സര്ഗാത്മകാധ്യാപനം /സ്കൂള്‍ ചര്‍ച്ച തുടരുന്നു
1. തുടക്കം
1. തുടക്കം
സ്ക്കൂള്‍ വര്‍ഷത്തിന്റെ ആദ്യ ദിനം നന്നാക്കാന്‍ ഏറെ ശ്രമം നാം നടത്തും
വര്‍ഷത്തിലെ ആദ്യ ക്ലാസ് ഗംഭീരമാക്കാനോ ?
പോര മറ്റു തുടക്കങ്ങളും ആലോചിക്കണം
- ഈ വര്‍ഷത്തെ ആദ്യ ടീച്ചിംഗ് മാന്വുവല്‍
- ആദ്യ പോര്‍ട്ട് ഫോളിയോ ഇനം
- ആദ്യ നിരന്തര വിലയിരുത്തല്‍ സന്ദര്‍ഭം
- ആദ്യ പഠനോപകരണം
- ആദ്യ ക്ലാസ് പിടി എ
- ആദ്യ എസ ആര്‍ ജി മീറ്റിംഗ് .അതിനുള്ള എന്റെ മുന്നൊരുക്കം
- ആദ്യ ക്ലാസ് ലൈബ്രറി പ്രവര്‍ത്തനം
- ആദ്യ ദിനാചരണം
അതൊക്കെ മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാമെന്ന് ഇപ്പോഴേ ആലോചിക്കാം സ്കൂള്‍ തുറന്നിട്ട് മതി എന്ന് വിചാരിക്കരുത്. ചെറിയ കുറിപ്പുകള്‍ തയ്യാറാക്കൂ . അതാണ് സ്വന്തം ആക്ഷന്‍ പ്ലാന്‍ .
( ഞങ്ങള്‍ ഈ മാസം ടി ടി സി കുട്ടികളുടെ പി ടി എ വിളിച്ചു. ജൂലൈ പന്ത്രണ്ടിന് അടുത്ത പി ടി എ യോഗം എന്ന് തീരുമാനിച്ചു.അന്ന് നിരന്തര വിലയിരുത്തല്‍ ഫലം വ്യത്യസ്ത രീതിയില്‍ പങ്കിടും. അതിനായി ക്ലാസ് ഒരുക്കാന്‍ എന്റെ പരിപാടി തുടങ്ങി )
2
ക്ലാസ് ഒരുക്കം തുടങ്ങം
ഞാന്‍ ഒരു അധ്യാപിക എനിക്കും വേണം ഒരു ക്ലാസ് കിറ്റ്
ക്ലാസ് കിറ്റില്‍ എന്തെല്ലാം ?
- ക്രയോന്‍സ്
- മാര്‍ക്കര്‍ പെന്‍
- പെന്‍സില്‍ കട്ടര്‍
- പെന്‍സില്‍
- സ്ട്ടാപ്ലര്‍
- ക്ളിപുകള്‍
- മൊട്ടു പിന്‍
- ജെം ക്ലിപ്പ്
- കളര്‍ ബ്രഷ്
- ചെറിയ കത്തി
- കത്രിക
- പശ
- സെല്ലോടേപ്പ് ( വീതി കൂടിയതും കുറഞ്ഞതും നിറ മുല്ലവയും )
- സ്കെയില്‍
- ടേപ്പ്
- കാല്‍കുലെട്ടര്‍
- സ്റ്റാമ്പ് പാഡ് / കിറ്റ്
- നഖം വെട്ടി
- ക്യാമറ
- പെന്‍ ഡ്രൈവ്
- സി ടികള്‍
- ഡ്രോയിംഗ് പിന്‍
- കട്ടൌട്ട്
- ഫോട്ടോ ശേഖരം
കുട്ടികള്‍ പ്രവര്‍ത്തനം നടത്തുമ്പോള്‍ സാധനങ്ങള്‍ ഉപയോഗിക്കാന്‍ കിട്ടണം
ഓരോ ക്ലാസിന്റെയും ആവശ്യത്തിനു അനുസരിച്ച് ഇവ തയ്യാറാക്കൂ
സര്‍ഗാത്മക അധ്യാപനത്തിനുള്ള മുന്നൊരുക്കം തുടങ്ങാം.
ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് കൂടി നോക്കുക
"സ്വയം പര്യാപ്തക്ലാസ്മുറികള്‍"
................................................................................................==========================================
ഓര്മ
(ഈ പോസ്റ്റ് എഴുതുമ്പോള്‍ എന്റെ ബാല്യകാല ഒരുക്കം ഓര്‍ത്തു പോയി.അതിങ്ങനെ-)
പണ്ട് സ്കൂള്‍ തുറക്കല്‍ അടുത്ത് വരുന്ന ദിനങ്ങളില്‍
അമ്മയോടോത്തിരുന്നു ഒരു ലിസ്റ്റ് തയ്യാറാക്കുമായിരുന്നു
ഒറ്റവര -6 ( 80 പേജിന്റെ 3, 120 പേജിന്റെ 2 ,ഇരുന്നൂറു പേജിന്റെ 1)
ഇരട്ടവര -2 ( 120 പേജ്)
ഫോര്‍ ലൈന്‍ -1 ( 120 പേജ് )
വരയില്ലാത്തത്- 4 ( 120 പേജ് )
കോമ്പോസിഷന്‍ -1 ( 80 പേജ്)
പെന്‍സില്‍ -1
പേന -1 ( അപ്പോള്‍ അമ്മ ഒന്ന് നോക്കും." എന്റെ പേന ലീക്കാ.. ഉടുപ്പിന്റെ പോക്കറ്റ് കണ്ടോ " എന്ന മട്ടില്‍ ഞാനും നോക്കും ) ക്ലാസ് കയറ്റം- വിഷമം ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ആണ് എനിക്ക് മിക്ക വര്‍ഷവും നല്‍കുക .
പുതിയ ക്ലാസിലെ പുസ്‌തകം .അത് അമ്മ ഇതിനോടകം പഴയവ ശേഖരിചിട്ടുണ്ടാകും. ചെറിയ കരച്ചിലും പിഴിച്ചിലും ഒന്നും കൊണ്ട് രക്ഷയില്ല
ബുക്കും പുസ്തകോം പൊതിയണം.അതിനു സോവ്യറ്റ് യൂണിയനില്‍ നിന്നും വരുന്ന മിനുക്കമുള്ള മാസിക കിട്ടും പാര്‍ടി പ്രചാരണം ആയിരിക്കാം. പക്ഷെ ഞങ്ങള്‍ക്ക് അത് പുസ്തകം പൊതിയാന്‍
.
കുട .അതിന്റെ ശീല നരചിട്ടുണ്ടാകും. തുന്നല്‍ വിട്ടിട്ടുണ്ടാകും .വെളുത്ത നൂല്‍ കൊണ്ടുള്ള അമ്മയ്ടുടെ തുന്നല്‍ ആര്‍ക്കും വേഗം കണ്ടെത്താം. കുട മാറില്ല.വീട്ടില്‍ സ്കൂളില്‍ പോകുന്ന മൂന്നു പേര്‍ .എല്ലാവര്ക്കും കുട ഇല്ല. വാഴയിലയും ചേമ്പിലയും മടിച്ചു മടിച്ചാണെങ്കിലും കൊണ്ട് പോകും. അല്ലെങ്കില്‍ ഒരു കുടക്കീഴില്‍ .
കുട .അതിന്റെ ശീല നരചിട്ടുണ്ടാകും. തുന്നല്‍ വിട്ടിട്ടുണ്ടാകും .വെളുത്ത നൂല്‍ കൊണ്ടുള്ള അമ്മയ്ടുടെ തുന്നല്‍ ആര്‍ക്കും വേഗം കണ്ടെത്താം. കുട മാറില്ല.വീട്ടില്‍ സ്കൂളില്‍ പോകുന്ന മൂന്നു പേര്‍ .എല്ലാവര്ക്കും കുട ഇല്ല. വാഴയിലയും ചേമ്പിലയും മടിച്ചു മടിച്ചാണെങ്കിലും കൊണ്ട് പോകും. അല്ലെങ്കില്‍ ഒരു കുടക്കീഴില്‍ .
ബുക്കും പുസ്തകോം നനയാതിരിക്കാന്‍ പ്ലാസ്റിക് കൂട് തയ്പിച്ചു അതിലാക്കും.
റബര്‍ പ്ലാന്റെഷന്‍ അടുത്തുല്ലതിനാല്‍ പ്ലാസ്റിക് കിട്ടാന്‍ വിഷമം ഇല്ല .
രണ്ടു മൂന്നു കിലോ മീറ്റര്‍ നടന്നു വേണം സ്കൂളില്‍ എത്താന്‍ . ഒമ്പതര ആകും വീട്ടില്‍ നിന്നും ഇറങ്ങാന്‍.ഏട്ടന്മാര്‍ക്ക് രാവിലെ പശുവിനു പുല്ലും പടലും അറുത്തു കൊണ്ട് വരാനുള്ള പണി ..എനിക്ക് രണ്ടു കിലോ മീറ്റര്‍ ദൂരെ പാല് കൊടുത്തു വരണം. കൊച്ചു പാലത്തിന്റെ അവിടെയുള്ള ക്ന്യാസ്ത്രീ മ0ത്തില്‍ . വീട്ടില്‍ തരികെ എത്തുമ്പോള്‍ ഒന്നും വെന്തിട്ടുണ്ടാകില്ല. വാട്ടു കപ്പ വെന്തു വരാന്‍ താമസിക്കും.
സ്കൂളിലേക്കുള്ള യാത്ര . ഇടയ്ക്ക് ഒരു പുഴയുണ്ട് ഒരു തോടുമുണ്ട്. കക്കാട്ടാട്ടിലെ തികപ്പു വെള്ളം കയറുന്ന തോട് . മഴക്കാലം ആയാല്‍ വെള്ളം പൊങ്ങും. ഒഴുക്ക് കൂടും
എത്തി കുത്തി പുസ്തകം ഉയര്‍ത്തി പിടിച്ചു നിക്കര്‍ നനയാതെ ഉയത്തി തോട് കടക്കും.
ചില ദിനങ്ങളില്‍ ഒഴുക്ക് മറിക്കും.
അപ്പോഴും പുസ്തകം പോകാതെ നോക്കും. നീന്താന്‍ അറിയാവുന്നതിനാല്‍ പേടി ഇല്ല .നനഞ്ഞു പിഴിഞ്ഞ് സ്കൂളില്‍ എത്തും. ബഞ്ചില്‍ ഒരു വശത്ത് ഒതുങ്ങും. എഴുന്നേല്‍ക്കുമ്പോള്‍ ബഞ്ച് കുതിര്‍ന്നിട്ടുണ്ടാകും. കൂട്ടുകാരും എത്തുക ഇങ്ങനെ ഒക്കെ തന്നെ .
മനസ്സാണോ ശരീരമാണോ കുതിരുന്നത് എന്ന് അറിയില്ല.
സ്കൂളിലേക്കുള്ള യാത്ര . ഇടയ്ക്ക് ഒരു പുഴയുണ്ട് ഒരു തോടുമുണ്ട്. കക്കാട്ടാട്ടിലെ തികപ്പു വെള്ളം കയറുന്ന തോട് . മഴക്കാലം ആയാല്‍ വെള്ളം പൊങ്ങും. ഒഴുക്ക് കൂടും
എത്തി കുത്തി പുസ്തകം ഉയര്‍ത്തി പിടിച്ചു നിക്കര്‍ നനയാതെ ഉയത്തി തോട് കടക്കും.
ചില ദിനങ്ങളില്‍ ഒഴുക്ക് മറിക്കും.
അപ്പോഴും പുസ്തകം പോകാതെ നോക്കും. നീന്താന്‍ അറിയാവുന്നതിനാല്‍ പേടി ഇല്ല .നനഞ്ഞു പിഴിഞ്ഞ് സ്കൂളില്‍ എത്തും. ബഞ്ചില്‍ ഒരു വശത്ത് ഒതുങ്ങും. എഴുന്നേല്‍ക്കുമ്പോള്‍ ബഞ്ച് കുതിര്‍ന്നിട്ടുണ്ടാകും. കൂട്ടുകാരും എത്തുക ഇങ്ങനെ ഒക്കെ തന്നെ .
മനസ്സാണോ ശരീരമാണോ കുതിരുന്നത് എന്ന് അറിയില്ല.
അന്ന്
സ്കൂളില്‍ യൂണി ഫോം ഉണ്ട്
.കാക്കിയും വെള്ളയും.അല്ലെങ്കില്‍ കടും നീലയും വെള്ളയും.
പുതിയ കുപ്പായം കിട്ടാന്‍ ഒത്തിരി കരഞ്ഞിട്ടുണ്ട് .
ഇടവപ്പാതിയുടെ കരച്ചില്‍ പോലെ പതിവ്.
ബുക്കും മറ്റും വാങ്ങുംപോഴേക്കും ഖജനാവ് കാലി .ഒരു മാസം കഴിഞ്ഞാല്‍ അമ്മ കടം വാങ്ങിയ പണം കൊണ്ട് എങ്ങനെ എങ്കിലും ഒപ്പിക്കും
അതെ ജീവിതം കൂട്ടി മുട്ടിക്കല്‍ എന്നത് ഞാന്‍ എന്നും കാണുന്ന ഒരു സാധാരണ സംഭവം
ടീച്ചര്‍ ഗ്രാന്റും സ്കൂള്‍ ഗ്രാന്റും കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന സ്കൂലുക്ജല്കില്‍ ഇതൊക്കെ സാധ്യം
ReplyDeleteഇപ്പോള്‍ ഗവ എല്‍ പി സ്കൂളുകള്‍ക്ക് ഒരു ലക്ഷം ഇന്ഫ്രാ സ്ട്രക്ചര്‍ ടെവലപ്മെന്റിനും എസ എസ എ നല്‍കിയിട്ടുണ്ടല്ലോ
പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയിലും ചര്‍ച്ച ചെയ്യാം
മുന്നൊരുക്കത്തിന് ആശംസകൾ
ReplyDeleteഅമ്മയെ കെട്ടിപ്പുണര്‍ന്നു ഉറങ്ങുമ്പോള്‍ ഞാന്‍ അടുക്കള മണത്തു
ReplyDeleteകരിയുടെയും ചാണകത്തിന്റെയുംനിലത്ത്തെഴുത്ത്തില്‍
തന്നെത്തന്നെ എഴുതി മായ്ച്ചു അമ്മ പലവട്ടം
വാടിയ കണ്ണുകളില്‍ പളിക്കൂടത്ത്തിന്റെ നിഴലുമായി
ഞാന്‍ തളര്‍ന്നു ഉറങ്ങുമ്പോള്‍ അമ്മയുടെ
ഉള്ളിലെ നോവിന്റെ പാട്ട്
എനിക്ക് കേള്‍കാനായില്ല.
നിലാവത്ത് കാല്‍ നീട്ടിയിരുന്നു അമ്മ
ചീകി അടുക്കുന്ന ഈര്‍ക്കിലുകള്‍
പിറ്റേന്ന്
ഒന്നിച്ചു നിലമടിക്കുന്നത്‌എന്റെ കാഴ്ച
എന്നിട്ടും അമ്മ ഒരുനാള്‍ കരിഞ്ഞു കിടന്നു
ഇതളുകള്‍ കൊഴിഞ്ഞ പൂത്തണ്ടുപോലെ
മഞ്ഞക്കുത്തുകളുള്ള ഇലക്കൂട്ടംപോലെ
എന്റെ അമ്മമരം
വെള്ളം പാര്‍ന്നില്ലെന്നും
തണല്‍ കെട്ടി കൂട്ടായില്ലെന്നും
മണ്ണില്‍ അലിഞ്ഞപ്പോള്‍ വീണ്ടെടുത്തില്ലെന്നും
ഇന്നും ഞാന്‍ ....
ഇരുളില്‍ നിന്നൊരു മുത്തം
നെറുക തേടി അലയുംനേരം
കേള്‍ക്കാം അമ്മവാക്ക് ....
മഴ നനയല്ലേ കുട്ടാ .....
Well begun is half done..
ReplyDeleteplease remove the yellow background for smooth readng
ReplyDeleteവളരെ നന്നായി മാഷെ.
ReplyDeleteഉപകാപ്രദം