Pages

Friday, June 8, 2012

മീഡിയക്ലബ്‌

സര്‍ഗാത്മക വിദ്യാലയം 11


ചെമ്പകപ്പാറ സ്കൂള്‍  ഫേസ് ബുക്കില്‍ കൊടുത്ത അറിയിപ്പ് ശ്രദ്ധേയമായ ഒരു ചുവടു  വെയ്പ്പാണ് .
" ഈ വര്ഷം നമ്മുടെ സ്കൂള്‍ മാറ്റത്തിന്റെ പാതയിലാണ് എല്ലാ രീതിയിലും ..." എന്ന ഒറ്റ വാക്യം മതി അവിടുത്തെ ചിന്തയുടെ സന്നദ്ധതയുടെ ശുഭപ്രതീക്ഷയുടെ ഊര്‍ജം എത്രയുണ്ടെന്ന് അറിയാന്‍ .
ആ സ്കൂളിന്റെ അറിയിപ്പ് വായിക്കൂ  

"കൂട്ടുകാരെ,
ഈ വര്ഷം നമ്മുടെ സ്കൂള്‍ മാറ്റത്തിന്റെ പാതയിലാണ് എല്ലാ രീതിയിലും ...
പാ ഠേൃതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
മറ്റൊരു സ്കൂളിലും ഇല്ലാത്ത
മീഡിയക്ലബ്‌ എന്ന സംരംഭം ആരംഭിക്കുന്നു ..
ഇന്ന് മാധ്യമങ്ങള്‍ ജീവിതത്തില്‍ ചെലുത്തുന്ന
സ്വാധീനം വലുതാണ്.. (plse watch vazhivilakku video media infuence in family&children)
തള്ളേണ്ടതും കൊള്ളേണ്ടതും വേര്‍തിരിച്ചറിയുവാന്‍
കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം..
ഒപ്പം അല്പം പത്രപ്രവര്‍ത്തനവും ...
സ്കൂളിലെയും ഈ പ്രദേശത്തെയും
കൊച്ചുകൊച്ചു വാര്‍ത്തകളും വിശേഷങ്ങളും
മീഡിയക്ലബിലെ കൂട്ടുകാര്‍
നിങ്ങളുടെ മുന്പിലെതിക്കും ..
മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തില്‍
മാസത്തില്‍ രണ്ടു വീതം ഒരു പത്രവും
പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു .
ഇതില്‍ ഒരു കോളം 'എന്റെ വിദ്യാലയം'
എന്നപേരില്‍ നിങ്ങള്‍ക്കുള്ളതാണ്..(പൂര്‍വ്വവിദ്യാര്‍ഥികള്‍ക്ക് )
നിങ്ങളുടെ സ്കൂള്‍ ജീവിതത്തിലെ അനുഭവങ്ങള്‍
ഇതിലൂടെ പങ്കുവയ്ക്കാം ...
പേരും വിലാസവും ഫോട്ടോയും
ഇപ്പോള്‍ എന്തുചെയുന്നുവെനും
സ്കൂളില്‍ പഠിച്ച വര്‍ഷവും ചേര്‍ക്കാന്‍
മറന്നു പോകരുതേ ...
നമ്മുടെ ആദ്യ പത്രം ഈ 15-20 നുള്ളില്‍
പുറത്തിറങ്ങുമെന്നു പ്രതീഷിക്കുന്നു..
chempakapparaghs@gmail.com OR
Media Club
Govt.High School
Chempakappara
CHEMPAKAPPARA P O
IDUKKI DT
PIN 685514 എന്ന വിലാസത്തില്‍ നിങ്ങളുടെ സൃഷ്ടികള്‍ അയക്കുമല്ലോ.."

ഇത് പോലെ സ്കൂളുകള്‍ മുന്നോട്ടു വരണം 
ചെമ്പകപ്പാ റ സ്കൂളിന്റെ ഇ മെയില്‍ വിലാസം നിങ്ങള്ക്ക് അവരെ പിന്തുണ അറിയിക്കാന്‍ ഉപയോഗിക്കണേ 

2.ക്ലാസ് ഡയറി 
 മിക്ക സ്കൂളുകളിലും കുട്ടികളെ കൊണ്ട് ഡയറി എഴുതിക്കും 
ഞാന്‍ അങ്ങനെ ഉള്ള ഡയറികള്‍ വായിച്ചു നോക്കിയിട്ടുണ്ട്. വളര്‍ച്ചയുടെ അടയാളങ്ങള്‍ കുറവ് .
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌ ?
അധ്യാപകരില്‍ ചിലര്‍  ചടങ്ങ് പോലെ കാണുന്നു.
ചിലര്‍ക്ക്" കുട്ടികള്‍ എഴുതി പഠിക്കട്ടേ "എന്ന ഒഴുക്കന്‍ സമീപനം 
ചിലര്‍ വളരെ സാധ്യത ഉണ്ടെന്നു തിരിച്ചറിയും പക്ഷെ ആ സാധ്യത പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നവര്‍ വിരളം .

ചൊവ്വ 
ഇന്ന് ഞാന്‍ ആറു  മണിക്ക് ഉണര്‍ന്നു. പല്ല് തേച്ചു .പത്രം വായിച്ചു . കുളിച്ചു.
...........................................................................................................
ബുധന്‍ 
ഇന്ന് ഞാന്‍ ആറരയ്ക്ക് ഉണര്‍ന്നു .പല്ല് തേച്ചു .പത്രം വായിച്ചു . കുളിച്ചു.
...............................................................................................................
വ്യാഴം 
 ഇന്ന് ഞാന്‍ ആറു  മണിക്ക് ഉണര്‍ന്നു. പല്ല് തേച്ചു .പത്രം വായിച്ചു . കുളിച്ചു.
...................................................................................................................
ഇങ്ങനെ ഒരേ പോലെ എഴുതുന്ന കുട്ടികളാണ് കൂടുതലും 
അവരുടെ അക്ഷര തെറ്റുകള്‍ വേട്ടയാടി ആനന്ദി ക്കാനാണ് അധ്യാപകരുടെ ശ്രമം. അതാണോ വേണ്ടത് ?
ചിന്തയുടെ മേല്‍ ഭാവനയുടെ ചിറകു മുളപ്പിക്കാന്‍ ആലോചിക്കെണ്ടേ 
എഴുത്തിന്റെ വൈവിധ്യത്തെ ആഘോഷിക്കാന്‍ അനുവദിക്കണേ 

" രാവിലെ പുറത്ത്  മഴ . 
അകത്തേക്ക് തണുപ്പിന്റെ കൈകള്‍ നീണ്ടു വന്നു.
 എന്നെ പോതിഞ്ഞു. 
ഹോ ഞാന്‍ പുതപ്പിനുള്ളിലേക്ക്  ചുരുണ്ട് കൂടി. 
എന്ത് സുഖം.!
 മക്കള്‍ സുഖിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമാകുന്നില്ല ! 
മുഖത്തേക്ക് അമ്മയുടെ വക മഴ .
" നേരം എട്ടായി ".."
സ്കൂളില്‍ ചെല്ലുമ്പോള്‍ പെരുമഴ ആകുമോ. ?.............................................................................
...................................................................................."
ഒരു ടീച്ചര്‍ കുട്ടികളുടെ മുന്‍പാകെ അവതരിപ്പികനിടയുള്ള ഒരു ഡയറി ഇപ്രകാരം ആകാം . അടുത്ത ദിനം മറ്റൊരു തുടക്കം . അനുഭവത്തിന്റെ ചൂടുള്ള എഴുത്ത് കുട്ടികള്‍ പരിചയപ്പെടട്ടെ. ആ വഴിയില്‍ ആലോചിക്കട്ടെ . നല്ല രീതിയിലുള്ള ആത്മാവിഷ്കാരം ക്ലാസില്‍ നടക്കട്ടെ 
പിന്നീട് നമ്മള്‍ക്ക് എഡിട്ടിംഗ് നടത്താം .തിനു മാര്‍ഗം ഉണ്ടല്ലോ.
 രചന മെച്ചപ്പെടുത്താന്‍ അവര്‍ക്ക് തോന്നുന്നത് എപ്പോള്‍ ?
ഉള്ളടക്കവും ആവിഷ്കാര രീതിയും മികവുള്ളത് എങ്കില്‍.
അപ്പോള്‍  കൂടുതല്‍ മികവിനായി തെറ്റുകള്‍ തിരുത്താം, വാക്യ ഭംഗി വരുത്താം എന്ന് ഉള്ളില്‍ നിന്നും ആവശ്യം കൂടി ജനപ്പിക്കാം 

