സുരേന്ദ്രന്‍ മാഷോട് ഞാന്‍ ചോദിച്ചു സ്‌കൂളില്‍ നടത്തിയ ശ്രേദ്ധേയമായ ഒരിടപെടല്‍ പങ്കു വെക്കാമോ ?
മാഷ് സൌമ്യമായി പറയാന്‍ തുടങ്ങി
"കാസര്‍ഗോട് ജില്ലയിലെ വളരെ പിന്നോക്കമായ ഒരു പ്രദേശത്താണ് എന്റെ സ്കൂള്‍. സര്‍ക്കാര്‍ എല്‍ പി സ്കൂള്‍. അവിടെ വരുന്നത് ഭൂരി ഭാഗവും അധസ്ഥിതരുടെ മക്കള്‍ . ഒന്ന് പൊട്ടിച്ചിരിക്കാന്‍ പോലും സങ്കോചമുള്ള കുട്ടികള്‍ .മുഖത്ത് ആത്മ വിശ്വാസത്തിന്റെ പ്രകാശമില്ല . മനസ്സ് തുറക്കാന്‍ മടിയുള്ള ഈ കുട്ടികളെ എങ്ങനെ പഠിപ്പിക്കും. ഞാന്‍ അവരുടെ ആത്മ വിശ്വാസവും ആശയ വിനിമയ ശേഷിയും ഉയര്‍ത്താന്‍ തീറുമാനിച്ചു. ഒരു മാസം അതിനായി മാറ്റി വെച്ച് മറ്റൊന്നും പഠിപ്പിചില്ല . തീയേറ്റര്‍ സങ്കേതം ഉപയോഗിച്ചു . ക്ലാസില്‍ നാടകം .മുഖം മൂടികള്‍ .രംഗാവിഷ്കാരത്തിന്റെ വൈവിധ്യം. കുട്ടികളില്‍ ഊര്‍ജം നിറയുന്നത് കണ്ടു. അവര്‍ ശരിക്കും ഉണര്‍ന്നു അല്ല ഉദിച്ചുയര്‍ന്നു. പിന്നീട് എന്റെ ക്ലാസ് വളരെ മുന്നേറി."
ബി ആര്‍ സി ട്രെയിനര്‍മാരുടെ ഇന്റാര്‍വ്യൂവില്‍ ആണ് ഈ കാര്യം അദ്ദേഹം വെളിപ്പെടുത്തിയത് .
ഇത് ഇവിടെ സൂചിപ്പിക്കാന്‍ കാരണം? ക്ലാസിന്റെ പതിവുകള്‍ വാര്‍പ്പ് മാതൃകകള്‍ ചിലപ്പോള്‍ മാറ്റി വെക്കേണ്ടി വരും .ഉപേക്ഷിക്കേണ്ടി വരും .അപ്പോഴാണ് അത് സര്‍ഗാത്മകം ആകുക
സ്വയം പ്രചോദിതയാവുക
സ്വന്തം വഴി വെട്ടുക
പഠനതടസ്സങ്ങള്‍ക്കുള്ള കാരണങ്ങള്‍ ചികയുക .
സര്ഗാത്മകാധ്യാപനം:-
- ചലനാത്മകം ആണ് തനിമയുള്ളതും
സ്നേഹാധിഷ്ടിതം
വിമര്‍ശനാത്മകം
സാധ്യതകളുടെ അനന്തതയില്‍ വിശ്വാസമുള്ളത് ആന്തരികൊര്‍ജത്ത്തിന്റെ കെടാത്ത തിരിനാളം നയിക്കുന്നത് അവിടെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു കുട്ടികള്‍ ശ്വസിക്കും
എന്നും പൊന്നോണം കൊണ്ടാടുന്നത് പോലെ
സന്തോഷത്തിന്റെ പൂത്തുമ്പികള്‍ ക്ലാസില്‍ നിറയും
(തുടരും )
.........................................................................
(തുടരും )
.........................................................................
മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
കലാധരന്‍ സാര്‍
ReplyDeleteമുനിസിപ്പല്‍ തലത്തില്‍ അധ്യാപകരുടെ രണ്ടാമത് കൂടിയിരുപ്പ് ഇന്ന് നടന്നു.സര്‍ഗാത്മക പള്ളിക്കുടത്തിന്റെ ചിന്തകള്‍ പങ്കു വെച്ചു.വളരെ കുറച്ചു പേര്‍ മാത്രമാണ് അല്പമെങ്കിലും പ്രതികരിച്ചത്.എല്ലാവരിലും കടുത്ത നിരാശ .പള്ളിക്കുടങ്ങളില്‍ ചേരാന്‍ എത്തുന്ന കുട്ടികളുടെ എണ്ണം തന്നെ പ്രശ്നം.പ്രവേശനോത്സവം ഏറ്റെടുക്കാന്‍ പലര്‍ക്കും മടി .ആരെങ്കിലും പ്രവേശിക്കുമോ എന്ന സംശയം .മധ്യ തിരുവതാം കൂറില്‍ പൊതു പള്ളിക്കുടങ്ങള്‍ ഇല്ലാതാവുന്നതിന്റെ നിരവധി കഥകള്‍ ഭയത്തോടെ കാത്തിരിക്കാം.അണ്‍ aided സ്കൂളിന്റെ കാര്യത്തില്‍ പത്തനംതിട്ട ടൌണില്‍ മത സൌഹാര്‍ദ്ദം ..ഇത്തരം കച്ചവടം ഇല്ലാതിരുന്ന സമുദായവും സ്വന്തം ആരാധന സ്ഥാപനത്തില്‍ സ്കൂള്‍ ആരംഭിച്ചു.