- ഈ വാര്‍ത്ത ഇന്നലെ മനോരമയില്‍ വന്നത് .
കേരള സിലബസിനെക്കാള്‍ കേമമാണോ സി ബി എസ ഇ സിലബസ്? ഈ ചോദ്യം കുറെ പേര്‍ ഉന്നയിക്കുന്നു. പല വാദങ്ങള്‍. പൊതു സൂഹത്തിന്റെര്‍ ആശയ തലം രൂപപ്പെടുത്തുന്നത് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആകണം .പലപ്പോഴും അങ്ങനെ അല്ല സംഭവിക്കുന്നത്.
നാട്ടിലെ മാന്യന്മാര്‍ എന്ന് അറിയപ്പെടുന്ന വിഭാഗം എന്ത് ചെയ്യുന്നു എന്ന് നോക്കി സാധാരണക്കാരും അങ്ങനെ ചെയ്യുന്നു
രാഷ്ട്രീയ നേതാക്കള്‍ , ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ .സാമ്പത്തികമായി ഉയര്ന്നനിലയില്‍ ഉള്ളവര്‍ ഒക്കെ ചെയ്യുന്നതിനെ മാതൃകയാക്കാന്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ അറിയാതെ മനസ് ശ്രമിക്കും.
ഈ വര്ഷം ഒരു മന്ത്രി പറഞ്ഞു എല്ലാ സ്കൂളുകളും സി ബി എസ ഇ സ്കൂളുകള്‍ പോലെ ആകണം എന്ന് .ഇത് നല്‍കുന്ന സൂചന വ്യക്തം. സി ബി എസ ഇ സ്കൂളുകള്‍ക്ക് വേണ്ടി മൂലധനം ഒഴുക്കാന്‍/ വാദിക്കാന്‍ പ്രമുഖ മത സമുദായങ്ങളും ഉണ്ട്. വികാരിമാരും കന്യാസ്ത്രീകളും അധ്യാപകരും എല്ലാം പറയുന്നു അതാണ് നല്ലത്..അതാണ് നല്ലത് എന്ന് . കനത്ത ഫീസ് വാങ്ങുന്ന ഇത്തരം സ്കൂളുകള്‍ക്ക് ദൈവങ്ങളുടെ നാമം. നമ്മുടെ കേരളത്തില്‍ തുഞ്ഞ്ച്ചത്തെഴുത്തച്ചന്‍ സ്മാരക ഇംഗ്ലീഷ മീഡിയം സ്കൂള്‍ ഉണ്ട്. നാളെ മലയാളം സ്മാരക ഇംഗ്ലീഷ് മീഡിയവും വന്നു കൂടായ്കയില്ല .!? ചില ധാരണകള്‍ എല്ലാവരും വച്ച് പുലര്‍ത്തുന്നു .അതിന്റെ അടിസ്ഥാനം ഒന്ന് പരിശോധിക്കാം .
സി ബി എസ് ഇ -കേരള സിലബസുകള്‍ തമ്മില്‍ ഒരു താരതമ്യം നടത്തുന്നത് നന്നായിരിക്കും.
സി ബി എസ് ഇ എന്നാല്‍ ....
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ ആണ്.അതായത് സെക്കണ്ടറി തലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനം ആണിത്.തിനാല്‍ സെക്കന്‍സ്ടരി സിലബസ് മാത്രമേ താരതമ്യം ചെയ്യേണ്ടതുള്ളൂ .
സി ബി എസ് ഇ ലക്ഷ്യങ്ങള്‍
- പത്ത്, പതിനൊന്നു ക്ലാസുകളിലെ പൊതു പരീക്ഷ നടത്തുക.അതിനാവശ്യമായ നിബന്ധനകള്‍ രൂപീകരിക്കുക
- ഇന്ത്യ ഒട്ടാകെ സ്ഥലം മാറ്റം ലഭിക്കാവുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക.
