Pages

Thursday, December 13, 2012

ക്ലസ്ടര്‍ യോഗങ്ങള്‍ നിരാശപ്പെടുത്തിയോ , അതോ ?

ഇക്കഴിഞ്ഞ ക്ലസ്ട്ടര്‍  പരിശീലനം എങ്ങനെ ? പ്രതികരണം അറിയാന്‍ വേണ്ടി  വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു.
ബി ആര്‍ സിയില്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു
വേണ്ടത്ര കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് വിലയിരുത്തല്‍
പ്രധാന പ്രശ്നങ്ങള്‍ ഇവയാണ്-
  • പങ്കാളിത്തം വളരെ കുറവ് .ചിലയിടങ്ങളില്‍ നാല്പതു ശതമാനം പോലും ഇല്ല.
  • എല്‍ പി വിഭാഗം എട്ടോ  പത്തോ അധ്യാപകരുടെ യോഗമായി മാറി . ചിലയിടങ്ങളില്‍ നാല് അഞ്ചു അധ്യാപകര്‍ മാത്രം.( ക്ലസ്റര്‍ സെന്റര്‍ പരിധിയില്‍ ഉള്ളവര്‍ മാത്രം കൂടിയാല്‍ മതി എന്ന നിര്‍ദേശം മൂലമാണിത് .)
  • കൂടുതല്‍ ഡിവിഷനുകള്‍ ഉള്ള സ്കൂളുകളില്‍ നിന്നും ഒരാളെ മാത്രമേ നിയോഗിച്ചുള്ളൂ 
  • മാനേജ് മെന്റ് പരിശീലനം നടക്കുന്നതിനാല്‍ ക്ലസ്ടരില്‍ പങ്കെടുക്കേണ്ട ചിലര്‍ വന്നില്ല 
  • പരീക്ഷ , മേള എന്നിവ കാരണവും ആള്‍ക്കാര്‍ മാറി നിന്നു 
ഇവ കൂടാതെ വേറെയും  കാരണങ്ങള്‍ കണ്ടേക്കാം.അതിന്റെ കാരണങ്ങള്‍ വേറെ ഉണ്ടാകാം .
  • ക്ലസ്ടരിനു റിസോഴ്സ് പെഴ്സന്‍ വേണ്ട എന്ന നിര്‍ദേശം അധ്യാപകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല .
  • ദിശാബോധം നല്‍കണം .അതിനു എന്തെങ്കിലും സംവിധാനം അനിവാര്യം 
  • അധ്യാപകരുടെ പ്രതീക്ഷ, അനുഭവം ഇവ തമ്മില്‍ പൊരുത്തപ്പെട്ടില്ല 
  • ഒന്ന് മുതല്‍ ഏഴു വരെ ക്ലാസിലെ വിഷയങ്ങള്‍ക്ക് മുമ്പില്‍ സി ആരി സി കോര്ടിനേടര്‍ പതറി .കായികാധ്യാപകരോ  സംഗീത അധ്യാപകരോ ആയ ഇവര്‍ കുറേക്കാലം ഫീല്‍ഡില്‍ ഇല്ലായിരുന്നു . അത് മനസ്സിലാക്കി അവരെ സജ്ജമാക്കിയില്ല .