നിങ്ങളുടെ ക്ലാസ് അനുഭവങ്ങള്‍ പങ്കിടാന്‍ ഉള്ളതാണ് കമന്റ് ബോക്സ് . അത് മറക്കേണ്ട 

 ..........................................................................
സര്‍ഗാത്മക അധ്യയനം മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ചുവടെ ഉള്ള ശീര്‍ഷകങ്ങളില്‍ ക്ലിക്ക് ചെയ്യുക

2 comments:

  1. പുതിയ അധ്യയനവര്‍ഷത്തില്‍ അധ്യാപകര്‍ക്ക് തങ്ങളുടെ ചിന്തകളെ സര്‍ഗാത്മകമായ അധ്യാപനത്തിന്റെ ചില തെളിച്ചങ്ങളിലേക്ക് നയിക്കാന്‍ ഇതിന് കഴിയും...തുടരുക..ഭാവുകങ്ങള്‍ !

    ReplyDelete
  2. 'അവരുടെ അക്ഷര തെറ്റുകള്‍ വേട്ടയാടി ആനന്ദി ക്കാനാണ് അധ്യാപകരുടെ ശ്രമം' എന്നത് വളരെ കൃത്യമായ വിലയിരുത്തലാണ്. നാം നടത്തിയ ഇടപെടലുകള്‍ മിക്കതും വിദ്യാലയങ്ങളുടെ പടിവാതില്‍ വരെ പോലും മിക്ക അധ്യാപകരും എത്തിച്ചിട്ടില്ലെന്നത് സങ്കടകരമായ വസ്തുതയാണ്.ഒരനുഭവം കുറിക്കട്ടെ -
    എന്റെ മകള്‍ ഈ വര്‍ഷം എട്ടാം ക്ലാസ്സിലെത്തി.സ്കൂള്‍ തുറന്ന് ആദ്യദിനം തന്നെ അവള്‍ വീട്ടില്‍ വന്നു പറഞ്ഞത് ഇംഗ്ലീഷിനും മലയാളത്തിനും കോപ്പി വേണം എന്നാണ്. ഞാന്‍ അധ്യാപകനുമായി സംസാരിച്ചു, അദ്ദേഹം പറഞ്ഞതു രണ്ടു ന്യായങ്ങളാണ്.
    1) എഴുതാനറിയാത്ത കുട്ടികള്‍ കുറെ പേരുണ്ട്. അവര്‍ എഴുതിപ്പടിക്കട്ടെ.
    2) കോപ്പിയെഴുതി കയ്യക്ഷരം നന്നാവട്ടെ
    ഈ പറഞ്ഞ രണ്ടു പ്രശ്നങ്ങള്‍ക്കും പരിഹാരം കോപ്പിയെഴുത്താണെന്ന് ഈ ചെറുപ്പക്കാരനായ അധ്യാപകന്‍ ഇപ്പോഴും വശ്വസിച്ചു പോരുന്നു!തികച്ചും യാന്ത്രിമായി, ഒട്ടും ജൈവികമല്ലാതെ കുട്ടി ദിവസവും എന്തൊക്കെയോ എഴുതാന്‍ നിര്‍ബന്ധിതയാകുന്നു.സര്‍ഗാത്മകമായ ഇടപെടലുകള്‍ക്ക് പല വിദ്യാലയങ്ങളും ശ്രമിച്ചുവരുമ്പോഴും കുറെയേറെ വിദ്യാലയങ്ങള്‍ ഇപ്പോഴും പാരമ്പര്യവാദികളായി നില്കുന്നു എന്നത് ഏറെ സങ്കടകരമാണ്.

    ReplyDelete

പ്രതികരിച്ചതിനു നന്ദി