Pages

Wednesday, June 6, 2012

ചെറിയ വലിയ കാര്യങ്ങള്‍

സര്‍ഗാത്മക വിദ്യാലയം 10

പരിസ്ഥിതി ദിനാചരണം . സ്കൂളില്‍ സെമിനാര്‍ .ഒരു കുട്ടി പ്രബന്ധം അവതരിപ്പിക്കുന്നു. പത്ര മാസികകള്‍ തെരഞ്ഞു കുറിപ്പുകള്‍ ഉണ്ടാക്കി അത് സംയോജിപ്പിച്ചുള്ള പ്രബന്ധം. അവതാരക കേള്‍വിക്കാരുടെ മുഖത്ത് നോക്കുന്നില്ല . പ്രബന്ധം വായിക്കുകയാണ്. ഞാന്‍ സദസ്സിനെ നിരീഖിച്ചു. കേള്‍വിയുടെ ആദ്യ നിമിഷങ്ങളിലെ താല്പര്യം ക്രമേണ നശിക്കുന്നത് ആ മുഖങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും. പിന്നെ പിന്നെ ശ്രദ്ധയുടെ യാതൊരു അര്‍പ്പണവും ഇല്ല. പ്രബന്ധാവതരണം കഴിഞ്ഞപ്പോള്‍ കയ്യടിക്കാന്‍ അവര്‍ മറന്നില്ല . അധ്യാപകരും അതില്‍ പങ്കു ചേര്‍ന്നു 
അടുത്ത പരിപാടിയിലേക്ക് കടന്നപ്പോള്‍ ഞാന്‍ ഒരു ബുക്കിന്റെ ഒരു പേജില്‍ ഇപ്രകാരം കുറിചു . കേട്ട പ്രബന്ധത്തിലെ ഒരു ആശയം എഴുതുക. ഒരാള്‍ എഴുതിയത്  ആവര്‍ത്തിക്കരുത്  . അത് ഓരോ കുട്ടിയുടെയും അടുത്ത് നിശബ്ദമായി കൈമാറി കൈമാറി ചെന്ന് ചെന്ന് .. അപ്പോഴാണ്‌ കുട്ടികള്‍ അവര്‍ ആ പ്രബന്ധാവതരനത്ത്തില്‍ നിന്നും കാര്യമായി ഒന്നും മനസ്സിലാക്കി ഇല്ലെന്നു തിരിച്ചറിയുന്നത്‌ 
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ?
അധ്യാപകരുടെ പങ്കു എന്ത് ?
രണ്ടു മൂന്നു പിഴവ് ഇവിടെ സംഭവിച്ചു 
1. കേഴ്വിയിലെ പങ്കാളിത്തം  
ആലോചിച്ചിട്ടുണ്ടോ കേള്വിയിലെ പങ്കാളിത്തം ഓരോ അവതരണത്തിലും എപ്രകാരം ആയിരിക്കണം എന്ന് ?
ഇല്ലെങ്കില്‍ നാം അറിയാതെ ഒരു പിഴ വരുത്തുന്നു .
അവതരണത്തിന്  മുന്‍പ്  കുട്ടികള്‍ക്ക് ടാസ്ക് കൊടുക്കണം 
  • ചര്ച്ചയുണ്ടാകും 
  • ഒരാള്‍ ഒരു കാര്യം വ്യാകഖ്യാനിക്കുകയോ നിലപാട് വ്യ്ക്തമാക്കുകയോ ചെയ്യണം  
  • പ്രബന്ധത്തിലെ ആശയങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരണം നടത്തണം 
  • മനോഭൂ പടം തയ്യാറാക്കല്‍ 
  • വാര്‍ത്ത തയ്യാറാക്കല്‍ ഒക്കെ ആകാം 
2  .അവതാരകയെ അറിയല്‍ 
ഇവിടെ അവതാരക എവിടുന്നോ കിട്ടിയ ദഹിക്കാത്ത കുറെ കാര്യങ്ങള്‍ പങ്കിട്ടു .അത് ലളിതമാക്കാന്‍ ആ കുട്ടിയുമായി ഒരു ചര്‍ച്ച നടത്തിയാല്‍ പറ്റുമായിരുന്നു 
അങ്ങനെ സംഭവിച്ചാല്‍ അവതാരക ആശയങ്ങള്‍ ഇടയ്കിടെ വിശദീകരിക്കാന്‍ സദസ്സിനെ നോക്കുമായിരുന്നു ഉദാഹരണങ്ങള്‍ നല്‍കുമായിരുന്നു. നമ്മുടെ അനുഭവങ്ങളുമായി ബന്ധിപ്പിക്കുമായിരുന്നു .അപ്പോഴൊക്കെ കുട്ടികളിലേക്ക് കണ്ണ് ചെല്ലും. സദസ്സിന്റെ മേല്‍ നിയന്ത്രണം   കിട്ടും . അധ്യാപികയ്ക്കും പ്രബന്ധം മുന്‍കൂട്ടി മനസ്സിലാക്കി ഇടപെടാന്‍ കഴിയുമായിരുന്നു . ഇത്തരം സന്ദര്‍ഭങ്ങളില്‍ അവതാരകയുടെ ഉള്ളില്‍ എന്തുണ്ട് അത് അറിയണം .
3 .ആശയ വിനിമയം കൂടുതല്‍ ഫലപ്രദമാക്കല്‍  
വളരെ പ്രധാനപ്പെട്ട കാര്യം ആണിത് .പല തന്ത്രങ്ങള്‍ ഉണ്ട് . ചില ചോദ്യങ്ങള്‍ പ്രബന്ധത്തില്‍ ഇടയ്ക്കിടെ ഉണ്ടെന്നു കരുതുക .ആ ചോദ്യങ്ങള്‍ ഉന്നയിച്ച ശേഷം ഒരു നിമിഷം മൌനം .സദസ്സിനെ ഒന്ന് നോക്കുക ഉത്തരം പ്രതീക്ഷിക്കുന്ന മാതിരി. എന്നിട്ട് അത് അവതരിപ്പിക്കൂ .ഇ എം എസിന്റെ മിക്ക ലേഖനങ്ങളിലും  ചോദ്യങ്ങള്‍ ഉന്നയിക്കല്‍ സമീപനം കാണാം  .
നിത്യ ജീവിതത്തിലെ ഏതെങ്കിലും സംഭവം ഉന്നയിച്ചു കൊണ്ട് ഇതും ഇത്തവണത്തെ  പരിസ്ഥിതി ദിനാചരണവും തമ്മില്‍ എന്ത് ബന്ധം എന്ന് ചോദിക്കാം. അതെ ഒരു പ്രശ്നം അവതരിപ്പിക്കാം.
ചാര്ടുകള്‍ തയ്യാറാക്കാം . പവര്‍ പോയന്റ് അവതരണമോ ആലോചിച്ചില്ല .

