Pages

Wednesday, November 28, 2012

പുകയിലവിമുക്തവിദ്യാലയവും ഗണിതപഠനവും


പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സെപ്തം ഇരുപത്തിനാലിനു പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം എല്ലാ വിദ്യാലയങ്ങളും പുകയില വിമുക്തവിദ്യാലയമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.
ഇതും ഗണിതപഠനവും തമ്മില്‍ എന്തു ബന്ധം ?
നോക്കാം.
ക്ലാസില്‍ അധ്യാപികയുടെ അവതരണം.
ഇന്ത്യയില്‍ ഓരോ നിമിഷവും പുകയിലജന്യരോഗങ്ങളാല്‍ ഒരാള്‍ വീതം മരിക്കുന്നു. 274.9 ദശലക്ഷത്തിലേറെ പേര്‍ പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നു. വായില്‍ അര്‍ബുദം ബാധിച്ചു മരിക്കുന്നവരില്‍ 80% പേരും ഇന്ത്യാക്കാരാണ്. രാജ്യത്തെ 13 വയസ്സിനും 15 വയസ്സിനും ഇടയിലുളള 14.6 % വിദ്യാര്‍തികള്‍ പുകയില ഉപയോഗിക്കുന്നവരാണ്.

ചോദ്യം-1. ഒരു വര്‍ഷം ഇന്ത്യില്‍ പുകിയല ജന്യരോഗങ്ങളാല്‍ മരിക്കുന്നവരെത്ര വരും? ഊഹിച്ചു പറയല്‍ .ക്രിയ ചെയ്തു ഊഹവുമായി പൊരുത്തപ്പെടുത്തല്‍ .വ്യത്യസ്ത ക്രിയാരീതികള്‍ പങ്കിടല്‍
ചോദ്യം 2. ഇതൊരു സാമൂഹിക വിപത്താണെന്നു തോന്നുന്നുണ്ടോ?
നമ്മള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും.?
ചര്‍ച്ച. നിര്‍ദ്ദേശങ്ങള്‍ എസ് എം സിയില്‍ അവതരിപ്പിക്കാന്‍ തീരുമാനം. വിദ്യാര്‍ഥി പ്രതിനിധിക്കു ചുമതല.
വിദ്യാലയ സംരക്ഷണ സമിതി രൂപീകരണത്തിന്റെ അറിയിപ്പ് തയ്യാറാക്കല്‍.
പുകയിലവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കേണ്ട ബോര്‍ഡ് ഡിസൈന്‍ ചെയ്യല്‍

ബോര്‍ഡുകള്‍ തയ്യാറാക്കല്‍ വ്യക്തിഗതമായി ആസൂത്രണം ചെയ്യല്‍. ചാര്‍ട്ടുകളാണ്‍ നല്‍കുക.

  • വലിപ്പം ( നീളം വീതി) എത്ര വരും? പത്രത്താളില്‍ ഡമ്മി തയ്യാറാക്കല്‍.
  • വൃത്തത്തിന്റെ സ്ഥാനം കൃത്യം എവിടെ ( ഇരു വശത്തുനിന്നും ? എത്ര വലിപ്പത്തില്‍. )
  • രണ്ടു വൃത്തം . പുറംവട്ടം, അകം വട്ടം ഇവ തമ്മിലുളള ബന്ധം. അകലം.വരയ്കുന്ന രീതി.)
  • സിഗരറ്റിന്റെ മേലേ യുളള വെട്ടു വര എത്ര കോണില്‍ . ( കോണ്‍ പാലിച്ച് കൃത്യതയോടെ വരയ്ക്കല്‍)
  • താഴെയുളള എഴുത്ത്. ഒരേ വലിപ്പത്തില്‍ ഒറ്റ വരിയില്‍ വേണം. ഇരു വശത്തുനിന്നും ഒരേ അകലം. എങ്കില്‍ എത്ര വലിപ്പം വേണം.? അക്ഷരങ്ങള്‍ തമ്മിലും വാക്കുകള്‍ തമ്മിലുമുളള അകലം? 
ഗ്രൂപ്പില്‍ മെച്ചപ്പെടുത്തല്‍ 
ബോര്‍ഡു തയ്യാരാക്കല്‍ 
മികച്ച ഗണിതധാരണ പ്രതിഫലിക്കുന്ന ബോര്ഡുകള്‍ ഏതെല്ലാം? പരസ്പരവിലയിരുത്തല്‍.

ഈ യാര്‍ഡെന്നു പറഞ്ഞാല്‍ എത്രയാ ? 
അളവുകള്‍ പലവിധം 
പ്രോജക്ട് ഏറ്റെടുക്കല്‍
ഒരു സര്‍ക്കുലര്‍ പോലും പഠനപ്രവര്‍ത്തനമാക്കി മാറ്റാവുന്നതേയുളളൂ. ക്ലാസ് നിലവാരം പരിഗണിച്ച്  ആഴം കൂട്ടുകയോ കുറയ്ക്കുകയോ ആകാം.
ഇങ്ങനെ സാമൂഹിക പ്രശ്നത്തെ ഗണിതവുമായി ഇഴചേര്‍ക്കാന്‍ കഴിയും. 
ഗണിതാധ്യാപികയ്ക്കു സാമൂഹികബോധമുണ്ടെങ്കില്‍ .

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി