Pages

Sunday, August 12, 2012

അക്കാദമികസന്ദര്‍ശനത്തിന്റെ തിരിച്ചറിവ്

രാവിലെ ഒരു ക്ലാസില്‍ ട്രൈ ഔട്ട് നടത്തി.
ആ അനുഭവങ്ങള്‍ പങ്കിടാന്‍ പ്രഥമാ ധ്യാപികയുമായി ചര്‍ച്ച ചെയ്തു  .
എസ് ആര്‍ ജി കൂടണം - ടീച്ചര്‍ നിര്‍ദേശിച്ചു.
ഉച്ചയ്ക്ക് ഊണ് എസ് ആര്‍ ജി യോഗത്തിനു ശേഷം മതി .
ഞങ്ങളും സമ്മതിച്ചു .

യോഗത്തില്‍ 
  • ഓരോ ക്ലാസിനും രണ്ടു മാസത്തെ മുന്‍നിറുത്തി ലക്ഷ്യം തീരുമാനിക്കണമെന്നു ധാരണയായി.
  • ആ ലക്ഷ്യത്തിലേക്കുളള മുന്നേറ്റം വിലയിരുത്തപ്പെടണം.
  •  പോര്‍ട്ട് ഫോളിയോയില്‍ ഇതിന്റെ തെളിവുകള്‍ വേണം.
ലക്ഷ്യം നേടുന്നതിനു തടസ്സം നില്‍ക്കുന്ന ഘടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
  • എഴുത്തില്‍ എല്ലാ കുട്ടികളും മുന്നിലല്ല.
  • പ്രായോഗികമായി എങ്ങനെ ഇതു പരിഹരിക്കും?
ഇതാണ് അധ്യാപികമാര്‍ ഉന്നയിച്ച പ്രധാന ആവശ്യം
മൂന്നാം ക്ലാസില്‍ കുറെ കുട്ടികള്‍ എഴുത്തില്‍ പിന്നാക്കം.
എല്ലാവര്‍ക്കും തിരുത്ത്തിക്കൊടുക്കാന്‍ടീച്ചറിന് സമയം കിട്ടുന്നില്ല.
അങ്ങനെ ഉള്ള കുട്ടികളെ പ്രത്യേകം വിളിച്ചു പഠിപ്പിച്ചാലോ ?


ഞാന്‍ ചോദിച്ചു :-

  • അപ്പോള്‍ കണക്കിലും ഇംഗ്ലീഷിലും ഒക്കെ പിന്നാക്കം നില്‍ക്കുന്നവര്‍ ഉണ്ടാകില്ലേ ?
  • അവരെയും പ്രത്യേകം വിളിച്ചു പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ടീച്ചര്‍ക്ക് എവിടുന്നു സമയം കിട്ടും?
  • കുട്ടികള്‍ പഠിച്ചു മുഷിയില്ലേ ?
  • ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടാത്ത കാര്യം മറ്റൊരു സന്ദര്ഭത്തിലേക്ക് മാറ്റി വെക്കുന്നതിന്റെ യുക്തി എന്താണ് ?
  • വിശക്കുന്ന കുട്ടിക്ക് അപ്പോള്‍ തന്നെ ഭക്ഷണം കൊടുക്കുന്നതല്ലേ നല്ലത് .അതോ നാളെ തരാം എന്നു പറയലാണോ?
ഞാന്‍ പറയുന്നത് നിഷേധിക്കാനും സ്വീകരിക്കാനും വയ്യാത്ത ഒരു അവസ്ഥ
  • ക്ലാസില്‍ എഴുത്ത് നടക്കുമ്പോള്‍ ഇടപെടല്‍ /സഹായം സാധ്യമല്ലേ ? അതിനും നിശബ്ദതയാണ് പ്രതികരണം
അവര്‍ എന്തോ ആഗ്രഹിക്കുന്നു എന്നു വ്യക്തം
നമ്മള്‍ക്ക് നോക്കാം ഉച്ചയ്ക്ക് ശേഷം 