  • ആവശ്യാധിഷ്ടിതം  ആയില്ല . ഉദാഹരണം-യു പിയില്‍ സയന്‍സിനു വന്ന അധ്യാപകര്‍ ആറില്‍ പഠിപ്പിക്കുന്നവര്‍ ഏഴില്‍ പഠിപ്പിക്കുന്നില്ല ഏഴില്‍ എടുക്കുന്നവര്‍ അഞ്ചില്‍ ഇല്ല. ഒരോരുത്തരുടെയും  ആവശ്യം പരിഗണിച്ചു ഒരു തന്ത്രം രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല.
  • ക്ലസ്റര്‍ കൊണ്ട് ഫീല്‍ഡില്‍ എന്ത് ഗുണപരമായ മാറ്റം ഉണ്ടാകണമെന്ന് ഓരോ ക്ലാസിലും ആലോചിച്ചില്ല 
കൂട്ടായ്മ കൊണ്ട് തീരെ ഗുണം ഇല്ലാതില്ല. പരസ്പരം കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞു
ആലോചനകള്‍ നടന്നു .
ഇനി അടുത്ത ക്ലസ്റര്‍ വരും
അതിങ്ങനെ പോരാ
എന്ത് ചെയ്യാം ? 
  • കൃത്യമായ ലക്‌ഷ്യം തീരുമാനിക്കണം 
  • വികേന്ദ്രീകൃത സംസ്കാരം ഉള്‍ക്കൊണ്ടു തന്നെ . 
  • എല്ലാ സ്കൂളുകളിലെയും എസ ആര്‍ ജി കണ്വീനര്‍ മാരുടെ യോഗം ഉപജില്ലാടിസ്ഥാനത്തില്‍ വിളിക്കണം .എല്‍ പി യു പി വേറെ വേറെ .
ആ യോഗത്തില്‍ സ്കൂളിലെ അക്കാദമികാവ്ശ്യങ്ങള്‍ അവതരിപ്പിക്കണം .പരീക്ഷയുടെ ഫലം വിശകലനം ചെയ്ത് അവ കണ്ടെത്താം .ഇനി വരുന്ന മൂന്നു മാസം കൊണ്ട് ഓരോ ക്ലാസിലെയും എല്ലാ കുട്ടികള്‍ക്കും നിര്‍ദിഷ്ട നിലവാരം ഉറപ്പാക്കാനുള്ള ആലോചന സ്കൂളില്‍ നടക്കണം അതില്‍ നിന്നാണ് ആവശ്യങ്ങള്‍ രൂപപ്പെടുത്തേണ്ടത്
  • ഡ യ റ്റ് , ബി ആര്‍  സി എന്നിവയിലെ അക്കാദമിക ജീവനക്കാര്‍  സ്കൂളുകള്‍ സന്ദര്‍ശിക്കണം .അത് വെറും കാണല്‍ ആയിക്കൂടാ . മുന്‍കൂട്ടി തീരുമാനിച്ച ഫോര്‍മാറ്റ് ഉപയോഗിച്ച് അധ്യാപകരുടെ ആവശ്യങ്ങള്‍ കണ്ടെത്തണം 
(ക്ലസ്റര്‍ ദുര്‍ബലമാകുന്നതിന്റെ ഉത്തരവാദിത്വം ഈ സ്ഥാപനങ്ങള്‍ക്ക് ഉണ്ട് . എസ എസ എ ,ഡ യ റ്റ് എന്നിവയുടെ കൂട്ടായ്മയുടെ അഭാവം കഴിഞ്ഞ ക്ലസ്ടരില്‍ കണ്ടു .അത് ഇനി ആവര്‍ത്തിക്കരുത് .)
  • സ്കൂളുകളില്‍ നല്ല അധ്യാപകര്‍ ഉണ്ട് .അവരെ കണ്ടെത്തണം

