Pages

Sunday, July 1, 2012

സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി എതിര്‍പ്പ് എന്തിനു?

ഉത്തരവിറങ്ങി എല്ലാ സര്‍ക്കാര്‍ സ്കൂളിലും ഇനി മേല്‍ സ്കൂള്‍ മാനേജെമ്ന്റ്റ് കമ്മറ്റി .
പത്രം എഴുതി 
"തങ്ങളുടെ അധികാരത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ കൈകടത്തുന്ന നിര്‍ദേശമാണിതെന്ന് ചൂണ്ടിക്കാട്ടി എയ്ഡഡ് മാനേജ്‌മെന്റ് ഈ നിര്‍ദേശത്തെ ആദ്യം മുതല്‍ തന്നെ എതിര്‍ത്തിരുന്നു.

ഈ എതിര്‍പ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കുകയായിരുന്നു. അധ്യാപക പാക്കേജിലെ ചില നിര്‍ദേശങ്ങള്‍ക്കെതിരെ എന്‍.എസ്.എസും മറ്റും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നതിനാല്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ എയ്ഡഡ് മേഖലയില്‍ രൂപവത്കരിച്ച് മാനേജ്‌മെന്റുകളെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്

അക്കാദമിക പരിശോധന നടത്താന്‍ പഞ്ചായത്തംഗം ഉള്‍പ്പെടുന്ന സമിതിക്ക് അധികാരം നല്‍കുന്നതിനെതിരെ അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ ഭേദമെന്യേയാണ് ഇക്കാര്യത്തില്‍ എതിര്‍പ്പുയര്‍ന്നത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ചട്ടത്തില്‍ അക്കാദമിക പരിശോധന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, എ.ഇ.ഒ, ഡയറ്റ് അധ്യാപകര്‍, ബി.ആര്‍.സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ."- മാതൃ  ഭൂമി .

കേന്ദ്ര നിയമത്തില്‍ പറഞ്ഞതിന് വിരുദ്ധമാണ് കേരളത്തിലെ ഉത്തരവെന്നു ഉത്തരവില്‍ തന്നെ വ്യകതമാക്കിയിട്ടുണ്ട് 

എന്തിനാണ് രണ്ടു കൂട്ടര്‍ എതിര്‍ക്കുന്നത്?
കുട്ടിയുടെ അവകാശത്തെക്കാള്‍ വലുതാണ്‌  തങ്ങളുടെ അവകാശം എന്ന് കരുതുന്നതിനാല്‍ ആണോ?
കുട്ടികള്‍ ഇല്ലെങ്കില്‍ ഈ രണ്ടു കൂട്ടരും ഇല്ലെന്നു ഓര്‍ക്കണം 
കാര്യങ്ങള്‍ സുതാര്യമാകുന്നതിനു എന്തിനാ പേടി?
അരുതാത്തത് എന്തെങ്കിലും സ്കൂളിനു ഉള്ളില്‍ നടക്കുന്നുണ്ടോ? 
നമ്മള്‍ക്ക് എതിര്‍പ്പിന്റെ ഉള്ളറയിലേക്ക് കടക്കാം.
ഈ കമ്മറ്റിയുടെ ചുമതലകള്‍ എന്തൊക്കെ ?
വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്യുക -അതായത് എന്ത് ലക്ഷ്യത്തോടെ ആണോ വിദ്യാലയം പ്രവര്‍ത്തിക്കേണ്ടത് അത് നേരെ ചൊവ്വേ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക .ഇല്ലെങ്കില്‍ ആ ലക്ഷ്യതിലേക്ക് എത്താനുള്ള ഇടപെടല്‍ നടത്തുക .ഇതാണ് മോനിട്ടരിംഗ് .അല്ലാതെ വെറും ചായകുടി പരിപാടി അല്ല.തീര്‍ച്ചയായും സ്കൂളിനെ നശിപ്പിക്കാന്‍ ആവില്ല ഈ ദൌത്യം. നന്നാക്കാന്‍ ആണെങ്കില്‍ എന്തിനാ എതിര്‍പ്പ്? ആ സാധ്യത ആരോഗ്യപരം ആക്കി മാറ്റി എടുത്തു കൂടെ?
സമയത്തിനു പോഷന്‍ തീര്‍ക്കാത്തവര്‍ , സ്റാഫ് റൂമില്‍ സൊറ പറഞ്ഞിരിക്കുന്നവര്‍ , ഉഴപ്പന്മാര്‍ , കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കാത്തവര്‍ , പരിശീലനത്തെ എതിര്‍ക്കുന്നവര്‍ ഒക്കെ കുറഞ്ഞു വരികയാണ് അതിനാല്‍ നല്ല അധ്യാപകര്‍ ഇക്കാര്യത്തില്‍ എതിര്‍ക്കാന്‍ ഇടയില്ല.
ചില അധ്യാപക സംഘടനകള്‍  ബി ആര്‍ സി ട്രെയിനര്‍മാരെ പോലും ക്ലാസില്‍ കയറ്റില്ലെന്ന് പറഞ്ഞു നടക്കുകയായിരുന്നു .എന്തായാലും അവര്‍ക്ക് സ്വാധീനമുള്ള കാലത്ത് തന്നെ ഈ ഉത്തരവ്   ഇറങ്ങിയത്‌ നന്നായി. ആ എതിര്‍പ്പും ഇല്ലാതാവും. 

SMC മറ്റു ചുമതലകള്‍ ഇവയാണ് .

ഇതില്‍ ഏതു കാര്യത്തിനാണ് മാനേജ്മെന്റുകള്‍ എതിര്‍ക്കുന്നത് ? അവരുടെ സ്കൂളിലെ അധ്യാപകര്‍ ഇതൊന്നും ചെയ്യണ്ടേ? എങ്കില്‍ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ പോകട്ടെ . സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും വേണ്ടെന്നു കൂടി പറയുമോ.
   
  •  സ്കൂളില്‍ സമയത്തിനു   വരികയും പോവുകയും ചെയ്യുന്ന ഒരു അധ്യാപകനും പേടിക്കേണ്ടതില്ല.
  • കുട്ടികളുടെ പഠനത്തെ ഗൌരവത്തോടെ സമീപിക്കുന്ന അവരുടെ  ഓരോരുത്തരുടെയും പഠനപുരോഗതി  ഉറപ്പാക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപികയും ആശങ്കപ്പെടുകയില്ല .
  • രക്ഷിതാക്കളെ ക്ലാസ് അടിസ്ഥാനത്തില്‍ രണ്ടു മാസത്തില്‍ ഒരിക്കല്‍ വിളിച്ചു ചേര്‍ക്കുന്ന നല്ല ഗുരുക്കന്മാരും ഇത് സ്വാഗതം ചെയ്യും . ചുരുക്കി പറഞ്ഞാല്‍ നല്ല അധ്യാപകര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനുള്ള അംഗീകാരം ആണ് ഈ നിര്‍ദേശങ്ങള്‍ 
നാലാം ഇനം .ട്യൂഷന്‍ -അങ്ങനെ ചെയ്യുന്ന അധ്യാപകരെ നിയന്ത്രിക്കണം. വേണ്ട എന്നാണോ മാനേജര്‍ സാറിന്റെ അഭിപ്രായം?

അക്കാദമിക അധികാരകേന്ദ്രം എന്നത് ഉത്തരവില്‍ ഉദ്ദേശിക്കുന്നത് എസ്  സി ഇ ആര്‍  ടി യെ ആണ് . 
സ്കൂള്‍ മാനെജ്മെന്റ് കമ്മിറ്റിയില്‍ രക്ഷിതാക്കള്‍ ആണ് കൂടുതല്‍ .അവര്‍ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണം . ആരായിരിക്കണം ഇവര്‍ ? അത് ചര്‍ച്ച ചെയ്തു തീരുമാനിക്കണം .
നിലവിലുള്ള ഉദ്യോഗസ്ഥര്‍ ആയാലും കുഴപ്പമില്ലല്ലോ . 
അതോ ആരും ഇതൊന്നും നോക്കേണ്ട എന്ന മനോഭാവം ആണോ?
ആറാമത് സൂചിപ്പിച്ച കാര്യം എന്ത് മനോഹരമാണ് . തുടര്‍ച്ചയായി സ്കൂളില്‍ എത്താത്ത കുട്ടിയെ സ്കൂളില്‍ എത്തിക്കുന്നതിന് എസ്  എം സി നടപടി സ്വീകരിക്കും. വീട്ടില്‍ പോയി പ്രശ്നം മനസ്സിലാക്കി ഇടപെടും.


എന്തെങ്കിലും കാര്യം   എതിര്‍ക്കാന്‍ മാത്രം  ?
ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പദ്ധതി തയ്യാറാക്കണം . ഇവിടെ  എയ്ഡഡ് സ്കൂളുകളുടെ പദ്ധതി നടപ്പിലാക്കാന്‍ നടപ്പിലാക്കാന്‍ പണം വേണം അത് സര്‍ക്കാര്‍ കൂടി സഹകരിക്കണം .ഇപ്പോള്‍ യൂണി ഫോം കൊടുത്ത പോലെ ആകരുതു . പഞ്ചായത്തുകള്‍ക്ക് അനുമതി കൊടുക്കണം  സ്കൂളുകള്‍ക്ക് വിഭവ പിന്തുണ നല്‍കാന്‍ .
വരവ് ചെലവ് കണക്കു വെക്കണം. 
അപ്പോള്‍ അതാണ്‌ കാര്യം. കച്ചവടം നടക്കുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ല .സ്കൂളിന്റെ പേരില്‍ സാമ്പത്തിക ചൂഷണം നടത്തുന്ന സ്കൂള്‍ മാനേജ്മെന്റുകള്‍ എതിര്‍ക്കുന്നുവെങ്കില്‍  അവര്‍ പരിഹാസ്യരാകുകയാണ് .
ഇനി സ്കൂള്‍ വികസന പദ്ധതിയെ കുറിച്ചാണ് ഉത്തരവില്‍ പറയുന്നത് .അതിലും നന്മയേ ഉള്ളൂ




മുതലാളിയും  തൊഴിലാളിയും ജനങ്ങളെ ശത്രുക്കളായി കാണുമോ? 
ഇല്ല .
നമ്മുടെ വിദ്യാഭ്യാസ  മേഖലെയെ പിന്നോട്ടടിക്കുന്നതിലും മുന്നോട്ടു  കൊണ്ട് പോകുന്നതിലും സ്കൂള്‍ മാനെജ്മെന്റ്കള്‍ പങ്കു വഹിചിട്ടുണ്ട്.
ഇപ്പോഴെത്തെ നിലപാട് അവര്‍ സ്വയം തിരുത്തുമെന്നു കരുതാം.




7 comments:

  1. മാനേജ്മെൻറ് കമ്മറ്റിയെ അന്ധമായി എതിർക്കേണ്ടകാര്യമൊന്നുമില്ല...പക്ഷേ നമ്മുടെ പ്രാഥമിക വിദ്യാഭ്യാസമേഘലയിൽ പലപ്പോഴും മറന്നു പോകുന്ന ഒരു സംഗതിയുണ്ട്..എറണാകുളത്തിന് തെക്കോട്ടും വടക്കോട്ടുമായി രണ്ടു തരം വിദ്യാഭ്യാസ സംസ്ക്കാരമാണ് നിലവിലുള്ളത്..ഈ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ചില തുരുത്തുകൾ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല...എറണാകുളം ജില്ലയിൽ ഗ്രാമസഭയും സ്ക്കൂൾ പി റ്റി എ യും കൂടിയപ്പോൾ സ്ക്കൂളിനെ ഇംഗ്ലീഷ് മീഡിയം ആക്കണം എന്നു തീരുമാനമെടുത്ത സംഭവം പോലും ഉണ്ട്...

    ReplyDelete
  2. സ്ക്കൊലുകളില്‍ ഇംഗ്ലീഷ് മീഡിയം കൊണ്ട് വന്നത് ആ സ്കൂളിലെ മലയാളം മീഡിയം കുട്ടികളുടെ ഇംഗ്ലീഷ് മോശമായതിനാലാകും.അതിനു പരിഹാരം അവിടുത്തെ അധ്യാപകരുടെ ആശിര്‍വാദം കൂടി കിട്ടിയ ഒരു കോടാലിപ്പണി. ആരാണ് സ്കൂളുകളില്‍ സമാട്നര മീഡിയം തുടങ്ങാന്‍ അനുവാദം കൊടുത്തത് ? ആരാണ് അത്തരം ക്ലാസുകളിലേക്ക് പുസ്തകം ഉണ്ടാക്കില്ലെന്ന് വാശി പിടിച്ചത് ? PTA വഴി തെറ്റാം .തെറ്റുകള്‍ ഉണ്ടാകാതെ നോക്കാന്‍ കഴിയുമല്ലോ .
    മെച്ചപ്പെടുത്താന്‍ കഴിയുന്ന സംഗതി വിദ്യാര്‍ഥി പ്രാതിനിധ്യം ആണ് .വനിതാ പങ്കാളിത്തം ആണ് .അവരെ എങ്ങനെ ശാക്തീകരിക്കും? ആലോചിക്കണം.
    ഇപ്പോള്‍ ഞങ്ങള്‍ ഒരു സ്കൂളില്‍ എസ എം സി രൂപീകരിച്ചു. രണ്ടു യോഗം കഴിഞ്ഞു. ഫുള്‍ കോറം. വികസന പ്ലാന്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നു. യൂണി ഫോം അവരാണ് വാങ്ങിയത്. പ്രശ്നങ്ങള്‍ വിശകലനം ചെയ്യാന്‍ അവര്‍ക്ക് നല്ല കഴിവ് . പ്രയോഗികാനുഭവങ്ങളിലൂടെ ശാകതീകരണം .
    ഒരു ഉപജില്ലയിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കാന്‍ ആലോചിക്കുന്നു
    സന്നദ്ധതയുള്ള സ്കൂളുകളില്‍ നിന്നും മതി .
    കുറെ സ്കൂളുകളെ പിന്തുണയ്ക്കാം.
    നല്ല മോഡല്‍ ഉണ്ടാകട്ടെ.
    അല്ലാതെ ഒരു ക്ലാസും നടത്തി വെറുതെ ഇരുന്നാല്‍ അവര്‍ കടലാസ് കമ്മിറ്റി ആയി മാറും
    എന്താ ഇടപെടില്ലെ ?

    ReplyDelete
  3. അവകാശ നിയമം ഓരോരുത്തര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം(ലാഭം നോക്കി )വളച്ചു ഓടിക്കാമോ? സര്‍ക്കാര്‍ അതിനു കൂട്ട് നില്‍ക്കാമോ?(വോട്ട് നോക്കി)

    ReplyDelete
  4. കലാധരൻ മാഷേ നല്ല ഒരു ലേഖനം.
    ഇതെന്നാ മാഷേ ഈ കേരളത്തിൽ നടക്കുന്നത്, നാ‍യന്മാരും, മുസ്ലീങ്ങളും, പ്രത്യേക സ്കൂൾ രാഷ്ട്രങ്ങൾ ഉണ്ടാക്കുകയാണോ? അവരുടെ നിലപാടുകൾ ജനാധിപത്യ വിരുദ്ധമാണ്. എയ്ഡഡ് സ്കൂളുകൾ നിന്നൊന്നു ചിണുങ്ങിയാൽ കാഷ്ടമിടുന്ന ഗവണ്മെന്റ്.

    ലോകത്തു മുഴുവൻ നടപ്പിലാക്കിക്കഴിഞ്ഞതാണ് ഈ പാക്കേജുകൾ. വിദ്യാഭ്യാസത്തിലൂടെ ചിന്തിക്കയും പുരോഗതിപ്രാപിക്കയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ലോകത്തിലെ എല്ലാ സ്കൂൾ മാനേജ് മെന്റുകളൂം-പക്കാ പ്രൈവറ്റ്, സെമി-പ്രൈവറ്റ്-ഗവണ്മെന്റ്-വ്യത്യാസം കൂടാതെ നടപ്പിലാക്കിക്കഴിഞ്ഞത്. കേരളത്തിൽ ഒരു ഭരണകൂടമില്ല എന്നാണ് പലേ വിദ്യാഭ്യാസ രീതികളിൽ കൂടി മനസിലാക്കാൻ ക്ഴിയുന്നത്.

    ReplyDelete
  5. 2010 ഏപ്രിലിൽ ഞാൻ വിദ്യാഭ്യാസ ബില്ലിനെ കുറിച്ച് ഒരു ലേഖനം എന്റെ ബ്ലോഗിൽ എഴുതിയിരുന്നു :) അന്ന് ഞാൻ ചൂണ്ടി കാട്ടിയിരുന്നു “സ്കൂളുകളുടെ അഭിവൃദ്ധിക്കും, സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകളെ സംബന്ധിച്ചും നോക്കേണ്ടത്” മാനേജ്മെന്റ് കമ്മിറ്റിയാണെന്നത് തന്നെ മാനേജർമാർ എതിർക്കുമെന്ന്.... നട്ടെലില്ലാത്ത ഭരണവർഗ്ഗം കൂടി ആയപ്പോൾ പൂർണമായി...

