ഇന്ന് നാലു ചെറിയ കാര്യങ്ങള്‍ പറയട്ടെ .നമ്മെ കൊണ്ട് ചെയ്യാന്‍ പറ്റുന്നവ .
1. ക്ലാസിന്റെ തുടക്കം
എല്ലാ ദിവസവും ക്ലാസിന്റെ തുടക്കം എങ്ങനെ ആകണം. അതിനു ഒരു സമീപനം വേണ്ടേ ?
- കുട്ടികളില്‍ ജിജ്ഞാസ ഉണര്ത്തുന്നതായിരിക്കും
- ഓരോ ദിവസവും തുടക്കം വൈവിധ്യമുള്ള രീതികളില്‍
- കുട്ടികളുടെ പ്രസരിപ്പ് കെടുത്തില്ല
- ഊര്‍ജവും പ്രചോദനവും നല്‍കാന്‍ പര്യാപ്തമായിരിക്കും. കുട്ടികളുടെ മനസ്സില്‍ കരി ഓയില്‍ ഒഴിക്കുന്ന വാക്കുകള്‍ ഉണ്ടാകില്ല .അവരെ കുറ്റപ്പെടുത്തില്ല . താക്കീത് നല്‍കില്ല .കൃത്യവിലോപ സ്മരണകളുടെ മുള്ളാണി തറയ്ക്കില്ല
- കുട്ടികളെ താരതമ്യം ചെയ്യില്ല
എന്നാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും .അത് തുടക്കത്തില്‍ ആകില്ല .
2. ലക്‌ഷ്യം കൃത്യം
ഓരോ ദിവസവും കുട്ടികള്‍ക്ക് ഒരു ലക്‌ഷ്യം ഉണ്ടാകണം
അതിനു സഹായകമായ് രീതിയില്‍ ലക്ഷ്യ പ്രസ്താവന നടത്തും ( അത് ജിജ്ഞാസ കെടുത്തുന്ന വിധത്തില്‍ ആയിരിക്കില്ല . ഉദാഹരണം - ഇന്ന് നാം ഈ കെട്ടിടത്തിന്റെ ഉയരം കണ്ടെത്തും . അത് അളന്നു തന്നെ കണ്ടെത്തും . അളവുകളും പഠിക്കും ) ഈ രീതിയിലുള്ള പ്രസ്താവന പ്രശ്നാവതരണത്തെ തടസ്സപ്പെടുത്തില്ല .
3. നേടും എന്ന ഉറപ്പു
നാം ചെയ്യുന്ന പ്രവര്‍ത്തി ലക്‌ഷ്യം നേടുമോ ? തീര്‍ച്ചയായും. അധ്യാപികയുടെ ആത്മ വിശ്വാസം കുട്ടികള്‍ മനസ്സിലാക്കണം.
ആര്‍ക്കെങ്കിലും അവരുടെ കഴിവില്‍ വിശ്വാസമില്ലെങ്കില്‍ അവര്‍ മാനസികമായി സജ്ജരായില്ല എന്നാണു അര്‍ഥം
" എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും അടുത്ത രണ്ടു പിരീഡ് കഴിയുമ്പോള്‍ ഈ ക്ലാസിലെ എല്ലാ കുട്ടികളും , അതെ ഓരോ കുട്ടിയും ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നന്നായി പഠിച്ചിരിക്കും . എനിക്ക് നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ട് . " സഹായം വേണ്ടവര്‍ അപ്പോള്‍ കൈ ഉയര്‍ത്തണം അല്ലെങ്കില്‍ എന്റെ അടുത്ത് വരണം. ഞാന്‍ ഒപ്പമുണ്ടാകും. ആദ്യത്തെ ഒന്നോ രണ്ടോ ക്ലാസുകളില്‍ ഇങ്ങനെര്‍ പറയേണ്ടി വരും പിന്നീട് അനുഭവം കൊണ്ട് കുട്ടികള്‍ക്ക് ബോധ്യപ്പെടും ഇത് ഞങ്ങള്‍ക്ക് വേണ്ടിയുള്ള അധ്യാപികയാനെന്നു
ചെറിയ തുണ്ട് കടലാസുകള്‍ കരുതുക . നിറമുള്ളത് ആണെങ്കില്‍ നല്ലത്. ക്ലാസില്‍ എത്ര കുട്ടികള്‍ ഉണ്ടോ അവര്‍ക്കെല്ലാം കൊടുക്കണം. ക്ലാസ് കഴിയുമ്പോള്‍ ക്ലാസിനെ കുറിച്ച് എഴുതി വാങ്ങണം
- മനസ്സിലാവാത്ത ഭാഗം /ഇനിയും കൂടുതല്‍ പഠിപ്പിക്കേണ്ട ഭാഗം .
- നന്നായി മനസ്സിലായ കാര്യം .
- ഇത് പോലെ ചിത്രം വരച്ചു എഴുതാന്‍ പറഞ്ഞാല്‍ മതി .
- ഈ കുറിപ്പുകള്‍ ശേഖരിക്കണം . അവ വിശകലനം ചെയ്തു ആവശ്യക്കാര്ര്ക് തുടര്‍ സഹായം നല്കണം.
- അതിനായി ഉച്ചയ്ക്കോ മറ്റോ സമയം കണ്ടെത്താന്‍ ശ്രമിക്കുക്
(തുടരും.. )
മുന്‍ ലക്കങ്ങള്‍ വായിക്കാന്‍
- സര്‍ഗാത്മക അധ്യാപനത്തിനുള്ള മുന്നൊരുക്കം- 5
- സര്‍ഗാത്മക വിദ്യാലയം /സര്ഗാത്മകാധ്യാപനം -4
- സര്‍ഗാത്മക വിദ്യാലയം -3 (തുടര്‍ച്ച )
- സര്‍ഗാത്മക വിദ്യാലയം-2 (തുടര്‍ച്ച )
- സര്‍ഗാത്മക വിദ്യാലയം 1
hai sir.Really appreciate your valuable guidelines.I regularly go through your blog.Your effort will be really honoured.
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രിയപ്പെട്ട മാഷേ....
ReplyDeleteവളരെ സന്തോഷമുണ്ട് ഇതു വായിക്കുമ്പോള്‍..
എത്ര അകലെയായാലും ഇപ്പോഴും മാഷിന്റെ ക്ലാസ്സിലിരിക്കുന്നത് പോലെ ..
ഒരു അധ്യാപകനാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ...