Pages

Saturday, October 6, 2012

സൌഹൃദ വിദ്യാലയം

വിദ്യാലയം വിദ്യാര്‍ഥി സൌ ഹൃദമാക്കുക എന്നത് പോലെ പ്രധാനം ആണ് രക്ഷാ കര്‍ത്തൃ  സൗഹൃദം ആയി മാറ്റുക എന്നതും .
വിദ്യാലയത്തില്‍ രക്ഷിതാക്കള്‍ എങ്ങനെ ആണ് ഇപ്പോള്‍ സ്വീകരിക്കപ്പെടുക ?
. വിശിഷ്ട ബന്ധുക്കള്‍ എന്ന നിലയിലാണോ ? അവര്‍ക്ക് ഇത്, എന്റെ വിദ്യാലയം, ഞാന്‍ നോക്കി നടത്തുന്ന വിദ്യാലയം എന്ന തോന്നല്‍  ഉണ്ടോ ?
സ്കൂള്‍ മാനെജ്മെന്റ് കമ്മറ്റി നിലവില്‍ വന്നു . അവര്‍ ഉഷാറാണ് . ഇനി പ്രവര്‍ത്തിക്കാന്‍  ഒരു  മാര്‍ഗരേഖ വേണം .
എസ്  എം സി സജീവമാക്കാന്‍ ആത്മാര്‍ഥമായ പിന്തുണ ആവശ്യം. 
ഇടു ക്കി ഡയറ്റ്  ലാബ് യു പി സ്കൂള്‍ എസ എം സി അംഗങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രവര്‍ത്തക ഡയറി ആണ് സൗഹൃദം 

ഡയറ്റ് ലാബ് സ്കൂളില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയും പി ടി എ യും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാലയവികസനത്തിനു വേണ്ടിയുളള സമിതികള്‍ എന്ന നിലയില്‍ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം എന്നവര്‍ക്ക് അറിയാം . വിദ്യാലത്തിന്റെ വികസനാവശ്യങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി ഒരു ദിവസം സ്കൂളിനെ അവര്‍ സമഗ്രമായി സ്കാന്‍ ചെയ്യുകയുണ്ടായി.
തുടര്‍ന്ന് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കളുടെ ശില്പശാല സംഘടിപ്പിക്കുകയും വിദ്യാലയവികസന പ്രവര്‍ത്തകര്‍ക്കു സഹായകമായ ഈ ഡയറി വികസിപ്പിക്കുകയും ചെയ്തു.
അധ്യാപകരുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് കൂടുതല്‍ പ്രായോഗികമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഗവേഷണസ്വഭാവത്തോടെ തയ്യാറാക്കിയ ഈ രേഖ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വരും വര്‍ഷം മെച്ചപ്പെടുത്താന്‍ കഴിയും.
പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരമായി മോണിറ്റര്‍ ചെയ്തു കൂടുതല്‍ കാര്യക്ഷമതയുളള വിദ്യാലയമാക്കി മാറ്റുന്നതിനു ഈ ഡയറി പ്രയോജനപ്പെടുത്തണമെന്ന തീരുമാനവും ഉണ്ട്.
എന്തൊക്കെയാണ് സൌഹൃദത്തില്‍ ഉള്ളത് ? 
  • വിദ്യാര്‍ഥികളുടെ വിവരം
  • അധ്യാപകരുടെ വിവരം
  • എസ് എം സി യുടെ ചുമതലകള്‍
  • എന്താണ് മോണിറ്ററിംഗ്?
  • എസ് എം സി /പി ടി എ യോഗം സ്വയം വിലയിരുത്തല്‍  ഫോം 
  • ക്ലാസ് പി ടി എ -മോണിറ്ററിംഗ്
  • ധനസഹായവിനിയോഗത്തിനു മേല്‍ നോട്ടം- രീതി  

(ആരില്‍ നിന്നൊക്കെ ഈ വര്‍ഷം എത്ര വീതം ധനസഹായം കിട്ടി?എന്തിനാണ് ലഭിച്ചത്?എന്നത്തേക്കു വിനിയോഗിക്കാന്‍?എന്താണ് ഫലം?എന്നിവ പരിഗണിച്ച് സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നിയമാനുസരണം നടക്കുന്നവെന്നു വിലയിരുത്താനുള്ള ഫോം )
ധനസഹായ
ഏജന്‍സി
ഇനം
തുക
ധനവിനിയോഗ ലക്ഷ്യം
ധന
വിനി
യോഗം ലക്ഷ്യം നേടിയോ?
പൂര്‍ണമായി /ഭാഗികമായി /ഇല്ല

ആസൂത്രണച്ചാര്‍ട്ട് 
പ്രവര്‍ത്തനം
തുക (എല്‍ പി)
തുക
(യു പി)
പൂര്‍ത്തീകരിക്കേണ്ട കാലം
ചുമതല
വിലയിരുത്തല്‍
സെപ്തംബര്‍
ഒക്ടോബര്‍
നവംബര്‍
ഡിസംബര്‍
ജനുവരി


  • വിദ്യലയവികസനപദ്ധതി 
വിദ്യാലയത്തിന്റെ ആവശ്യം പരിഗണിച്ചു ചുവടെ നല്‍കിയ ലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും ഓരോ ലക്ഷ്യവും നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു .ലക്ഷ്യങ്ങള്‍ .

ലക്ഷ്യം 1. വിദ്യാലയ പരിസരം ആകര്‍ഷകമാക്കുക ( ആറു പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം 2. വിദ്യാലയ പരിസരം സുരക്ഷിതമാക്കുക (8 പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം 3. പഠനസൗഹൃദ ക്ലാസ് മുറികള്‍ ഒരുക്കുക (9പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം 4. വൃത്തിയുളള പാചകപ്പുരയും ഡൈനിംഗ് ഹാളും പോഷകമൂല്യമുളളതും വൈവിധ്യപൂര്‍ണവുമായ ഉച്ചഭക്ഷണസംവിധാനവും ഒരുക്കുക (പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം 5. കുട്ടികളുടെ എണ്ണത്തിനാനുപാതകമായി ടോയ് ലറ്റുകള്‍ ഒരുക്കുക.(7പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം 6.കെട്ടിടങ്ങളുടെ ഉപയോഗക്ഷമത വര്‍ധിപ്പിക്കുക (29 പ്രവര്‍ത്തനങ്ങള്‍ )
ക്ഷ്യം 7.ഉയര്‍ന്ന പഠനനിലവാരം ഉറപ്പാക്കുക (7പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം 7.സജീവവും ക്രിയാത്മകവുമായ രക്ഷാകര്‍തൃപിന്തുണ.(9പ്രവര്‍ത്തനങ്ങള്‍ )
ലക്ഷ്യം 8.വൈവിധ്യത്തെ അംഗീകരിക്കുന്ന വിദ്യാലയമാക്കി മാറ്റുക.(പല കഴിവുള്ളവര്‍,.പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, വ്യത്യസ്ത സാമൂഹിക സാമ്പത്തിക ശ്രേണിയില്‍ ഉള്ളവര്‍, വിഭിന്ന മതക്കാര്‍,സാംസ്കാരിക സവിശേഷതയുള്ളവര്‍, അവര്‍ക്കെല്ലാം നല്ല പരിഗണനയും നിലവാരമുള്ള വിദ്യയും ലഭിക്കണം.)
ലക്ഷ്യം 9.സമീപത്തുളള ജനങ്ങളുമായി വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ച് ആശയവിനിമയം നടത്തുക .
ലക്ഷ്യം 10.കുട്ടിയുടെ പഠന പുരോഗതി വിദഗ്ധരുടെ സഹായത്തോടെ മോണിറ്റര്‍ ചെയ്യുക
പ്രവര്‍ത്തങ്ങള്‍ മോണിട്ടര്‍ ചെയ്യുന്നതിനുള്ള ചെക്ക് ലിസ്റ്റ് സൌഹൃദത്തില്‍ ഉള്പ്പെടുതിയ്ട്ടുണ്ട് 
DIETലാബ് യു പി  സ്കൂളിനെ വിദ്യാര്‍ഥി/ രക്ഷാ കര്തൃ സൌഹൃദ വിദ്യാലയം ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നീക്കം വിജയിക്കട്ടെ എന്നാശംസിക്കാം .

DIET ലാബ് യു പി സ്കൂള്‍ തയ്യാറാക്കിയ സൗഹൃദം പിടിഎ  പ്രിസന്റിനു നല്‍കി പ്രകാശിപ്പിക്കുന്നു 

കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ പഠന യാത്ര നടത്തി.
 ജില്ലയിലെ മൂന്നു ശിശു സൌഹൃദ വിദ്യാലയങ്ങള്‍   കണ്ടു മനസ്സിലാക്കാന്‍ . നൂറു കിലോമീറ്റര്‍ സഞ്ചരിച്ചു അയ്യപ്പന്‍ കോയില്‍ എല്‍ പി സ്കൂളില്‍ എത്തി.പിന്നെ മൂലമറ്റം, പൂച്ചപ്ര സ്കൂളുകളും രക്ഷിതാക്കളുടെ ഈ സന്നദ്ധത ,സമീപനം നമ്മെ പ്രചോദിപ്പിക്കും 











3 comments:

  1. പത്രത്തിലെ പ്ലാനിംഗിൽ ബഹു കേമമായിട്ടുണ്ട്. പ്രവർത്തിയിലും കൂടിആ യാൽ ബഹു കേമം. സമയമെടുക്കും. :)

    ReplyDelete
  2. ഇതിന്റെ ഒറിജിനൽ കോപ്പി കിട്ടാൻ എന്താണ് മാർഗ്ഗം . വിശദാംശങ്ങൾകിട്ടാനാണ് .

    ReplyDelete
  3. പ്രിയ ചുണ്ടെക്കാട്
    ഓരോ സ്കൂളിനും അതിന്റെ പ്രത്യേകത പരിഗണിച്ചു ഓരോ സൌഹൃദ പുസ്തകം തയ്യാറാക്കണം എന്നാണു ആഗ്രഹം. അതാണ്‌ ശരി .
    അതിനുള്ള ശ്രമത്തിലാണ്.
    ഈ മാസം അവസാനം രണ്ടു മൂന്നു സ്കൂളുകള്‍ എങ്കിലും ഈ വഴിയില്‍ വരും .
    താങ്കള്‍ക്കു സമ്മതമെങ്കില്‍ ഒരു സ്കൂള്‍ വര്‍ക്ക്ഷോപ്പിലേക്ക് സ്വാഗതം .
    ഇ മെയില്‍ വിലാസം അയച്ചു തരൂ
    സൗഹൃദം കിട്ടും

    ReplyDelete

പ്രതികരിച്ചതിനു നന്ദി