ഞാന്‍ കല്ത്തോട്ടി എ എം യു സ്കൂളില്‍ പോയി .അവിടെ ഉള്ള അധ്യാപകര്‍ സന്നദ്ധര്‍ .അവര്‍ക്ക് കഴിവും ഉണ്ട്. ഒരു സിസ്റര്‍ എന്നെ അത്ഭുതപ്പെടുത്തി. ആ അധ്യാപികയുടെ കഴിവ് പങ്കുവെച്ചാല്‍ തന്നെ ഒരു ക്ലസ്റര്‍ ധന്യമാകും. അതെ പോലെ നിരവധി പേരുണ്ട് .കണ്ടെത്തണം .
നേതൃത്വം എവിടെയും രൂപപ്പെടും .അതാണ്‌ സാമൂഹിക അനുഭവം 
  • അത് പോലെ തന്നെ ബി ആര്‍ സികള്‍ ശില്പശാലകളും സെമിനാറുകളും നടത്തി പ്രാദേശിക മുന്കൈകളെ പ്രോത്സാഹിപ്പിക്കണം 

പുതിയ അന്വേഷങ്ങള്‍ ആവശ്യപ്പെടുന്ന സംസ്കാരം വളര്‍ത്താന്‍ഒരു ഇടം  എന്ന നിലയില്‍ ക്ലസ്ടര്‍ കൂട്ടായ്മയെ മാറ്റി എടുക്കേണ്ട ചുമതല നമ്മള്‍ക്ക് ഉണ്ട് 
ജില്ലതല സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം .ഇല്ലെങ്കില്‍ താഴെയുള്ള സ്കൂളുകള്‍ .അല്ലെങ്കില്‍ പൊതുവിദ്യാലയങ്ങള്‍ ക്ഷയിക്കരുതെന്നു  കരുതുന്നവര്‍ ഏറ്റെടുക്കണം ഈ കൂട്ടായ്മയുടെ അവസരത്തെ .
പ്രത്യാശയുടെ ഒരു വിത്ത് 
അത് നിങ്ങളുടെ പക്കലും ഉണ്ടല്ലോ 

6 comments:

  1. "ആവശ്യാധിഷ്ടിതം ആയില്ല ." good comment....
    ആര്‍ക്കോവേണ്ടി ഡിസൈന്‍ ചെയ്തപോലെ.....
    റിവ്യു & പ്ലാനിങ്... പുതുതായി ഒന്നൂല....
    കൊറേക്കാലായിലിലേ ഇതേ പൊത്തകം വച്ചോണ്ടുള്ള ഈ പ്ലാനിങ് കളി.....

    പുതുതായി ഒന്നൂല....പുതുതായി ഒന്നൂല....പുതുതായി ഒന്നൂല....പുതുതായി ഒന്നൂല....പുതുതായി ഒന്നൂല....പുതുതായി ഒന്നൂല....പുതുതായി ഒന്നൂല....പുതുതായി ഒന്നൂല....പുതുതായി ഒന്നൂല....പുതുതായി ഒന്നൂല....പുതുതായി ഒന്നൂല....പുതുതായി ഒന്നൂല....

    ReplyDelete
  2. മാഷ് പറയുന്നത് കേൾക്കാൻ ആരെങ്കിലും ഉണ്ടോ?ഇക്കഴിഞ്ഞക്ലസ്റ്ററിന് ഒരു ഉദ്ദേശമല്ലേ ഉണ്ടായിരുന്നുള്ളൂ..നമുക്കും നടത്തണം ക്ലസ്റ്റർ!നമുക്കും തീർക്കണം ഫണ്ട്!! അധ്യാപകരെ സുഖിപ്പിക്കാൻ പ്രവ്യ് ത്തി ദിവസങ്ങളിൽത്തന്നെ ക്ലസ്റ്റർ വെക്കണം..കുട്ടികളുടെ കാര്യം..അതൊന്നും വിഷയമേയല്ല...ക്ലസ്റ്ററിനു വേണ്ടി ഒരു ക്ലസ്റ്റർ ഇനിയും വേണോ മാഷേ?

    ReplyDelete
  3. sir 'പറയാതെ വയ്യ .ആര്‍ക്കുവേണ്ടിയാണ് ക്ലെസ്ടര്‍ മീറ്റിംഗ് ?പത്തനതിട്ട ജില്ലയിലെ മിക്കവാറും ഗവ -aided സ്കൂളുകളില്‍ രഹസ്യമായി അന്വേഷിക്കൂ ,എത്ര സ്കൂളുകളില്‍ ഈ സിലബസ് പഠിപ്പിക്കുന്നുണ്ടെന്നു !സര്‍ക്കാരിന്റെ പുസ്തകകങ്ങള്‍ വഴിപാടായി മാത്രം വല്ലപ്പോഴും പഠിപ്പിക്കുന്ന സ്കൂളുകള്‍ മുതല്‍ ഒരേ ക്ലാസ് മുറിയില്‍ അണ്‍ aided സ്കൂളിലെ പുസ്തകം പഠിപ്പിക്കുന്ന അധ്യാപികയും അതെ ക്ലാസ്സില്‍ തന്നെ സര്‍ക്കാര്‍ സിലബസ് പഠിപ്പിക്കുന്ന അധ്യാപികയെയും കാണാം .ഗവന്മേന്റ്റ് സ്കൂളുകളില്‍ ഉള്‍പ്പടെ ഈ മാതിരി പഠനം നടക്കുന്നുണ്ടിപ്പോള്‍ ..തങ്ങളുടെ നില നില്‍പ്പ് നോക്കനമെന്നാണ് മറുപടി ...എന്തിനാണ് ഇവര്‍ക്കൊക്കെ ക്ലസ്റെര്‍ മീറ്റിംഗ്?...

    ReplyDelete
  4. sir 'പറയാതെ വയ്യ .ആര്‍ക്കുവേണ്ടിയാണ് ക്ലെസ്ടര്‍ മീറ്റിംഗ് ?പത്തനതിട്ട ജില്ലയിലെ മിക്കവാറും ഗവ -aided സ്കൂളുകളില്‍ രഹസ്യമായി അന്വേഷിക്കൂ ,എത്ര സ്കൂളുകളില്‍ ഈ സിലബസ് പഠിപ്പിക്കുന്നുണ്ടെന്നു !സര്‍ക്കാരിന്റെ പുസ്തകകങ്ങള്‍ വഴിപാടായി മാത്രം വല്ലപ്പോഴും പഠിപ്പിക്കുന്ന സ്കൂളുകള്‍ മുതല്‍ ഒരേ ക്ലാസ് മുറിയില്‍ അണ്‍ aided സ്കൂളിലെ പുസ്തകം പഠിപ്പിക്കുന്ന അധ്യാപികയും അതെ ക്ലാസ്സില്‍ തന്നെ സര്‍ക്കാര്‍ സിലബസ് പഠിപ്പിക്കുന്ന അധ്യാപികയെയും കാണാം .ഗവന്മേന്റ്റ് സ്കൂളുകളില്‍ ഉള്‍പ്പടെ ഈ മാതിരി പഠനം നടക്കുന്നുണ്ടിപ്പോള്‍ ..തങ്ങളുടെ നില നില്‍പ്പ് നോക്കനമെന്നാണ് മറുപടി ...എന്തിനാണ് ഇവര്‍ക്കൊക്കെ ക്ലസ്റെര്‍ മീറ്റിംഗ്?...

    ReplyDelete
  5. മുന്‍ വര്‍ഷങ്ങളില്‍ ക്ലസ്ടര്‍ യോഗങ്ങള്‍ മികച്ചതായത് അതിന്‍ ആസൂത്രണം അത്രത്തോളം ശക്തമായതിനാലാണ്.മോട്യുളില്‍ ക്ലാസ് മുറിയെ പരിഗണിച്ചിരുന്നു .പാഠപുസ്തക പരിമിതികള്‍ ,പഠന സഹായിയുടെ കൂട്ടി ചേര്‍ക്കല്‍ ,ടി എല്‍ എം ഉള്‍പ്പെടെ മെട്ടീരിയല്‍ തയാറാക്കല്‍,വിവിധ അക്കാദമിക പ്രവര്‍ ത്തനങ്ങളുടെ ഏകോപനം എന്നിവ അന്ന് മേന്മ പുലര്‍ത്തി .അതിന്‍ പ്രതിഫലനമായിരുന്നു വേദികളില്‍ കുട്ടികളുടെ പ്രകടനം.ക്ലസ്റ്റര്‍ എന്നാല്‍ വാചക മേള ആയിരുന്നില്ല .ഇപ്പോള്‍ ലക്‌ഷ്യം നിശ്ചയിചിരുന്നോ എന്ന് സംശയം .കുട്ടികളെ പരിഗണിച്ച് നടത്തിയ ഒറ്റപ്പെട്ട നല്ല ശ്രമങ്ങള്‍ക്ക് അനുമോദനം .മറ്റുള്ളതെല്ലാം "ആരാന്‍റെ ചെണ്ട യല്ലേ .ഇണ്ടി ണ്ടം ...ഇണ്ടി ണ്ടം" എന്ന് തന്നെ .

    ReplyDelete
  6. classroom anubavagal ullavar module thayarakiyal kure nanavum


    ReplyDelete

പ്രതികരിച്ചതിനു നന്ദി