    കേന്ദ്രനിയമത്തിൽ മാനേജർമാരെ പ്രതികൂലമായി ബാധിക്കുന്ന എല്ലാത്തിലും വെള്ളം ചേർത്തു... ഇതിനെതിരെ ഏതെങ്കിലും രക്ഷകർത്താവ് കോടതിയിൽ പോകാത്തത് എന്ത് എന്ന് അത്ഭുതപ്പെടുന്നു!!!

    തലവരി പണം വാങ്ങരുതെന്ന് നിയമത്തിൽ ഉള്ളപ്പോൾ രക്ഷിതാക്കൾ ഭൂരിപക്ഷം വരുന്ന അതും സ്ത്രീകൾ 50% വരുന്ന മാനേജ്മെന്റ് കമ്മിറ്റി മാനേജർമാർക്ക് പാരയാകുമെന്ന തിരിച്ചറിവ് തന്നെയാണു അവർ കൂട്ടത്തോടെ എതിർത്ത് രംഗത്ത് ഉള്ളത്ത്... അധ്യാപക നിയമനത്തിനു മേടിക്കുന്ന പണം പോലും ചോദ്യം ചെയ്യപ്പെടുമെന്ന ഭയം അവരുടെ സ്വരങ്ങളിൽ തെളിഞ്ഞ് കാണാം...

    ReplyDelete
  6. The State Government and the local authority shall provide adequate funds as grants for the implementation of the School Development Plan, submitted by the School Management Committee as prescribed under sub-clause(2) of Section 22 of the Act.
    In the case of aided schools, the School Manager or his nominee shall be the chairperson.
    ഇങ്ങനെ ചില സൂചനകള്‍ ലിഡാ ജേക്കബ്ബ് മേഡത്തിന്റെ ഓറിയന്റെഷന്‍ സമയത്ത് പറഞ്ഞിരുന്നു.Rule ലും കാണാം ആവശ്യമുള്ളവ കൊള്ളാനും തള്ളാനും സര്‍ക്കാരിന് ഉത്തരവ് എന്ന ആയുധമുണ്ടല്ലോ? 50% ത്തിലധികം വരുന്ന എയ്ഡഡ് സ്കൂളിന് ഇതൊന്നും ബാധകമല്ല.ആനുകൂല്യങ്ങള്‍ കെട്ടിടം ഉല്‍പ്പെടെ വേണംതാനും.പാവം സര്‍ക്കാര്‍ സ്കൂളിന്റെ കാര്യം വരുമ്പോള്‍ രാഷ്ട്രീയം കളിക്കുന്ന ചില മെമ്പര്‍മാര്‍ വഴി അവയെ മൂക്കുകയര്‍ ഇടുകയുമാവാം. ഈ പൊരുത്തക്കേട് ജനത്തിനുമുന്നില്‍ എത്തുന്നില്ലല്ലോ സാര്‍.

    ReplyDelete
  7. The State Government and the local authority shall provide adequate funds as grants for the implementation of the School Development Plan, submitted by the School Management Committee as prescribed under sub-clause(2) of Section 22 of the Act.
    In the case of aided schools, the School Manager or his nominee shall be the chairperson.
    ഇങ്ങനെ ചില സൂചനകള്‍ ലിഡാ ജേക്കബ്ബ് മേഡത്തിന്റെ ഓറിയന്റെഷന്‍ സമയത്ത് പറഞ്ഞിരുന്നു.Rule ലും കാണാം ആവശ്യമുള്ളവ കൊള്ളാനും തള്ളാനും സര്‍ക്കാരിന് ഉത്തരവ് എന്ന ആയുധമുണ്ടല്ലോ? 50% ത്തിലധികം വരുന്ന എയ്ഡഡ് സ്കൂളിന് ഇതൊന്നും ബാധകമല്ല.ആനുകൂല്യങ്ങള്‍ കെട്ടിടം ഉല്‍പ്പെടെ വേണംതാനും.പാവം സര്‍ക്കാര്‍ സ്കൂളിന്റെ കാര്യം വരുമ്പോള്‍ രാഷ്ട്രീയം കളിക്കുന്ന ചില മെമ്പര്‍മാര്‍ വഴി അവയെ മൂക്കുകയര്‍ ഇടുകയുമാവാം. ഈ പൊരുത്തക്കേട് ജനത്തിനുമുന്നില്‍ എത്തുന്നില്ലല്ലോ സാര്‍.

    ReplyDelete

പ്രതികരിച്ചതിനു നന്ദി