ഉച്ചകഴിഞ്ഞ് ഇതു ക്ലാസില്‍ ഒന്ന് പ്രയോഗിച്ചു നോക്കാന്‍ തീരുമാനിച്ചു.
അധ്യാപകര്‍ അനുഭവിക്കുന്ന ഒരു പ്രശ്നത്തിനു അന്നു തന്നെ ഒരു പരിഹാരമാര്‍ഗമെങ്കിലും കാട്ടിക്കൊടുക്കാനാകുമോ എന്നതായിരുന്നു ഞങ്ങളുടെ ചിന്ത.
ഊണ് കഴിക്കാന്‍ പോയപ്പോള്‍ ബിനോജും പംക്രെശ്യസും ഞാനും ചര്‍ച്ച നടത്തി
കുറച്ചു സമയം മാത്രമേ കിട്ടുകയുള്ളൂ .
എഴുത്തിന്റെ പ്രക്രിയ എല്ലാം പാലിക്കാന്‍ കഴിയില്ല .
ചില ഘട്ടങ്ങള്‍ സ്കിപ് ചെയ്തു ഒരു ശ്രമം .
ഒരു ആസൂത്രണം ഉച്ചയൂണിനു ഒപ്പം .
സ്കൂളിലേക്ക് നടക്കുമ്പോള്‍ സൂക്ഷ്മാംശങ്ങള്‍ ആലോചിച്ചു

രണ്ടാം ക്ലാസിലെ കിളിയും പാമ്പും മനസ്സില്‍ കിടപ്പുണ്ട് . 
( രണ്ടാം ക്ലാസിലെ കുട്ടികള്‍ എന്ന പോസ്റ്റ്‌ നോക്കുക )
അതിന്റെ തുടര്‍ച്ച ആണ് ആലോചിച്ചത്
അമ്മക്കിളിയുടെയും കുഞ്ഞിക്കിളിയുടെയും കഥയാണ് അവതരിപ്പിച്ചത്.

വനത്തിലെ മരങ്ങള്‍ക്കിടയിലൂടെ അമ്മക്കിളി പറന്നു.
അതിന്റെ ചിറകുകളുടെ ഉയര്‍ച്ചയും താഴ്ചയും  ശ്രദ്ധിച്ചു തൊട്ടു പിറകിലായി കുഞ്ഞിക്കിളിയും.
അമ്മ കുഞ്ഞിക്കിളിയെ പറക്കാന്‍ പഠിപ്പിക്കുകയാണ്.
ചുറ്റും നല്ല കാഴ്ചകള്‍ .
നിറയെ മരങ്ങളും  വള്ളികളും മനോഹരമായ പൂക്കളും .
എന്ത് രസം .
ഇടയ്ക്ക് കുഞ്ഞിക്കിളി അമ്മയോട്  പറയും ഒന്ന് പതുക്കെ പറക്കമ്മേ..
അമ്മ വേഗം കുറയ്ക്കും
അങ്ങനെ രണ്ടു പേരും പറന്നു പോകുകയായിരുന്നു.
അപ്പോള്‍ ഒരു മരത്തില്‍ മഞ്ഞയും ചുവപ്പും ഉള്ള എന്തോ ഒന്ന് ..
അതു കണ്ട കുഞ്ഞിക്കിളി അമ്മയെ വിളിച്ചു
അമ്മേ അതാ ആ മരത്തില്‍ ..അതെന്താ ?
അമ്മ പറഞ്ഞു " അതാ തേന്‍പഴം  "
തേന്‍പഴം!
കുഞ്ഞിക്കിളിക്കു കൊതി.
അത് അമ്മയോടു ആഗ്രഹം പറഞ്ഞു (സ്വതന്ത്ര പ്രതികരണം)
അമ്മ പറഞ്ഞു ശരി ഞാന്‍ പറിച്ചു തരാം.
അമ്മക്കിളി പഴത്തിന്റെ നേരെ പറന്നു
അപ്പോള്‍  ഇതെല്ലാം ശ്രദ്ധിച്ചു ഒരാള്‍ മരച്ചുവട്ടില്‍ കിടപ്പുണ്ടായിരുന്നു .
നീണ്ടു വളഞ്ഞു ചെടികളില്‍ ചുറ്റി അങ്ങനെ .
അമ്മക്കിളി പഴത്തില്‍ തൊട്ടപ്പോഴേക്കും പഴം ഞെട്ടടര്‍ന്നു താഴേക്ക്.
കുഞ്ഞിക്കിളി പഴത്തിന്റെ പിറകേ താഴേക്ക്.
താഴെ  .....?
പിന്നീട് എന്തു സംഭവിച്ചു കാണും?


ഈ കഥയാണ് എഴുതേണ്ടത്.  
ഞാന്‍ പറഞ്ഞ ആദ്യ ഭാഗവും ചേര്‍ത്ത് എഴുതണം. വ്യക്തി ഗതമായി ആലോചിക്കാന്‍ സമയം കൊടുത്തു .അവ ഗ്രൂപ്പില്‍ പങ്കു വെച്ച് ഒരു കഥയാക്കണം. ( പല ഭാവനകള്‍ ...അവയില്‍ nനിന്നും അംശങ്ങള്‍ ചേര്‍ത്ത്  ചേര്‍ത്ത് നല്ല ഒരെണ്ണം രൂപപ്പെടുത്തുമെന്നു ഞാന്‍ വിശ്വസിച്ചു .എഴുത്തില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ ചിലപ്പോള്‍ ആശയങ്ങളില്‍ മുന്നില്‍ നിന്നേക്കാം .ആ മേല്‍ക്കൈ അവരുടെ tതാത്പര്യം വര്‍ധിപ്പിച്ചേക്കാം . ഇത്തരം അസംപ്ഷനുകള്‍ വെച്ചാണ് ഈ കഥ ഇങ്ങനെ നല്‍കിയത് .( വ്യക്തിഗത എഴുത്ത് ആവശ്യപ്പെട്ടില്ല .അതു പിന്നാക്കം നില്‍ക്കുന്നവരെ നിരാഷപ്പെടുത്തിയാലോ ) 
കുട്ടികള്‍ പരസ്പരം ആലോചിച്ച് എഴതാന്‍ വേണ്ടി ഗ്രൂപ്പാക്കി.
( ഗ്രൂപ്പാകുന്നതിനു അല്പം പ്രയാസം വേണ്ടി വന്നു. എല്ലാ ഗ്രൂപ്പിലും എഡിറ്റിംഗിനു നേതൃത്വം നല്‍കാന്‍ കഴിയുന്ന വൈദഗ്ദ്യം കൂടുതല്‍ ഉള്ള പഠിതാക്കള്‍ വേണമല്ലോ
ഗ്രൂപ്പു തിരിഞ്ഞിരിക്കാനും വഴക്കം പോര എന്നു തോന്നി.
പ്രവര്‍ത്തനനിര്‍ദ്ദേശം നല്‍കി.
  • ആദ്യം കഥയില്‍ എന്തു സംഭവിച്ചു എന്നു പരസ്പരം ആലോചിക്കണം.
  • എന്നിട്ട് ഒരാള്‍ ഒരു വാക്യം വീതം എഴുതണം
  • എല്ലാവരുടെയും കൈയക്ഷരം നിര്‍ബന്ധം
  • എഴുതുമ്പോള്‍ തെറ്റു വന്നാല്‍ മറ്റുളളവര്‍ തിരുത്തിക്കണം.
( സ്കെച്ച് പേനയും ചാര്‍ട്ട് പേപ്പറിന്റെ നാലിലൊന്നു വീതവും നല്‍കി)
കുട്ടികള്‍ പരസ്പരം പറഞ്ഞും തിരുത്തിയും എഴുതി.
എഴുതുമ്പോള്‍ ക്ലാസില്‍ എല്ലാവരുടെയും പ്രശ്നങ്ങള്‍/ഓരോരുത്തര്‍ക്കും വരുന്ന പ്രശ്നങ്ങള്‍ പലതാണ്.  
അവ കുട്ടികള്‍ തന്നെ എഡിറ്റ് ചെയ്യുന്നതിനവസരം കൊടുക്കുക എന്ന രീതിയാണ് ടീച്ചര്‍ക്കു പരിചയപ്പെടുത്തിയത്.
കുട്ടികള്‍ പ്രവര്‍ത്തനത്തില്‍ മുഴുകി
പിന്നാക്കം നില്‍ക്കുന്നവരെ അവഗണിക്കാന്‍  ഉള്ള പ്രവണത കണ്ടു. പങ്കാളിത്തത്തിന്റെ സംസ്കാരം വളരാനുണ്ട് .
പങ്കാളിത്തത്തിന്റെ അളവുകോലില്‍ നിങ്ങള്‍ പിന്നില്‍ ആകും.എല്ലാവരുടെയും കയ്യക്ഷരം വേണം
തെറ്റ് വന്നാല്‍ തിരുത്താം / അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കാം
ഈ കാര്യം വീണ്ടും ക്ലാസിന്റെ മൊത്തം ശര്ദ്ധ്യില്‍ കൊണ്ട് വന്നു
ഗ്രൂപ്പില്‍ പോയി ചെവി കൊടുത്തു
ആലോചനകള്‍ കേട്ടു
അഭിനന്ദിച്ചു
പ്രോത്സാഹിപ്പിച്ചു
എഴുതിക്കഴിഞ്ഞാല്‍ അതു ഞങ്ങളെ ഏല്‍പ്പിക്കണമെന്നു നിര്‍ദേശിച്ചു.
സ്ടാഫ്‌ റൂമില്‍ തിരകെ എത്തി
ടീച്ചര്‍മാരോട് അനുഭവം പങ്കിട്ടു
ഇപ്പോള്‍ റിസള്‍ട്ട് കിട്ടും
എഴത്തില്‍ പ്രശ്നങ്ങള്‍ ഉള്ള കുട്ടികള്‍ എഴുതിപ്പഠിക്കുന്ന ഒരു സാധ്യത
ഒരു പിരീട് സമയം

