വിദ്യാലയങ്ങള്‍ കുട്ടികളെ വിലയിരുത്തും. ഓണത്തിനും ക്രിസ്തുമസിനും ഒക്കെ. നേരെ ചൊവ്വേ പഠിച്ചോ എന്നറിയാന്‍. പഠിപ്പിച്ചോ എന്ന് അറിയാന്‍ ആണെന്ന് കരുതുന്ന ചുരുക്കം സ്കൂളുകള്‍ കണ്ടേക്കാം. വിലയിരുത്തല്‍ എല്ലാവര്ക്കും ബാധകം. സ്കൂളിനും വിലയിരുത്താം. ആരാണ് സ്കൂളിനെ വിലയിരുത്തേണ്ടത്? എ ഇ ഓ /ഡി ഇ ഓ / ഡി ഡി ഇ / .. എച് എം ? സ്കൂളിന്റെ നന്മ ആഗ്രഹിക്കുന്ന ഏവര്‍ക്കും വിലയിരുത്താന്‍ അവസരം കൊടുത്താല്‍ എന്താ കുഴപ്പം? രക്ഷിതാക്കളും കുട്ടികളും അധ്യാപകരും അനധ്യാപകരും ജനപ്രതിനിധികളും ഒന്നിച്ചിരുന്നു ഒരു വിശകലനം .. അതെ ഇത്തരം ശ്രമങ്ങളാണ് നാം ആഗ്രഹിക്കുന്നത്. ജനാധിപത്യം പറയുന്ന അധ്യാപകര്‍ കാട്ടിക്കൊടുക്കേണ്ട മാതൃക .
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ചെമ്പകപ്പാറ ഹൈ സ്കൂള്‍ സ്വയം വിലയിരുത്തല്‍ നടത്തി. ഒരു ശനിയാഴ്ച അതിനായി നീക്കി വെചു. അജണ്ട ഫെസ് ബുക്കില്‍ ഇട്ടു. യോഗം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു സൌഹൃദ മെയില്‍ അവര്‍ അയച്ചു. അതില്‍ ആഹ്ലാദകരമായ ഒട്ടേറെ കാര്യങ്ങള്‍. ഏതു സ്കൂളിനും മാതൃകയാക്കാന്‍ കഴിയും ഈ അസ്സൂത്രണ സന്നദ്ധത. ഇത് ഞാന്‍ പങ്കുവെക്കുന്നു
അറിയിപ്പ് ഒക്ടോബര്‍ 19
"'ഈ അധ്യായന വര്ഷം ആരംഭിച്ചിട്ട് അഞ്ചു മാസങ്ങള്‍ പിന്നിടുന്നു...
മാറ്റങ്ങളുടെ വര്ഷം എന്ന തലക്കെട്ടുനല്‍കിയാണ് ഈ സ്കൂള്‍ വര്ഷം നമ്മുടെ സ്കൂളില്‍ ആരംഭിച്ചത്...
അഞ്ചു മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ SMC,PTA,ആധ്യാപക -അനധ്യാപകരുടെ സംയുക്ത യോഗം നാളെ ചേരുന്നു.
അജണ്ട :-
ഒക്ടോബര്‍20
അഞ്ചു മാസത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വിലയിരുത്തി ..പഠനനിലവാരം ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു .
അനുബന്ധമായി ഒരു വാര്‍ത്ത കൂടി
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ചെമ്പകപ്പാറ ഹൈ സ്കൂള്‍ സ്വയം വിലയിരുത്തല്‍ നടത്തി. ഒരു ശനിയാഴ്ച അതിനായി നീക്കി വെചു. അജണ്ട ഫെസ് ബുക്കില്‍ ഇട്ടു. യോഗം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു സൌഹൃദ മെയില്‍ അവര്‍ അയച്ചു. അതില്‍ ആഹ്ലാദകരമായ ഒട്ടേറെ കാര്യങ്ങള്‍. ഏതു സ്കൂളിനും മാതൃകയാക്കാന്‍ കഴിയും ഈ അസ്സൂത്രണ സന്നദ്ധത. ഇത് ഞാന്‍ പങ്കുവെക്കുന്നു
അറിയിപ്പ് ഒക്ടോബര്‍ 19
"'ഈ അധ്യായന വര്ഷം ആരംഭിച്ചിട്ട് അഞ്ചു മാസങ്ങള്‍ പിന്നിടുന്നു...
മാറ്റങ്ങളുടെ വര്ഷം എന്ന തലക്കെട്ടുനല്‍കിയാണ് ഈ സ്കൂള്‍ വര്ഷം നമ്മുടെ സ്കൂളില്‍ ആരംഭിച്ചത്...
അഞ്ചു മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ SMC,PTA,ആധ്യാപക -അനധ്യാപകരുടെ സംയുക്ത യോഗം നാളെ ചേരുന്നു.
അജണ്ട :-
- (നിര്‍മാണ പ്രവത്തനങ്ങള്‍ ,
- കുടിവെള്ളം,
- ടോയിലെട്ട്,
- ഉച്ചഭക്
ഷണപരിപാടി, - സ്കൂളില്‍ നടന്ന വിവിധ പരിപാടികള്‍ ,
- സ്കൂള്‍ പത്രം ,
- വിവിധ പാട്യെതര പ്രവര്‍ത്തനങ്ങള്‍ ,
- ,ആര്‍ട്സ്&സ്പോര്‍ട്സ്,
- സ്കൂള്‍ ഡയറി,
- വിവിധ ക്ലബ്കളുടെ പ്രവര്‍ത്തനങ്ങള്‍
- കുട്ടികളിലെ സ്വഭാവ സവിശേഷതകള്‍,
- ഹാജര്‍ നിലവാരം ,
- പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ ,
- പഠന നിലവാരം (claas base&subject base),
- പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ,
- കൌണ്‍സിലിംഗ് ,
- JPH സേവനം ,
.തുടങ്ങി സ്കൂളിനെ
സംബധിക്കുന്ന എല്ലാ വിഷയങ്ങളും..)
സ്കൂളില്‍ ഈവര്‍ഷം നടത്തുവാനുദേശിക്കുന്ന ഭാവി
പരിപാടികളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും .
പൂര്‍വ വിദ്യാര്‍ഥികള്‍ എന്ന
നിലയില്‍ ഈ സ്കൂളിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നിര്‍ദേശങ്ങളും
അഭിപ്രായങ്ങളും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.....
ഒക്ടോബര്‍20
അഞ്ചു മാസത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വിലയിരുത്തി ..പഠനനിലവാരം ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു .
- .SSLC-Batch ലെ കുട്ടികള്‍ക്ക് നല്‍കുന്ന അതേ പരിഗണന താഴ്ന്ന ക്ലാസ്സ്കളിലും നല്‍കണം .(എല്ലാ ക്ലാസിലെയും പഠന നിലവാരം വിലയിരുത്തി ...10-ക്ലാസ്സില്‍ പിന്നോക്കം നില്‍ക്കുന്നവരെ ജയിക്കാന്‍ വേണ്ടി പഠിപ്പിക്കാനും അഞ്ചാം ക്ലാസ്സുമുതല്‍ പഠനനിലവാരം ഉയര്‍ത്തുന്ന രീതിയില്‍ പഠിപ്പിക്കാനും നിര്‍ദേശിച്ചു)
- .പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കണം
- .ഹാജര്‍ നിലയില്‍ കുറവുള്ളവര്‍,പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ ,പ്രത്യേക സ്വഭാവ സവിശേഷതകളുള്ള കുട്ടികളുടെ വീടുകളിലെത്തി മാതാപിതാക്കളുമായി കുട്ടികളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയാന്‍ തീരുമാനിച്ചു
- ഭാവി പരിപാടികള്‍ ....
- സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിനായി perantal monitaring ഏര്‍പ്പെടുത്തും.
- മികച്ച അധ്യാപകന് SMC യുടെ വക അവാര്‍ഡ് ..BRC യുടെ നിര്‍ദേശപ്രകാരം ഇത് കണ്ടെത്തും .
- ക്ലാസ്സ് അടിസ്ഥാനത്തില്‍ മികച്ച കുട്ടിക്ക് അവാര്‍ഡ് ..
- അധ്യാപക വിദ്യാര്‍ഥി ബന്ധം വിഷയമാകിയുള്ള ഹ്വസ്വ ചിത്രം..
- എല്ലാ മാസവും 'അതിഥിയോടൊപ്പം 'എന്ന പേരില്‍ ജീവിതാനുഭവന്ങ്ങള്‍ പങ്കുവയ്ക്കുവാന്‍ പഴയ തലമുറയിലെ ആള്‍ക്കാരുമായി ചര്‍ച്ച ..
- എഴുത്തിന്റെ വഴിയെ എന്ന പേരില്‍ സാഹിത്യ ശില്പശാല..
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം ഫണ്ടിന്റെ അഭാവമാണ് ..ഫണ്ട് സമാഹരണത്തിനായി അഭ്യുദയകാംക്ഷികളെയും പൂര്‍വ വിദ്യാര്തികളെയും കണ്ടെത്തണം .....
- .നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും പുതിയ വര്‍ക്കുകള്‍ പ്ലാന്‍ ചെയാനുമായി സബ് കമ്മറ്റി രൂപീകരിച്ചു ,
- .IED അധ്യാപകന്റെ സേവനം എല്ലാ ദിവസവും ലഭ്യമാകണം
- ഓരോ ക്ലാസിലെയും കുട്ടികളുടെ എല്ലാവിവരങ്ങളും ക്ലാസ് ടീച്ചര്‍മാര്‍ ശേഖരിച്ചു കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തണം
അനുബന്ധമായി ഒരു വാര്‍ത്ത കൂടി
തുമ്പികളുടെ
കൊട്ടാരം
|
GHSചെമ്പകപ്പാറയിലെ SMC യുടെ നേതൃത്വത്തില്‍ Short Filim നിര്‍മിക്കുന്നു ...'തുമ്പികളുടെ കൊട്ടാരം '...സര്‍ഗാത്മകതയുടെ നിറകുടമാണ് കുട്ടി .ആശയങ്ങളുടെ അക്ഷയഖനികളാണ് അവര്‍ ...ഭാവനയുടെ ചിറകിലേറി പറക്കാന്‍ കൊതിക്കുന്ന ഈ 'തുമ്പി'കളിലെ സര്‍ഗാത്മകത കണ്ടെത്തുന്ന അധ്യാ പകന്‍ ..... ചിത്രീകരണം ആരംഭിച്ചു |
അറിവിന്റെ പങ്കുവയ്ക്കലാണ് പ്രധാനം . അത് എന്നെപോലെയുള്ളവര്‍ക്ക് വളരാനും ചിന്തിക്കാനും പ്രേരണ നല്‍കും . ചൂണ്ടുവിരല്‍ പ്രസിദ്ധീകരിച്ച സ്കൂള്‍ വിലയിരുത്തലിന്റെ പുതിയ പാഠങ്ങള്‍ ആവേശം നല്‍കുന്നത് തന്നെ .
ReplyDeleteപ്രേെ ജിത്
ReplyDeleteഅധ്യാപകനിസഹായതയെക്കുറിച്ചാണ് ആലോചിച്ചു പോകുന്നത്. വല്ലതും ചെയ്യാനാഗ്രഹിക്കുന്ന അധ്യാപകരെ തടസ്സപ്പെടുത്തുന്ന വിദ്യാലയ നേതൃത്വം ഒരു വശത്ത്.ക്ലസ്റ്ററ്‍ പോലുളള അക്കാദമികകൂട്ടായമകള്‍ അപ്രത്യക്ഷമായതിനറെ പാര്‍ശ്വഫലങ്ങള്‍ മറ്റൊന്ന്. ഇതിനെക്കെയിടയില്‍ ചില വിദ്യാലയങ്ങള്‍ മുന്നേറുന്നു. നക്ഷത്രവിദ്യാലയങ്ങള്‍ എന്നവയെവിളിക്കാം.