അതെ ഓരോ സന്ദര്‍ഭവും വിലയുള്ളതാണ് 
അതിന്റെ പഠന മൂല്യം കണ്ടെത്തണം 
പങ്കാളിത്തം എന്നത് ഒരു ചടങ്ങല്ല 
..........................................................................................................................................
സ്നേഹ വിദ്യാലയം 
ഒരു സ്കൂളില്‍ ചെന്നപ്പോള്‍ സ്റാഫ് റൂമില്‍ ഒരു അറിയിപ്പ് 
"അധ്യാപകര്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുക .
 നഷ്ടപ്പെടാന്‍ സാധ്യത 
കുട്ടികള്‍ അനുവാദം ഇല്ലാതെ സ്റാഫ് റൂമില്‍ കയറരുത്  "

ഈ സ്കൂളില്‍ നിഷ്കളങ്കരായ അധ്യാപകര്‍ ഉള്ളതിനാല്‍ ഇങ്ങനെ ബോര്‍ഡില്‍ എഴുതി .
എങ്കിലും ഞാന്‍ ആ സ്കൂളിലെ ഒരു കുട്ടിയാണെങ്കില്‍ മനസ്സ് മുറിയും 
കുട്ടികളെ അവിശ്വസിക്കുക മാത്രമല്ല മുദ്ര കുത്തുക കൂടി ചെയ്യുന്നു 
സ്കൂളില്‍ ഏറ്റവും വിലപിടിപ്പുള്ളതു കുട്ടികള്‍ അല്ലെ ?
അധ്യാപകര്‍ സൂക്ഷിക്കാന്‍ പഠിക്കണം . അല്ലാതെ കുട്ടികളെ ഇങ്ങനെ ..?!
അധ്യാപകര്‍ സ്നേഹിക്കാന്‍ പഠിക്കണം .
വീട്ടില്‍ ഇങ്ങനെ ഒരു പരസ്യം എഴുതി വെക്കുമോ?
മക്കള്‍ അമ്മയുടെ അച്ഛന്റെ മുറിയില്‍ കയറരുതെന്ന് ?
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇടയിലെ കണ്ണികള്‍ അടുപ്പിക്കാന്‍ എന്ത് ചെയ്യാം എന്ന് ആലോചിക്കൂ .
......................................................................................................
കുട്ടി  മനസ്സില്‍ ഇടം തേടുമോ ?
ഇന്നലെ ഒരു അധ്യാപിക പുതു വര്‍ഷ വിശേഷങ്ങള്‍ പങ്കിട്ടു 
ഒരു കുട്ടിക്ക് തലവേദന 
അവന്‍ കരയുന്നു 
അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അവന്റെ ക്ലാസ് ടീച്ചര്‍ പറഞ്ഞു അവനു ഇങ്ങനെ തലവേദന വരാറുണ്ട് .അപ്പോള്‍ പോയി കിടക്കാന്‍ പറയും .
ഒരു ആശ്വാസം തോന്നി .വിട്ടു മാറാത്ത തലവേദന ആയിരിക്കും. മൈനര്‍ എപ്പിലെപ്സിയോ മറ്റോ 
അവനെ അടുത്ത് വിളിച്ചു കുശലം ചോദിച്ചപ്പോള്‍ ആ സത്യം പുറത്ത് വന്നു. രാവിലെ ഒന്നും കഴിച്ചിട്ടില്ല . നാണക്കേട്‌ കൊണ്ടാ വിശക്കുന്നു എന്ന് പറയാത്തതു. തലവേദന എന്ന് പറഞ്ഞാല്‍ ആരും കളിയാക്കില്ല 
ഒരു സ്കൂളില്‍ ഒരു വര്ഷം പഠിപ്പിച്ച ഒരു ടീച്ചര്‍ക്ക് ഒരു കുട്ടോയുടെ മനസ്സു തുറക്കാന്‍ നേരം കിട്ടാതെ പോയി . ഈ വര്ഷം മറ്റൊരു ടീച്ചര്‍ക്ക് ആദ്യ ദിനങ്ങളില്‍ തന്നെ മനസ്സ് പിടിച്ചെടുക്കാന്‍ കഴിഞ്ഞു 
നാം നമ്മെ തിരിച്ചറിയണം. കുട്ടിയുടെ മനസ്സിനോട് ചേര്‍ന്ന് നില്ക്കുന്നുണ്ടോ എന്ന് .

.......................
സര്‍ഗാത്മക അധ്യയനം മുന്‍ ലക്കങ്ങള്‍ വായിക്കാന്‍



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി