വിദ്യാലയാത്തെ സര്‍വാംഗം പഠനോപകരണ മാക്കുന്നതിനുള്ള നിരവധി ആലോചനകള്‍ നാലഞ്ചു വര്‍ഷമായി കേരളത്തില്‍ നടക്കുന്നു.
വേറിട്ട അന്വേഷങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.
എല്ലാവരും ചുമരില്‍ പഞ്ചതന്ത്ര കഥയോ പ്രകൃതി ഭംഗി വരയ്ക്കാലോ ആണ് ബാല എന്ന് കരുതുന്നു
ഇടുക്കി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ചില ഇടപെടല്‍ നടത്തി.
അതിന്റെ തുടര്‍ച്ച വേണം
ഈ മാസം മറ്റൊരു ശില്പ ശാല സംഘടിപ്പിച്ചു
അതിലെ ആശയങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് കുറെ സമയം വേണ്ടി വരും
എങ്കിലും ചില സാധ്യതകള്‍ കണ്ടെത്തി
കൊല്ലത്തെ ഗോപാലകൃഷ്ണന്‍ സാര്‍ സ്കൂലാകെ ഒന്ന് നോക്കി
അതാ അവിടെ ഒരു മുള്ളന്‍ പന്നി !
എല്ലാവരും അങ്ങോട്ട് നോക്കി .
എവിടെ
ആ കല്ലുകള്‍ക്കിടയില്‍ ..
ആരും കാണുന്നില്ലേ?
എങ്കില്‍ ഞാന്‍ കാട്ടിത്തരാം
അദ്ദേഹം കരിങ്കല്‍ കൂനയിലേക്ക് പോയി
മുള്ളന്‍ പന്നിയെയും കൊണ്ട് തിരികെ വന്നു .
ആല്‍മര ച്ചോട്ടില്‍ ആ ജീവി അഭയം തേടി
ചിത്രം നോക്കൂ.. ( ;ചിത്രം അപ് ലോഡ് ചെയ്യാന്‍ ഗൂഗിള്‍ സമ്മതിക്കുന്നില്ല .ഒരു ജി ബി കഴിഞ്ഞെന്നു !? ഇനി എന്ത് ചെയ്യും ? പണം കൊടുക്കണം ഓരോ മാസവും .അതിനു ഒരു മറു വഴി കണ്ടെത്തണമല്ലോ ..)
അങ്ങനെ ശിലകളെ വ്യത്യസ്ത രീതിയില്‍ നോക്കാനും കലാബോധ വികാസം സാധ്യമാക്കാനും ആവിഷ്കാരത്തിന്റെ നവ സാധ്യത കണ്ടെത്താനും കഴിഞ്ഞു.
ആല്‍മരവും രൂപം മാറി
ആനയും പാമ്പും,കിളികളും ഒക്കെ സന്നിവേശിച്ചു
മരം ഒരു പഠനകേന്ദ്രം ആയി
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി