്ടുകാരെയും അവരുടെ വീട്ടുകാരെയും സുഹൃത്തുക്കളാക്കൽ
സംശയവുമായി വരുന്ന കുട്ടിയെ നിരാശപ്പെടുത്താതിരിക്കൽ …
എല്ലാത്തിലുമുപരിയായി സ്വയം മാതൃകയാകൽ
സര്‍ഗാത്മകതയുള്ള അധ്യാപകര്‍ക്കെ സര്‍ഗാത്മക വിദ്യാലയം സൃഷ്ടിക്കാന്‍ സടിക്കുകയുള്ളൂ .ഓരോ സ്കൂളിലും ഒന്നോ രണ്ടോ ആദ്യപകരുണ്ടങ്കില്‍ മതി ആ സ്കൂള്‍ തനിയെ സര്‍ഗാത്മക വിദ്യാലയങ്ങളായി മാറും..അദ്യാപനം ഒരു തൊഴിലല്ല ..ജീവിതരീതിയാണ് ...
ReplyDeleteസര്‍ഗാത്മകതയുള്ള അധ്യാപകര്‍ക്കെ സര്‍ഗാത്മക വിദ്യാലയം സൃഷ്ടിക്കാന്‍ സടിക്കുകയുള്ളൂ .ഓരോ സ്കൂളിലും ഒന്നോ രണ്ടോ ആദ്യപകരുണ്ടങ്കില്‍ മതി ആ സ്കൂള്‍ തനിയെ സര്‍ഗാത്മക വിദ്യാലയങ്ങളായി മാറും..അദ്യാപനം ഒരു തൊഴിലല്ല ..ജീവിതരീതിയാണ് ...
ReplyDeleteസര്‍ഗാത്മകതയുള്ള അധ്യാപകര്‍ക്കെ സര്‍ഗാത്മക വിദ്യാലയം സൃഷ്ടിക്കാന്‍ സടിക്കുകയുള്ളൂ .ഓരോ സ്കൂളിലും ഒന്നോ രണ്ടോ ആദ്യപകരുണ്ടങ്കില്‍ മതി ആ സ്കൂള്‍ തനിയെ സര്‍ഗാത്മക വിദ്യാലയങ്ങളായി മാറും..അദ്യാപനം ഒരു തൊഴിലല്ല ..ജീവിതരീതിയാണ് ...
ReplyDeleteCreativity can be the sum total of innate talents and hard work.Yet most of the hardworking,talented teachers are not seemed to be creative enough to improve the respective schooling...
ReplyDeleteIs it explainable?