- പരീക്ഷ നടത്തി സര്ടിഫിക്കെറ്റ് നല്‍കുക
- പരീക്ഷയ്ക്കായി സ്ഥാപനങ്ങളെ അഫിലിയേറ്റ് ചെയ്യുക
കേരളത്തിലെ പരീക്ഷാ ഭവന്‍ ചെയ്യുന്ന ജോലികള്‍ക്ക് തുല്യം. സിലബസ് രൂപീകരിക്കാന്‍ ഇവര്‍ക്ക് ചുമതല ഇല്ല. എന്നാല്‍ സ്കൂളുകള്‍ക്ക് അഫിലിയേഷന്‍ കൊടുക്കും.
സി ബി എസ് ഇ പറയുന്നത് പ്രവൃത്തിയില്‍ കാണിക്കാറില്ല
ശിശു സൌഹൃദപരമായ വിദ്യാഭ്യാസം പറയും. എന്‍ സി ഇ ആര്‍ ടി മുന്നോട്ടു വെക്കുന്ന സമീപനം പറയും. കണ്‍സ്ട്രക്ടിവിസം പഠനത്തിനു സ്വീകരിക്കണം എന്ന് നിര്‍ദേശിക്കും. രണ്ടാം ക്ലാസ് വരെ സ്കൂള്‍ബാഗും ഗൃഹ പാഠവും പാടില്ലെന്ന് നിബന്ധന വെക്കും .ഇതിനൊക്കെ ഒരു വിലയും നല്‍കില്ല. ( സി ബി എസ് ഇ യുടെ വെബ് സൈറ്റ് സന്ദര്‍ശിച്ചു അവരുടെ വീമ്പു പറയല്‍ ബോധ്യപ്പെടാവുന്നതാണ്.)
കേരളത്തില്‍ ഇപ്പോള്‍ പിന്തുടരുന്ന സാമൂഹിക ജ്ഞാന നിര്‍മിതി വാദത്തില്‍ അധിഷ്ടിതമായ സമീപനം ആണ് സി ബി എസ് ഇ യും മുന്നോട്ടു വെക്കുന്നത് എന്ന് അവരുടെ ബുള്ളട്ടിനിലെ ഉള്ളടക്കം സൂചിപ്പിക്കുന്നു.പക്ഷെ അവരുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളില്‍ ചെന്നാല്‍ ഈ സമീപനം ചുക്കാന്നോ ചുണ്ണാമ്പാണോ എന്ന് അവിടുത്തെ അധ്യാപകര്‍ക്ക് അറിയില്ല
ഇന്ത്യയില്‍ ഉള്ള സെക്കണ്ടറി സ്കൂളുകളുടെ 6.69 % മാത്രമാണ് സി ബി എസ് ഇ സ്കൂളുകള്‍ . ( അവലമ്പം- MHRD വാര്‍ഷിക റിപ്പോര്‍ട്ട് 2009 -2010 ) അതായത് ഇന്ത്യയില്‍ സി ബി എസ് ഇ അല്ല മുഖ്യം .
ഇനി സിലബസ് ഒന്ന് താരതമ്യം ചെയ്യാം .
ഇനി സിലബസ് ഒന്ന് താരതമ്യം ചെയ്യാം .
സിലബസ് -ഗണിതം
കേരള സിലബസിലും സി ബി എസ് ഇ സിലബസിലും ഉള്ളടക്കം സമാനം.(എട്ടു ഒമ്പത് പത്ത് ക്ലാസുകളില്‍ )
ശാസ്ത്രം സി ബി എസ് ഇ ഉള്ളടക്കം കുറവ്
കേട്ടാല്‍ വിശ്വസിക്കില്ലാ .
- കേരളത്തിലെ കുട്ടികള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നത് അവിടെ പത്തില്‍
ഉദാഹരണം ഫിസിക്സ് -
ഫോക്കസ് ദൂരവും വക്രതാ ആരാവും തമ്മിലുള്ള ബന്ധം.
ഗോളീയ ദര്പണങ്ങളും അതിന്റെ അനുബന്ധ പദങ്ങളും
മിത്യാപ്രതിബിംബവും അതിന്റെ യഥാര്‍ത്ഥ പ്രതിബിംബവും
ഫ്ലക്സ് രേഖകള്‍
- കേരളത്തിലെ കുട്ടികള്‍ ഒമ്പതില്‍ പഠിക്കുന്നത് അവിടെ പത്തില്‍
ഉദാഹരണം
- പ്രകാശത്തിന്റെ അപവര്‍ത്തനം
- അപവര്തന നിയമങ്ങള്‍
- വിവിധ തരാം ലെന്‍സുകള്‍
- ഹ്രസ്വ ദൃഷ്ടി, ദീര്‍ഘ ദൃഷ്ടി
- വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള കാന്തിക മണ്ഡലം
- ചാലകത്തില്‍ നിന്നുള്ള ദൂരവും കാന്തിക മണ്ഡലത്തിന്റെ വ്യതിയാനവും
- വൈദ്യുത കാന്തവും ഉപയോഗവും
- കറന്റ്;
- അമീട്ടര്‍ , വോള്‍ട്മീട്ടര്‍
- ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
ഇങ്ങനെ ധാരാളം ആശയങ്ങള്‍ ..
- കേരളത്തിലെ കുട്ടികള്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന പല കാര്യങ്ങളും സി ബി എസ് ഇ യില്‍ ഇല്ല
ഉദാഹരണം.
പ്രകാശത്തിന്റെ പൂര്‍ണ ആന്തര പ്രകീര്‍ണനവും പ്രകീര്‍ണനവും
അതാര്യ വസ്തുക്കളുടെ നിറവും സുതാര്യ വസ്തുക്കളുടെ നിറവും
പ്രാഥമിക വര്‍ണങ്ങളും ദ്വിതീയ വര്‍ണങ്ങളും
പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യവും വിസരണവും തമ്മിലുള്ള ബന്ധം
ഇലെക്ട്രോ മാഗ്നെടിക് സ്പെക്ട്രം
ദ്രാവക മര്‍ദവും ആഴവും തമ്മിലുള്ള ബന്ധം
സിങ്കിള്‍ ടച് രീതിയില്‍ കാന്തവത്കരണം
ആറ്റോമിക കാന്തങ്ങള്‍
കാന്തികപ്രേരണം
ഭൂമിയുടെ കാന്തികത
വൈദ്യുത വിശ്ലേഷണം വൈദ്യുതിലേപനം ( ഇത് പോലെ വൈദ്യുതി കാന്തികതയുമായി ബന്ധപ്പെട്ടു കേരള സിലബസില്‍ ഉള്ള 34 ആശയങ്ങള്‍ സി ബി എസ് ഇ കുട്ടികള്‍ പഠിക്കുന്നില്ല )
ആകാശ ക്കാഴ്ച ,പ്രപഞ്ചം ഇവയുമായി ബന്ധപെട്ട ഭൂമിയുടെ പരിക്രമണം സൂര്യന്റെ ഘടന, ഗാലക്സികള്‍ , പ്രപഞ്ചോല്പത്തി, തുടങ്ങിയ 11 പ്രധാന കാര്യങ്ങള്‍ സി ബി എസ് ഇ യില്‍ ഇല്ല.
അതായത് കേരളത്തിലെ കുട്ടികള്‍ ഫിസിക്സില്‍ പഠിക്കുന്ന 84 ആശയങ്ങള്‍ സി ബി എസ് ഇ യില്‍ ഉള്‍പ്പെടുത്തിയിട്ടില്ല . ഇവിടെ എട്ടിലും ഒമ്പതിലും പഠിക്കുന്നത് ആണ് അവിടെ പത്തില്‍ .ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാര്യങ്ങള്‍ മൂന്നാം ക്ലാസില്‍ ഉല്‍പ്പെടുത്തിയിട്ടു അതാണ് നല്ലത് എന്ന് പറയും പോലെ .
അല്ലെങ്കില്‍ കേരള സിലബസ് ഉള്ളടക്കം കൂടുതല്‍ ഉള്ളതാണെന്ന് .ഉള്ളടക്ക കൂടുതല്‍ നിലവാരം ആണോ ?അതും ചര്‍ച്ച ചെയ്യണം .സി ബി എസ് ഇ യില്‍ കൂടുതല്‍ എന്തോ ഉണ്ടെന്നു അല്ലെ പറയുന്നത് അതൊന്നു തൊട്ടു കാണിക്കുമോ ?
- രസതന്ത്രത്ത്തിലേക്ക് കടന്നാലോ രസതന്ത്ര പഠനത്തില്‍ പ്രധാനപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഉഭയദിശാ പ്രവര്‍ത്തനങ്ങള്‍ രാസഗതികള്‍ , രസതന്ത്രം നിത്യ ജീവിതത്തില്‍ തുടങ്ങിയവ സി ബി എസ് ഇ സിലബസില്‍ ഇല്ല.
- ജീവ ശാസ്ത്രം -സി ബി എസ് ഇ സില്‍ബസിനെക്കാള്‍ കേരള സിലബസില്‍ കൂടുതലായി ഉള്ളത് ഇവ
കൃഷി ശാസ്ത്രം -ജീവാണു വളം, ടിഷ്യൂ കള്‍ച്ചര്‍
പരിസ്ഥിതിശാസ്ത്രം- ജീവ ബന്ധങ്ങള്‍ ,
സൈറ്റോളജി - കോശംഗങ്ങള്‍ , കോശ വിഭജനം
അനാട്ടമി, ഫിസിയോളജി - അസ്ഥിയും പേശിയും
ജനിതക ശാസ്ത്രം -ജനിതക ശാസ്ത്ര ചരിത്രം.ഡി എന്‍ എയുടെ ഘടന , ജീന്‍ ,ജനിതക സാങ്കേതിക വിദ്യ
ജീവ പരിണാമം -ജീവോത്പത്തി, പരിണാമത്തിന്റെ തെളിവുകള്‍, പരിണാമ സിദ്ധാന്തങ്ങള്‍, മനുഷ്യപരിണാമം ആധുനിക വീക്ഷണം
ആരോഗ്യ ശാസ്ത്രം -രോഗ നിര്നയോപാധികള്‍ , രക്ത ഗ്രൂപ്പുകള്‍ ,രക്ത നിവേശനം
(പ്രത്യേകം ശ്രദ്ധിക്കുക പ്രപഞ്ചോല്പത്തി ജെവോല്പത്തി ഇവയൊക്കെ ആഴത്തില്‍ തൊടാതെ ഉള്ള സിലബസുകള്‍ മത മൌലിക വാദികള്‍ക്ക് സുഖിക്കും.മതങ്ങള്‍ സി ബി എസ് ഇ യെ വാഴ്ത്താന്‍ ഒരു കാരണം ഇതാണോ ? )
ഇവ കൂടി വായിക്കുക .
1ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -6 (CBSE ,IBO. etc-2 )..
2.
ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -5 (CBSE -1 )
3
ഏകീകൃത സിലബസും വിദ്യാഭ്യാസ നിലവാരവും -4 (ഫിന്‍ ലാന്റ് മാതൃക )
4
അനംഗീകൃത വിദ്യാലയങ്ങള്‍ -പഠന റിപ്പോര്‍ടിലൂടെ
5
- പൌരബോധം മുളയ്ക്കാത്ത വിദ്യാര്‍ഥിമനസ്സുകള്‍
- വിവേചനത്തിന്റെ പാഠങ്ങള്‍ വിദ്യാലയങ്ങളില്‍ ..
- "ഇംഗ്ലീഷ് മീഡിയത്തിലെ ഇംഗ്ലീഷ് ഇങ്ങനെയും
- വിദ്യാര്‍ഥികളുടെ പഞ്ചനക്ഷത്ര വിവരക്കേട്
- ഏതു ഗാന്ധിയാണ് ജീവിച്ചിരിക്കുന്നത്?!
- ടോപ് സ്കൂളുകള്‍ ടോപ്പാണോ -1
വ്യാപാരി വ്യവസായി സമിതി പൊതു താല്പര്യ ഹര്‍ജി കൊടുക്കാന്‍ പോകുന്നു. വിദ്യാലയത്തിലെ അനധികൃത വ്യാപാരം നിറുത്താന്‍ .
ReplyDeleteആയിരത്തി അഞ്ഞൂറ് കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ നാല്പത്തഞ്ച് ലക്ഷം രൂപയുടെ യൂണിഫോം കച്ചവടം.
പ്രതി വര്ഷം സംസ്ഥാനത്താകെ 3150 കോടി രൂപയുടെ വ്യാപാരം.അണ്‍ എയിഡ ഡഡഡഡഡഡഡഡ..!
ലൈസന്‍സില്ലാത്ത കച്ചവടം.283 കോടി രൂപ നികുതി ഇനത്തില്‍ സര്‍ക്കാരിന് നഷ്ടം.പാഠപുസ്തക കച്ചവടം വേറെ. പേന മുതല്‍ റിബന്‍ വരെ ഇപ്പോള്‍ സ്കൂളിലൂടെ. കുട ചെരുപ്പ് , ബുക്ക് പൊതിയാനുള്ള പേപ്പര്‍..... എല്ലാം കിട്ടും. സ്കൂള്‍ കച്ചവടശാല എല്ലാ അര്‍ത്ഥത്തിലും.
This comment has been removed by the author.
ReplyDeleteഒരു വിദ്യാര്‍ത്ഥി പറഞ്ഞതോര്‍ക്കുന്നു .കൊലവേരി പാട്ട് കേട്ടാല്‍ പോസടിവ് എനര്‍ജി കിട്ടും എന്ന് . വിദ്യാഭ്യാസ മൂല്യം വീണ്ടും താഴോട്ട് .
ReplyDeleteവർഷങ്ങൾക്ക് മുൻപ് എറണാകുളം പബ്ലിക്ക് ലൈബ്രറിയിൽ ശനിയാഴ്ചകളിൽ അടുത്തുള്ള സി.ബി.എസ്.സി. സ്കൂളിൽ നിന്ന് കുട്ടികൾ അസൈന്മെന്റിനായി ലൈബ്രറിയിൽ വന്ന് പുസ്തകങ്ങൾ എടുത്ത് നോട്ട് തയ്യാറാക്കുന്നത് കാണുമ്പോൾ ആ കുട്ടികളോട് അസൂയ തോന്നിയിരുന്നു.... ഇത് പോലെ ഒന്ന് എന്റെ സ്കൂൾ ജീവിതത്തിൽ ചെയ്യുവാൻ അവസരം ലഭിച്ചില്ലല്ലോ എന്നോർത്ത്...
ReplyDeleteഇപ്പോൾ സ്റ്റേറ്റ് സിലബസുകാർക്കും ടെക്സ്റ്റ് ബുക്കിൽ നിന്ന് പുറത്ത് കടന്ന് പാഠങ്ങൽ മനസ്സിലാക്കാം എന്ന നില കാണുമ്പോൾ അതിയായ സന്തോഷം ഉണ്ട്...
EVERYTHING WHAT U SAID IS CORRECT BUT TEACHERS DO WORK THERE IN CBSE SCHOOLS MAINLY BECAUSE THEIR JOB IS UNPROTECTED. 'IF THEY SHOW LAXITY, THEY WILL BE SACKED' FACTOR WORK THERE. HERE, IN GOVT & AIDED SCHOOL WE ARE OVER-PROTECTED.TEACHERS UNIONS PROTECT TEACHERS FROM ALL SORTS OF 'OCCUPATIONAL HAZARDS'.WE CONDUCT MASSIVE PROCESSIONS BLOCKING ROADS FOR OUR RIGHTS BUT STUDENTS SIT IN THE CLASS ROOMS UNATTENDED...OUR SYLLABUS IS GOOD....BOOKS ARE BETTER....BUT SORRY TO SAY, TEACHERS' ATTITUDE BADLY NEEDS IMPROVEMENT...
ReplyDeleteപൊതു സ്ഥാപനങ്ങളിലെ തൊഴില്‍ സുരക്ഷ
ReplyDeleteസ്ഥാപനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അവസ്ഥ
ഭീകരം തന്നെ .
അതാണ് പൊതുവിദ്യാലയങ്ങളെ സമൂഹത്തില്‍ അപമാനിക്കുന്ന സംഗതികളില്‍ ഒന്ന്