മൂന്നാം ക്ലാസിലെ കുട്ടികള്‍ സ്റ്റാഫ് റൂമിലേക്ക്‌ വരാന്‍ തുടങ്ങി.
അവര്‍ എഴുതിയ കഥകള്‍   എനിക്കു തന്നു.
ഒട്ടേറെ തിരുത്തലുകള്‍ നടന്നിരിക്കുന്നു.
ഞങ്ങള്‍ക്കു സന്തോഷം.
പക്ഷെ  ഒരു  ഗ്രൂപിന്റെ  രചന പങ്കാളിത്തം കുറവുള്ള ഒന്നാണ്
ഞാന്‍ അധ്യാപകര്‍ക്കു വിശകലനത്തിനായി നല്‍കി 
ഈ രചനയില്‍ എന്തു ഇടപെടലാണ് നടത്തേണ്ടത് എന്നു കണ്ടെത്താന്‍ പറഞ്ഞു. ( രചന ചുവടെ)
അവര്‍ക്ക് ഇടപെടല്‍ മേഖല കണ്ടെത്താന്‍ ആദ്യം കഴിഞ്ഞില്ല
ഞാന്‍ ആണ് ക്ലാസില്‍ എങ്കില്‍ ഈ രചന എങ്ങനെ പ്രോസസ് ചെയ്യും ?
ആ ചോദ്യം നിങ്ങളോടും ചോദിക്കുന്നു
കുഴപ്പം ഒന്നും ഇല്ലല്ലോ എന്നു പറയുന്നവരോട്  നിങ്ങള്‍ക്കുള്ള മറുപടി ?

 

അധ്യാപികമാരുമായി ചര്‍ച്ച ചെയ്തു ധാരണ രൂപീകരിച്ചു.
നാലു മണിക്ക് ഞങ്ങള്‍ യാത്ര പറഞ്ഞു
എന്താണ് ഈ അക്കാദമികസന്ദര്‍ശനത്തിന്റെ തിരിച്ചറിവ്?
  • ഒരു വിഷയത്തില്‍ മാത്രം ഊന്നല്‍ നല്‍കുന്നത് ഇടപെടലിനു കൂടുതല്‍ സഹായകമാകും.
  • അധ്യാപകരുടെ ക്ലാസ് നിരീക്ഷിച്ചു പ്രശ്നം കണ്ടെത്തുയായിരുന്നില്ല , മറിച് ടീമംഗങ്ങള്‍ പ്രവര്‍ത്തനം നല്‍കി പ്രശ്നം കണ്ടെത്തുകയും നല്‍കിയ പ്രവര്‍ത്തനം തന്നെ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിനുളള സാധ്യതപരിചയപ്പെടുത്തുന്നതാവുകയും ചെയ്തു. അക്കാദമിക പിന്തുണയുടെ സൗഹൃദസാധ്യതയായി ഇതിനെ പരിഗണിക്കാം.
  • എസ് ആര്‍ ജി ഉച്ചയിടവേളയില്‍ കൂടുന്നതു നന്നായിരിക്കും. അപ്പോള്‍ ഉയര്‍ന്നു വരുന്ന ക്ലാസ് റൂം പ്രശ്നങ്ങള്‍ക്ക് ഉച്ചയ്ക്കു ശേഷം പ്രായോഗിക പരിഹാരം അന്വേഷിക്കാമല്ലോ?
  • ഒരേ സ്കൂളില്‍ തുടര്‍ സന്ദര്‍ശനങ്ങള്‍ ആവശ്യമാണ്.

2 comments:

  1. കലാധരന്‍സാറെ എന്ററന്‍സ് റിസല്‍ട്ട് വന്നു Kerala എങ്ങനെ?

    ReplyDelete
  2. എന്ററന്‍സ് റിസല്‍ട്ട് വന്നു. Kerala എങ്ങനെ? Mathsblog ല്‍ പ്രതികരണമൊന്നും കണ്ടില്ല

    ReplyDelete

പ്രതികരിച്ചതിനു നന്ദി